Breaking News

Kerala

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ് തീപിടിത്തം; മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ആരംഭിച്ചു

തിരുവനന്തപുരം/ കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. തദ്ദേശ വകുപ്പ് മന്ത്രിയും ചീഫ് സെക്രട്ടറിയും ഉൾപ്പടെ അടിയന്തര യോഗത്തിൽ പങ്കെടുക്കും. അതേസമയം സംസ്ഥാനത്തെ മാലിന്യ സംസ്കരണത്തിന് അടിയന്തര മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. നൂറുകണക്കിന് പേജുള്ള റിപ്പോർട്ടുകളല്ല, യുദ്ധകാലാടിസ്ഥാനത്തിൽ ഫലപ്രദമായ പ്രക്രിയയാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു. കൊച്ചിയിലടക്കം സംസ്ഥാനത്തെ മാലിന്യ പ്രശ്നത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ …

Read More »

തിരുവനന്തപുരത്ത് പാഞ്ഞെത്തിയ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ചു; 10 പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പാഞ്ഞുകയറിയ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ചു. കല്ലമ്പലം കെടിസിടി കോളേജിലെ പിജി വിദ്യാർത്ഥിനി ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികളുടെ ഇടയിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More »

ഷുഹൈബ് വധക്കേസ്; ജാമ്യം റദ്ദാക്കണമെന്ന ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി

കണ്ണൂര്‍: ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി ഹൈക്കോടതിയിൽ ഹർജി നൽകി. പൊലീസിന്‍റെ ഹർജി നിലനിൽക്കില്ലെന്നാണ് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വാദം. ആകാശിന് വേണ്ടി ഹാജരായ അഭിഭാഷകൻ തലശ്ശേരി അഡീഷണൽ കോടതിയിൽ മറുപടി നൽകി. കേസ് ഈ മാസം 15ന് വാദം കേൾക്കാനായി മാറ്റി. പൊലീസാണ് ആകാശിന്‍റെ ജാമ്യം റദ്ദാക്കാൻ തലശ്ശേരി സെഷൻസ് കോടതിയെ സമീപിച്ചത്. ആകാശ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായി പൊലീസ് …

Read More »

സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം; ഷുക്കൂര്‍ വക്കീലിനെതിരെ പ്രസ്താവന

കാസര്‍കോട്: വിവാഹത്തിന്‍റെ 28-ാം വർഷത്തിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഭാര്യയെ വീണ്ടും വിവാഹം കഴിച്ച അഡ്വ. ഷുക്കൂറിനെതിരെ കൗൺസിൽ ഫോർ ഫത്‌വ ആന്‍റ് റിസര്‍ച്ച്. സ്വാർത്ഥതയ്ക്ക് വേണ്ടി മാത്രം മതത്തെ ഉപയോഗിക്കുന്നവരുടെ ഇത്തരം നാടകങ്ങളിൽ വിശ്വാസികൾ വഞ്ചിക്കപ്പെടില്ലെന്നും വിശ്വാസികളുടെ മനോവീര്യം തകർക്കുന്ന കുത്സിത നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും ഷുക്കൂറിനെതിരെ കൗൺസിൽ ഫോർ ഫത്വ ആൻഡ് റിസർച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അഡ്വ.ഷുക്കൂർ തനിക്കെതിരായ പരാമർശം അറിയിച്ചത്. മരണശേഷം, …

Read More »

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ് വിഷയം; കലക്ടർ രേണുരാജ് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ വീഴ്ചയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ കോടതിയിൽ നേരിട്ട് ഹാജരായി എറണാകുളം ജില്ലാ കളക്ടർ ഡോ.രേണുരാജ്. കളക്ടർ ഇന്ന് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ഉച്ചയ്ക്ക് 1.45 ഓടെയാണ് കളക്ടർ എത്തിയത്. ബ്രഹ്മപുരം തീപിടിത്ത വിഷയം നിറഞ്ഞുനിൽക്കുന്ന സമയത്ത് കളക്ടറെ വയനാട്ടിലേക്ക് സ്ഥലം മാറ്റാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. അതേസമയം ഇന്നലെ ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നെങ്കിലും കളക്ടർ ഹാജരായിരുന്നില്ല. ഇതിൽ കോടതി അതൃപ്തി …

Read More »

വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസ്; രണ്ടാം പ്രതി പിടിയിൽ

കോഴിക്കോട്: മാസങ്ങൾക്ക് മുമ്പ് താമരശ്ശേരിയിൽ നിന്ന് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ രണ്ടാം പ്രതി പൊലീസിൻ്റെ പിടിയിൽ. കോഴിക്കോട് പെരുമണ്ണ സ്വദേശി നൗഷാദിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി അലി ഉബൈറാന്‍റെ അടുത്ത അനുയായിയാണ് നൗഷാദ്. ഇയാൾ ഒളിവിലായിരുന്നു. നവംബർ 22നാണ് താമരശ്ശേരി സ്വദേശി അഷ്റഫിനെ അലി ഉബൈറാന്‍റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയത്. 2 ദിവസത്തിന് ശേഷം ആറ്റിങ്ങലിൽ ഉപേക്ഷിച്ചു. അലിയും അഷ്റഫിന്‍റെ …

Read More »

ജെൻ്റർ ന്യൂട്രാലിറ്റി പരാമർശം; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദൻ

എറണാകുളം: ഇ.പി ജയരാജൻ്റെ ജെൻ്റർ ന്യൂട്രാലിറ്റി പരാമർശത്തില്‍ പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്ത്. ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ പ്രതിഷേധങ്ങളിൽ പോലീസിന് തിരിച്ചറിയാൻ ബുദ്ധിമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനായി സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും പാർലമെന്‍റിൽ ഭൂരിപക്ഷമുണ്ടായിട്ടും കേന്ദ്രം വനിതാ സംവരണ ബിൽ നടപ്പാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിൽ വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള സൈബർ ആക്രമണത്തില്‍ പാർട്ടിക്ക് പങ്കില്ല. പാർട്ടി …

Read More »

എം.വി ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ ശാസിച്ച സംഭവം; പരിഹസിച്ച് കെ.എം ഷാജി

മേൽപ്പറമ്പ്: ജനകീയ പ്രതിരോധ ജാഥയിൽ പ്രസംഗിക്കുന്നതിനിടെ മൈക്കിനടുത്ത് നിൽക്കാൻ ആവശ്യപ്പെട്ടതിന് മൈക്ക് ഓപ്പറേറ്ററായ യുവാവിനെ പരസ്യമായി ശാസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ജാഥക്ക് ആളുകൂടാത്തതിന് മൈക്ക് ഓപ്പറേറ്ററോട് ദേഷ്യപ്പെടുന്നതിൽ എന്താണ് അർത്ഥമെന്നും ഷാജി ചോദിച്ചു. മൈക്ക് നല്ലതായതുകൊണ്ടാണ് ആളുകൾ ഒത്തുകൂടുന്നതെന്നാണ് ഗോവിന്ദൻ മാഷ് കരുതിയത്. മൈക്ക് നല്ലതായതുകൊണ്ടല്ല, മറിച്ച് പറയുന്നവനും അവന്‍റെ പാർട്ടിയും നല്ലതായതുകൊണ്ടാണ്. പരിപാടിയിൽ ആരും …

Read More »

പി.സി തോമസിൻ്റെ മകൻ ജിത്തു തോമസ് നിര്യാതനായി

കൊച്ചി: മുൻ കേന്ദ്ര സഹമന്ത്രിയും കേരള കോൺഗ്രസ് ജോസഫ് വർക്കിംഗ് ചെയർമാനുമായ പി.സി തോമസിന്‍റെ മകൻ ജിത്തു തോമസ് (42)നിര്യാതനായി. അർബുദ ബാധയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഐ ടി എഞ്ചിനീയറായിരുന്നു ജിത്തു. ഭാര്യ തിരുവല്ല സ്വദേശിയായ ജയത, മക്കൾ ജോനാഥൻ, ജോഹൻ.

Read More »

മലപ്പുറം വഴിക്കടവിൽ കോളറ വ‍്യാപനം; ജാ​ഗ്രതാ നിർദ്ദേശവുമായി ആ​രോ​ഗ‍്യ​വ​കുപ്പ്

നി​ല​മ്പൂ​ർ: മലപ്പുറം വഴിക്കടവിൽ കോളറ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. നിരീക്ഷണം സംസ്ഥാന തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.കെ. സക്കീനയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ചൊവ്വാഴ്ച വഴിക്കടവിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്റ്റേ​റ്റ് അ​ഷ്വ​റ​ൻ​സ് ക്വാ​ളി​റ്റി വി​ഭാ​ഗ​ത്തി​ലെ ഡോ. ​ല​ക്ഷ്മി, സ്റ്റേറ്റ് നോഡൽ ഓഫീസർ നിഖിലേഷ് മേനോൻ, ഡെ​പ‍്യൂ​ട്ടി ഡി.​എം.​ഒ ഡോ. ​പി.​എം. ഫ​സ​ൽ, മ​ല​പ്പു​റം ജി​ല്ല പ്രോ​ഗ്രാം ഓ​ഫി​സ​ർ …

Read More »