Breaking News

Breaking News

പാക് ക്രിക്കറ്റർ മുഹമ്മദ് ഹഫീസിന്‍റെ വീട്ടിൽ മോഷണം; കവർന്നത് 20,000 യുഎസ് ഡോളർ

ലാഹോർ: പാക് ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസിന്‍റെ ലാഹോറിലെ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം. വീടിന്‍റെ മതിൽ തകർത്ത് മോഷ്ടാക്കൾ വിദേശ കറൻസി ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപ കവർന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 20,000 യുഎസ് ഡോളറാണ് മോഷ്ടാക്കൾ തട്ടിയെടുത്തത്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിന്‍റെ താരമാണ് ഹഫീസ്. മോഷണം നടക്കുമ്പോൾ ഹഫീസിന്‍റെ ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. പിഎസ്എല്ലിന്‍റെ 2023 സീസണിൽ മുഹമ്മദ് ഹഫീസ് മികച്ച ഫോമിലല്ല കളിക്കുന്നത്. …

Read More »

സംഗീത സംവിധായകൻ എൻ.പി.പ്രഭാകരൻ അന്തരിച്ചു

മലപ്പുറം: പ്രശസ്ത സംഗീത സംവിധായകനും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ എൻ.പി.പ്രഭാകരൻ (75) അന്തരിച്ചു. ട്രെയിൻ യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടർന്നാണ് മരണം സംഭവിച്ചത്. കോട്ടയം ജില്ലയിലെ തിരുവഞ്ചൂരാണ് സ്വദേശം. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയത്ത് നടക്കും. വ്യാഴാഴ്ച തേഞ്ഞിപ്പാലത്തെ വസതിയിൽ ചെലവഴിച്ച ശേഷം രാത്രി ട്രെയിനിൽ തിരുവനന്തപുരത്തേക്ക് പുറപ്പെടവേ തൃശൂരിനടുത്ത് വച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. റെയിൽവേ ഉദ്യോഗസ്ഥർ ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ …

Read More »

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗാ ഗുരു; ലോക റെക്കോർഡുമായി 7 വയസ്സുകാരി

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ ഗുരുവായി ഏഴ് വയസുകാരി. ഏഴ് വയസും 165 ദിവസവും പ്രായമുള്ള പ്രൺവി ഗുപ്തയാണ് ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹയായത്. വളരെ ചെറുപ്പം മുതലേ പ്രൺവിക്ക് യോഗയിൽ താൽപ്പര്യമുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. ഈ താൽപര്യം തിരിച്ചറിഞ്ഞ പ്രൺവിയുടെ അമ്മയാണ് ആദ്യം യോഗ പഠിപ്പിച്ചത്.  പ്രൺവി മൂന്നര വയസ് മുതൽ അമ്മയോടൊപ്പം യോഗ ചെയ്യാറുണ്ടായിരുന്നു. 200 മണിക്കൂർ യോഗ പരിശീലന കോഴ്സ് പൂർത്തിയാക്കിയ ശേഷം,പ്രൺവി ഇപ്പോൾ …

Read More »

തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസ്; എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കി

എറണാകുളം: ഗതാഗതമന്ത്രി ആന്‍റണി രാജു ഉൾപ്പെട്ട തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ എഫ്.ഐ.ആർ റദ്ദാക്കി ഹൈക്കോടതി. ഇക്കാര്യത്തിൽ കേസെടുക്കാൻ പോലീസിന് അധികാരമില്ലെന്ന് ആന്‍റണി രാജു വാദിച്ചു. മജിസ്ട്രേറ്റ് കോടതിക്ക് മാത്രമേ ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അധികാരമുള്ളൂവെന്നും അദ്ദേഹം വാദിച്ചു. സാങ്കേതിക തടസം കണക്കിലെടുത്താണ് കോടതിയുടെ നടപടി. അതേസമയം, കേസ് അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ആന്‍റണി രാജു, ബെഞ്ച് ക്ലാർക്ക് ജോസ് എന്നിവരുടെ ഹർജിയിലാണ് ഉത്തരവ്.

Read More »

എച്ച്3എൻ2 ഇൻഫ്ലുവൻസ വൈറസ് ബാധിച്ച് രണ്ട് മരണം; ഇന്ത്യയിൽ ആദ്യം

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി എച്ച് 3 എൻ 2 വൈറസ് മൂലമുണ്ടായ ഇൻഫ്ലുവൻസ ബാധിച്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഹരിയാനയിലും കർണാടകയിലും ഓരോരുത്തർ വീതം മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ ഇതുവരെ 90 പേർക്കാണ് എച്ച് 3 എൻ 2 വൈറസ് ബാധിച്ചത്. 8 പേർക്ക് എച്ച് 1 എൻ 1 വൈറസ് ബാധയും ഉണ്ടായി. ‘ഹോങ്കോങ് ഫ്ലൂ’ എന്നും അറിയപ്പെടുന്ന എച്ച് 3 എൻ 2 …

Read More »

നേപ്പാളിന് പുതിയ പ്രസിഡൻ്റ്; റാം ചന്ദ്ര പൗഡൽ ഈ മാസം 12ന് അധികാരത്തിലേറും

കാഠ്മണ്ഡു: നേപ്പാളിന്‍റെ മൂന്നാമത്തെ പ്രസിഡന്‍റായി റാം ചന്ദ്ര പൗഡൽ തിരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 12 ന് റാം ചന്ദ്ര പൗഡൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നേപ്പാളി കോൺഗ്രസും സിപിഎൻ (മാവോയിസ്റ്റ് സെന്‍റർ) അടങ്ങുന്ന എട്ട് പാർട്ടി സഖ്യത്തിന്‍റെ പൊതു സ്ഥാനാർത്ഥിയായ പൗഡലിന് 214 പാർലമെന്‍ററി നിയമസഭാംഗങ്ങളുടെയും 352 പ്രവിശ്യാ അസംബ്ലി അംഗങ്ങളുടെയും വോട്ടുകൾ ലഭിച്ചു. നേപ്പാളി കോൺഗ്രസ് പ്രസിഡന്‍റ് ശേർ ബഹാദൂർ ദ്യൂബ പൗഡലിനെ അഭിനന്ദിച്ചു. “പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട എന്‍റെ …

Read More »

തെളിവുണ്ട്, ഗോവിന്ദൻ്റെ നിയമനടപടികളെ നേരിടും: ആരോപണങ്ങളിൽ ഉറച്ച് നിന്ന് സ്വപ്ന

ബെംഗലൂരു: ഒത്തുതീർപ്പിന് 30 കോടി രൂപ വാഗ്ദാനം ചെയ്ത് ഇടനിലക്കാരനെ അയച്ചെന്ന ആരോപണത്തിൽ ഉറച്ച് നിന്ന് സ്വപ്ന സുരേഷ്. താൻ പറഞ്ഞതെല്ലാം വിജേഷ് സമ്മതിച്ചിട്ടുണ്ട്. വിജേഷ് പിള്ളയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും. തെളിവുകൾ ഇതിനകം ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. ഉടൻ കോടതിക്കും കൈമാറും. എം.വി ഗോവിന്ദൻ നിയമനടപടി സ്വീകരിച്ചാലും നേരിടും. വിജേഷ് പിള്ളയ്ക്ക് എതിരായ ആരോപണങ്ങളിൽ തെളിവുണ്ടെന്നും സ്വപ്ന ഫെയ്സ്ബുക്കിൽ കുറിച്ചു. “ഇപ്പോൾ വിജേഷ് പിള്ള എന്നെ കണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. ഹരിയാനയുടെയും രാജസ്ഥാന്‍റെയും …

Read More »

ലൈഫ് മിഷൻ; ശിവശങ്കറിൻ്റെ ഹർജി ഹൈക്കോടതി പരിഗണിച്ചില്ല, മറ്റൊരു ബെഞ്ചിലേക്ക് മാറ്റി

കൊച്ചി: ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചില്ല. ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കാതെ മാറ്റിവച്ചത്. അഴിമതി നിരോധന നിയമപ്രകാരമുള്ള ഹർജി മാത്രമേ പരിഗണിക്കാനാകൂവെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. തുടർന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്ന ബെഞ്ചിലേക്ക് ഹർജി മാറ്റി. ഹർജി തിങ്കളാഴ്ച മറ്റൊരു ബെഞ്ച് പരിഗണിക്കും. ഹർജിയിലെ സാങ്കേതിക പിശക് കാരണമാണ് മാറ്റിവച്ചത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ശിവശങ്കർ, കേസിൽ ഇഡി തന്നെ …

Read More »

കുത്തനെ കൂടി വൈദ്യുതി ഉപയോഗം; കഴിഞ്ഞ ദിവസം ഉപയോഗിച്ചത് 86.20 ദശലക്ഷം യൂണിറ്റ്

തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വർധിക്കുന്നു. കഴിഞ്ഞ ദിവസം 86.20 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. രാത്രി 7 നും 11 നും ഇടയിൽ വൈദ്യുതി ഉപയോഗം കുറച്ചില്ലെങ്കിൽ താരിഫ് വർധനവ് നേരിടേണ്ടിവരും. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ജലനിരപ്പാണ് ഇടുക്കി അണക്കെട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 47 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വർഷം ഇതേ സമയം 70 ശതമാനം വെള്ളമുണ്ടായിരുന്നു. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും …

Read More »

റിസോ‍ർട്ട് വിവാദം; പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചെന്ന് ഇ പി

തിരുവനന്തപുരം: റിസോർട്ട് വിവാദം പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചെന്ന് വെളിപ്പെടുത്തി ഇ.പി ജയരാജൻ. പി ജയരാജൻ ഈ വിഷയം അഴിമതി ആരോപണമെന്ന തരത്തിൽ ഉന്നയിച്ചിട്ടില്ലെന്നും സഹകരണ സ്ഥാപനം പോലെ സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു. വൈദേകം മുൻ എം.ഡി രമേഷ് കുമാർ പി.ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇ പി വ്യക്തമാക്കി. വിവാദം മാധ്യമ സൃഷ്ടിയാണെന്ന് പറഞ്ഞ് സി.പി.എമ്മും നേതാക്കളും ഇതുവരെ നിഷേധിക്കുകയായിരുന്നു. …

Read More »