ന്യൂഡല്‍ഹി: കേരള സാങ്കേതിക സർവകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ സുപ്രീം കോടതിയെ സമീപിക്കും. മുൻ വൈസ് ചാൻസലർ ഡോ.രാജശ്രീ എം എസിൻ്റെ നിയമനം റദ്ദാക്കിയ വിധിയിൽ വ്യക്തത തേടി ഗവർണർ സുപ്രീം കോടതിയിൽ ഹർജി നൽകും. ഗവർണർക്ക് വേണ്ടി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി സുപ്രീം കോടതിയിൽ ഹാജരാകാനാണ് സാധ്യത. സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയിൽ തുടർനടപടികളെക്കുറിച്ച് വിശദീകരിച്ചിട്ടില്ല. ഈ പഴുതുപയോഗിച്ച് പുതിയ വി.സിയെ …
Read More »വെള്ളക്കരം അടയ്ക്കുന്നത് സംബന്ധിച്ച ഉത്തരവ് മരവിപ്പിച്ച് വാട്ടർ അതോറിറ്റി
തിരുവനന്തപുരം: വെള്ളക്കരം അടയ്ക്കുന്നതു സംബന്ധിച്ച ഉത്തരവ് കേരള വാട്ടർ അതോറിട്ടി മരവിപ്പിച്ചു. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഓൺലൈനായി മാത്രമേ അടയ്ക്കാൻ കഴിയൂ എന്ന ഉത്തരവാണ് കേരള വാട്ടർ അതോറിറ്റി മരവിപ്പിച്ചത്. ഇനി മുതൽ ഉപഭോക്താക്കൾക്ക് ക്യാഷ് കൗണ്ടറുകൾ വഴിയും ഓൺലൈനായും ബില്ലുകൾ അടയ്ക്കാൻ കഴിയും. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ കൗണ്ടറിൽ സ്വീകരിക്കില്ലെന്ന മുൻ ഉത്തരവ് വൻ പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാലാണ് മുൻ ഉത്തരവ് മരവിപ്പിക്കുന്നതെന്നാണ് വാട്ടർ …
Read More »‘ഇച്ചിരി തവിട്, ഇച്ചിരി തേങ്ങാപിണ്ണാക്ക്’; കൗ ഹഗ് ഡേയെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്‍റെ സർക്കുലറിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. “ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്… ഐശ്വര്യത്തിന്റെ സൈറണ്‍മുഴങ്ങുന്നത് പോലെ…!” എന്ന അടിക്കുറിപ്പോടെ നാടോടിക്കാറ്റ് സിനിമയിലെ ഒരു രംഗം പങ്കുവച്ചുകൊണ്ടാണ് മന്ത്രിയുടെ പ്രതികരണം. പശു ഇന്ത്യൻ സംസ്കാരത്തിന്‍റെ നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാൻ കേന്ദ്ര മൃഗസംരക്ഷണ ബോർഡ് …
Read More »ചിന്ത കുടുംബസുഹൃത്ത്; വിവാദത്തിൽ വിശദീകരണവുമായി റിസോർട്ട് ഉടമ
കൊല്ലം: ചിന്താ ജെറോം റിസോർട്ട് വിവാദത്തിൽ വിശദീകരണവുമായി തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ റിസോർട്ട് ഉടമ. ചിന്ത ജെറോം കുടുംബസുഹൃത്താണ്. സ്ഥാപനം നിശ്ചയിച്ച വാടക നൽകിയാണ് ചിന്ത താമസിച്ചത്. ചിന്തയുടെ അമ്മയെ ചികിത്സിച്ചിരുന്നത് തൻ്റെ ഭാര്യയാണെന്നും റിസോർട്ട് ഉടമ പറഞ്ഞു. നിയമങ്ങൾ പാലിച്ചാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടില്ലെന്നുമാണ് ഉടമയുടെ വിശദീകരണം. ഒന്നേമുക്കാൽ വർഷത്തോളം ചിന്ത അമ്മയോടൊപ്പം കൊല്ലത്തെ ഫോർ സ്റ്റാർ ഹോട്ടലിൽ താമസിച്ചെന്നും സാമ്പത്തിക സ്രോതസ് പരിശോധിക്കണമെന്നും …
Read More »വാഹന രജിസ്‌ട്രേഷനില്‍ വന്‍ കുതിപ്പുമായി കേരളം; ഒന്നാം സംസ്ഥാനത്ത് തിരുവനന്തപുരം
തിരുവനന്തപുരം: കേരളത്തിലെ റോഡുകളെ അതിവേഗം കീഴടക്കി പുത്തൻ വാഹനങ്ങൾ. മുൻ വർഷങ്ങളെ അപേക്ഷിച്ച് വാഹന രജിസ്ട്രേഷനിൽ കഴിഞ്ഞ വർഷം വലിയ മുന്നേറ്റമാണുണ്ടായത്. സർക്കാരിൻ്റെ പരിവാഹൻ വെബ്സൈറ്റിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നത് ഈ മേഖലയിൽ നിന്നുള്ള വരുമാനത്തിലും വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെന്നാണ്. കഴിഞ്ഞ വർഷം ഏഴ് ലക്ഷത്തിലധികം വാഹനങ്ങളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 7,83,719 വാഹനങ്ങൾ. 2021ൽ ഇത് 7,65,596 ആയിരുന്നു. 2022 ൽ സംസ്ഥാനത്ത് വാഹന …
Read More »കണ്ണൂർ എസ്.എൻ കോളേജിൽ കെ.എസ്.യു – എസ്.എഫ്.ഐ സംഘർഷം
കണ്ണൂർ: കണ്ണൂർ എസ്.എൻ കോളേജിൽ എസ്.എഫ്.ഐ -കെ.എസ്.യു സംഘർഷം. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. രണ്ട് കെ.എസ്.യു പ്രവർത്തകർക്കും രണ്ട് എസ്.എഫ്.ഐ പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. പ്രകീർത്ത് മുണ്ടേരി, മുഹമ്മദ് റിസ്വാൻ, ആതിഥ്യൻ, അനഗ് എന്നിവർക്കാണ് പരിക്കേറ്റത്. കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു. സമീപത്തെ എസ്.എൻ.ജി കോളേജിൽ നടന്ന സംഘർഷത്തിന്‍റെ തുടർച്ചയാണ് എസ്.എൻ കോളേജിലെ സംഘർഷം.
Read More »ക്രൂരതയ്ക്ക് അതിരുണ്ട്; ചിന്തയെ പിന്തുണച്ച് പി.കെ. ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ചിന്താ ജെറോമിന് പിന്തുണയുമായി സി.പി.എം നേതാവ് പി.കെ ശ്രീമതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിന്തയ്ക്കെതിരെ നടക്കുന്നത് അപവാദത്തിന്‍റെ പെരും മഴയാണെന്നും ചിന്ത ഒരു സ്ത്രീയായതുകൊണ്ടാണ് നീചമായ വിമർശനങ്ങൾ നടത്തുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീമതി പറഞ്ഞു. കേരള സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന അധഃപതിച്ച യാഥാസ്ഥിതികത ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും വ്യക്തമായി സംസാരിക്കാൻ കഴിവുമുള്ള ഒരു യുവതിയെ, പ്രത്യേകിച്ച് അവിവാഹിതയായ സ്ത്രീയെ, ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും ജീവിക്കാൻ അനുവദിക്കില്ലെന്നും അവർ വിമർശിച്ചു. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ …
Read More »തുർക്കിക്ക് ദുരിതാശ്വാസ സഹായമായി 10 കോടി: ധനമന്ത്രി
തിരുവനന്തപുരം: ദുരിതാശ്വാസ സഹായമായി തുർക്കിക്ക് 10 കോടി ബജറ്റിൽ അനുവദിച്ച് കേരള സർക്കാർ. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് നൽകിയ മറുപടിയിലാണ് ധനമന്ത്രി പുതിയ തീരുമാനം പ്രഖ്യാപിച്ചത്. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ 10 കോടി രൂപയും അഷ്ടമുടിക്കായലിന്‍റെ ശുചീകരണത്തിനായി അഞ്ച് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. അങ്കണവാടി, ആശാ വർക്കർമാർക്കും ശമ്പളക്കുടിശ്ശിക അനുവദിച്ചിട്ടുണ്ട്.
Read More »ഛത്തീസ്ഗഢില്‍ മലയാളി ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു
അയിലൂര്‍(പാലക്കാട്): പാലക്കാട് അയിലൂർ സ്വദേശിയായ സിആർപിഎഫ് ജവാൻ ഛത്തീസ്ഗഡിൽ സ്വയം വെടിവച്ച് മരിച്ചതായി വിവരം.അയിലൂര്‍ തിരുവഴിയാട് ഇടപ്പാടം വീട്ടിൽ മണികണ്ഠന്‍റെ മകൻ വിനു (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. മാവോയിസ്റ്റ് സ്വാധീനമുള്ള ബീജാപൂർ ജില്ലയിലെ 85-ാം ബറ്റാലിയനിലെ അംഗമാണ് വിനു. മൂന്ന് ദിവസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. ജോലിക്ക് പോകുന്നതിനു മുമ്പ് ബാരക്കിൽ പ്രവേശിച്ച വിനു തോക്കുപയോഗിച്ച് സ്വയം വെടിവച്ച് മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളെ അറിയിച്ചത്. സംഭവത്തിൽ അന്വേഷണം …
Read More »നികുതി വർദ്ധനവ് പിൻവലിക്കണമെന്ന ആവശ്യം തള്ളി ധനമന്ത്രി
തിരുവനന്തപുരം: ഇന്ധന സെസ് അടക്കമുള്ള ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവ് പിൻവലിക്കണമെന്ന ആവശ്യം തള്ളി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇന്ധന സെസ് ഒരു രൂപ കുറയ്ക്കുമെന്ന മാധ്യമ വാർത്തകൾ കണ്ടാണ് പ്രതിപക്ഷം സമരത്തിന് തയ്യാറായതെന്നും ധനമന്ത്രി പരിഹസിച്ചു. ചെലവ് ചുരുക്കുക എന്നത് വിദേശത്ത് പോകുന്നതും കാർ വാങ്ങുന്നത് ഒഴിവാക്കുകയുമല്ല. പദ്ധതികളിൽ പ്രായോഗികവും ശാസ്ത്രീയവുമായ രീതികൾ ഏർപ്പെടുത്തി ചെലവ് ചുരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. നികുതി നിർദ്ദേശങ്ങൾ വളരെയധികം വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. …
Read More »