Breaking News

NEWS22 EDITOR

സിനിമാ മേഖലയിലെ ദിവസവേതനക്കാര്‍ക്കായി 20 ലക്ഷം രൂപ നല്‍കി ലേഡിസൂപ്പര്‍സ്റ്റാര്‍ നയന്‍താര…

കൊറോണ ഭീതിയില്‍ രാജ്യത്തെ ലോക്​ഡൗണുമായി ബന്ധപ്പെട്ട്​ തൊഴില്‍ നഷ്​ടവും ദുരിതവും അനുഭവിക്കുന്ന സിനിമാമേഖലയിലെ ജീവനക്കാര്‍ക്ക് സംഭാവനയുമായി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. താരം 20 ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. ദിവസക്കൂലിക്കാരും മറ്റുമായ തൊഴിലാളികളെ സഹായിക്കാനായി ഫിലീം എംപ്ലോയീസ്​ ഫെഡറേഷന്‍ ഓഫ്​ സൗത്ത്​ ഇന്ത്യക്കാണ്​ (എഫ്​.ഇ.എഫ്​.എസ്​.ഐ) താരം പണം നല്‍കിയത്​. കോവിഡ് ഭീതിയില്‍ തമിഴ് സിനിമാ ഇന്‍‍ഡസ്ട്രിയില്‍ ജോലി ഇല്ലാതായ ദിവസ വേതനക്കാര്‍ക്കാണ് താരത്തിന്‍റെ സഹായം. രജനീകാന്ത്​, വിജയ്​ സേതുപതി, …

Read More »

ഓ​പ്പ​റേ​ഷ​ന്‍ സാ​ഗ​ര്‍ റാ​ണി; 2,865 കി​ലോ പഴകിയ മ​ത്സ്യം പി​ടികൂടി…

മ​ത്സ്യ​ങ്ങ​ളി​ല്‍ വി​വി​ധ​ത​രം രാ​സ​വ​സ്തു​ക്ക​ള്‍ ചേ​ര്‍​ത്ത് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന പ്ര​വ​ണ​ത ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ആ​വി​ഷ്‌​ക്ക​രി​ച്ച ഓ​പ്പ​റേ​ഷ​ന്‍ സാ​ഗ​ര്‍​റാ​ണി ശ​ക്തി​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ഷൈ​ല​ജ അറിയിച്ചു. ഓ​പ്പ​റേ​ഷ​ന്‍ സാ​ഗ​ര്‍ റാ​ണി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ല്‍ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ 2,865 കി​ലോ​ഗ്രാം മ​ത്സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്താ​കെ ന​ട​ന്ന 165 പ​രി​ശോ​ധ​ന​ക​ളി​ല്‍ 14 സ്ഥ​ല​ങ്ങ​ളി​ല്‍ നോ​ട്ടീ​സ് ന​ല്‍​കു​ക​യും ചെ​യ്തിട്ടുണ്ട്. ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ത്സ്യ​ങ്ങ​ളി​ല്‍ മാ​യം …

Read More »

മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം; ചിത്രത്തിന്‍റെ റിലീസ് തീയതിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി പ്രിയദര്‍ശന്‍…

ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. മാര്‍ച്ച്‌ മാസത്തില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം എന്നാല്‍ കൊവിഡ് ഭീഷണി രാജ്യത്ത് നിലവില്‍ വന്നതോടെ ചിത്രത്തിന്‍റെ റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. മാര്‍ച്ച് 26 നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് പ്രിയദര്‍ശന്‍. ഇനി ചിത്രത്തിന്റെ റിലീസ് എന്നുണ്ടാകും എന്നുള്ള ഒരു ഓണ്‍ലൈന്‍ ചാനലിന്റെ ചോദ്യത്തിന് …

Read More »

കൊവിഡ് 19 ; ഇന്ത്യയും അമേരിക്കയും ഒരുമിച്ചു പോരാടും; ഡൊണാള്‍ഡ് ട്രംപുമായി നരേന്ദ്ര മോദിയുടെ ചര്‍ച്ച..

രാജ്യത്തെ കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത മുന്‍നിര്ത്തിയായിരുന്നു ചര്‍ച്ച.  ടെലിഫോണിലൂടെയായിരുന്നു ഇരുവരുടെയും ചര്‍ച്ച നടത്തിയത്. ‘ഞങ്ങള്‍ നല്ലൊരു ചര്‍ച്ച നടത്തി. കൊവിഡ് 19-നെ നേരിടാന്‍ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് പോരാടാമെന്നും തീരുമാനിച്ചിട്ടുണ്ട്’, ചര്‍ച്ചയ്ക്ക് ശേഷം മോദി ട്വീറ്റ് ചെയ്തു.

Read More »

കൊവിഡ് 19 ; ശ്വസിക്കുമ്പോഴും സൂക്ഷിക്കണം; വൈറസ് വായുവിലൂടെയും പടര്‍ന്നേക്കാം? പുതിയ പഠനം…

കൊവിഡ് 19 വൈറസ് വായുവിലൂടെയും പടര്‍ന്നേക്കാമെന്ന് പുതിയ പഠനം. സാധാരണമായി കൊവിഡ് രോഗി സംസാരിക്കുമ്ബോഴും ശ്വസിക്കുമ്ബോവും വൈറസ് വായുവില്‍ തങ്ങിനില്‍ക്കുമെന്നാണ് അമേരിക്കയിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ‘ കൊവിഡ് രോഗി ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും മാത്രമല്ല, സംസാരിക്കുമ്ബോഴും ശ്വാസമെടുക്കുമ്ബോഴും വൈറസ് പടരുമെന്നാണ് പുതിയ പഠനങ്ങളില്‍ സൂചിപ്പിക്കുന്നു. അതിനാല്‍ മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തേണ്ടി വരും’- അമേരിക്കന്‍ പകര്‍ച്ചവ്യാധി വകുപ്പ് തലവന്‍ പറഞ്ഞു. രോഗികളും രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ …

Read More »

രാജ്യത്ത് 44 പേര്‍ക്ക് കൂടി കോവിഡ് ; ഒരു കോവിഡ് മരണം കൂടി..

രാജ്യത്ത് കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. രാജസ്ഥാനിലെ ബിക്കാനീറില്‍ 60 വയസ്സുള്ള സ്ത്രീയാണ് ഇന്നുപുലര്‍ച്ചെ മരിച്ചത്. രാജസ്ഥാനില്‍ 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 191 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ എട്ടുപേര്‍ നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ 25 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ആസാമില്‍ നാലുപേര്‍ക്കും പുതുതായി രോഗബാധ കണ്ടെത്തിയിട്ടുണ്ട്.

Read More »

ദിവസവും മത്തി കഴിച്ചാല്‍ നിങ്ങളിലുണ്ടാകുന്ന മാറ്റം അറിയാമോ…??

നമ്മുടെ നാട്ടില്‍ ഏറെ ലഭ്യമായ ഒരു മത്സ്യമാണ് മത്തി. കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും മത്തിയുടെ ഗുണങ്ങള്‍ ഏറെയാണ്. മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയരോഗങ്ങളെ ചെറുക്കാന്‍ പറ്റിയ മരുന്നാണ്. ഈ ആസിഡ് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായകമാണ്. ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും മത്തിയേക്കാള്‍ മികച്ച ഭക്ഷണം മറ്റൊന്നില്ലന്നാണ് ഗവേഷകര്‍ പറയുന്നത്. ശരാശരി ഉപഭോഗത്തില്‍ ഒരു നേരം 37 ഗ്രാം …

Read More »

കൊവിഡ് 19: സൗദിയില്‍ കര്‍ഫ്യൂ നീട്ടി..!

സൗദി കിഴക്കന്‍ പ്രവിശ്യയിലെ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിച്ചു. ദമാം നഗരത്തിലും, ഖതീഫ്, തായിഫ് ഗവര്‍ണറേറ്റുകളിലും കര്‍ഫ്യൂ സമയം 15 മണിക്കൂര്‍ ദീര്‍ഘിപ്പിച്ചത്. ഇവിടെ ഉച്ചക്ക് മൂന്ന് മുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ. ഈ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ പാടില്ല. നേരത്തെ നിബന്ധകളോടെ കര്‍ഫ്യൂവില്‍ നല്‍കിയ ഇളവുകള്‍ തുടരും. ജനങ്ങള്‍ നിര്‍ദേശം പാലിക്കണമെന്നും ലംഘിച്ചാല്‍ പിഴയും ശിക്ഷയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ റിയാദ്, ജിദ്ദ, ഗവര്‍ണറേറ്റുകളിലാണ് മൂന്ന് മണി കര്‍ഫ്യൂ …

Read More »

കൊറോണ വൈറസ്; സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് ഇന്നുമുതല്‍ ; ആദ്യ ടെസ്റ്റ് നടത്തുന്നത് പോത്തന്‍കോട്ട്…

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 വൈറസ് വ്യാപനം കണ്ടെത്തുന്നതിനുള്ള റാ​പ്പി​ഡ് ടെ​സ്റ്റ് ഇ​ന്നു മു​ത​ല്‍. തിരുവനന്തപുരത്ത് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത പോ​ത്ത​ന്‍​കോ​ട്ടാ​ണ് ആ​ദ്യ റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ക. റാ​പ്പി​ഡ് ടെ​സ്റ്റി​ലൂ​ടെ ര​ണ്ട​ര മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കോ​വി​ഡ് ഫ​ലം അ​റി​യുവാന്‍ സാധിക്കും. നി​ല​വി​ല്‍ ഏ​ഴു മ​ണി​ക്കൂ​ര്‍ കൊ​ണ്ടാണ് ഫ​ലം ല​ഭി​ക്കു​ന്നത്. കേ​ര​ള​ത്തി​ല്‍ റാ​പ്പി​ഡ് ടെ​സ്റ്റി​നു​ള്ള കി​റ്റു​ക​ള്‍ എ​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അറിയിച്ചിരുന്നു. 1,000 കി​റ്റു​ക​ളാ​ണ് ആ​ദ്യ …

Read More »

സുരേന്ദ്രന്റെ യാത്രയെ പിന്തുണച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍…

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ കാലത്ത് കോഴിക്കോട്ടുനിന്ന്‌ തിരുവനന്തപുരം വരെ പോയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ യാത്രയെ പിന്തുണച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പാര്‍ട്ടിയുടെ പ്രധാന നേതാവാണ് അദ്ദേഹം. പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള ഇങ്ങനെയുള്ള യാത്ര നിഷിദ്ധമല്ല. സഞ്ചരിക്കേണ്ടത് ആവശ്യമായി വന്നത് കൊണ്ടാവും അങ്ങനെ യാത്ര ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച്‌ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ …

Read More »