ഗാര്‍ഹിക പാചകവാതക സിലിന്‍ഡെറുകള്‍ക്ക് വീണ്ടും വില വര്‍ധിപ്പിച്ചു. വീടുകളില്‍ ഉപയോഗിക്കുന്ന സിലിന്‍ഡെറിന് 15 രൂപയാണ് കൂട്ടിയത്. 906 രൂപ 50 പൈസയാണ് കൊച്ചിയിലെ വില. മുമ്പ് 891 രൂപ 50 പൈസയായിരുന്നു വില. അതേസമയം, വാണിജ്യ സിലിന്‍ഡെറുകള്‍ക്ക് രണ്ട് രൂപ കുറച്ചിട്ടുണ്ട്. 1726 രൂപയാണ് കൊച്ചിയിലെ വില.
Read More »ഇരുട്ടടിയായി ഇന്ധനവില; കുതിപ്പ് തുടരുന്നു, പെട്രോളിന് 105 രൂപ കടന്നു…
രാജ്യത്തെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 105രൂപ കടന്നു. 105.18 ആണ് ഇന്നത്തെ വില. ഡീസലിന് 98 രൂപ 38 പൈസയുമായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 103.12 രൂപയും ഡീസലിന് 92.42 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍ വില 103.42 രൂപയും ഡീസലിന് 96.74 രൂപയുമായി. കഴിഞ്ഞ 13 ദിവസത്തിനിടയില്‍ ഡീസലിന് 2.97 …
Read More »സംസ്ഥാനത്ത് സ്വര്‍ണ വില കൂടി; ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത്…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഒറ്റയടിക്ക് കൂടിയത് 200 രൂപയാണ്. ഇതോടെ പവന് 35,000 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപ കൂടി 4375 യിലുമാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ മൂന്ന് ദിവസം സ്ഥിരത പ്രകടിപ്പിച്ചതിന് ശേഷമാണ് വില കൂടുന്നത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1758.60 ഡോളര്‍ നിലവാരത്തിലാണ്.
Read More »രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്…
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. തുടര്‍ച്ചയായി ആറാം ദിവസമാണ് വര്‍ദ്ധനവ് ഉണ്ടാകുന്നത്. ഇന്ന് പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 104 രൂപ 88 പൈസയും ഡീസലന് 96 രൂപ 31 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 102 രൂപ 98 പൈസയും ഡീസലിന് 95 രൂപ 17 പൈസയുമായി. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് …
Read More »തുടര്‍ച്ചയായി അഞ്ചാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു; ഇന്ന് പെട്രോളിനും ഡീസലിനും വർധിച്ചത്…
രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടാവുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 102 രൂപ 57 പൈസയും ഡീസലിന് 95 രൂപ 72 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 104 രൂപ 63 പൈസയും ഡീസലിന് 97 രൂപ 66 പൈസയുമാണ് വില. കോഴിക്കോട് പെട്രോളിന് 103 രൂപ 09 പൈസയും ഡീസലിന് 96 …
Read More »എയര്‍ ഇന്ത്യ, ടാറ്റ സണ്‍സ് സ്വന്തമാക്കിയെന്ന വാര്‍ത്ത തെറ്റ്; ഡിഐപിഎഎമ്മിന്റെ വിശദീകരണം
ദേശീയ വിമാനക്കമ്ബനിയായ എയര്‍ ഇന്ത്യയെ ടാറ്റാ സണ്‍സ് ഏറ്റെടുക്കുന്നത് സംബന്ധിച്ച മാധ്യമങ്ങളിലെ വാര്‍ത്തകള്‍ തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ദേശീയ വിമാനക്കമ്ബനിയായ എയര്‍ ഇന്ത്യയ്ക്കായുള്ള ലേലത്തില്‍ ടാറ്റ സണ്‍സ് വിജയിച്ചതായി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണവുമായി എത്തിയത്. ”എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ കേസില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സാമ്ബത്തിക ലേലങ്ങളുടെ അംഗീകാരം സൂചിപ്പിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. സര്‍ക്കാര്‍ തീരുമാനം എടുക്കുമ്ബോള്‍ മാധ്യമങ്ങളെ അറിയിക്കും” നിക്ഷേപ-പൊതു ആസ്തി …
Read More »എയര്‍ ഇന്ത്യ വീണ്ടും ടാറ്റ ഗ്രൂപ്പിന്; സ്‌പൈസ് ജെറ്റിനേക്കാള്‍ 5000 കോടി അധികം നല്‍കി ടെന്‍ഡറില്‍ ഒന്നാമതെത്തി
പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. എയര്‍ ഇന്ത്യയെ വില്‍പ്പനയ്ക്ക് വെക്കുന്നതിന്റെ ഭാഗമായി ക്ഷണിച്ച ലേല ടെന്‍ഡറുകളില്‍ ഏറ്റവും ഉയര്‍ന്നത് ടാറ്റയുടേതാണെന്നാണ് സൂചന. സെപ്തംബര്‍ ആദ്യമാണ് എയര്‍ ഇന്ത്യയെ വാങ്ങാനുള്ള താത്പര്യപത്രം ടാറ്റാ ഗ്രൂപ്പ് സമര്‍പ്പിച്ചത്. ടാറ്റയ്ക്കൊപ്പം സ്പൈസ് ജെറ്റും എയര്‍ ഇന്ത്യയെ വാങ്ങാന്‍ താത്പര്യപത്രം സമര്‍പ്പിച്ചിരുന്നു. സ്‌പൈസ് ജെറ്റ് സമര്‍പ്പിച്ച ടെന്‍ഡറില്‍ നിന്നും 5000 കോടി അധികം ടാറ്റ വാഗ്ദാനം ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. …
Read More »ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്‌സ് സെയില്‍; മൊബൈല്‍ ഓഫറുകള്‍ അറിയാം..
ഫ്ലിപ്കാര്‍ട്ട് ഒക്ടോബര്‍ മൂന്നിന് ദി ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ ആരംഭിക്കുന്നു. വില്‍പ്പനയുടെ ഭാഗമായി, നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ കുത്തനെയുള്ള ഡിസ്‌ക്കൗണ്ടുകളോടെ ലഭ്യമാകും. കൂടാതെ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10% തല്‍ക്ഷണ ഡിസ്‌ക്കൗണ്ടു ലഭിക്കുകയും ചെയ്യും. പോക്കോ എം 3 ഓഫറില്‍ 11,999 രൂപയ്ക്ക് ലഭിക്കും. വില്‍പ്പനയുടെ ഭാഗമായി 9,499. 2340 x 1080 പിക്‌സല്‍ റെസല്യൂഷനും 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഉള്ള …
Read More »ഇന്ധനവില കുതിക്കുന്നു ; പെട്രോളിനും ഡീസലിനും വില കൂട്ടി; വര്‍ധിച്ചത് പെട്രോളിനും ഡീസലിനും കൂടിയത്…
ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 22 പൈസ കൂട്ടി. ഡീസല്‍ ലിറ്ററിന് 26 പൈസയും വര്‍ധിപ്പിച്ചു. ഡീസലിന് തുടര്‍ച്ചയായ നാലാം ദിവസമാണ് വില കൂട്ടുന്നത്. 72 ദിവസത്തിന് ശേഷമാണ് പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 103 രൂപ 70 പൈസയായി. ഡീസല്‍ വില 96 രൂപ 48 പൈസയാണ്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 101 രൂപ 70 പൈസയായി ഉയര്‍ന്നു. ഡീസല്‍ …
Read More »സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു; ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത്…
സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് കുറഞ്ഞു. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 34,880 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപകുറഞ്ഞ് 4,360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതെ സമയം 35080 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1,770 ഡോളറായി താഴ്ന്നു. ബുധനാഴ്ച പവന് 280 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്.
Read More »