വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ അങ്കണവാടികളില്‍ നിന്നുള്ള അമൃതം പൊടിയുടെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം. നിലവില്‍ വിതരണം ചെയ്തിട്ടുള്ള പാക്കറ്റുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് വരുന്നതുവരെ വിതരണം നിര്‍ത്തിവയ്ക്കാനും പരാതിയുണ്ടായ ബാച്ചില്‍ ഉള്‍പ്പെട്ട പാക്കറ്റുകളില്‍ വിതരണം ചെയ്തവ തിരിച്ചെടുക്കണമെന്നുമാണ് നിര്‍ദേശം. എഡിഎം എസ്.ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കുടുംബശ്രീ, ഭക്ഷ്യസുരക്ഷാ വകുപ്പ്, ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. എല്ലാ അമൃതംപൊടി നിര്‍മാണ യൂണിറ്റുകളിലും പരിശോധന നടത്തി സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കാന്‍ …
Read More »മദ്യം വിളമ്പാന്‍ സ്ത്രീകള്‍; കൊച്ചിയിലെ ഹോട്ടലിനെതിരെ കേസ്; മാനേജര്‍ അറസ്റ്റില്‍
സ്ത്രീകളെ കൊണ്ട് മദ്യം വിളമ്പിച്ചതിന് കൊച്ചിയിലെ ബാര്‍ ഹോട്ടലിനെതിരെ കേസെടുത്തു. കൊച്ചി ഷിപ്പിയാര്‍ഡിലെ ഫ്‌ലൈ ഹൈ ഹോട്ടലന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കേരളത്തിലെ എക്‌സൈസ് ചട്ടം അനുസരിച്ച് ബാറുകളില്‍ സ്ത്രീകളെ മദ്യ വിതരണത്തിന് ഉപയോഗിക്കരുതെന്നാണ് നിയമം. ഇത് ലംഘിച്ചതിനെതിരെയാണ് ഹോട്ടലിനെതിരെ കേസ് എടുത്തിരിക്കുന്നത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് കേസ് എടുത്തിരിക്കുന്നത്. ഹോട്ടലിലെ സ്റ്റോക്ക് രജിസ്റ്ററിലടക്കം നിയമപരമല്ലാത്ത ചില കാര്യങ്ങള്‍ നടത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഹാര്‍ബര്‍ വ്യൂ എന്ന …
Read More »ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ;ഒരു ഭീകരനെ വധിച്ചു
ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ചാർസു മേഖലയിൽ ഇന്ന് രാവിലെ ആരംഭിച്ച വെടിവെപ്പിൽ ഒരു ഭീകരനെ വധിച്ചു. രണ്ട് പേർ ഒളിവിലുണ്ടെന്നാണ് വിവരം. സ്ഥലത്ത് നിന്നും സാധാരണക്കാരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പ്രദേശത്തെ റോഡുകൾ സുരക്ഷാ സേന അടച്ചിട്ടു. ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സേനയുടെ സംയുക്ത സംഘം പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു. സേന വളയുന്നത് കണ്ട് ഭീകരർ വെടിയുതിർത്തു. പിന്നാലെ …
Read More »മകൻ മുസ്‌ലിം യുവതിയെ വിവാഹം കഴിച്ചു; പൂരക്കളി കലാകാരന് ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തി ഭാരവാഹികൾ…
മകൻ മുസ്‌ലിം യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിൽ പൂരക്കളി കലാകാരന് ക്ഷേത്രത്തിൽ വിലക്ക്. കണ്ണൂർ കരിവെള്ളൂരിലെ പൂരക്കളി കലാകാരൻ വിനോദ് പണിക്കർക്കാണ് പ്രദേശത്തെ ക്ഷേത്ര ഭാരവാഹികൾ പൂരക്കളിയിൽ വിലക്ക് ഏർപ്പെടുത്തിയത്. പൂരക്കളിയുടെയും മറുത്ത് കളിയുടെയും ഈറ്റില്ലമായ കരിവെള്ളൂരിൽ കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ഈ രംഗത്തെ സജീവ സാന്നിധ്യമാണ് വിനോദ് പണിക്കർ. പ്രദേശത്തെ ക്ഷേത്രങ്ങളിൽ പൂരോത്സവത്തിനായി നാലും അഞ്ചും വർഷം മുൻപേ സമുദായക്കാർ പണിക്കന്മാരെ നിശ്ചയിച്ചുറപ്പിക്കുന്നതാണ് പതിവ്. ഇതനുസരിച്ച് കരിവെള്ളൂർ സോമേശ്വരി …
Read More »വനവിഭവങ്ങൾ ശേഖരിക്കാൻ ഉൾക്കാട്ടിലേയ്ക്ക് പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു! രണ്ടു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു…
തൃശൂർ മാന്ദാമംഗലം ചക്കപ്പാറയിൽ വനവിഭവങ്ങൾ ശേഖരിക്കാൻ ഉൾക്കാട്ടിൽ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തൃശൂർ കൊഴുക്കുള്ളി സ്വദേശിനിയായ അറുപത്തിരണ്ടുകാരിയായ രമണിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആയുർവേദ മരുന്നുണ്ടാക്കാനുള്ള ചില വനവിഭവങ്ങൾ ശേഖരിക്കാൻ സ്ഥിരമായി ആളുകൾ ഉൾക്കാടുകളിലേക്ക് പോകാറുണ്ട്. ഇതിനായി മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചക്കപ്പാറയിലേയ്ക്കായിരുന്നു രമണിയുടെ യാത്ര. നാട്ടുകാരായ അജിയും സണ്ണിയും രമണിക്ക് ഒപ്പമുണ്ടായിരുന്നു. രാവിലെ എട്ടരയോടെ കാടിനകത്ത് കാട്ടാന ആക്രമിച്ചു. രമണി …
Read More »അധ്യാപികയെ ലൈംഗികോദ്ദേശ്യത്തോടെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ച ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
പിഎഫ് ലോൺ അപേക്ഷിയിലെ സാങ്കേതിക തകരാർ പരിഹരിക്കാൻ അധ്യാപികയെ ലൈംഗിക ഉദ്ദേശ്യത്തോടെ ഹോട്ടൽ റൂമിലേക്ക് ക്ഷണിച്ച് വിജിലൻസ് പിടിയിലായ ആർ വിനോയ് ചന്ദ്രന് സസ്‌പെൻഷൻ. കാസർകോട് ജില്ല വിദ്യാഭ്യാസ ഓഫീസിൽ ജൂനിയർ സൂപ്രണ്ടായ ആർ വിനോയ് ചന്ദ്രൻ ഗയിൻ പിഎഫിന്റെ സംസ്ഥാന നോഡൽ ഓഫിസറാണ്. പൊതുവിദ്യാഭ്യാസ വകുപ്പാണ് സസ്‌പെൻഡ് ചെയ്തത്. പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട അപാകത പരിഹരിച്ചതിന്റെ പ്രതിഫലമായാണ് അധ്യാപികയെ ലൈംഗിക ഉദ്ദേശ്യത്തോടെ ഇയാൾ ഹോട്ടൽ റൂമിലേക്ക് ക്ഷണിച്ചത്. തുടർന്ന് …
Read More »അത് മോഹനൻ വൈദ്യരുടെ ഭാര്യ ശ്രീലത; കൊല്ലം പട്ടാഴി ക്ഷേത്രസന്നിധിയില്‍ സുഭന്ദ്രയ്ക്ക് വളകള്‍ ഊരി നല്‍കിയ സ്ത്രീയെ തിരിച്ചറിഞ്ഞു
പട്ടാഴിയിലെ ഉത്സവത്തിരക്കിനിടയിൽ സ്വർണമാല നഷ്‌ടമായ വീട്ടമ്മയ്‌ക്ക് സ്വന്തം വളകൾ ഊരി നൽകിയ സ്ത്രീയെ തിരിച്ചറിഞ്ഞതോടെ, വലിയൊരു സമസ്യക്ക് ഉത്തരമായിരിക്കുകയാണ്. കൊട്ടാരക്കര പട്ടാഴി ദേവി ക്ഷേത്രത്തിൽ കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു സംഭവം നടന്നത്. സ്വര്‍ണ മാല മോഷണം പോയതില്‍ സുഭന്ദ്രയുടെ വേദന കണ്ടായിരുന്നു സ്‌നേഹ സമ്മാനം. അതേസമയം ചെയ്തത് വലിയ കാര്യമായി കരുതുന്നില്ലെന്ന് ശ്രീലത പറഞ്ഞു. താന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ ക്ഷേത്രത്തില്‍ നിന്നും ഒരാള്‍ നിലവിളിച്ചു കരയുന്നത് കണ്ടു. അവരോട് കാര്യം ചോദിച്ചപ്പോള്‍ താന്‍ …
Read More »‘ഫോട്ടോ എടുത്തോളൂ, പക്ഷേ ഈ കൊടുവാള്‍ വേണ്ട, എന്റെയീ രൂപത്തില്‍ കൊടുവാള് പിടിച്ചു നില്‍ക്കുന്ന പടം ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കപ്പെടും’: ആശങ്ക പങ്കുവച്ച് മുസ്ലീം തൊഴിലാളി
വര്‍ത്തമാനകാല ഇന്ത്യയെക്കുറിച്ചുള്ള ഒരു സാധാരണക്കാരന്റെ കാഴ്ചപ്പാടാണ് സോഷ്യല്‍ ലോകത്ത് ശ്രദ്ധേയമാകുന്നത്. നമ്മുടെ ഓരോ പ്രവൃത്തിയും ഇന്നത്തെ കാലത്ത് എങ്ങനെ വിലയിരുത്തുമെന്ന ചിന്തയാണ് ബാഷാ ഭായ് എന്ന തമിഴ്‌നാട് സ്വദേശി പങ്കുവയ്ക്കുന്നത്. കത്തി മൂര്‍ച്ച കൂട്ടുന്ന തൊഴിലാളിയാണ് ചെന്നൈ അരക്കോണം സ്വദേശിയായ ബാഷാ ഭായ്. ഷഫീഖ് താമരശ്ശേരി പങ്കുവച്ച കുറിപ്പിങ്ങനെ: എരഞ്ഞിപ്പാലത്തെ ഒരു ജ്യൂസ് കടയുടെ സമീപത്ത് വെച്ചാണ് ഈ മനുഷ്യനെ കണ്ടത്. കടയില്‍ കരിക്ക് വെട്ടുന്ന കൂറ്റന്‍ കൊടുവാളിന്റെ മൂര്‍ച്ച …
Read More »ചൂടില്‍ നിന്ന് ആശ്വാസമേകാന്‍ വേനല്‍മഴ എത്തുന്നു; നാലു ജില്ലകളില്‍ മുന്നറിയിപ്പ്
കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്ബോള്‍ ആശ്വാസം പകരാന്‍ വേനല്‍മഴ എത്തുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്നു മുതല്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 4 ദിവസങ്ങളില്‍ ഇതു തുടരും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ 18 ന് നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ എസ് സന്തോഷ് പറഞ്ഞു. വടക്കന്‍ കേരളത്തില്‍ ഈ ദിവസങ്ങളില്‍ മഴയ്ക്കു …
Read More »പിങ്ക് പൊലീസിന്റെ പരസ്യവിചാരണ; സര്‍ക്കാര്‍ അപ്പീല്‍ ഇന്ന് പരിഗണിക്കും..
ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും മോഷണക്കുറ്റം ആരോപിച്ച് പരസ്യമായി വിചാരണ ചെയ്ത സംഭവത്തില്‍ , നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് പരിഗണിക്കും. ഹര്‍ജി പരിഗണിക്കുന്നത് ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, പിഎസ് സുധ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ്. പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയിലെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു. …
Read More »