Breaking News

Kerala

സ്വർണക്കടത്ത് കേസിൽ നിർണായക വെളിപ്പെടുത്തലിന് സ്വപ്ന; വൈകിട്ട് 5ന് ഫേസ്ബുക്ക് ലൈവ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നതായി പ്രതി സ്വപ്ന സുരേഷ്. വൈകിട്ട് വിശദാംശങ്ങൾ പുറത്തുവിടുമെന്ന് സ്വപ്ന സുരേഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. വിവരങ്ങളുമായി വൈകുന്നേരം 5 മണിക്ക് താൻ ലൈവിൽ വരുമെന്നും സ്വപ്ന കുറിച്ചു. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ റിമാൻഡ് ചെയ്തിരുന്നു. ഈ മാസം 23 വരെയാണ് റിമാൻഡ് കാലാവധി. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ …

Read More »

പുതിയ കലക്ടർ ചുമതലയേറ്റു; ചടങ്ങിൽ പങ്കെടുക്കാതെ കളക്ടർ രേണുരാജ്

കൊച്ചി: പുതിയ കളക്ടർക്ക് ചുമതല കൈമാറുന്ന ചടങ്ങിലും യാത്രയയപ്പ് ചടങ്ങിലും പങ്കെടുക്കാതെ എറണാകുളം ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് സ്ഥലം മാറ്റം ലഭിച്ച രേണുരാജ്. ചുമതലയേൽക്കുന്ന എൻഎസ്കെ ഉമേഷിന് ചുമതല കൈമാറാൻ വരുമെന്ന് അറിയിച്ചെങ്കിലും അവസാന നിമിഷം പിൻവാങ്ങുകയായിരുന്നു. അതേസമയം, എറണാകുളം ജില്ലാ കളക്ടറായി എൻ എസ് കെ ഉമേഷ് ചുമതലയേറ്റു. ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാൻ രേണുരാജ് മികച്ച ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്ന് പുതിയ കളക്ടർ അറിയിച്ചു. …

Read More »

തൃശ്ശൂ‍ര്‍ മെഡിക്കൽ കോളേജിൽ മരുന്ന് മാറി നൽകി; രോഗി വെന്‍റിലേറ്ററിൽ

തൃശ്ശൂർ: മരുന്ന് മാറി നൽകിയതിനെ തുടര്‍ന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ രോഗി ഗുരുതരാവസ്ഥയിൽ. മരുന്ന് മാറി കഴിച്ച് അബോധാവസ്ഥയിലായ ചാലക്കുടി പോട്ട സ്വദേശി അമലിനെ വെന്‍റിലേറ്ററിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് അമൽ തൃശ്ശൂർ മെഡിക്കൽ കോളേജിലെത്തിയത്. രോഗം ഭേദമായി ആശുപത്രി വിടാനിരിക്കെയാണ് സംഭവം. ഹെൽത്ത് ടോണിക്കിന് പകരം ചുമയ്ക്കുള്ള മരുന്നാണ് അമലിന് നൽകിയത്. ഇതോടെ രോഗി ബോധരഹിതനായി വീഴുകയായിരുന്നു. ഔദ്യോഗിക ലെറ്റർപാഡിന് പകരം ഒരു കടലാസ് കഷണത്തിലാണ് ഡോക്ടർ മരുന്ന് …

Read More »

വൈദേകം വിവാദം; റിസോർട്ടിലെ ഓഹരികൾ ഒഴിവാക്കാൻ ജയരാജൻ്റെ കുടുംബം

തിരുവനന്തപുരം: കണ്ണൂർ വൈദേകം ആയുർവേദ റിസോർട്ടിലെ ഓഹരികൾ ഒഴിവാക്കാനൊരുങ്ങി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ കുടുംബം. ഓഹരികൾ മറ്റാർക്കെങ്കിലും കൈമാറാനാണ് ആലോചന. ജയരാജന്‍റെ ഭാര്യ ഇന്ദിരയും മകൻ ജെയ്സണുമാണ് ഓഹരി കൈമാറാൻ ഒരുങ്ങുന്നത്. ഇരുവർക്കും 9,199 ഓഹരികളാണ് ഉള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷം രൂപയുടെയും ജെയ്സണ് 10 ലക്ഷം രൂപയുടെയും ഓഹരിയുണ്ട്. റിസോർട്ടുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. മുൻ എം.ഡി കെ.പി രമേശ് കുമാറിനും മകൾക്കും 99.99 …

Read More »

സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള പരാമർശം വളച്ചൊടിച്ചു: എം.വി ഗോവിന്ദൻ

മുവാറ്റുപുഴ: ജനകീയ പ്രതിരോധ ജാഥയിൽ ഒരിടത്തും സി.പി.എം സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇത്തരമൊരു നിലപാട് സ്വീകരിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരാമർശങ്ങൾ വളച്ചൊടിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ വസ്ത്രധാരണത്തിൽ ഞങ്ങൾക്ക് തർക്കമില്ല. ആസൂത്രിതമായി ജാഥക്കതിരെ പ്രവർത്തിക്കുകയാണ്. മാധ്യമങ്ങൾ പ്രതിപക്ഷത്തേക്കാൾ വലിയ പ്രതിപക്ഷമാകുന്നു. ബഡ്ജറ്റിലെ സെസിനെതിരായ പോരാട്ടത്തിൽ മാധ്യമങ്ങൾ വേണ്ട രീതിയിൽ സഹായിച്ചില്ലെന്ന കെ സുധാകരന്‍റെ പരാമർശം സമരം പരാജയപ്പെട്ടുവെന്ന് …

Read More »

കള്ളനോട്ട് കേസിൽ കൃഷി ഓഫിസർ അറസ്റ്റിൽ; ചോദ്യം ചെയ്യൽ തുടരുന്നു

ആലപ്പുഴ: കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ. ആലപ്പുഴ എടത്വ കൃഷി ഓഫീസർ എം ജിഷമോളാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ലഭിച്ച 7 കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിന് കൈമാറിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നതെന്ന് ആലപ്പുഴ സൗത്ത് പോലീസ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജിഷ മോളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യൽ തുടരുകയാണ്. കള്ളനോട്ടിന്‍റെ ഉറവിടം വെളിപ്പെടുത്തിയിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്നും പോലീസ് പറഞ്ഞു. മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്നയാളാണ് 500 രൂപയുടെ …

Read More »

ബ്രഹ്മപുരം തീപിടിത്തം; ബയോമൈനിംഗ് കമ്പനിക്ക് ഗുരുതര വീഴ്ച

കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിംഗിൽ കരാർ കമ്പനിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച. തരംതിരിച്ച ശേഷം കൊണ്ടുപോകേണ്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ കരാർ കമ്പനി നീക്കം ചെയ്തില്ല. ബ്രഹ്മപുരത്ത് ബയോമൈനിംഗ് ശരിയായി നടന്നിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നു. ബയോമൈനിംഗിൽ മുൻ പരിചയമില്ലാതെയാണ് സോന്‍റ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിൽ കരാർ ഏറ്റെടുത്തത്. ബ്രഹ്മപുരത്ത് പ്രവർത്തനം ആരംഭിച്ച ശേഷവും കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പരാതികൾ ഉയർന്നിരുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജനുവരിയിൽ നടത്തിയ …

Read More »

യുവതി വീട്ടില്‍ പ്രസവിച്ച സംഭവം; തുടര്‍ നടപടി ഇന്ന് ഉണ്ടായേക്കും

പുന്നല: പത്തനംതിട്ടയിൽ യുവതി ആശുപത്രിയിൽ പോകാതെ ഭർത്താവിനെ കൂട്ടിരുത്തി വീട്ടിൽ പ്രസവിച്ച സംഭവത്തില്‍ ഇന്ന് തുടര്‍നടപടി ഉണ്ടായേക്കും. മാങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അനീഷ് ജോർജ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് വിശദമായ റിപ്പോർട്ട് നൽകി. യുവതിയുടെ സഹോദരിയുടെ പ്രസവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ പോകാൻ ഭയപ്പെട്ടിരുന്നതായി യുവതിയുടെ ഭർത്താവ് പറഞ്ഞു. ആദ്യത്തെ മൂന്ന് മാസം മാത്രമാണ് ആശുപത്രിയിൽ പോയത്. പിന്നീട് വീട്ടിൽ പ്രസവിച്ചവരെ കുറിച്ച് കൂടുതൽ അറിയാൻ …

Read More »

ഇടത് മുന്നണിയുടെ അടിയന്തര നേതൃയോഗം; ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇടത് മുന്നണിയുടെ അടിയന്തര നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്. സർക്കാർ പദ്ധതികളുടെ അവലോകനവും സർക്കാരിൻ്റെ വാർഷികാഘോഷ പരിപാടികളും യോഗത്തിൻ്റെ അജണ്ടയിലുണ്ട്. സംസ്ഥാനത്ത് കേന്ദ്ര ഏജൻസികളുടെ അന്വേഷണം വീണ്ടും രൂക്ഷമാകുന്ന സാഹചര്യവും യോഗം ചർച്ച ചെയ്തേക്കും. യോഗത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ പങ്കെടുക്കും. വൈകിട്ട് 3.30ന് എ.കെ.ജി സെന്‍ററിലാണ് യോഗം.

Read More »

ബ്രഹ്മപുരം തീപിടിത്തം; ശ്വാസകോശ രോഗങ്ങളിൽ വൻ വർധന, മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

എറണാകുളം: ബ്രഹ്മപുരത്തെ തീപിടിത്തം നടന്ന് എട്ടാം ദിവസമാകുമ്പോൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുടെ പിടിയിലാണ് കൊച്ചിക്കാർ. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. പുക ഇതേരീതിയിൽ തുടർന്നാൽ ദീർഘകാലം നീണ്ടുനിൽക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. ജൈവമാലിന്യങ്ങൾ പിവിസി പോലുള്ള ഹാലോജനേറ്റഡ് പ്ലാസ്റ്റിക്കുകളുമായി സംയോജിച്ച് ഭാഗിക ജ്വലനത്തിന് കാരണമാകുമ്പോൾ രൂപം കൊള്ളുന്ന വിഷവസ്തുക്കളാണ് ഡയോക്സിനുകൾ. എട്ട് ദിവസത്തിലേറെയായി ഡയോക്സിൻ ഉൾപ്പെടെയുള്ള മാരക …

Read More »