ദുബായ്: വിദേശ വ്യാപാരത്തിൽ റെക്കോർഡിട്ട് യു.എ.ഇ. രാജ്യത്തിന്‍റെ വിദേശ വ്യാപാരം കഴിഞ്ഞ വർഷം 17 ശതമാനം വർദ്ധിച്ചു. ടൂറിസം, റിയൽ എസ്റ്റേറ്റ് മേഖലകളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ വർഷം വിദേശ വ്യാപാരത്തിൽ യുഎഇ കൈവരിച്ച നേട്ടങ്ങൾ മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു. കഴിഞ്ഞ വർഷം യുഎഇയുടെ വിദേശ വ്യാപാരം 22 ട്രില്യൺ ദിർഹമായിരുന്നു …
Read More »‘പച്ച വേലിയേറ്റം’ അഥവാ’ഫൈറ്റോപ്ലാങ്ക്ടൺ’; മുന്നറിയിപ്പുമായി മന്ത്രാലയം
മസ്കത്ത്: പച്ച വേലിയേറ്റ പ്രതിഭാസം ബാധിച്ച പ്രദേശങ്ങളിലെ മത്സ്യം ഭക്ഷിക്കുകയോ ഈ പ്രദേശങ്ങളിൽ നീന്തുകയോ ചെയ്യരുതെന്ന മുന്നറിയിപ്പുമായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം. ദുകം, മസീറ വിലായത്തുകളുടെ ചിലയിടങ്ങളിൽ ‘പച്ച വേലിയേറ്റം’ എന്നറിയപ്പെടുന്ന ‘ഫൈറ്റോപ്ലാങ്ക്ടൺ’ ബാധിച്ച് മത്സ്യങ്ങൾ ചത്തതിനെ തുടർന്നാണ് മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. ലോകത്തിന്‍റെ പല ഭാഗങ്ങളിലും കാണപ്പെടുന്ന പച്ച ആൽഗകളുടെ കൂട്ടമാണ് ഈ പ്രതിഭാസത്തിനു പിന്നിൽ. വടക്കേ അമേരിക്ക, ഏഷ്യ, പസഫിക് മഹാസമുദ്രം എന്നിവയുടെ കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളെയാണ് …
Read More »തിങ്കൾ മുതൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥ മാറുമെന്ന് മുന്നറിയിപ്പ്
റിയാദ്: നാളെ (തിങ്കൾ) മുതൽ രാജ്യത്തെ വിവിധ പ്രവിശ്യകളിൽ കാലാവസ്ഥ മാറാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പൊടിക്കാറ്റ്, നേരിയ മഴ, മഞ്ഞ്, തണുപ്പ് എന്നിവ ഉണ്ടാകും. തിങ്കൾ മുതൽ വെള്ളി വരെ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് പൊടിക്കാറ്റായി രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്കി. തബുക്ക്, അൽജൗഫ്, ഉത്തര അതിർത്തി, ഹായിൽ, അൽഖസിം, കിഴക്കൻ പ്രവിശ്യ, റിയാദ്, മക്ക, മദീന എന്നിവയുടെ …
Read More »യുഎഇയിൽ മൂടൽമഞ്ഞ്; റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
യുഎഇ : യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്ത് താപനില 29 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും താപനില 24 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. അബുദാബിയിലെയും ദുബായിലെയും താപനില 18 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 5 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഇന്ന് താപനിലയിൽ കുറവുണ്ടാകും. മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ രാജ്യത്ത് റെഡ്,യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ചില ഉൾപ്രദേശങ്ങളിൽ ഇന്ന് …
Read More »ഒമാനിൽ 10,12 ക്ലാസുകളിലെ സി.ബി.എസ്.ഇ പരീക്ഷകൾ മാർച്ച് 15 മുതൽ
മസ്കത്ത്: 10, 12 ക്ലാസുകളിലെ സി. ബി.എസ്. ഇ ബോർഡ് പരീക്ഷകൾ മാർച്ച് 15 മുതൽ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകൾ അടുത്തമാസം 21 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ 5 നും അവസാനിക്കും. ഒമാനിലെ എല്ലാ സ്കൂളുകളിലും 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പഠനാവധി ആരംഭിച്ചിട്ടുണ്ട്. മാതാപിതാക്കളും പൂർണ്ണ പിന്തുണയോടെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നുണ്ട്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായാണ് പരീക്ഷ പൂർണ്ണരൂപത്തിൽ നടക്കുന്നത്. കഴിഞ്ഞ വർഷം …
Read More »മധ്യസ്ഥ ചർച്ചകൾ തുടരുന്നു, നിമിഷപ്രിയയുടെ മോചനത്തില്‍ ആശങ്ക വേണ്ട: കേന്ദ്ര സര്‍ക്കാർ
ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി മധ്യസ്ഥ ചർച്ചകൾ നടക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ ദുബായിൽ മധ്യസ്ഥരുമായി നേരിട്ട് ചർച്ച നടത്തും. കേസിന്‍റെ നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദേശം നൽകിയതിന് പിന്നാലെയാണ് നിമിഷപ്രിയയുടെ മോചനത്തെക്കുറിച്ച് ആശങ്ക ഉയർന്നത്. യെമൻ സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കാൻ പോകുന്നു എന്നതിനർത്ഥം ശിക്ഷ വേഗത്തിലാക്കുന്നു …
Read More »അഴിമതി കുറഞ്ഞ ഒന്നാമത്തെ അറബ് രാജ്യമായി യുഎഇ; രണ്ടാം സ്ഥാനം ഖത്തറിന്
ദുബായ്: അഴിമതി ഏറ്റവും കുറവുള്ള അറബ് രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒന്നാമത്. ട്രാൻസ്പരൻസി ഇന്‍റർനാഷണലിന്‍റെ കറപ്ഷൻ പെർസെപ്ഷൻസ് ഇൻഡക്സ്-2022 ന്‍റെ പട്ടികയിലാണ് നേട്ടം. 67 ആണ് യുഎഇയുടെ സ്കോർ. അറബ് രാജ്യങ്ങളിൽ 58 പോയിന്‍റുമായി ഖത്തർ രണ്ടാം സ്ഥാനത്താണ്. കുവൈത്തിന് 42 പോയിന്‍റുണ്ട്. സൗദി അറേബ്യയ്ക്ക് 51, ബഹ്റൈന് 44, ഒമാന് 44, എന്നിങ്ങനെയാണ് സ്കോർ. ലിബിയ (17), യെമൻ (16), സിറിയ (13) എന്നിവയാണ് ഏറ്റവും അഴിമതിയുള്ള അറബ് …
Read More »അബുദാബിയിൽ ഒറ്റ യാത്രയിൽ മൂന്ന് ഗതാഗത നിയമ ലംഘനം; വാഹനമോടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു
അബുദാബി: അശ്രദ്ധമായി അപകടകരമായ രീതിയിൽ വാഹനമോടിച്ചയാളെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. റോഡ് ഉപയോക്താക്കളുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലാണ് ഇയാൾ കാർ ഓടിച്ചതെന്നും ഇത് ഗുരുതരമായ ട്രാഫിക് ലംഘനമാണെന്നും ഇത് കനത്ത പിഴയ്ക്ക് കാരണമാകുമെന്നും പൊലീസ് പറഞ്ഞു. റോഡുകളിലെ പോലീസ് ക്യാമറകളിൽ പതിഞ്ഞ കാർ ലക്ഷ്യസ്ഥാനത്തേക്കുള്ള വഴി മാറി പോകുന്നതായി കണ്ടെത്തി. സഞ്ചരിച്ചിരുന്ന ഹൈവേയിൽ വലിയ തിരക്കില്ലെങ്കിലും ഡ്രൈവർ തന്‍റെ പാതയിൽ നിൽക്കാൻ വിസമ്മതിക്കുകയും മറ്റ് വാഹനങ്ങളെ ടെയിൽ ഗേറ്റ് …
Read More »എൻജിനിൽ തീ, അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് തിരിച്ചിറക്കി
അബുദാബി: അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. എഞ്ചിനിൽ തീപിടിച്ചതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്. പുലർച്ചെ ഒരു മണിക്ക് അബുദാബിയിൽ നിന്ന് പുറപ്പെട്ട വിമാനം പുലർച്ചെ 2.30ന് അബുദാബിയിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ടേക്ക് ഓഫ് ചെയ്തയുടനെ വിമാനത്തിന്‍റെ ഒന്നാം നമ്പർ എഞ്ചിനിലാണ് തീ കണ്ടത്.
Read More »കുഞ്ഞിന് ടിക്കറ്റ് വേണമെന്ന് എയർലൈൻസ്, ചെക്ക് ഇന്‍ കൗണ്ടറില്‍ ഉപേക്ഷിച്ച് ദമ്പതികൾ
തെല്‍ അവീവ്: കുഞ്ഞിന് പ്രത്യേകം ടിക്കറ്റ് വാങ്ങാതെ വിമാന യാത്രയ്ക്കെത്തിയ ദമ്പതികളെ എയർലൈൻ ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ കുഞ്ഞിനെ ചെക്ക്-ഇൻ കൗണ്ടറിൽ ഉപേക്ഷിച്ചു പോയതായി പരാതി. ഇസ്രയേൽ തലസ്ഥാനമായ തെൽ അവീവിലെ ബെൻ ഗുരിയൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. തെൽ അവീവിൽ നിന്ന് ബെൽജിയത്തിലെ ബ്രസല്‍സിലേക്ക് റയാൻ എയർ വിമാനത്തിൽ യാത്ര ചെയ്യാനായിരുന്നു ദമ്പതികൾ എത്തിയത്. കുട്ടിക്ക് പ്രത്യേക ടിക്കറ്റ് ഉണ്ടായിരുന്നില്ല. കുഞ്ഞിനെ കൊണ്ടുപോകണമെങ്കിൽ പ്രത്യേക ടിക്കറ്റ് ബുക്ക് ചെയ്യാൻ …
Read More »