Breaking News

Business

രാജ്യത്ത് ഡീസൽ വില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം…

രാജ്യത്ത് ഡീസൽ വില വീണ്ടും കുറഞ്ഞു. 20 പൈസയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ ഡീസൽ വില 94 രൂപ 29 പൈസയായി. ഇന്നലെയും ഡിസൽ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഡീസലിന് 22 പൈസയാണ് കുറഞ്ഞത്. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് സര്‍വ്വകാല റെക്കോര്‍ഡിലാണ് ഇന്ധനവില. രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍, ഡീസല്‍ വില 100 രൂപയ്ക്ക് മുകളിലാണ്. ഏപ്രില്‍ മാസത്തില്‍ 5 സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന …

Read More »

ഒരു മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഡീസല്‍ വില കുറച്ചു; ഇന്നത്തെ നിരക്ക് ഇങ്ങനെ…

സംസ്ഥാനത്ത് ഡീസലിന് വില 22 പൈസ കുറച്ചു. കൊച്ചിയിലെ ബുധനാഴ്ചത്തെ വില 94.49 രൂപയാണ്. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഇന്ധനവില ഉയര്‍ന്നുനില്‍ക്കുകയാണ്. രാജ്യത്ത് ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്ബനികള്‍ക്ക് ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.84 രൂപയാണ് ബുധനാഴ്ചത്തെ നിരക്ക്. ഒരു ലിറ്റര്‍ ലിറ്റര്‍ ഡീസലിന് 89.87 രൂപയാണ്. അതിനിടെ തമിഴ്‌നാട് സര്‍ക്കാര്‍ പെട്രോളിന്റെ സംസ്ഥാന …

Read More »

മദ്യം വീട്ടില്‍ എത്തും എന്ന് കരുതിയിരിക്കുന്നവര്‍ അറിയാന്‍; ഫുഡ് ഡെലിവറി പോലെയല്ല ബെവ്‌കോയുടെ ഓണ്‍ലൈന്‍ മദ്യവില്‍പ്പന…

ഒടുവില്‍ ബെവ്‌കോയും ഓണ്‍ലൈന്‍ മദ്യവില്‍പ്പന നടത്താന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യഘട്ടമായി തിരുവനന്തപുരത്തെ മൂന്ന് ഷോപ്പുകളില്‍ ഇന്ന് മുതല്‍ ഈ സൗകര്യം പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍വരികയാണ്. ഓണ്‍ലൈന്‍ മദ്യവില്‍പ്പന എന്ന് കേട്ടതോട് ഭൂരിഭാഗം പേരും ഇപ്പോള്‍ ഹോട്ടലുകളില്‍ നിന്നും ആഹാരം കൊണ്ടുവരുന്ന രീതിയില്‍ തങ്ങളുടെ അടുക്കലേക്ക് മദ്യകുപ്പികളുമായി ഡെലിവറി ബോയ് എത്തും എന്ന സ്വപ്നത്തിലാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ വില്‍പ്പനയല്ല ബെവ്‌കോ ഉദ്ദേശിക്കുന്നത്. ഓണ്‍ലൈനായി പണം അടച്ച ശേഷം കൗണ്ടറില്‍ നേരിട്ട് പോയി …

Read More »

പാചകവാതക വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറുകൾക്ക് ഇനി 25 രൂപ അധികം നൽകണം…

രാജ്യത്ത് വീണ്ടും പാചകവാതക വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിൻ്റെ വിലയാണ് വർധിപ്പിച്ചിരിക്കുന്നത്. 25 രൂപ വർധിപ്പിച്ച് നിലവിൽ 866 രൂപ 50 പൈസയാണ് ഒരു സിലിണ്ടറിൻ്റെ പുതുക്കിയ വില. കഴിഞ്ഞ ജൂലൈയിലും ഗാർഹിക സിലിണ്ടറുകൾക്ക് വില വർധിപ്പിച്ചിരുന്നു. വാണിജ്യ സിലിണ്ടറിൻ്റെ വിലയിൽ നാല് രൂപ കുറച്ചു. പുതുക്കിയ നിരക്ക് പ്രകാരം വാണിജ്യ സിലിണ്ടറിൻ്റെ വില 1619 രൂപയാണ്. ഈ മാസം രണ്ടിന് വാണിജ്യ സിലിണ്ടറിന് 73 രൂപ 50 പൈസ …

Read More »

സംസ്ഥാനത്ത് നാളെ മദ്യവില്‍പ്പന ഉണ്ടാകില്ല…

നാളെ ലോക്ക്ഡൗണ്‍ ഇല്ലെങ്കിലും സംസ്ഥാനത്ത് നാളെ ബെവ്കോ വഴി മദ്യവില്‍പന ഉണ്ടാവില്ല. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രാധാന്യം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് സംസ്ഥാനത്ത് മദ്യവില്‍പന ശാലകളുടെ പ്രവര്‍ത്തനസമയം കൂട്ടിയിട്ടുണ്ട്. രാവിലെ ഒമ്ബത് മുതല്‍ രാത്രി എട്ടു വരെയാണ് ബെവ്കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നത്.

Read More »

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി ; ഇന്നത്തെ നിരക്കുകള്‍ അറിയാം…

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. തുടര്‍ച്ചയായി രണ്ടു ദിവസം വിലയില്‍ മാറ്റമില്ലാതെ നിന്നശേഷമാണ് ഇന്ന് വില കൂടിയത്. പവന് ഇന്ന് 200 രൂപയാണ് കൂടിയത്. ഇതോടെ പവന് 34,880 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 25 രൂപ കൂടി 4360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില. തിങ്കളാഴ്ച സ്വര്‍ണം ഗ്രാമിന് 50 രൂപയും പവന് …

Read More »

മദ്യം വാങ്ങണമെങ്കില്‍ വാക്സിനെടുക്കണം, അല്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് വേണം; പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി….

സംസ്ഥാനത്തെ മദ്യശാലകളില്‍നിന്ന് മദ്യം വാങ്ങാന്‍ ബെവ്‌കോ പുതിയ മാര്‍ഗനിര്‍ദേശമിറക്കി. ഒരു ഡോസ് വാക്സിനെടുത്തതിന്റെ രേഖയോ ആര്‍.ടി.പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ മദ്യം വാങ്ങാനാകൂ. സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തിലും ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ തിരക്ക് വര്‍ധിക്കുന്നതിനെതിരെ ഹൈകോടതി കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു. പച്ചക്കറി, പലവഞ്ജന കടകകളില്‍ നിയന്ത്രണം ഉണ്ട്. പക്ഷേ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് ഇത് ബാധകമാക്കാത്തതെന്ത് എന്ന് കോടതി ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. എല്ലാ ഔട്ട് ലെറ്റുകള്‍ക്കും …

Read More »

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും വൻ ഇടിവ്; ഒരാഴ്ചയ്ക്കിടെ പവന് കുറഞ്ഞത് 1,320 രൂപ…

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് തുടരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പവൻ 400 രൂപ കുറഞ്ഞ് 34,680 രൂപയിലായിരുന്നു വ്യാപാരം നടക്കുന്നത്. ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 4335 രൂപയുമായി. ഒരാഴ്ചയ്ക്കിടെ പവൻ 1320 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച മാത്രം പവന്റെ വില 600 രൂപയാണ് താഴെ പോയത്. ആഗോളതലത്തിൽ വൻതോതിൽ വിറ്റൊഴിയൽ തുടർന്നതാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം.സി.എക്‌സി.ൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില നാലുമാസത്തെ താഴ്ന്ന …

Read More »

സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വൻ ഇടിവ്; പവന് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപയോളം; പവന്റെ ഇന്നത്തെ വില അറിയാം…

സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് ഇന്ന് ഒറ്റയടിക്ക് 600 രൂപയാണ് കുറ‌ഞ്ഞത്. ഇതോടെ പവന് 35,080 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം വടക്കുന്നത്. ഈ മാസം ഇത് അഞ്ചാം തവണയാണ് സ്വര്‍ണ വില കുറയുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ പവന് 35,680 രൂപയായിരുന്നു വില. വ്യാഴാഴ്ച്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് 35,840 ആയിരുന്നു. തുടര്‍ച്ചയായ …

Read More »

ശനിയാഴ്ച മദ്യശാലകള്‍ തുറക്കും; പ്രവര്‍ത്തനം രാവിലെ 9 മുതല്‍ രാത്രി 7 വരെ….

സംസ്ഥാനത്ത് ശനിയാഴ്ച മദ്യശാലകള്‍ തുറക്കും. ശനിയാഴ്ച ലോക്ഡൗണ്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ബാറുകളും ബവ്‌റിജസ് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും തുറക്കുന്നത്. രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെയായിരിക്കും പ്രവര്‍ത്തനം.  ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മദ്യശാലകള്‍ തുറന്നിരുന്നില്ല. ശനിയാഴ്ച ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും ഷോപ്പുകള്‍ തുറക്കാനോ സമയത്തെ സംബന്ധിച്ചോ ഉത്തരവിറങ്ങാത്തതിനാല്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാല്‍, വൈകിട്ടോടെ ഷോപ്പുകള്‍ തുറക്കാന്‍ റീജനല്‍ മാനേജര്‍മാര്‍ നിര്‍ദ്ദേശം നല്‍കി. പ്രവര്‍ത്തന സമയം സംബന്ധിച്ച …

Read More »