Breaking News

Breaking News

12 വയസ്സുകാരിയെ വാനിൽ തട്ടിക്കൊണ്ടുപോകുവാൻ ശ്രമമെന്നു പരാതി.

കൊല്ലം കൊട്ടാരക്കര വാളകത്താണ് സംഭവം. ട്യൂഷന് പോകാൻ റോഡിലൂടെ നടന്നുപോയ 12 വയസ്സുകാരിയെ വാനിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി ബലമായി വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കുതറി ഓടിയതായും കുട്ടി പറയുന്നു. കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്നുംകൊട്ടാരക്കര പോലീസ് പറയുന്നു. കഴിഞ്ഞദിവസം വൈകിട്ട് 4. 30ന് വാളകം അഞ്ചൽ റോഡിൽ അമ്പലത്തും വിള മൂഴിയിൽ ഭാഗത്താണ് സംഭവം എന്നാണ് കുട്ടി പറയുന്നത്. പുലിയുംകോളനി …

Read More »

ഊട്ടി സന്ദർശിക്കാൻ ഇനി രജിസ്ട്രേഷൻ വേണം : ഹൈക്കോടതി

ഊട്ടി ഉൾപ്പെട്ട നീലഗിരി ജില്ലയിൽ വിനോദസഞ്ചാരികളുടെ വരവ് നിയന്ത്രിക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ നടപ്പാക്കണമെന്ന് മദ്രാസ്സ് ഹൈക്കോടതി ഉത്തരവിട്ടു. ഊട്ടിയിൽ നിയന്ത്രണം ഇല്ലാതെ വാഹനങ്ങൾ അനുവദിച്ചതിനാൽ അടിയന്തര ചികിത്സ ആവശ്യങ്ങൾക്ക് പോലും പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും കോടതി അഭിപ്രായപ്പെട്ടു

Read More »

നവ കേരള സദസിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കുവാൻ ഉത്തരവ്: പഠനം മുടങ്ങും എന്ന് പരാതി.

നവ കേരള സദസ്സിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന പരിപാടികളിൽ പഞ്ചായത്തിലെ സ്കൂളുകളിലെ മുഴുവൻ അധ്യാപകരും പങ്കെടുക്കണമെന്ന് അറിയിച്ചുകൊണ്ട് പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ്.ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് കല്യാണമണ്ഡപത്തിൽ നടക്കുന്ന കലാ സദസ്സിലും തുടർന്നും നടക്കുന്ന വിളംബര ഘോഷയാത്രയിലും മുഴുവൻ അധ്യാപകരും പങ്കെടുക്കണമെന്നാണ് ഉത്തരവിലുള്ളത്. സ്കൂളിലെ മുഴുവൻ അധ്യാപകരും പങ്കെടുക്കണമെങ്കിൽ ഉച്ചക്കുശേഷം സ്കൂളിന് അവധി പ്രഖ്യാപിക്കേണ്ട സ്ഥിതിയിലാണ് ഉള്ളത് .ഇത് പാലക്കാട് നല്ലേപ്പിള്ളിയിലാണ്

Read More »

സെൻസസ് ലീവ് സറണ്ടർ തിരിച്ചുപിടിച്ച ഉത്തരവ് സർക്കാർ തിരുത്തി.

എല്ലാവർക്കും ആനുകൂല്യം. 45000 അധ്യാപകർക്ക് 24 ദിവസത്തെ തുക . 2011ലെ സെൻസസ് ജോലിയുമായി ബന്ധപ്പെട്ട സ്കൂൾ അധ്യാപകർക്ക് നൽകിയ ലീവ് സറണ്ടർ ആനുകൂല്യം തിരിച്ചുപിടിച്ച സർക്കാർ നടപടി 13 വർഷത്തിനുശേഷം തിരുത്തി. ആനുകൂല്യങ്ങൾ എല്ലാവർക്കും നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഒരു വിഭാഗം അധ്യാപകരുടെ ഹർജിയിൽ കോടതി അനുകൂല വിധി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഏകദേശം 45,000 അധ്യാപകരാണ് 2010 – …

Read More »

കുട്ടിയെ കിട്ടിയിട്ട് കുഞ്ഞിൻറെ ആരോഗ്യനില ശ്രദ്ധിച്ചില്ല :കുട്ടിയെ എ ആർ ക്യാംപിലേക്കു മാറ്റിയതും ഗുരുതര വീഴ്ച.

ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സെൽഫിയെടുത്ത് ഫേസ്ബുക്കിൽ ഇടാനായിരുന്നു ശ്രമം .കുട്ടിയെ ഏ ആർ ക്യാമ്പിലേക്ക് മാറ്റിയത് ഗുരുതര വീഴ്ചയാണെന്ന് ആരോപണം. തട്ടിക്കൊണ്ടുപോയ കുട്ടിയെ ആശ്രമം മൈതാനത്തുനിന്ന് കിട്ടിയശേഷം ഉടൻ ഏ ആർ ക്യാമ്പിലേക്കു മാറ്റിയത് പോലീസിന്റെ ഗുരുതരം വീഴ്ചയെന്ന് ആരോപണം ഉണ്ടായിരിക്കുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വൈദ്യ പരിശോധന നടത്തുകയും കൗൺസിലിൽ നൽകുകയും ആണ് ആദ്യമായി വേണ്ടിയിരുന്നതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കുട്ടിയുടെ ആരോഗ്യത്തിന് ഹാനികരമായ എന്തെങ്കിലും നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കാതെയാണ് …

Read More »

LDC: പി.എസ്.സി.വിജ്ഞാപനം ഇന്ന്…

ജനുവരി 31 വരെ അപേക്ഷിക്കാം. ഇനി ഒരു പരീക്ഷ മാത്രം. സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകളിലെ ക്ലാർക്ക് (LDC) തസ്തികയിലേക്കുള്ള വിജ്ഞാപനം PSC ഇന്ന് പ്രസിദ്ധീകരിക്കും.2024 ജനുവരി 3 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സമയമുണ്ട്. പരീക്ഷാ തീയതി ജനുവരി ഒന്നിന് പ്രഖ്യാപിക്കും. അടുത്ത വർഷം മധ്യത്തോടെ പരീക്ഷ നടക്കാനാണ് സാധ്യത. റാങ്ക് ലിസ്റ്റ് 2025 ഓഗസ്റ്റ് ഒന്നിന് നിലവിൽ വരും.SSLC യോഗ്യതയാണങ്കിലും ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഇത്തവണ പ്രിലിമിനറി പരീക്ഷ …

Read More »

അവ്യക്തത മാത്രം ബാക്കി: അന്വേഷണം ജില്ലയ്ക്കു പുറത്തേക്കും വ്യാപിപ്പിച്ചു.

കുട്ടിയെ തട്ടിക്കൊണ്ടു പോയി ഇത്രയും ദിവസം കഴിഞ്ഞിട്ടും അവ്യക്തസൂചനകൾ മാത്രമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്വേഷണം തുടരുന്നു. പ്രതികളുടെ കാർ ,തങ്ങിയ വീട്, ഫോൺ നമ്പർ ഒന്നും തന്നെ ഇതുവരെയും കണ്ടെത്താനായില്ല. പതിനായിരക്കണക്കിന് ഫോൺ കോളുകൾ ആണ് പരിശോധിച്ചത്. ഈ കോളുകളിൽ സംശയമായി ഒന്നും തന്നെ കണ്ടെത്താനും ആയിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളുടെ അടക്കം കഴിഞ്ഞ ആറുമാസത്തെ വിവരങ്ങളാണ് പോലീസ് പരിശോധിച്ചു കൊണ്ടിരിക്കുന്നത്. മൊബൈൽ ടവർ പരിധിയിൽ വരുന്ന 10000 കണക്കിന് കോളുകളാണ് പരിശോധിച്ചിരിക്കുന്നത്. …

Read More »

വിമാനത്തിൽ കുടുംബ കലഹം -ഭർത്താവിനെ ഡൽഹിയിൽ ഇറക്കി.

ദമ്പതികളുടെ കലഹംമൂലം വിമാനം വിമാനത്താവളത്തിൽ ഇറക്കി. കലഹം മൂർച്ഛിച്ചതിനെ തുടർന്നു ബാങ്കോക്ക് വിമാനം അടിയന്തര സാഹചര്യത്തിൽ ന്യൂഡൽഹി വിമാനത്താവളത്തിൽഇറക്കേണ്ടി വന്നു. തായ്‌ലൻഡ് കാരിയായ ഭാര്യയും ,ജർമ്മൻ കാരനായ ഭർത്താവും തമ്മിലുണ്ടായ കുടുംബ കലഹം രൂക്ഷമായതോടെ ഭാര്യ പൈലറ്റിന്റെ സഹായം തേടുകയായിരുന്നു. പാകിസ്ഥാനിൽ വിമാനമിറക്കാൻ അനുമതി തേടിയെങ്കിലും അത് ലഭിച്ചില്ല. തുടർന്നാണ് കഴിഞ്ഞ ദിവസം രാവിലെ ഡൽഹിയിൽ ഇറക്കിയത്.സുരക്ഷ ഔദ്യോഗസ്ഥർ ഭർത്താവിനെ വിമാനത്തിൽ നിന്ന് ഇറക്കി. തുടർന്ന് ഇയാൾ ക്ഷമാപണം നടത്തുകയുണ്ടായി.

Read More »

ചണ്ണപ്പേട്ട മറ്റൊരു ബ്രഹ്മപുരം ആക്കാൻ സമ്മതിക്കില്ല- പ്രദേശവാസികൾ.

ചെണ്ണപ്പേട്ടയിൽ മാലിന്യ സംസ്കരണശാല സ്ഥാപിക്കാൻ ഗൂഢനീക്കം. എതിർപ്പുമായി പ്രദേശവാസികൾ. ചെണ്ണപ്പേട്ട പ്രദേശത്ത് റബ്ബർ എസ്റ്റേറ്റ് വിലയ്ക്കുവാങ്ങി വൻകിട മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കാൻ സർക്കാരിൻറെ രഹസ്യനീക്കം നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് ചണ്ണപ്പേട്ടയിലെ പ്രദേശവാസികൾ അതീവ ജാഗ്രതയിലാണ്.ചെണ്ണപ്പെട്ട മറ്റൊരു ബ്രഹ്മപുരം ആക്കാൻ അനുവദിക്കില്ല എന്ന നിലപാടിലാണ് പ്രദേശവാസികൾ. കൂപ്പ് – കോടാനൂർ ഭാഗത്തെ എസ്റ്റേറ്റ് ആണ് വിലകൊടുത്ത് ഏറ്റെടുക്കാൻ ശ്രമിക്കുന്നത്.ചടയമംഗലം നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് ഇവിടം. ഏരൂർ പഞ്ചായത്തിലെ പത്തടി വൈദ്യഗിരി …

Read More »

നവ കേരള സദസ്സിന്‍റെ ആലോചന യോഗത്തിൽ പങ്കെടുക്കാത്ത ഹരിത കർമ്മ സേനാ അംഗത്തെ ഒഴിവാക്കി.

കുളക്കട പഞ്ചായത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. നവകേരള സദസ്സിന്റെ ആലോചന യോഗത്തിൽ പങ്കെടുക്കാത്ത ഹരിത കർമ്മ സേനാംഗത്തെ ഒഴിവാക്കിയതിലും തൊഴിലുറപ്പ്, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നീ ജോലികളിൽ ഏർപ്പെടുന്നവരെയും നവകേരള സദസ്സിന്റെ മുന്നൊരുക്കങ്ങൾക്കു വേണ്ടി നിർബന്ധപൂർവ്വം രംഗത്തിറക്കുന്നതിലും പ്രതിഷേധിച്ചുകൊണ്ട് കുളക്കട, മാവടി, കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കുളക്കട പഞ്ചായത്ത് പടിക്കൽ പ്രതിഷേധിക്കുകയും പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുകയും ചെയ്തു. മാറ്റിനിർത്തിയ ഹരിത കർമ്മ സേനാംഗത്തെ ഉടൻ തിരിച്ചെടുക്കാമെന്നും തൊഴിലുറപ്പ് ,കുടുംബശ്രീ …

Read More »