കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പ്രത്യേക കോടതി തള്ളി. കേസില്‍ ദിലീപ് പ്രയിയായി തുടരും. കേസില്‍ എട്ടാം പ്രതിയായ ദിലീപിനെതിരേ വിചാരണ നടത്താന്‍ മതിയായ തെളിവുകളുണ്ടെന്നായിരുന്നു സര്‍ക്കാറിന് വേണ്ടി പ്രോസിക്യൂഷന്റെ വാദം. ദിലീപിനെ കുറ്റവിമുക്തനാക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നടിയെ ആക്രമിച്ച് പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ …
Read More »മൊബൈല്‍ ഫോണ്‍ കോള്‍, ഇന്‍റര്‍നെറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; പുതിയ നിരക്കുകള്‍ ഇങ്ങനെ…
ഇന്ന്‍ മുതല്‍ നെറ്റ് ഉപയോഗം അത്ര എളുപ്പമാവില്ല. മൊബൈല്‍ ഫോണ്‍ കോള്‍, ഇന്‍റര്‍നെറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 42 ശതമാനമാണ് നിരക്കുകളില്‍ വരുന്ന വര്‍ധന. മൊബൈല്‍ഫോണ്‍ സേവന ദാതാക്കളായ വൊഡാഫോണ്‍ ഐഡിയയാണ് ആദ്യം നിരക്ക് കൂട്ടുക. രണ്ട് ദിവസം, 28 ദിവസം, 84 ദിവസം,365 ദിവസം എന്നിങ്ങനെ കാലാവധിയുളള പ്രീപെയ്ഡ് കോള്‍ നിരക്കുകളാണ് വര്‍ധിക്കുന്നത്. 199 രൂപയുടെ പ്ലാനിന് പകരം 249 രൂപയുടെ പ്ലാനാണ് ഇനി …
Read More »പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നവര്‍ക്ക് ആര്‍ബിഐയുടെ പുതിയ അറിയിപ്പ്..!
പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നവര്‍ക്ക് ആര്‍ബിഐയുടെ പുതിയ അറിയിപ്പ് . ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സഫര്‍ (നെഫ്റ്റ്) സേവനങ്ങള്‍ ഡിസംബര്‍ 16 മുതല്‍ 24 മണിക്കൂറും ലഭ്യമാകുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. അവധി ദിനങ്ങളിലും ഇനി സേവനം പ്രയോജനപ്പെടുത്താം. നെഫ്റ്റ് ഇടപാടുകള്‍ യഥാസമയം നടക്കാനായി, പണലഭ്യത ബാങ്കുകള്‍ ഉറപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തേ ബാങ്കിംഗ് സമയത്ത് മാത്രമായിരുന്നു നെഫ്റ്റ് ഇടപാടുകള്‍ നടന്നിരുന്നത്. ഇനിമുതല്‍ ബാങ്കിംഗ് …
Read More »വാഹനങ്ങള്‍ തടഞ്ഞുള്ള പരിശോധന അവസാനിക്കുന്നു; ഇനി എല്ലാം ഇവന്‍ കണ്ടെത്തും…
റോഡുകളില്‍ വാഹനങ്ങള്‍ തടഞ്ഞുള്ള പരിശോധന ഇനി ഉണ്ടാവില്ല. ഇനിയെല്ലാം കണ്ടെത്താന്‍ പുതിയ സംവിധാനം വരുന്നു. ഇതിനായ് ‘സ്മാര്‍ട്ട് ക്യാമറകള്‍’ എല്ലാ ജില്ലകളിലും സ്ഥാപിക്കും. സംസ്ഥാനത്തെ പൂര്‍ണ അപകടമുക്ത മേഖലയാക്കാനും മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഉടനെ പ്രതികളെ കണ്ടുപിടിക്കാനുമായി പൂര്‍ണമായും നിര്‍മിത ബുദ്ധിയില്‍ പ്രവൃത്തിക്കുന്ന 1400 ക്യാമറകള്‍ സ്ഥാപിക്കുന്നു. 153 കോടിയുടെ പദ്ധതി ‘സേഫ് കേരള’യാണ് തയ്യാറാക്കിയിരിക്കുന്നത്. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ സാമ്ബത്തിക സഹായത്തോടെ കെല്‍ട്രോണ്‍ ആണ് പദ്ധതി നടപ്പാക്കുക. …
Read More »ബസും ട്രക്കും കൂട്ടയിടിച്ചു അപകടം; നടുറോഡില്‍ പൊലിഞ്ഞത് എട്ട് ജീവനുകള്‍, ആറ് പേര്‍ക്ക് പരിക്ക്…
ദുബായിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം. എട്ട് പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. മിര്‍ഡിഫ് സിറ്റി സെന്ററിന് മുന്നില്‍ ഷാര്‍ജ റൂട്ടില്‍ മിനി ബസും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്ന് ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വ്വീസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു. പരിക്കേറ്റവരെ ഉടനെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണപ്പെട്ടവരെ കുറിച്ച് …
Read More »ഫിഫ ഫുട്ബോള്‍ റാങ്കിങ്: വമ്പന്‍ മുന്നേറ്റവുമായി ഖത്തര്‍…
ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ് പുറത്തുവന്നപ്പോള്‍ ഏറ്റവും മികച്ച കുതിപ്പ് നടത്തി ഖത്തര്‍ ഫുട്ബോള്‍ ടീം. ഈ ഡിസംബര്‍ 19ന് പുറത്തിറങ്ങിയ റാങ്കിങില്‍ ലോകതലത്തില്‍ 55ാം സ്ഥാനത്താണ് ഖത്തര്‍. ഈ വര്‍ഷം മാത്രം 138 പോയന്റുകളാണ് ഖത്തര്‍ നേടിയത്. എ.എഫ്.സി ഏഷ്യന്‍ കപ്പ് കിരീടനേട്ടവും 2022 ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ മികച്ച പ്രകടനവുമാണ് റാങ്കിങ്ങില്‍ വലിയ മുന്നേറ്റം നടത്താന്‍ ഖത്തറിനെ സഹായിച്ചത്. ഈ വര്‍ഷം റാങ്കിങ്ങില്‍ 38 സ്ഥാനങ്ങളാണ് ഖത്തര്‍ …
Read More »കറാച്ചി ടെസ്റ്റില്‍ പാക്കിസ്ഥാന് ജയം; പരമ്പര സ്വന്തമാക്കി..!
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് 263 റണ്‍സിന്റെ മിന്നും ജയം. ഇതോടെ രണ്ട് ടെസ്റ്റ് മത്സര പരമ്ബര 1-0 എന്ന നിലയില്‍ പാക്കിസ്ഥാന് നേടി. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. 476 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക രണ്ടാം ഇന്നിംഗ്സില്‍ 212 റണ്‍സിന് ഓള്‍ഒൗട്ടായി. 31 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കൗമാരക്കാരന് പേസര്‍ നസീം ഷായാണ് ലങ്കയെ തകര്‍ത്തത്. ഒഷ്ഹാഡ ഫെര്‍ണാണ്ടോയുടെ സെഞ്ചുറിയും (102), …
Read More »സ്ഥാനം നിലനിര്‍ത്തി സഞ്ജു ; ബുംമ്രയും ധവാനും ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തി
മുംബൈ : ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കും ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ചു. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ജസ്പ്രിത് ബുമ്രയും ശിഖര്‍ ധവാനും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ ടി20 സ്‌ക്വാഡില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട് വെസ്റ്റിൻഡീസ് ആയിട്ടുള്ള T20 ടൂർണമെന്റിൽ ടീമിൽ ഉണ്ടായിരുന്നുവെങ്കിലും സഞ്ജു ഒരു മത്സരം പോലും കളിച്ചിരുന്നില്ല. റിസര്‍വ്വ് ഓപ്പണറായാണ് സഞ്ജുവിനെ പരിഗണിച്ചിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് തന്നെയാണ് …
Read More »