Breaking News

Kerala

ചൂടിനൊപ്പം കാട്ടുതീയും പടരുന്നു; ഈ സീസണിൽ മാത്രം കത്തിനശിച്ചത് 309 ഹെക്ടര്‍ വനം

തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കാട്ടുതീയും പടരുന്നു. ഈ സീസണിൽ മാത്രം 309 ഹെക്ടർ വനം കത്തിനശിച്ചതായാണ് വനംവകുപ്പിന്‍റെ കണക്ക്. വനമേഖലയുടെ പരിസരങ്ങളിൽ അഗ്നിസുരക്ഷാ ഓഡിറ്റ് കർശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം നിർദ്ദേശിച്ചു. അശ്രദ്ധമായ ഇടപെടലും, പെരുമാറ്റവുമാണ് കാട്ടുതീക്ക് കാരണമെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലകളിൽ നിന്നാണ് തീ പ്രധാനമായും പടരുന്നത്.  മനഃപൂർവം തീയിട്ടതിന് വനംവകുപ്പ് ഇതിനകം 14 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. …

Read More »

താപനില കൂടുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്ത്

കോട്ടയം: ചൂട് കൂടുന്നു. വരും ദിവസങ്ങളിലും താപനില 35 ഡിഗ്രി സെൽഷ്യസിനും 40 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. കോട്ടയം ജില്ലയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. 38 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. അനുഭവപ്പെടുന്ന ചൂടിന്‍റെ സൂചകമായ താപ സൂചിക 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയാണ്. അൾട്രാവയലറ്റ് വികിരണവും കൂടുതലാണ്. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി …

Read More »

കെഎസ്ആർടിസി ജീവനക്കാരുടെ ഫെബ്രുവരിയിലെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു വിതരണം അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു വിതരണം അനിശ്ചിതത്വത്തിൽ. സർക്കാർ ധനസഹായം ലഭിച്ച ശേഷമേ രണ്ടാം ഗഡു നൽകൂ എന്ന നിലപാടിലാണ് കെ.എസ്.ആർ.ടി.സി. ജനുവരി വിഹിതത്തിൽ നിന്ന് 20 കോടി രൂപയും ഫെബ്രുവരിയിലെ 50 കോടി രൂപയുമാണ് ധനവകുപ്പ് അനുവദിക്കാനുള്ളത്. ഇത് അനുവദിക്കുന്നതിനായി ധനവകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതേസമയം, ശമ്പളം ഗഡുക്കളായി നൽകുന്നതിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് യൂണിയനുകൾ. പണിമുടക്ക് പ്രഖ്യാപിച്ച ബിഎംഎസ് പണിമുടക്ക് തീയതി …

Read More »

സോൺടാ ഇന്‍ഫ്രാടെക് തട്ടിപ്പ് കമ്പനി, നഷ്ട്ടമായത് 68 ലക്ഷം രൂപ: കണ്ണൂർ മേയർ

കണ്ണൂര്‍: സോൺട ഇന്‍ഫ്രാടെക് തട്ടിപ്പ് കമ്പനിയാണെന്ന് കണ്ണൂർ മേയർ ടി ഒ മോഹനൻ. കോടികളുടെ നഷ്ടമുണ്ടാകുമെന്ന് കണ്ടാണ് മാലിന്യ സംസ്കരണത്തിന് സോൺടയുമായുള്ള കരാര്‍ റദ്ദാക്കിയത്. പുതിയ കമ്പനിക്ക് കരാർ നൽകിയതിലൂടെ എട്ട് കോടിയോളം രൂപയുടെ ലാഭമുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസിനുൾപ്പടെ കമ്പനിയുമായി ബന്ധമുണ്ട്. കമ്പനിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ടിരുന്നു. ഇപെടലുകള്‍ മുഴുവന്‍ നടത്തിയത് സര്‍ക്കാരാണ്. ഒരു പ്രവൃത്തിയും ചെയ്യാതെ 68 ലക്ഷം രൂപ സോൺട കോര്‍പ്പറേഷനില്‍ നിന്നും വാങ്ങിയെടുത്തു. ഈ …

Read More »

അമേരിക്കൻ ഫയർ ഡിപ്പാർ‍ട്മെന്‍റിനോട് വിദഗ്ധോപദേശം തേടി എറണാകുളം ജില്ലാ ഭരണകൂടം

കൊച്ചി: ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ എറണാകുളം ജില്ലാ ഭരണകൂടം അമേരിക്കൻ ഫയർ ഡിപ്പാർട്ട്മെന്റിന്റെ ഉപദേശം തേടി. ന്യൂയോർക്ക് ഫയർ ഡെപ്യൂട്ടി ചീഫ് ജോർജ്ജ് ഹീലിയുമായി ചർച്ച നടത്തുകയും, നിലവിലെ അഗ്നിശമന രീതി ഉചിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായും പറഞ്ഞു. തീ അണച്ച പ്രദേശങ്ങളിൽ ജാഗ്രത വേണമെന്നും നിർദേശം നല്കി. എറണാകുളം ജില്ലാ കളക്ടർ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി വെങ്കിടാചലം അനന്തരാമൻ എന്നിവരുടെ നേതൃത്വത്തിലാണ് ഓൺലൈൻ കൂടിക്കാഴ്ച നടത്തിയത്. …

Read More »

ജാഥയില്‍ പങ്കെടുത്തില്ലെങ്കിൽ ജോലിയില്ല; കുട്ടനാട്ടിലെ ശബ്ദ സന്ദേശം പുറത്ത്

കുട്ടനാട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ ആളെ കൂട്ടാൻ സിപിഎം നേതാക്കളുടെ ഭീഷണി തുടരുന്നു. കുട്ടനാട്ടിലെ സ്വീകരണത്തിൽ പങ്കെടുത്തില്ലെങ്കിൽ നെല്ല് ചുമക്കുന്ന ജോലി നിഷേധിക്കുമെന്നാണ് ഭീഷണി. കൊയ്തെടുത്ത നെല്ല് ചുമക്കുന്ന തൊഴിലാളികൾക്ക് നേരെയാണ് സി.ഐ.ടി.യു-സി.പി.എം പ്രാദേശിക നേതാക്കളുടെ ഭീഷണി. നെടുമുടിയിലെ പരിപാടിയിൽ എത്താൻ കഴിയില്ലെന്ന് അറിയിച്ച പ്രവർത്തകനോട് ജോലിക്ക് വരേണ്ടെന്ന് പറയുന്ന ലോക്കൽ സെക്രട്ടറിയുടെ ശബ്ദസന്ദേശം പുറത്തായി. എം വി ഗോവിന്ദൻ …

Read More »

പ്രസംഗത്തിനിടെ ആളുകൾ ഇറങ്ങിപ്പോയി; ശാസിച്ച് എം വി ഗോവിന്ദൻ

കോട്ടയം: ജനകീയ പ്രതിരോധ ജാഥയിലെ പ്രസംഗത്തിനിടെ ഇറങ്ങിപ്പോയവരെ ശാസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോട്ടയം പാമ്പാടിയിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. പ്രസംഗത്തിനിടെ ആളുകൾ ഇറങ്ങിപ്പോയതിൽ എം വി ഗോവിന്ദൻ അസ്വസ്ഥനായിരുന്നു. ആളുകൾ രണ്ടാമതും ഇറങ്ങിപ്പോയപ്പോൾ അദ്ദേഹത്തിന് ദേഷ്യം വന്നു. യോഗം പൊളിക്കാൻ ചിലർ ഗവേഷണം നടത്തുകയാണെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. “ശ്ശ്, ഹലോ, അവിടെ ഇരിക്കാൻ പറ. ആളെ വിളിക്കാൻ വന്നതാ അങ്ങോട്ട്. മീറ്റിങ് എങ്ങനെ …

Read More »

അമിത് ഷാ ഇന്ന് തൃശൂരിൽ; ബി.ജെ.പി നേതൃയോഗത്തിൽ പങ്കെടുക്കും

തൃശൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ. ഉച്ചയ്ക്ക് 1.30ന് പുഴക്കൽ ലുലു ഹെലിപാഡിൽ ഇറങ്ങുന്ന അമിത് ഷാ ഉച്ചയ്ക്ക് രണ്ടിന് ശക്തൻ സമാധിയിൽ പുഷ്പാർച്ചന നടത്തും. വൈകിട്ട് മൂന്നിന് ജോയ്സ് പാലസ് ഹോട്ടലിൽ നടക്കുന്ന തൃശൂർ പാർലമെന്‍റ് മണ്ഡലം ബി.ജെ.പി നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ സംബന്ധിച്ച് മാർഗനിർദേശം നൽകും. വൈകിട്ട് അഞ്ചിന് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. തുടർന്ന് വടക്കുന്നാഥ ക്ഷേത്ര ദർശനം …

Read More »

വായു ഗുണനിലവാര നിരീക്ഷണ സംവിധാനം എറണാകുളത്തെ ആശുപത്രികളിൽ സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: വായുവിന്‍റെ ഗുണനിലവാരത്തിനനുസരിച്ച് ശ്വാസകോശ സംബന്ധമായ അവസ്ഥകൾ വ്യത്യാസപ്പെടുന്ന രീതി നിരീക്ഷിക്കാൻ എറണാകുളത്ത് സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗം വരാനുള്ള സാധ്യത നേരത്തെ കണ്ടെത്താനും അത് തടയാനും ഇത് സഹായിക്കും. ഇതിനായി എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ആരോഗ്യ സ്ഥാപനങ്ങളിൽ ആധുനിക വായു ഗുണനിലവാര നിരീക്ഷണ സംവിധാനം സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതുമൂലം രോഗം മൂർച്ഛിക്കുന്നതിന് മുമ്പുതന്നെ പ്രതിരോധ നടപടികൾ ആരംഭിക്കാനാകും. ഈ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് വഴി …

Read More »

കൊച്ചിയിൽ മാസ്ക് നിർബന്ധം: ആരോഗ്യമന്ത്രി വീണാ ജോർജ്

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പുക ഉയർന്ന സാഹചര്യത്തിൽ ജനങ്ങൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, രോഗികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രിതല യോഗത്തിലാണ് തീരുമാനം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെയും ആശുപത്രികളുടെയും സഹകരണത്തോടെ ക്യാമ്പ് സംഘടിപ്പിക്കും. അർബൻ ഗ്യാസ് ക്ലിനിക്കുകൾ ആരംഭിക്കും. പകർച്ചവ്യാധികൾക്കെതിരെ നടപടി സ്വീകരിക്കും. ചൊവ്വാഴ്ച മുതൽ ആരോഗ്യ സർവേ നടത്തും. മൊബൈൽ യൂണിറ്റുകളും …

Read More »