Breaking News

News Desk

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്; അനിൽകുമാറിനെ മുൻപരിചയം ഇല്ലെന്ന് ഇടനിലക്കാരൻ

കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ അനിൽകുമാറിനെ മുന്നേ അറിയില്ലെന്ന് ഇടനിലക്കാരൻ. ജനന സർട്ടിഫിക്കറ്റിനായി എന്തെങ്കിലും സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്ന് അറിയില്ല. ഇൻഷുറൻസിൽ ചേര്‍ക്കാനാണ് ജനന സർട്ടിഫിക്കറ്റ് ആവശ്യമായി വന്നത്. ഒറിജിനൽ സർട്ടിഫിക്കറ്റിലെ വിലാസവും പേരും മാറ്റാനാണ് ആദ്യം ശ്രമിച്ചത്. അത് നടക്കാതെ വന്നപ്പോഴാണ് പുതിയതിന് ശ്രമിച്ചത്. യഥാർത്ഥ മാതാപിതാക്കൾ കുട്ടിയെ ഉപേക്ഷിക്കാനായിരുന്നു തീരുമാനിച്ചത്. കുഞ്ഞിനെ സുരക്ഷിതമായ കൈകളിലേക്ക് എത്തിക്കാനാണ് ശ്രമിച്ചത്. ഇതിന് പിന്നിൽ പണമിടപാടോ മാഫിയയോ …

Read More »

‌ദേശീയ കായിക ദിനം; ഫെബ്രുവരി 14ന് ഖത്തറിന് പൊതു അവധി

ദോഹ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 14 ന് ഖത്തറിൽ പൊതു അവധി. അമീരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്. എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ഖത്തർ ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനാണ് ദേശീയ കായിക ദിനം ആഘോഷിക്കുന്നത്. വ്യായാമം ചെയ്യുക, കൂടുതൽ ആരോഗ്യകരമായ ജീവിതശൈലി നയിക്കാൻ പരസ്പരം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിന്റെ മുഖ്യലക്ഷ്യം.

Read More »

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ വർധന: കൂടിയത് 83.6%

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ ഒരു വർഷത്തിനിടെ 83.6% വളർച്ചയും ഫ്ലൈറ്റ് ഷെഡ്യൂളുകളിൽ 31.53% വളർച്ചയും രേഖപ്പെടുത്തി. 2023 ജനുവരിയിൽ 3,23,792 യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത്. എന്നാൽ 2022 ജനുവരിയിൽ മൊത്തം യാത്രക്കാരുടെ എണ്ണം 1,76,315 ആയിരുന്നു. 2022 ജനുവരിയിൽ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 5,687 ആയിരുന്നു എന്നാൽ 2023 ജനുവരിയിൽ ഇത് 10,445 ആയി ഉയർന്നു. കൂടാതെ, വിമാന …

Read More »

ഫ്രഞ്ച് ലീഗ് വൺ; പിഎസ്ജിക്ക് വീണ്ടും തോൽവി, തുടർച്ചയായ രണ്ടാം പരാജയം

പാരീസ്: ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ ദുരിതം അവസാനിക്കുന്നില്ല. ഫ്രഞ്ച് ലീഗ് വണ്ണിൽ മൊണാക്കോ പിഎസ്ജിയെ 3-1 എന്ന സ്കോറിന് പരാജയപ്പെടുത്തി. മെസിയും എംബാപ്പെയും ഇല്ലാതെയാണ് പിഎസ്ജി കളത്തിലിറങ്ങിയത്. സൂപ്പർ താരം നെയ്മർ ഉണ്ടായിരുന്നിട്ടും ടീമിന് വിജയിക്കാനായില്ല. മൊണാക്കോയ്ക്ക് വേണ്ടി വിസ്സാം ബെന്‍ യെദെര്‍ ഇരട്ട ഗോളുകൾ നേടിയപ്പോൾ അലക്സാണ്ടർ ഗോളോവിനും ലക്ഷ്യം തെറ്റിയില്ല. വാറെൻ സൈർ എമെറിയാണ് പിഎസ്ജിയുടെ ആശ്വാസ ഗോൾ നേടിയത്. പി.എസ്.ജിയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. നേരത്തെ …

Read More »

ജസ്റ്റിസ് സയ്യിദ് അബ്ദുൽ നസീറിന്റെ ഗവർണർ പദവി; അപലപിച്ച് എ.എ.റഹിം

തിരുവനന്തപുരം: സുപ്രീം കോടതി മുൻ ജഡ്ജി സയ്യിദ് അബ്ദുൾ നസീറിനെ ആന്ധ്രാപ്രദേശ് ഗവർണറായി നിയമിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ എതിർത്ത് എ.എ റഹീം എം.പി. നരേന്ദ്ര മോദി സർക്കാരിന്റെ ഇത്തരം തീരുമാനങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന് കളങ്കമാണെന്നും റഹീം പറഞ്ഞു. ഉന്നത നീതിപീഠത്തിൽ സേവനമനുഷ്ഠിക്കുന്ന ഒരു ജഡ്ജി നിലനിർത്തേണ്ട ഉയർന്ന നിഷ്പക്ഷതയും ഭരണഘടനയോടുള്ള വിശ്വസ്തതയും അല്ല ജസ്റ്റിസ് സയ്യിദ് അബ്ദുൽ നസീറിൽ നിന്ന് ഉണ്ടായത്. അയോധ്യ കേസിലെ വിധിയെക്കുറിച്ചും മനുസ്മൃതിയെക്കുറിച്ചുള്ള ജസ്റ്റിസ് …

Read More »

പൃഥ്വിരാജിനൊപ്പം നൃത്തം ചെയ്ത് അക്ഷയ് കുമാർ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ജയ്പൂര്‍: ഓരോ താരത്തിനൊപ്പവുമുള്ള അക്ഷയ് കുമാറിന്റെ ഡാൻസ് വീഡിയോ ദിവസവും പുറത്ത് വരാറുണ്ട്. വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യയുടെയും സ്റ്റാർ ഇന്ത്യയുടെയും പ്രസിഡന്‍റായ കെ മാധവന്‍റെ മകന്‍റെ വിവാഹത്തിൽ അക്ഷയ് കുമാർ പങ്കെടുത്തിരുന്നു. കമൽ ഹാസൻ, മോഹൻലാൽ, ആമിർ ഖാൻ, മുൻ ഭാര്യ കിരൺ റാവു, പൃഥ്വിരാജ് സുകുമാരൻ, കരൺ ജോഹർ എന്നിവരും വിവാഹത്തിൽ പങ്കെടുത്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അക്ഷയ് കുമാറിന്റെയും മോഹൻലാലിന്റെയും ഇവിടെ നിന്നുള്ള ഒരു ഡാൻസ് …

Read More »

കടയുടെ ഗ്ലാസ് വാതിലിൽ തലയിടിച്ച് വീണ വയോധികന് ദാരുണാന്ത്യം

തൃശ്ശൂര്‍: കടയുടെ ഗ്ലാസ് വാതിലിൽ തലയിടിച്ച് വയോധികൻ മരിച്ചു. ചാവക്കാട് മണത്തല സ്വദേശിയും റിട്ട. നാവികസേനാ ഉദ്യോഗസ്ഥനുമായ ഉസ്മാൻ (84) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ ചാവക്കാട്ടെ ഡ്രൈ ഫ്രൂട്ട്സ് കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം. വേഗത്തിൽ നടന്നുവന്ന ഉസ്മാൻ അത് ഗ്ലാസ് വാതിലാണെന്ന് അറിയാതെ കടയിലേക്ക് കടക്കാൻ ശ്രമിക്കുകയും ഇതിൽ തല ഇടിച്ച് നിലത്തു വീഴുകയുമായിരുന്നു. വീഴ്ചയിൽ തലയുടെ പിൻഭാഗത്ത് ആഴത്തിൽ മുറിവേറ്റു. ഉടൻ ആശുപത്രിയിൽ …

Read More »

സബ് കളക്ടറുടെ വിവാഹത്തിന് പോയത് 22 ജീവനക്കാർ: കോഴിക്കോട് സബ് കളക്ടര്‍ ഓഫീസീലും കൂട്ട അവധി

കോഴിക്കോട്: കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിക്ക് സമാനമായി കോഴിക്കോട് സബ് കളക്ടറുടെ ഓഫീസിലും കൂട്ട അവധി. സബ് കളക്ടറുടെ വിവാഹത്തിൽ പങ്കെടുക്കാൻ 22 ജീവനക്കാരാണ് അവധിയെടുത്തത്. ഫെബ്രുവരി മൂന്ന് വെള്ളിയാഴ്ച തിരുനെൽ വേലിയിൽ വച്ചായിരുന്നു വിവാഹം. കളക്ടറുടെ ഓഫീസിലെ 33 ജീവനക്കാരിൽ ഭൂരിഭാഗവും വിവാഹത്തിനായി അവധി എടുക്കുകയായിരുന്നു. ഭൂമി തരംമാറ്റം ഉൾപ്പെടെ നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുന്ന ഓഫീസാണിത്. പരാതികൾ കൈകാര്യം ചെയ്യാൻ ഡെപ്യൂട്ടേഷനിലാണ് ഭൂരിഭാഗം ജീവനക്കാരെയും നിയമിച്ചത്.

Read More »

കോൺഗ്രസിന്റെ മുഖ്യശത്രു ബിജെപി, അവർക്കെതിരെ ആരുമായും സഖ്യമുണ്ടാക്കാൻ തയ്യാർ: കെ.സി.വേണുഗോപാൽ

കൊച്ചി: കോൺഗ്രസിന്‍റെ മുഖ്യശത്രുവാണ് ബിജെപിയെന്നും അവർക്കെതിരെ എവിടെയും ആരുമായും സഖ്യമുണ്ടാക്കാൻ തയ്യാറാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കൊച്ചി വടുതലയിൽ ബൂത്ത് തല പ്രചാരണ പരിപാടിയായ ‘ഹാഥ് സേ ഹാഥ് അഭിയാൻ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ‘ഭാരത് ജോഡോ യാത്ര’ രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് ഒന്നിക്കാൻ ഞങ്ങളെ സഹായിച്ചു. ആ സന്ദേശം എല്ലാ വീടുകളിലും എത്തിക്കുകയാണ് ലക്ഷ്യം. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരായ കുറ്റപത്രം എല്ലാ …

Read More »

ആദിവാസി യുവാവ് തൂങ്ങി മരിച്ച സംഭവം: മർദ്ദിച്ച് കൊന്നതാണെന്ന് സഹോദരൻ

കോഴിക്കോട്: വയനാട് മേപ്പാടി സ്വദേശി വിശ്വനാഥനെ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശ്വനാഥനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് കുടുംബം. സഹോദരന്‍ രാഘവനാണ് വിശ്വാഥനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷമാണ് വിശ്വനാഥന് കുഞ്ഞ് പിറന്നത്. കുഞ്ഞിനെ കണ്ട സന്തോഷത്തിലായിരുന്നു വിശ്വനാഥൻ. അതുകൊണ്ട് ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ശരീരത്തിൽ മർദ്ദനമേറ്റതിന്‍റെ ലക്ഷണങ്ങളുണ്ട്. സഹോദരനെ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും രാഘവൻ ആരോപിച്ചു. വിശ്വനാഥൻ കള്ളനല്ലെന്നും …

Read More »