കുവൈത്ത് സിറ്റി: റോഡുകളിലെ ഗതാഗത പ്രശ്നം നിയന്ത്രിക്കുന്നതിനുള്ള നിർദ്ദേശങ്ങളുടെ ഭാഗമായി കുവൈത്തിൽ സർക്കാർ മേഖലയിലെ തൊഴിലാളികൾക്കായി 3 ഷിഫ്റ്റ് സംവിധാനം നടപ്പാക്കിയേക്കും. ഇതുസംബന്ധിച്ച് മന്ത്രിസഭ പഠനം നടത്തുന്നുണ്ടെന്നാണ് വിവരം. ഒരു പ്രാദേശിക പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ജോലി സമയം മൂന്ന് ഷിഫ്റ്റുകളായി വിഭജിക്കാനാണ് തീരുമാനമെന്ന് റിപ്പോർട്ടിൽ പറയുന്നു. ആദ്യ ഷിഫ്റ്റ് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയും രണ്ടാം ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 …
Read More »ഖത്തറിലെ ‘ആപ്പിൾ’ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ സുരക്ഷാ പ്രശ്‌നം; ഉടൻ അപ്ഡേറ്റ് ചെയ്യാൻ നിർദേശം
ദോഹ: ഖത്തറിലെ ‘ആപ്പിൾ’ ഉപയോക്താക്കൾക്ക് വളരെ അപകടകരമായ സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ദേശീയ സൈബർ സുരക്ഷാ ഏജൻസി. കമ്പനിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അപകടകരമായ സുരക്ഷാ പ്രശ്നം കണ്ടെത്തിയതിനാൽ ഉടൻ തന്നെ ഉപകരണങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ഖത്തർ സൈബർ സെക്യൂരിറ്റി നിർദ്ദേശിച്ചു. ഐഫോണിന്‍റെ ഐഒഎസ് 16.3.0, ഐപാഡ് ടാബ്‌ലെറ്റിന്റെ ഐപാഡ്ഒഎസ് 16.3.0, മാക്ബുക്ക് ലാപ്ടോപ്പിന്‍റെ മാക് ഒഎസ് വെൻചുറ 13.2.0 എന്നിവയുടെ ഓപ്പറേറ്റിങ് സിസ്റ്റം പതിപ്പുകളിലാണ് അപകടകരമായ സുരക്ഷാ പ്രശ്നങ്ങൾ …
Read More »കുവൈത്തിൽ ബുധനാഴ്ച വരെ മഴ തുടരും
കുവൈത്ത് സിറ്റി: കുവൈത്തിൽ ബുധനാഴ്ച വൈകുന്നേരം വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മേഘാവൃതമായ കാലാവസ്ഥയും മഴയ്ക്കുള്ള സാധ്യതയും കുറയുന്നതിനാൽ ബുധനാഴ്ച ഉച്ചയോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നും അറിയിച്ചു. കുവൈറ്റ് സിറ്റിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. കഴിഞ്ഞ ദിവസം 2.6 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ജഹ്‌റയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്.
Read More »അബുദാബിയില്‍ റെഡ് സിഗ്നൽ മറികടന്നാൽ ഡ്രൈവർക്ക് 51,000 ദിർഹം പിഴ; വാഹനങ്ങൾ പിടിച്ചെടുക്കും
അബുദാബി: റോഡുകളിൽ റെഡ് സിഗ്നൽ ലംഘിക്കുന്ന ഡ്രൈവർമാരിൽ നിന്ന് 51,000 ദിർഹം പിഴ ഈടാക്കാനൊരുങ്ങി അബുദാബി പോലീസ്. തുടർച്ചയായി നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് നഷ്ടപ്പെടും. നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെയാണ് നിയമലംഘകരെ കണ്ടെത്തുന്നത്. സിഗ്നലുകളിലെ അമിത വേഗതയും ഗ്രീൻ സിഗ്നൽ ഓഫ് ചെയ്യുന്നതിന് മുമ്പ് ഓവർടേക്ക് ചെയ്യാനുള്ള കുതിപ്പും ലംഘനങ്ങളുടെ പരിധിയിൽ വരും. റെഡ് സിഗ്നൽ ലംഘിച്ചാൽ സാധാരണയായി 1,000 ദിർഹമാണ് പിഴ. ഒറ്റയടിക്ക് 12 ബ്ലാക്ക് മാർക്ക് ലൈസൻസിൽ പതിക്കും. …
Read More »ആദ്യ വനിതാ-പുരുഷ ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കാൻ സൗദി
ജിദ്ദ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ അയയ്ക്കാനുള്ള തയ്യാറെടുപ്പുമായി സൗദി അറേബ്യ. സൗദി അറേബ്യയുടെ ആദ്യ വനിതാ, പുരുഷ ബഹിരാകാശ യാത്രികർ ഈ വർഷം രണ്ടാം പാദത്തിൽ ബഹിരാകാശത്ത് എത്തുമെന്ന് പ്രഖ്യാപിച്ചു. സൗദി പൗരൻമാരായ റയാന ബർണാവി, അലി അൽഖർനി എന്നിവർ ‘എഎക്സ് 2’ ബഹിരാകാശ ദൗത്യത്തിന്‍റെ ക്രൂവിനൊപ്പം ചേരും. ഈ രംഗത്ത് ദേശീയ ശേഷി കെട്ടിപ്പടുക്കുക, ആഗോളതലത്തിൽ ബഹിരാകാശ മേഖലയും അതിന്‍റെ വ്യവസായവും വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുക, …
Read More »ലോകത്തെ നയിക്കാൻ കഴിയുന്ന ആശയങ്ങളുടെ സമാഹരണം; ആഗോള സർക്കാർ സംഗമത്തിന് തുടക്കം
ദുബായ്: ആഗോള സർക്കാർ സംഗമത്തിന് യുഎഇയിൽ തുടക്കം. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ സംഗമ വേദി സന്ദർശിച്ചു. യു.എസ്, സെർബിയ, ഇസ്തോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, സിയറ ലിയോൺ, ചിലി, കൊളംബിയ, നെതർലൻഡ്സ് എന്നിവിടങ്ങളിൽ നിന്നുള്ള നൂതന ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രദർശനം ഇരുവരും കണ്ടു. …
Read More »ഈ വർഷത്തെ ലോക സൗന്ദര്യ മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ദുബായ്
ദുബായ്: ഈ വർഷത്തെ ലോക സൗന്ദര്യ മത്സരത്തിന് ദുബായ് ആതിഥേയത്വം വഹിക്കും. 71-ാമത് മിസ്സ് വേൾഡ് മത്സരത്തിൽ 81 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. ലോക സുന്ദരി കരോലിന ബിലാവസ്ക പുതിയ സൗന്ദര്യ രാജ്ഞിയെ കിരീടമണിയിക്കും. മത്സരത്തിന്‍റെ സമയമോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല.
Read More »ഹൈഡ്രജനിൽ ഓടുന്ന വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങി ദുബായ്
ദുബായ്: ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങി ദുബായ്. പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് മാറി പുതിയ ഇന്ധനം സ്വീകരിക്കുന്നതിലേക്കുള്ള സുപ്രധാന പ്രഖ്യാപനം ആഗോള സർക്കാർ ഉച്ചകോടിയിൽ ദുബായ് നടത്തി. വാഹനങ്ങളിൽ ഹൈഡ്രജൻ നിറയ്ക്കുന്ന സ്റ്റേഷനുകളുടെ സാധ്യതാ പഠനത്തിനായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും എമിറേറ്റ്സ് നാഷണൽ ഓയിൽ കമ്പനിയും (ഇനോക്) ധാരണാപത്രം ഒപ്പിട്ടു. ഹൈഡ്രജൻ ഇന്ധനത്തിൽ ഒരു പുതിയ സാമ്പത്തിക ക്രമം തുറക്കാനും ഹൈഡ്രജൻ പവർ വാഹനങ്ങൾക്കായി …
Read More »സൗദി അറേബ്യയിൽ വെള്ളിയാഴ്ച വരെ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാധ്യത
ജിദ്ദ: സൗദി അറേബ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്ന് (തിങ്കൾ) മുതൽ വെള്ളിയാഴ്ച വരെ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. തബൂക്ക്, വടക്കൻ അതിർത്തികൾ, അൽ ജൗഫ്, ഹായിൽ, അൽ ഖസിം, റിയാദ്, മദീന, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ തിങ്കൾ മുതൽ ബുധനാഴ്ച വരെ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. റിയാദ്, മക്ക, മദീന, അൽ ജൗഫ്, തബൂക്ക്, വടക്കൻ അതിർത്തികൾ, ഹാഇൽ, അൽ ഖസിം, …
Read More »യുഎഇയിൽ ഇന്ന് 32 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും: നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
യുഎഇ: യു.എ.ഇയിൽ ഇന്ന് പകൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും താഴ്ന്ന മേഘങ്ങൾ കിഴക്കോട്ട് ദൃശ്യമാകുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. രാജ്യത്ത് താപനില 32 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അബുദാബിയിൽ 32 ഡിഗ്രി സെൽഷ്യസും ദുബായിൽ 31 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. എന്നാൽ അബുദാബിയിൽ 18 ഡിഗ്രി സെൽഷ്യസ് വരെയും ദുബായിൽ 19 ഡിഗ്രി സെൽഷ്യസ് വരെയും പർവത പ്രദേശങ്ങളിൽ 11 ഡിഗ്രി സെൽഷ്യസ് …
Read More »