ന്യൂ ഡൽഹി: രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും. കൊച്ചി കുണ്ടന്നൂര്‍ മുതല്‍ എംജി റോഡ് വരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവ സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുത്തിയത്. തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബീഹാർ, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിലാണ് മറ്റു സ്ഥലങ്ങൾ. ഈ മേഖലകളില്‍ ഔദ്യോഗിക സുരക്ഷാ നിയമം ബാധകമാണ്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍, നേവല്‍ ജട്ടി, കേന്ദ്രീയ വിദ്യാലയം, കൊങ്കണ്‍ സ്‌റ്റോറേജ് ഓയില്‍ …
Read More »കാലാവധി കഴിഞ്ഞു; ചിന്തയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ. അനുവദനീയമായതിലും അധികം കാലം പദവിയില്‍ തുടരുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്തുവെന്നാരോപിച്ചാണ് പരാതി. യുവജനങ്ങളുടെ നൈപുണ്യം പരിപോഷിപ്പിക്കുക, മികച്ച വിദ്യാഭ്യാസത്തിനായി അവരെ സജ്ജരാക്കുക, യുവാക്കളെ ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 2014ല്‍ കേരള സംസ്ഥാന യുവജന കമ്മിഷൻ സ്ഥാപിതമായത്. 04-10-2016 നാണ് ചിന്താ ജെറോമിന്‍റെ …
Read More »വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; കുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയില്ലെന്ന് അമ്മ
കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുട്ടിയുടെ അമ്മ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരായി. കുഞ്ഞിനെ സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും അതിനാൽ കുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയില്ലെന്നും അമ്മ അറിയിച്ചു. കുട്ടി തൽക്കാലം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ തുടരും. കുഞ്ഞിന്‍റെ പിതാവ് കഴിഞ്ഞ ദിവസം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരായിരുന്നു. പങ്കാളിയെ വിവാഹം കഴിച്ചിട്ടില്ലെന്നും വളർത്താൻ ബുദ്ധിമുട്ടുള്ളതിനാലാണ് തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയതെന്നുമായിരുന്നു പിതാവിന്‍റെ മൊഴി. പങ്കാളിയെ …
Read More »ട്രാൻസ്ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥയെന്ന് പി എം എ സലാം
കോഴിക്കോട്: ട്രാൻസ്ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. പുരുഷനാണെന്ന് പറഞ്ഞ് യുവതി ശരീരഭാഗം മുറിച്ചു. ഈ ആളാണ് അവസാനം പ്രസവിച്ചത്. ശരീരഭാഗം മുറിച്ച് പുരുഷനാണെന്ന് പറഞ്ഞാലും ശരീരത്തിനുള്ളിലെ എല്ലാ അവയവങ്ങളും അതേപടി നിലനിൽക്കുമെന്നും സലാം പറഞ്ഞു. ട്രാൻസ്ജെൻഡർ പ്രസവം ആഘോഷിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊരു വ്യാജ മാനസികാവസ്ഥയാണ്. ഇതിനെ എതിർക്കുകയാണെങ്കിൽ, പിന്തിരിപ്പൻ ആകും. ഇതിനെയാണ് പുരോഗമനം എന്ന് വിളിക്കുന്നത്. …
Read More »ബന്ധുക്കള്‍ക്ക് ജോലി അവകാശമല്ല; സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയിൽ താക്കീത്
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയിൽ പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ താക്കീത്. അധികാരത്തിൽ വന്നതോടെ ലഭ്യമായതെല്ലാം നേടുക എന്ന മനോഭാവം പാർട്ടിയിൽ വേരൂന്നുകയാണ്. സഖാക്കളെ പദവികളോടുള്ള അത്യാഗ്രഹത്തിൽ നിന്ന് മോചിപ്പിക്കണമെന്നും രേഖ നിർദ്ദേശിക്കുന്നു. ഡിസംബർ 21, 22 തീയതികളിൽ ചേർന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയിലാണ് കർശന വിലയിരുത്തലുകൾ. പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്ക് ജോലി വാങ്ങിക്കൊടുക്കുന്നത് അവകാശമല്ല. അർഹതപ്പെട്ടവരുടെ ജോലികൾ നേതാക്കൾ തട്ടിയെടുത്തു എന്ന തോന്നലാണ് ഇത്തരം …
Read More »മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു
പാലക്കാട്: പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാട്ടി. ചാലിശ്ശേരിയിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി തൃത്താലയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കരുതൽ തടങ്കലിലാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ കെ ഷാനിബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. രാവിലെ 6 മണിയോടെയാണ് ഷാനിബിനെ ചാലിശ്ശേരി പൊലീസ് വീട്ടിൽ നിന്ന് കൊണ്ടുപോയത്. …
Read More »വിശ്വനാഥന്റെ മരണം; ആശുപത്രിയിലെ മുഴുവന്‍ കൂട്ടിരിപ്പുകാരുടെയും വിവരങ്ങള്‍ ശേഖരിച്ചു
കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ ആദിവാസി യുവാവ് മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക നടപടിയുമായി പൊലീസ്. വിശ്വനാഥനെ കാണാതായ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായിരുന്ന എല്ലാ കൂട്ടിരിപ്പുകാരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ഇതുവരെ 450 പേരുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും ഒത്തുനോക്കിയാണ് അന്വേഷണം നടക്കുന്നത്. വിശ്വനാഥനെ തടഞ്ഞുവെച്ചതായി ദൃശ്യങ്ങളില്‍ കാണുന്ന …
Read More »ശമ്പളത്തിന് ടാര്‍ഗറ്റ്; പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കെഎസ്ആർടിസി മാനേജ്മെന്റ്
തിരുവനന്തപുരം: ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകാൻ പരിഷ്കാരങ്ങളുമായി മുന്നോട്ട് പോകേണ്ടിവരുമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് അറിയിച്ചു. വളരെയധികം വിമർശനങ്ങൾക്ക് ഇടയാക്കിയ ‘ശമ്പളത്തിന് ടാർഗറ്റ്’ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. അതേസമയം, പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് യൂണിയനുകൾ. ടാർഗറ്റ് നൽകുന്നതിലൂടെ ജീവനക്കാർക്കിടയിൽ മത്സരക്ഷമത വർദ്ധിപ്പിക്കാനും മികവ് പുറത്തെടുക്കാനും കഴിയുമെന്നാണ് മാനേജ്മെന്‍റിന്‍റെ വാദം. സി.ഐ.ടി.യു, എ.ഐ.ടി.യു.സി തുടങ്ങിയ ഭരണ അനുകൂല യൂണിയനുകളുടെ എതിർപ്പ് അവഗണിച്ചാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റിന്‍റെ പരിഷ്കാരങ്ങൾ. ശമ്പളം ഗഡുക്കളായി നൽകണമെന്ന ഉത്തരവിനെതിരെ …
Read More »ലൈഫ് മിഷന്‍ കോഴയിടപാട്; സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയത് ശിവശങ്കറെന്ന് യു.വി.ജോസ്
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിലെ മുഖ്യ സൂത്രധാരൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണെന്ന് ഉറപ്പിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി ജോസിനെ ഇന്നലെ എട്ട് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. കോഴക്കേസിൽ യൂണിടാക് എം.ഡി സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് ആവർത്തിച്ച യു.വി.ജോസ്, റെഡ് ക്രസന്‍റുമായി ധാരണാപത്രം ഒപ്പിട്ടതും ശിവശങ്കറിന്‍റെ നിർദേശപ്രകാരമാണെന്ന് പറഞ്ഞു. പദ്ധതിയുടെ മറവിൽ നടന്ന കൈക്കൂലി ഇടപാടുകളെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം …
Read More »മുഖ്യമന്ത്രിയുടെ സന്ദർശനം; തൃത്താലയിൽ യൂത്ത് കോൺഗ്രസ് നേതാവ് കരുതൽ തടങ്കലിൽ
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തിന്‍റെ ഭാഗമായി തൃത്താലയിൽ യൂത്ത് കോൺഗ്രസ് നേതാവ് കരുതൽ തടങ്കലിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ കെ ഷാനിബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. രാവിലെ 6 മണിയോടെയാണ് ഷാനിബിനെ ചാലിശ്ശേരി പൊലീസ് വീട്ടിൽ നിന്ന് കൊണ്ടുപോയത്. സിആർപിസി സെക്ഷൻ 151 പ്രകാരം ഷാനിബ് കരുതൽ തടങ്കലിലാണെന്ന് പൊലീസ് വിശദീകരിച്ചു. കൂടുതൽ പേരെ കരുതൽ തടങ്കലിലാക്കണോ എന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് …
Read More »