എറണാകുളം: എട്ടാം ദിനവും വിഷപ്പുകയിൽ മൂടി കൊച്ചിയും പരിസര പ്രദേശങ്ങളും. കടവന്ത്ര, വൈറ്റില, മരട്, പനമ്പള്ളി നഗർ പ്രദേശങ്ങളിൽ പുക രൂക്ഷമാണ്. അർദ്ധരാത്രിയിൽ തുടങ്ങിയ പുകമൂടല്‍ ഇപ്പോഴും തുടരുകയാണ്. അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമുള്ള പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുപരീക്ഷകൾക്ക് മാറ്റമില്ല. കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികൾ …
Read More »ബ്രഹ്മപുരം തീപിടിത്തം; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ അട്ടിമറി സാധ്യത തള്ളി കളക്ടർ
തിരുവനന്തപുരം: ബ്രഹ്മപുരത്തെ തീപിടിത്തത്തിൽ അട്ടിമറി സാധ്യത തള്ളി ജില്ലാ കളക്ടർ രേണുരാജ്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിലാണ് രേണു രാജിന്റെ വിശദീകരണം. മാലിന്യത്തിന്റെ രാസ വിഘടന പ്രക്രിയയാണ് തീപിടിത്തത്തിന് കാരണമെന്ന് കളക്ടർ വിശദീകരിച്ചു. ഇക്കാരണത്താൽ, പുറന്തള്ളുന്ന ചൂട് മൂലമുണ്ടായ സ്മോൾഡറിംഗാണ് പ്ലാന്റിൽ ഉണ്ടായത്. പൊതുവെ താപനില വർദ്ധിച്ചതും വേഗത കൂട്ടിയെന്ന് രേണു രാജ് കൂട്ടിച്ചേർത്തു. മാർച്ച് രണ്ടിന് വൈകിട്ട് നാലരയോടെയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തീപിടിത്തമുണ്ടായത്. ഫയർഫോഴ്സും പൊലീസ് …
Read More »പെണ്ണാണെന്ന് കേൾക്കുന്നത് അഭിമാനം, വെറും പെണ്ണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം: രേണുരാജ്
കൊച്ചി: സ്ഥലംമാറ്റത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി എറണാകുളം കളക്ടർ രേണുരാജ്. വനിതാ ദിനാശംസകൾ നേർന്നുകൊണ്ടാണ് പോസ്റ്റ്. “പെണ്ണാണെന്ന് കേൾക്കുന്നത് അഭിമാനമാണ്. വെറുമൊരു പെണ്ണാണെന്ന് പറയുന്നിടത്താണ് പ്രതിഷേധം,” രേണുരാജ് കുറിച്ചു. ബുധനാഴ്ചയാണ് രേണുരാജിനെ എറണാകുളം കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി വയനാട്ടിൽ നിയമിച്ചത്. ഐ.എ.എസ് തലപ്പത്തെ അഴിച്ചുപണിയുടെ ഭാഗമായാണ് സ്ഥലംമാറ്റം. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ എസ് കെ ഉമേഷാണ് പുതിയ എറണാകുളം കളക്ടർ. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്നം രൂക്ഷമായി …
Read More »മൈക്ക് ഓപ്പറേറ്ററെ ശാസിച്ച സംഭവത്തിൽ എം.വി.ഗോവിന്ദനെതിരെ പ്രതിഷേധം
തൃശൂർ: മാളയിൽ ജനകീയ പ്രതിരോധ റാലിയിൽ പ്രസംഗിക്കവെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററായ യുവാവിനെ പരസ്യമായി ശാസിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ലൈറ്റ് ആൻഡ് സൗണ്ട് എഞ്ചിനീയറിംഗ് പ്രൊപ്രൈറ്റേഴ്സ് ഗിൽഡ് രംഗത്തെത്തി. ഇത്രയധികം ആളുകളുടെ മുന്നിൽ അപമാനിക്കപ്പെടുന്നത് വേദനാജനകമാണ്. അദ്ദേഹം അറിവുള്ളവനാണ്. മൈക്ക് ബാലൻസ് അറിയാത്തതാണ് പ്രശ്നമെന്ന് ലൈറ്റ് ആൻഡ് സൗണ്ട് എഞ്ചിനീയറിംഗ് പ്രൊപ്രൈറ്റേഴ്സ് ഗിൽഡ് പ്രസിഡന്‍റ് കെ ആർ റാഫി പറഞ്ഞു. മൈക്കിനടുത്ത് നിന്ന് സംസാരിക്കാൻ …
Read More »എസ്എസ്എൽസി പരീക്ഷയ്ക്ക് നാളെ തുടക്കം; എഴുതാൻ 4,19,554 വിദ്യാർത്ഥികൾ
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ നാളെ തുടങ്ങും. 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷയെഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്. പരീക്ഷ മാർച്ച് 29ന് അവസാനിക്കും. സർക്കാർ മേഖലയിൽ 1,170 കേന്ദ്രങ്ങളും എയ്ഡഡ് മേഖലയിൽ 1,421 കേന്ദ്രങ്ങളും അൺ എയ്ഡഡ് മേഖലയിൽ 369 കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ 2,960 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 കുട്ടികളും ലക്ഷദ്വീപിലെ ഒമ്പത് സ്കൂളുകളിൽ നിന്ന് …
Read More »ബ്രഹ്‌മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യം കൊണ്ട് പോകില്ല; ഉന്നതതല യോഗത്തിൽ തീരുമാനമായി
കൊച്ചി: ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യം കൊണ്ട് പോകില്ലെന്ന് തീരുമാനം. പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂന്ന് സ്ഥലങ്ങളിലായി സംസ്കരിക്കും. ഉറവിട മാലിന്യ സംസ്കരണം കർശനമായി നടപ്പാക്കും. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. വീടുകളിലും ഫ്ളാറ്റുകളിലും ഉറവിട മാലിന്യ സംസ്കരണ സംവിധാനം നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉന്നതതലയോഗത്തിലെ തീരുമാനങ്ങൾ ഹൈക്കോടതിയെ അറിയിക്കും. ബ്രഹ്മപുരത്ത് ഉന്നതാധികാര സമിതി രൂപീകരിക്കാനും തീരുമാനമായി.
Read More »കെടാതെ ബ്രഹ്മപുരം; വിവിധ ഇടങ്ങളിൽ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ നാളെയും മറ്റന്നാളും അവധി
കൊച്ചി: ബ്രഹ്മപുരം മാലിന്യ ശേഖരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു. തീപിടിത്തത്തെ തുടർന്നുള്ള ആരോഗ്യ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് അവധി. വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 09-03-2023, 10-03-2023 (വ്യാഴം, വെള്ളി) …
Read More »കെപിസിസി യോഗത്തിൽ സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി കൊടിക്കുന്നിൽ സുരേഷ്
തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി യോഗത്തിൽ കെ.സുധാകരനെതിരെ രൂക്ഷ വിമർശനം. പുനഃസംഘടന വൈകുന്നതിലും ചർച്ചയില്ലാതെ പട്ടിക തയ്യാറാക്കിയതിലും കൊടിക്കുന്നിൽ സുരേഷ് വിമർശനം ഉന്നയിച്ചു. വർക്കിംഗ് പ്രസിഡന്‍റായ തനിക്ക് പോലും ഒന്നും അറിയില്ലെന്നും 60 പേരെ കൂടി ഭാരവാഹി പട്ടികയിൽ ചേർത്തത് ആലോചിക്കാതെയാണെന്നും കൊടിക്കുന്നിൽ ആരോപിച്ചു. റായ്പൂർ പ്ലീനറി സമ്മേളനത്തിലെ തീരുമാനമനുസരിച്ച് പട്ടിക നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നും സംവരണം കർശനമായി പാലിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. പുനഃസംഘടന അനിശ്ചിതമായി വൈകുന്നതിന് എല്ലാവരും …
Read More »കണ്‍കറന്റ് ലിസ്റ്റ് നിയമ നിർമാണം; കേന്ദ്ര അനുമതി ഒഴിവാക്കാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമ നിർമ്മാണത്തിന് അധികാരമുള്ള കൺകറന്‍റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളിൽ നിയമ നിർമ്മാണത്തിന് കേന്ദ്രത്തിന്‍റെ അനുമതി ഒഴിവാക്കാൻ സർക്കാർ. ഇതിനായി റൂൾസ് ഓഫ് ബിസിനസ്സിലെ റൂൾ 49 (2) ഒഴിവാക്കാൻ ഗവർണറുടെ അനുമതി തേടി. ഗവർണറുടെ അനുമതി ലഭിച്ചാൽ കേന്ദ്രത്തിന്‍റെ അനുമതിയില്ലാതെ നിയമം പാസാക്കാം. റൂൾസ് ഓഫ് ബിസിനസ് അനുസരിച്ച് കൺകറന്‍റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളിൽ നിയമം രൂപീകരിക്കുന്നതിന് മുമ്പ് സംസ്ഥാനം ബന്ധപ്പെട്ട കേന്ദ്ര വകുപ്പിന്‍റെ അനുമതി …
Read More »ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ് തീപിടിത്തം; മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ആരംഭിച്ചു
തിരുവനന്തപുരം/ കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. തദ്ദേശ വകുപ്പ് മന്ത്രിയും ചീഫ് സെക്രട്ടറിയും ഉൾപ്പടെ അടിയന്തര യോഗത്തിൽ പങ്കെടുക്കും. അതേസമയം സംസ്ഥാനത്തെ മാലിന്യ സംസ്കരണത്തിന് അടിയന്തര മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. നൂറുകണക്കിന് പേജുള്ള റിപ്പോർട്ടുകളല്ല, യുദ്ധകാലാടിസ്ഥാനത്തിൽ ഫലപ്രദമായ പ്രക്രിയയാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു. കൊച്ചിയിലടക്കം സംസ്ഥാനത്തെ മാലിന്യ പ്രശ്നത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ …
Read More »