Breaking News

Gulf

വ്യവസായിയും യുഎഇ മുൻ മന്ത്രിയുമായ മുഹമ്മദ് സയീദ് അൽ മുല്ല അന്തരിച്ചു

ദുബായ്: എമിറാത്തി വ്യവസായിയും മുൻ കാബിനറ്റ് മന്ത്രിയുമായ മുഹമ്മദ് സയീദ് അൽ മുല്ല (97) നിര്യാതനായി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രനിർമ്മാണത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വത്തെയാണ് ഇപ്പോൾ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റിലെ മുതിർന്ന പൗരൻമാരിൽ ഒരാളെയാണ് നഷ്ട്ടപ്പെട്ടതെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ …

Read More »

കാമുകി മറ്റൊരാളെ വിവാഹം ചെയ്തതില്‍ മനംനൊന്ത് പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു

കാമുകി മറ്റൊരാളെ വിവാഹം ചെയ്തതില്‍ മനംനൊന്ത് പ്രവാസി യുവാവ് ബഹ്റൈനില്‍ ആത്മഹത്യ ചെയ്തു. തമിഴ്നാട് വില്ലുപുരം സ്വദേശി അര്‍ജുന്‍കുമാര്‍ (22) ആണ് മരിച്ചത്. ഇയാളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബഹ്റൈനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ബഹ്റൈനില്‍ റസ്റ്റോറന്റ് വെയിറ്ററായി ജോലി ചെയ്തിരുന്ന യുവാവിനെ താമസ സ്ഥലത്തിന് സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നാട്ടിലുള്ള തന്റെ കാമുകി, സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട മറ്റൊരാളെ വിവാഹം കഴിച്ച …

Read More »

ജോലി തട്ടിപ്പ്; ഷാര്‍ജയില്‍ 36 മലയാളികള്‍ ദുരിതത്തില്‍…

ജോലി തട്ടിപ്പിനിരയായ 36 മലയാളികള്‍ ഷാര്‍ജയില്‍ ദുരിതത്തില്‍. കേരളത്തിന്‍റെ വിവിധ ജില്ലകളില്‍നിന്നെത്തിയവരാണ് കുടുങ്ങിയത്. ആലുവ അത്താണി സ്വദേശി മുഹമ്മദ് സനീറാണ് തങ്ങളെ ഇവിടെയെത്തിച്ചതെന്ന് ഇവര്‍ പറഞ്ഞു. ഭക്ഷണം പോലുമില്ലാതെ ഷാര്‍ജ റോളയില്‍ താമസിക്കുന്ന ഇവര്‍ക്ക് സാമൂഹിക പ്രവര്‍ത്തകരാണ് ഏക ആശ്വാസം. സനീറിന്‍റെ തട്ടിപ്പിനിരയായി അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍നിന്ന് കൂടുതല്‍ പേര്‍ ഇവിടേക്ക് വരുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. പലതവണയായാണ് ഇവരെ സനീര്‍ യു.എ.ഇയില്‍ എത്തിച്ചത്. ഒരുമാസത്തെ സന്ദര്‍ശക വിസയിലായിരുന്നു യാത്ര. പലരുടെയും …

Read More »

ദുബൈയിലെ താമസക്കാര്‍ ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങൾ കൂടി രജിസ്റ്റര്‍ ചെയ്യണം

ദുബൈയില്‍ താമസിക്കുന്നവര്‍ ഒപ്പം കഴിയുന്നവരുടെ വിവരം രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം. ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ടുമെന്‍റാണ്​ ഇത്​ സംബന്ധിച്ച നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്​. രണ്ടാഴ്ചയാണ്​ ഇതിന്​ സമയം അനുവദിച്ചിരിക്കുന്നത്​. ദുബൈ റെസ്റ്റ്​ ആപ്പ്​ വഴി രജിസ്​ട്രേഷന്‍ പൂര്‍ത്തിയാക്കാം. കെട്ടിടങ്ങളുടെ ഉടമകള്‍, വാടകക്കാര്‍, പ്രോപ്പര്‍ട്ടി മാനേജ്​മെന്‍റ്​ കമ്ബനികള്‍, ഡെവലപ്പര്‍മാര്‍ എന്നിവരാണ്​ രജിസ്റ്റര്‍ ചെയ്യേണ്ടത്​. വ്യക്​തിഗത വിവരങ്ങളും എമിറേറ്റ്​സ്​ ഐ.ഡിയും ചേര്‍ക്കണം. ഒരു തവണ രജിസ്റ്റര്‍ ചെയ്താല്‍ വീണ്ടും അപ്​​ഡേറ്റ്​ ചെയ്യാന്‍ കഴിയും. കരാര്‍ പുതുക്കുന്നതനുസരിച്ച്‌​ …

Read More »

വീണ്ടും കൃത്രിമ മഴ പെയ്യിക്കാന്‍ നടപടി ആരംഭിച്ചു…

ജിദ്ദ: രാജ്യത്ത് വീണ്ടും കൃത്രിമ മഴ പെയ്യിക്കാന്‍ നടപടി തുടങ്ങി. രണ്ടാംഘട്ട മഴ പെയ്യിക്കാനുള്ള ഒരുക്കമാണിത്. അസീര്‍, അല്‍ബാഹ, ത്വാഇഫ് എന്നിവയുള്‍പ്പെടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഈ ഘട്ടത്തില്‍ മഴ പെയ്യിക്കുന്നത്. ‘ക്ലൗഡ് സീഡിങ്​ പ്രോഗ്രാം’ എന്ന പദ്ധതിയുടെ ഒരുക്കം പൂര്‍ത്തിയായതായി​ കാലാവസ്ഥ നിരീക്ഷണ ദേശീയ കേന്ദ്രം സി.ഇ.ഒ അയ്​മന്‍ സാലിം ഗുലാം അറിയിച്ചു. ഈ വര്‍ഷം ഏപ്രിലിലാണ് ആദ്യഘട്ട മഴപെയ്യിക്കല്‍ നടത്തിയത്. അത് റിയാദ്, ഖസീം, ഹാഇല്‍ …

Read More »

പ്രവാസികൾക്ക് ആശ്വാസം; ഗള്‍ഫില്‍ നിന്നുമുള്ള ടിക്കറ്റ് നിരക്ക് കുറച്ച്‌ വിമാന കമ്ബനികള്‍

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാര്‍ കുറഞ്ഞതോടെ ടിക്കറ്റ് നിരക്ക് കുറച്ച്‌ വിമാന കമ്ബനികള്‍. ആഗസ്റ്റ് ആദ്യവാരം മുതല്‍ സാധാരണ നിരക്കിലേക്ക് എത്തും. ഗള്‍ഫിലെ സ്‌കൂളുകള്‍ മദ്ധ്യവേനല്‍ അവധിക്ക് അടച്ചതും ബലിപെരുന്നാളും അവസരമാക്കി കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാന കമ്ബനികള്‍ നാലിരട്ടിയിലധികം വര്‍ദ്ധിപ്പിച്ചിരുന്നു. ജൂലായിലെ ആദ്യ രണ്ട് ആഴ്ചകളിലായിരുന്നു ഏറ്റവും കൂടിയ നിരക്ക് ഈടാക്കിയിരുന്നത്. ഇതോടെ സാധാരണക്കാര്‍ക്ക് നാട്ടിലേക്കുള്ള യാത്ര തന്നെ ഉപേക്ഷിക്കേണ്ടി വന്നു. ജൂലായ് ഒന്നിന് അടച്ച സ്‌കൂളുകള്‍ ആഗസ്റ്റ് …

Read More »

കുടുംബ വഴക്കിനിടെ മരണം: മകന്റെ ഭാര്യയുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെ മരിച്ച റൂബിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റ് മരിച്ച ആലുവ കുറ്റിക്കാട്ടുകര ഉദ്യോഗമൺ എടമുള സ്വദേശി റൂബിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരികയാണ്. ഇന്നലെ വൈകിട്ട് ഫൊറൻസിക് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇന്നു പൊലീസ്, കോടതി നടപടികൾ കൂടി പൂർത്തിയാക്കി എൻഒസി ലഭിക്കുന്നതോടെ ബദാസായിദിലുള്ള മൃതദേഹം ബനിയാസ് ആശുപത്രിയിലേക്കു മാറ്റുന്നതാണ്. ഇവിടെ എംബാമിങ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതോടൊപ്പം ഇന്ത്യൻ എംബസിയിൽനിന്ന് പാസ്‌പോർട്ട് റദ്ദാക്കി മൃതദേഹം നാളെ നാട്ടിൽ എത്തിക്കാനാകുമെന്നാണ് വിവരം. മകൻ …

Read More »

എണ്ണ വില കുതിച്ചുയരുന്നു; വിനിമയനിരക്കും സ്വര്‍ണവിലയും സര്‍വകാല റെ​ക്കോഡില്‍

അ​ന്താ​രാ​ഷ്ട്ര മാ​ര്‍​ക്ക​റ്റി​ല്‍ എ​ണ്ണ​വി​ല കു​തി​ച്ചു​യ​രു​ന്നു. ഒ​മാ​ന്‍ അ​സം​സ്കൃ​ത എ​ണ്ണ​വി​ല തി​ങ്ക​ളാ​ഴ്ച ബാ​ര​ലി​ന് 125.16 ഡോ​ള​റി​ലെ​ത്തി. വെ​ള്ളി​യാ​ഴ്ച ബാ​ര​ലി​ന് 108.87 ഡോ​ള​റാ​യി​രു​ന്നു വി​ല. 16.29 ഡോ​ള​റാ​ണ് വാ​രാ​ന്ത്യം​കൊ​ണ്ട് വ​ര്‍​ധി​ച്ച​ത്. ആ​ഗോ​ള മാ​ര്‍​ക്ക​റ്റി​ല്‍ എ​ണ്ണ വി​ല ഇ​നി​യും കു​തി​ച്ചു​യ​രു​മെ​ന്നാ​ണ് സാ​മ്ബ​ത്തി​ക നി​രീ​ക്ഷ​ക​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്. എ​ണ്ണ വി​ല വ​ര്‍​ധി​ച്ച​തോ​ടെ അ​ന്താ​രാ​ഷ്ട്ര മാ​ര്‍​ക്ക​റ്റി​ല്‍ സ്വ​ര്‍​ണ​വി​ല​യും ഉ​യ​രാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച ഒ​മാ​നി​ല്‍ 22 കാ​ര​റ്റ് സ്വ​ര്‍​ണം ഗ്രാ​മി​ന് 24.250 റി​യാ​ലാ​യി​രു​ന്നു വി​ല. രാ​വി​ലെ വി​ല 24.300 വ​രെ …

Read More »

മരിച്ച്‌ പോയ ഒരു കുഞ്ഞിനെ കുറിച്ച്‌ തോന്നിവാസം പറഞ്ഞല്ല ഫ്രസ്ട്രെഷന്‍ തീര്‍ക്കേണ്ടത്: കുറിപ്പ് വൈറല്‍…

മലയാളി വ്ളോഗറും ടിക് ടോക് താരവുമായ റിഫ മെഹ്നുവിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച. റിഫയുടെ മരണവാര്‍ത്തയ്ക്ക് താഴെ മോശം കമന്റുകളുമായി ചിലര്‍ എത്തിയിരുന്നു. മരണത്തെ പോലും അവഹേളിക്കുന്ന മലയാളികളെ ചൂണ്ടികാണിച്ചു കൊണ്ട് ഈ സംഭവത്തില്‍ പ്രതിഷേധ കുറിപ്പുമായി എത്തിയിരിക്കുകയാണ് ഡോക്ടര്‍ ഷിംന അസീസ്. കുറിപ്പ് പൂര്‍ണ്ണ രൂപം ; ഒരു മലയാളി വ്ളോഗര്‍, ഇരുപത് വയസ്സുകാരി മുസ്ലിം പെണ്‍കുട്ടി ദുബൈയില്‍ മരിച്ചു എന്ന വാര്‍ത്തക്ക് …

Read More »

ഞാൻ നിരുപാധികമായി സ്നേഹിക്കുന്ന ഒരു രാജ്യത്ത് നിന്ന് ലഭിച്ചതിൽ അഭിമാനിക്കുന്നു’ യുഎഇ ​ഗോൾഡൻ വിസ സ്വീകരിച്ച് നന്ദിയോടെ ഉണ്ണി മുകുന്ദൻ

യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ഉണ്ണി മുകുന്ദൻ. താരം തന്നെയാണ് സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വിസ ലഭിച്ചതിൽ അഭിമാനമെന്നും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. വിസ സ്വീകരിക്കുന്ന ചിത്രവും ഉണ്ണി പങ്കുവെച്ചിട്ടുണ്ട്. “ഞാൻ നിരുപാധികമായി സ്നേഹിക്കുന്ന ഒരു രാജ്യത്ത് നിന്ന് ഗോൾഡൻ വിസ ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു! ഈ മനോഹരമായ രാജ്യവും അത് നൽകുന്ന എല്ലാ അവസരങ്ങളും എന്നെ അത്ഭുതപ്പെടുത്തുന്നു. ഭാവി ഇവിടെയുണ്ട്, ഇതിന്റെയെല്ലാം ഭാഗമാകാൻ കഴിഞ്ഞതിൽ …

Read More »