കാബൂൾ: സ്ത്രീകൾ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നത് വിലക്കി താലിബാൻ. മതനിയമപ്രകാരം ഗർഭനിരോധന മാർഗ്ഗങ്ങൾ അനുവദനീയമല്ലാത്തതിനാലാണ് ഈ നീക്കമെന്ന് താലിബാൻ വൃത്തങ്ങൾ അറിയിച്ചു. വ്യാപാരികൾക്ക് ഇതുസംബന്ധിച്ച നിർദേശം ലഭിച്ചുകഴിഞ്ഞു. ഗർഭനിരോധന മാർഗങ്ങളുടെ വിൽപ്പന മുസ്ലീങ്ങളുടെ വളർച്ച തടയാനുള്ള വിദേശ രാജ്യങ്ങളുടെ ഗൂഡാലോചനയാണെന്നാണ് താലിബാൻ്റെ വാദം. താലിബാൻ പ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങി പുതിയ നിയമം അനുസരിക്കണമെന്ന് ഭീഷണിപ്പെടുത്തുന്നതായാണ് റിപ്പോർട്ടുകൾ. ആശുപത്രികൾ, ചെറിയ ക്ലിനിക്കുകൾ, മുരുന്നുകടകള്‍ എന്നിവിടങ്ങളും താലിബാൻ പ്രവർത്തകർ സന്ദർശിച്ചു. എന്നാൽ ഇക്കാര്യത്തിൽ …
Read More »കുവൈറ്റിൽ ശൈത്യ തരംഗം ഈ മാസം അവസാനം വരെ തുടരും; രാത്രിയിൽ തണുപ്പ് കൂടാൻ സാധ്യത
കുവൈറ്റ് : ഫെബ്രുവരി അവസാനം വരെ കുവൈറ്റിൽ ശക്തമായ തണുപ്പ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ്റെ മുന്നറിയിപ്പ്. സാധാരണയായി ഈ സമയത്ത്, വസന്തകാലം ആരംഭിക്കുന്നതാണെന്നും തണുപ്പ് സാധാരണയായി ഉണ്ടാകാറില്ലയെന്നും അദ്ദേഹം പറഞ്ഞു. വടക്കുപടിഞ്ഞാറൻ കാറ്റ് താപനില കുറയാൻ കാരണമാകുമെന്നും രാത്രി കാലങ്ങളിൽ തണുപ്പ് വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ എല്ലാ നിവാസികളും ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വാരാന്ത്യത്തിൽ താപനില രാത്രിയിൽ …
Read More »മസ്കറ്റിൽ ബസ് മറിഞ്ഞ് നാല് മരണം; 4 പേരുടെ നില ഗുരുതരം
മസ്കറ്റ്: മസ്കറ്റിലുണ്ടായ ബസ് അപകടത്തിൽ നാല് മരണം. അഖബ ഖന്തബിൽനിന്ന് അൽ ബുസ്താൻ റോഡ് വാദി അൽ കബീറിലേക്കുള്ള എക്‌സിറ്റിലാണ് ബസ് മറിഞ്ഞത്. 53 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാരിൽ നാലുപേരുടെ നില ഗുരുതരമാണ്. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും 38 പേർക്ക് നിസാര പരിക്കേറ്റതായും റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Read More »ഒളിക്യാമറ ഓപ്പറേഷൻ വിവാദം; ചേതന്‍ ശര്‍മയ്ക്ക് പകരം ശിവ് സുന്ദർ ദാസെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: ചേതൻ ശർമയ്ക്ക് പകരം പുതിയ ചീഫ് സെലക്ടറെ നിയമിക്കാനൊരുങ്ങി ബിസിസിഐ. ചേതൻ ശർമയ്ക്ക് പകരം മുൻ ഇന്ത്യൻ ഓപ്പണർ ശിവ് സുന്ദർ ദാസിനെ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഒരു സ്വകാര്യ ചാനൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെ ഇന്ത്യൻ ടീമുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയതിനെ തുടർന്നാണ് ചേതൻ ശർമ ചീഫ് സെലക്ടർ സ്ഥാനം രാജിവച്ചത്. ഓസ്ട്രേലിയയിൽ നടന്ന ടി 20 ലോകകപ്പിലെ ഇന്ത്യയുടെ തോൽവിക്ക് ശേഷം ചേതൻ ശർമ ഉൾപ്പെടെയുള്ള …
Read More »ആരും ഒഴിഞ്ഞ വയറുമായി ഉറങ്ങരുത്; 7 വർഷം പൂർത്തിയാക്കി ഇന്ത്യൻ റൊട്ടി ബാങ്ക്
ലഖ്നൗ : തെരുവിൽ വിശന്നു വലയുന്ന സാധുക്കൾക്കായി ആരംഭിച്ച ഇന്ത്യൻ റൊട്ടി ബാങ്ക് എന്ന സംരംഭം 7 വർഷത്തെ വിജയം ആഘോഷിച്ച് മുന്നേറുന്നു. ഇന്ന് രാജ്യാതിർത്തിയും കടന്ന് നേപ്പാൾ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ ആശയത്തിന്റെ സഹായം എത്തുന്നുണ്ട്. ‘ആരും ഒഴിഞ്ഞ വയറുമായി ഉറങ്ങരുത്’ എന്ന സന്ദേശത്തോടെ ലഖ്നൗ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ 38കാരൻ വിക്രം പാണ്ഡെയാണ് റൊട്ടി ബാങ്ക് എന്ന ആശയം നടപ്പാക്കിയത്. 7 വർഷം മുൻപ് …
Read More »ശിവസേന എന്ന പേരും ‘അമ്പും വില്ലും’ ചിഹ്നവും ഷിന്‍ഡെ വിഭാഗത്തിന്
മുംബൈ: വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ശിവസേന എന്ന പേര് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന്. പാര്‍ട്ടി ചിഹ്നമായ ‘അമ്പും വില്ലും’ ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. പാർട്ടിയുടെ അവകാശങ്ങൾ സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ് നടക്കുന്നതിനിടെയാണ് കമ്മിഷന്‍റെ നടപടി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) എന്ന പേരിൽ മത്സരിക്കാം. ചിഹ്നം ‘തീപ്പന്തം’ ആണ്. കഴിഞ്ഞ വർഷം ജൂൺ 22ന് …
Read More »ആർഎസ്എസ്- ജമാഅത്തെ ഇസ്ലാമി ചർച്ച; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ആർഎസ്എസ്-ജമാഅത്തെ ഇസ്ലാമി ചർച്ചയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്ചയുടെ ഉള്ളടക്കം ജമാഅത്തെ ഇസ്ലാമി വെളിപ്പെടുത്തണമെന്നും ആർ.എസ്.എസുമായി സംവാദം വേണമെന്ന ന്യായം കാപട്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെക്ക് നൽകിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. ചർച്ചകളിലൂടെ നവീകരിക്കാൻ കഴിയുന്ന സംഘടനയാണ് ആർ.എസ്.എസ് എന്നത് പുള്ളിപ്പുലിയെ കുളിപ്പിച്ച് പുള്ളി ഇല്ലാതാക്കാൻ കഴിയുമെന്ന ചിന്തക്ക് തുല്യമാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. രാജ്യത്തെ ന്യൂനപക്ഷ സംരക്ഷണത്തിനു വേണ്ടിയല്ല ചർച്ചയെന്ന് വ്യക്തമാണ്. വർഗീയതകൾ പരസ്പരം …
Read More »തിടമ്പേറ്റാൻ രാമനും; റോബോട്ട് ആനയെ നടയിരുത്താനൊരുങ്ങി ക്ഷേത്രം
ഇരിങ്ങാലക്കുട: റോബോട്ട് ആനയെ നടയിരുത്താനൊരുങ്ങി ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രം. ഇരിഞ്ഞാടപ്പിള്ളി രാമനെന്നാണ് ഈ ലക്ഷണമൊത്ത ഗജവീരൻ്റെ പേര്. ക്ഷേത്രങ്ങളിൽ ആനകളെ നടയിരുത്തുന്നതിനെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഒരു റോബോട്ട് ആനയെ നടയിരുത്തുന്നത് ഇതാദ്യമാണ്. കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഒരു കൂട്ടം ഭക്തർ രാമൻ എന്ന റോബോട്ട് ആനയെ സംഭാവനയായി നടയിരുത്തുന്നത്.
Read More »എച്ച് വിനോദിന്‍റെ അടുത്ത ചിത്രത്തിൽ കമൽ ഹാസൻ നായകനാകും
സംവിധായകൻ എച്ച് വിനോദിന്‍റെ അടുത്ത ചിത്രത്തിൽ ഉലകനായകൻ കമൽ ഹാസൻ നായകനാകുമെന്ന് റിപ്പോർട്ടുകൾ. ‘നേർകൊണ്ട പാർവെ’, ‘വലിമൈ’, ‘തുനിവ്’ എന്നിവ തുടർച്ചയായി അജിത്തിനെ നായകനാക്കി വിനോദ് ചെയ്ത ചിത്രങ്ങളാണ്. കമൽ ഹാസൻ- എച്ച്.വിനോദ് ചിത്രത്തിന്‍റെ പ്രീ-പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു. ‘സതുരംഗ വേട്ടൈ’, ‘തീരന്‍ അധികാരം ഒന്ന്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് അദ്ദേഹം. അതേസമയം, ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. ശങ്കർ സംവിധാനം ചെയ്യുന്ന …
Read More »വാഹനാപകടത്തിൽ യുവതിയുടെ മരണം; ബൈക്ക് ഓടിച്ചയാളുടെ ലൈസൻസ് റദ്ദാക്കി, അപൂർവ്വ നടപടി
കൊച്ചി: തൃപ്പൂണിത്തുറയിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവിന്‍റെ ലൈസൻസ് റദ്ദാക്കി. കാഞ്ഞിരമറ്റം സ്വദേശി കെ.എൻ.വിഷ്ണുവിന്‍റെ ബൈക്ക് കാവ്യയുടെ സ്കൂട്ടറിൽ അമിത വേഗത്തിൽ വന്നിടിക്കുകയായിരുന്നു. ലൈസൻസ് റദ്ദാക്കുന്ന നടപടി സംസ്ഥാനത്ത് വളരെ അപൂർവമാണ്. സാധാരണ ലൈസൻസ് സസ്പെൻഡ് ചെയ്യാറാണുള്ളത്. നവംബർ 17നാണ് സംഭവം നടന്നത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഉദയംപേരൂർ സ്വദേശിനിയായ വീട്ടമ്മയാണ് വാഹനാപകടത്തിൽ മരിച്ചത്. എറണാകുളത്തേക്കുള്ള യാത്രാമധ്യേ കാവ്യ യു ടേൺ എടുക്കാൻ …
Read More »