Breaking News

NEWS22 EDITOR

‘അര്‍ജ്ജുനന്‍ മാസ്റ്ററുടെ വിയോഗം സംഗീതലോകത്തിന് മാത്രമല്ല സമൂഹത്തിനാകെ നികത്താനാവാത്ത നഷ്ടമാണ്’; മുഖ്യമന്ത്രി..

സംഗീത സംവിധായകന്‍ എംകെ അര്‍ജ്ജുനന്‍ മാസ്റ്ററുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നാടക-ചലച്ചിത്ര കലകളിലൂടെ മലയാളിക്ക് ലഭിച്ച അനശ്വര സംഗീത സംവിധായകനാണ് അര്‍ജുനന്‍ മാസ്റ്റര്‍ എന്നും അദ്ദേഹത്തിന്റെ വിയോഗം സംഗീതലോകത്തിന് മാത്രമല്ല സമൂഹത്തിനാകെ നികത്താനാവാത്ത നഷ്ടമാണെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നുമാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വസതിയില്‍ വെച്ച്‌ ഇന്ന് പുലര്‍ച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് …

Read More »

കൊറോണ വൈറസ്; ആര്‍ക്കും രോഗലക്ഷണങ്ങളില്ല, എന്നാല്‍ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു; ചൈന വീണ്ടും പ്രതിസന്ധിയിലേക്ക്…

ലോകത്തെ കാര്‍ന്നു തിന്നുന്ന കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയെ ആശങ്കപ്പെടുത്തി രാജ്യത്ത് വീണ്ടും വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു. വൈറസ് വ്യാപനത്തിന്റെ ഭീതിപ്പെടുത്തിയ നാളുകള്‍ കഴിഞ്ഞതിന് പിന്നാലെ, ചൈനയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം കൊറോണ വൈറസ് സ്ഥിരീകരിച്ചത് 39 പേരിലാണ്. അതേസമയം രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ വൈറസ് ബാധയുള്ളവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാവുന്നുണ്ട്. കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടും വൈറസിനെ തുരത്താന്‍ സസാധിക്കുന്നില്ല എന്ന പ്രശ്നമാണ് ചൈനീസ് അധികൃതര്‍ക്കുള്ളത്. രോഗലക്ഷണങ്ങള്‍ …

Read More »

കോവിഡ് 19: ലോക്ക്ഡൗണിണ് ശേഷവും സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും.??

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ലോക്ക് ഡൗണിനു ശേഷവും കേരളത്തിലെ എട്ട് ജില്ലകളില്‍ കടുത്ത നിയന്ത്രണം തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്‌. കാസര്‍കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തുശൂര്‍, എറണാകുളം, പത്തനംതിട്ട, എന്നീ ജില്ലകള്‍ക്കാണ് ലോക്ക്ഡൗണിന് ശേഷവും നിയന്ത്രണങ്ങള്‍ തുടരുകയെന്നാണ് സൂചന. ഈ ജില്ലകളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് നിയന്ത്രണങ്ങള്‍ തുടരുക. ഏപ്രില്‍ 14നാണ് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കുന്നത്. …

Read More »

കൊ​റോ​ണ ഇ​രു​ട്ടി​നെ അ​ക​റ്റാ​ന്‍ ഐ​ക്യ​ദീ​പം; പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം ഏ​റ്റെ​ടു​ത്ത് രാ​ജ്യം..

കൊ​റോ​ണ എ​ന്ന ഇ​രു​ട്ടി​നെ അ​ക​റ്റാ​ന്‍ വെ​ളി​ച്ചം തെ​ളി​ക്ക​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ആ​ഹ്വാ​നം ഏ​റ്റെ​ടു​ത്ത് രാ​ജ്യം. ഇ​ന്ന് രാ​ത്രി ഒ​മ്ബ​ത് മു​ത​ല്‍ ഒ​മ്ബ​ത് മി​നി​റ്റ് ലൈ​റ്റു​ക​ള്‍ അ​ണ​ച്ച്‌ ദീ​പം തെ​ളി​ച്ച്‌ ജ​ന​ങ്ങ​ള്‍ കോ​വി​ഡി​നെ​തി​രാ​യ പ്ര​തി​രോ​ധ​ത്തി​ല്‍ അ​ണി​ചേ​ര്‍​ന്നു. രാ​ഷ്ട്ര​പ​തി റാം ​നാ​ഥ് കോ​വി​ന്ദ്, ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു, കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​ര്‍ എ​ന്നി​വ​രെ​ല്ലാം ദീ​പം തെ​ളി​ക്ക​ലി​ല്‍ പ​ങ്കാ​ളി​ക​ളാ​യിഒ​മ്ബ​ത് മി​നി​റ്റു നേ​രം വീ​ടി​ന്‍റെ വാ​തി​ല്‍​ക്ക​ലോ ബാ​ല്‍​ക്ക​ണി​ക​ളി​ലോ നി​ന്ന് വി​ള​ക്കു​ക​ള്‍ തെ​ളി​ക്കു​ക​യോ ടോ​ര്‍​ച്ച്‌, മൊ​ബൈ​ല്‍ ഫോ​ണ്‍ …

Read More »

കോവിഡ് 19; രാജ്യത്തിന്റെ അവസ്ഥ ഗുരുതരമാകുന്നു; മരണം നൂറുകടന്നു..

കോവിഡ് ബാധിച്ച് രാജ്യത്തിന്റെ അവസ്ഥ ഗുരുതരമാകുന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതിനോടകം 100 കടന്നിരിക്കുകയാണ്. 3,500ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 535 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ മാത്രം ഇന്നലെ 52 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജസ്ഥാനിലും കര്‍ണാടകയിലും മധ്യപ്രദേശിലുമാണ് ഇന്നലെ മരണം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഒഡീഷ, അസാം എന്നീ സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ …

Read More »

കൊറോണ വൈറസ്; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം സംഭാവന ചെയ്ത് യുവരാജ്..

കൊറോണ ഭീതിയില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കുന്ന അവസ്ഥയില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയറിലേക്ക് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സംഭാവന നല്‍കി. 50 ലക്ഷമാണ് യുവരാജ് സംഭാവനയായ് നല്‍കിയത്. ഗവണ്മെന്റിനെ സഹായിക്കേണ്ട സമയമാണ് ഇപ്പോള്‍ എന്ന് സംഭാവന പ്രഖ്യാപിച്ച ശേഷം യുവരാജ് പറഞ്ഞു.

Read More »

കൊറോണക്ക് കാരണം 5ജി?? ടവറുകള്‍ക്ക്‌ തീയിട്ടു; വിഡ്ഢിത്തമെന്ന് യുകെ മന്ത്രി…

5 ജി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണ് കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയതെന്ന പ്രചാരണം വ്യാജമാണെന്നും അവ അപകടകരമായ വിഡ്ഢിത്തമാണതെന്നും യുകെ. വ്യാജപ്രചാരണത്തിന്റെ അനന്തരഫലമായി ശനിയാഴ്ച യുകെയിലെ നിരവധി ടവറുകള്‍ അഗ്നിക്കിരയാക്കിയതിനെത്തുടര്‍ന്നാണിത്. ഫെയ്‌സ്ബുക്ക് യുട്വൂബ് വഴിയാണ് മൊബൈല്‍ ടവറുകള്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുന്നു എന്ന വ്യാജ വാര്‍ത്ത നാടാകെ പ്രചരിച്ചത്. 5ജി ടെലികമ്മ്യൂണിക്കേഷന്‍ ടവറുകള്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുമെന്ന വാര്‍ത്തയെ കുറിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ ആരാഞ്ഞപ്പോള്‍ ബ്രിട്ടീഷ കാബിനറ്റ് ഓഫീസര്‍ മിനിസ്റ്റര്‍ മൈക്കള്‍ …

Read More »

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കൊ​റോ​ണ വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്നു; ഇ​ന്ന് 26 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു…

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്നു. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 26 പു​തി​യ കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 661 ആ​യി. പു​തു​താ​യി ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്ത കേ​സു​ക​ളി​ല്‍ പൂ​ന​യി​ല്‍​നി​ന്നും​വ​ന്ന 17 പേ​രി​ലാ​ണ് പോ​സ്റ്റീ​വ് ഫ​ലം ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നു പേ​ര്‍ അ​ഹ​മ്മ​ദ്ന​ഗ​റി​ല്‍​നി​ന്നും ര​ണ്ടു പേ​ര്‍ ഔ​റം​ഗ​ബാ​ദി​ല്‍​നി​ന്നും എ​ത്തി​യ​വ​രാ​ണ്.  മും​ബൈ​യി​ലെ ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളു. സം​സ്ഥാ​ന​ത്ത് 32 പേ​രാ​ണ് കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​ത്.

Read More »

ഒമാനില്‍ 21 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം 298…

ഒമാനില്‍ ഇന്ന് 21 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 298 ആയി. ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.  ഇതിനോടകം 61 പേര്‍ രോഗ വിമുക്തരായെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ മേഖല തിരിച്ചുള്ള കണക്കുകള്‍ കഴിഞ്ഞ ദിവസം അധികൃതര്‍ പുറത്തു വിട്ടിരുന്നു. ഇതനുസരിച്ച്‌ മസ്‍കത്ത് ഗവര്‍ണറേറ്റിലാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ രാജ്യത്ത് …

Read More »

കൊല്ലത്ത് പ്രണയം നിരസിച്ചതിന് യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ജീവനൊടുക്കി..

പ്രണയം നിരസിച്ചതിന് യുവതിയുടെ വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയ യുവാവ് മരിച്ചു. കൊല്ലം കാവനാടാണ് നാടിനെ നടുക്കിയ സംഭവം. കടവൂര്‍ സ്വദേശി ശെല്‍വമണിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് 95 ശതമാനത്തിലധികം പൊള്ളലേറ്റ യുവാവ് മരിച്ചത്. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് തീ കൊളുത്തിയതെന്നാണ് യുവാവിന്റെ മൊഴി. പൊള്ളലേറ്റ യുവതിയുടെ അമ്മയും ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Read More »