Breaking News

NEWS22 EDITOR

കൊവിഡ് 19 : തമിഴ്നാട്ടില്‍ മരണസംഖ്യ ഉയരുന്നു; 24 മണിക്കൂറിനിടയില്‍ 50 പേര്‍ക്ക് രോഗം.

തമിഴ്‌നാട്ടില്‍ കൊവിഡ്-19 ബാധിച്ച്‌ ഒരു സ്ത്രീ കൂടിമരിച്ചത്തോടെ സംസ്ഥാനത്തെ മരണസംഖ്യ ആറായി. കഴിഞ്ഞ ദിവസങ്ങളിലായി അഞ്ചുപേര്‍ മരിച്ചിരുന്നു. തിങ്കളാഴ്ച 50 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 621 ആയി. തിങ്കളാഴ്ച കൊവിഡ്-19 സ്ഥിരീകരിച്ചവരില്‍ 48 പേര്‍ നിസാമുദ്ദിന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി പറഞ്ഞു. കൊവിഡ് ബാധിച്ച 621 പേരില്‍ 573 സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.

Read More »

വാങ്ങാന്‍ ആളില്ലെങ്കിലും രാജ്യത്തെ സ്വര്‍ണ്ണവില കുതിച്ചുയര്‍ന്ന് സര്‍വകാല റെക്കോര്‍ഡില്‍..!

വാങ്ങാന്‍ ആളില്ലെങ്കിലും രാജ്യത്തെ സ്വര്‍ണ്ണവില കുതിച്ചുയര്‍ന്ന് സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് 32800 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 4100 രൂപയും. മാര്‍ച്ച്‌ ആറിലെ 32320 എന്ന റെക്കോര്‍ഡ് വിലയാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന പ്രത്യേകത തന്നെയാണ് വിപണികളെല്ലാം നിശ്ചലമായ ഈ കൊവിഡ് കാലത്തും സ്വര്‍ണ്ണത്തിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കാന്‍ കാരണം. അപകടസാധ്യത കൂടുതലുളള അസറ്റ് ക്ലാസുകളില്‍ നിന്ന് നിക്ഷേപകര്‍ ഡോളര്‍, സ്വര്‍ണ്ണം തുടങ്ങിയ സുരക്ഷിത താവളങ്ങളിലേക്ക് മാറുകയാണെന്നാണ് കൊട്ടക് സെക്യൂരിറ്റീസിലെ …

Read More »

കോവിഡ്-19 ; ഫ്രാന്‍സില്‍ നിന്നുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്ത‍; കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മരണപ്പെട്ടത് 833 പേര്‍…

ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ ബാധിച്ച്‌ മരണപ്പെട്ടത് 833 പേരാണ്. രോഗം സ്ഥിരീകരിച്ചതിനു ശേഷം ആദ്യമായാണ് ഒറ്റ ദിവസം കൊണ്ട് രാജ്യത്ത് ഇത്രയധികം പേര്‍ മരിക്കുന്നത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 8,911 ആയി ഉയര്‍ന്നു. വൈറസ് ബാധിതരുടെ എണ്ണം 98,000 കഴിഞ്ഞു. തിങ്കളാഴ്ച മരിച്ചവരില്‍ 605 പേര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയും മറ്റ് 228 പേര്‍ നഴ്‌സിംഗ് ഹോമുകളിലുമാണ് മരിച്ചത്. വൈറസ് വ്യാപനം ഇനിയും രാജ്യത്ത് …

Read More »

49 % കൊറോണ കേസുകളും രാജ്യത്ത് റിപോര്‍ട്ട് ചെയ്തത് കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളില്‍; രോഗബാധിതരുടെ എണ്ണം 4200 കടന്നു…

രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ്-19 കേസുകളില്‍ 49ശതമാനവും റിപോര്‍ട്ട് ചെയ്തത് കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ. ഇന്ത്യ ഇതുവരെ സമൂഹ വ്യാപനത്തിലേക്ക് എത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിവേഗത്തിലാണ് കോവിഡ് വ്യാപനം നടക്കുന്നതെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മാര്‍ച്ച്‌ 10നും 20 ഇടയിലുള്ള 10 ദിവസത്തിനുള്ളില്‍ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 50ല്‍ 190ലേക്കെത്തി.  മാര്‍ച്ച്‌ 25 ഓടെ ഇത് 606 ആയി. മാര്‍ച്ച്‌ അവസനത്തോടെ രാജ്യത്ത് കൊറോണ ബാധിതരുടെ …

Read More »

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

സംസ്ഥാനത്തെ നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുള്ളതായി ഐ.എം.ഡി. മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ കാലാവസ്ഥ പ്രക്ഷുബ്ധമായേക്കും. 06 -04 -2020 മുതല്‍ 08 -04-2020 വരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. 06-04 -2020 മുതല്‍ 07-04-2020 വരെയാണ് തെക്ക് ആന്‍ഡമാന്‍ കടലിലും തെക്കു-കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളത്. ഈ …

Read More »

കൊറോണ വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ പൂച്ചകള്‍ക്കും രോഗ ബാധ…

കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിലെ പൂച്ചകള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതായ് റിപ്പോര്‍ട്ട്. വുഹാനിലെ പതിനഞ്ച് പൂച്ചകളിലാണ് ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിലെ മൃഗഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് പൂച്ചകളില്‍ വൈറസ് ബാധ കണ്ടെത്തിയത്. മനുഷ്യരില്‍ നിന്നായിരിക്കും വൈറസ് ബാധ പൂച്ചകള്‍ക്ക് പകര്‍ന്നതെന്ന നിഗമനത്തിലാണ് ഡോക്ടടര്‍മാര്‍. ‘പൂച്ചയ്ക്ക് കൊവിഡ് 19 വൈറസ് ബാധയേല്‍ക്കാന്‍ വളരെയേറെ സാധ്യതയുള്ള ഒരു ജീവിയാണെന്ന് നേരത്തെ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. വൈറസ് ബാധയെ ചെറുക്കാന്‍ …

Read More »

കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ലോകത്തിനു മാതൃക: പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബി.ജെ.പിയുടെ 40ാം സ്ഥാപക വാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്​തു. കോവിഡ്​ പ്രതിരോധത്തില്‍ ഇന്ത്യ ലോകത്തിന് തന്നെ​ മാതൃകയാ​​ണെന്നും ഈ യുദ്ധത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ യുദ്ധത്തില്‍ നാം തളരാനോ വീഴാനോ പാടില്ലെന്നും ലോക്​ഡൗണിനോട്​ ജനങ്ങള്‍ പക്വമായി പെരുമാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെതിരെ ഇന്ത്യ സമയോചിത നടപടികള്‍ കൈകൊണ്ടെന്നും ലോകാരോഗ്യ സംഘടന ഇന്ത്യയുടെ തീരുമാനത്തെ അഭിനന്ദിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.

Read More »

കോവിഡ്-19; വൈറസ് വായുവിലൂടെ പകരില്ല; അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ വാദം തള്ളി ഐസിഎംആര്‍..

കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ വാദം തള്ളി ഐസിഎംആര്‍ ( ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്). കൊറോണ വൈറസ് വായുവിലൂടെ പകരും എന്നതിന് തെളിവില്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.  രോഗ ബാധ വായുവിലൂടെ പകരുമായിരുന്നുവെങ്കില്‍ വൈറസ് ബാധിതരുടെ കുടുംബങ്ങളിലെ എല്ലാവര്‍ക്കും രോഗബാധ ഉണ്ടാകേണ്ടതായിരുന്നുവെന്ന് ഐസിഎംആര്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഐസിഎംആര്‍ ഉദ്യോഗസ്ഥന്‍ ഇക്കാര്യം പറഞ്ഞത്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന …

Read More »

അയര്‍ലന്‍ഡ് ദേശീയ ഫുബോള്‍ ടീം പരിശീലകനായി സ്റ്റീഫന്‍ കെന്നിയെ നിയമിച്ചു..

റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ഇംഗ്ലണ്ടിന്‍റെ മിക്ക് മക്കാര്‍ത്തിക്ക് പകരമായി ഐറിഷ് ഫുട്ബോള്‍ മാനേജര്‍ സ്റ്റീഫന്‍ കെന്നിയെ നിയമിച്ചു. കെന്നി (48) മുമ്ബ് ലോംഗ്ഫോര്‍ഡ് ടൗണ്‍, ബോഹെമിയന്‍സ്, ഡെറി സിറ്റി, ഡണ്‍‌ഫെര്‍‌ലൈന്‍ അത്‌ലറ്റിക്, ഷാംറോക്ക് റോവേഴ്‌സ്, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് U21 എന്നീ ടീമുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് കെന്നി. മൈക്ക് മക്കാര്‍ത്തിക്ക് ശേഷം ദേശീയ ടീം മാനേജരായി സ്റ്റീഫന്‍ കെന്നി ഉടന്‍  പ്രാബല്യത്തില്‍ വരുമെന്ന് ഫുട്ബോള്‍ …

Read More »