Breaking News

Latest News

ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു; ഗ്രാമത്തിലെ കുട്ടികളെ കണക്ക് പഠിപ്പിച്ച് ശ്രാവൺ

ഗുവാഹത്തി : ഉയർന്ന വിദ്യാഭ്യാസവും, അതിനൊത്ത ജോലിയും, ശമ്പളവുമുള്ള പലരും അതെല്ലാം വേണ്ടെന്ന് വച്ച് ഗ്രാമങ്ങളിലെ വിദ്യാർത്ഥികളെയും മറ്റും സഹായിക്കാൻ മുന്നിട്ടിറങ്ങുന്ന കഥകൾ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് നാം കേൾക്കാറുണ്ട്. ഇതിലേക്ക് ശ്രാവൺ എന്ന യുവാവിന്റെ കഥയും ചേർത്തുവെക്കപ്പെടുകയാണ്. സുഹൃത്തായ രാഹുൽ രാജാണ് സമൂഹത്തിലെ അസമത്വങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ശ്രാവണിനെ ട്വിറ്ററിലൂടെ പരിചയപ്പെടുത്തിയത്. ഐ.ഐ.ടി. ഗുവാഹത്തിയിൽ നിന്ന് ബിരുദം നേടി ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഉയർന്ന …

Read More »

പ്രീ സീരീസ് എ റൗണ്ടില്‍ വിയോമയുടെ 10% ഓഹരി സ്വന്തമാക്കി കൊളോസ വെഞ്ച്വേഴ്‌സ്

മുംബൈ: സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന കൊളോസ വെഞ്ച്വേഴ്സ് ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പായ വിയോമ മോട്ടോഴ്സിൽ നിക്ഷേപം നടത്തുന്നു. പ്രീ-സീരീസ് എ റൗണ്ടിൽ കൊളോസ വിയോമയുടെ 10% ഓഹരി സ്വന്തമാക്കി. നിലവിലുള്ള നിക്ഷേപകരായ ബിആർടിഎസ്ഐഎഫും ഈ റൗണ്ടിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. ഒറ്റ ചാർജിൽ 400 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന സ്മാർട്ട് ഇലക്ട്രിക് ഇരുചക്ര വാഹനമാണ് വിയോമ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. ഓട്ടത്തിനിടയിൽ തനിയെ ചാർജ് ചെയ്യാവുന്ന സാങ്കേതിക വിദ്യയുമായാണ് പുതിയ വാഹനം പുറത്തിറക്കിയിരിക്കുന്നത്. …

Read More »

എയർ ഇന്ത്യയ്ക്ക് പിന്നാലെ ആകാശ എയർ; വലിയ വിമാനങ്ങൾക്ക് ഓർഡർ നൽകാൻ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർ വലിയ വിമാനങ്ങൾക്ക് ഓർഡർ നൽകാൻ ഒരുങ്ങുന്നെന്ന് റിപ്പോർട്ട്. ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോഫസ്റ്റ് എന്നിവയുൾപ്പെടെയുള്ള ബജറ്റ് വിമാനക്കമ്പനികളുമായി മത്സരിച്ച ആകാശ എയർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് പറക്കാൻ ഒരുങ്ങുകയാണ്. ആകാശയ്ക്ക് അന്താരാഷ്ട്ര സർവീസുകൾ നടത്താൻ വലിയ വിമാനങ്ങൾ ആവശ്യമാണ്. ആരംഭിച്ച് 200 ദിവസം പൂർത്തിയാക്കിയ എയർലൈൻ നിലവിൽ 17 ബോയിംഗ് 737 മാക്സ് വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. 72 മാക്സ് വിമാനങ്ങൾ വാങ്ങാൻ …

Read More »

പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനില്ല, മറ്റുള്ളവർ മുന്നോട്ട് വരട്ടെ: ശശി തരൂർ

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തരൂർ നിലപാട് വ്യക്തമാക്കിയത്. ഇനി ഒരു മത്സരത്തിനില്ലെന്നും മറ്റുള്ളവർ മുന്നോട്ട് വരട്ടെയെന്നും തരൂർ പറഞ്ഞു. ഛത്തീസ്ഗഢിലെ റായ്പൂരിൽ നടക്കുന്ന കോൺഗ്രസിന്‍റെ പ്ലീനറി സമ്മേളനത്തിന് മുന്നോടിയായിട്ടായിരുന്നു അഭിമുഖം. പാർട്ടിയുടെ ചരിത്രത്തിലെ നിർണായക സമയത്താണ് പ്ലീനറി സമ്മേളനം വരുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു. അധ്യക്ഷ തിരഞ്ഞെടുപ്പിനും ഭാരത് ജോഡോ യാത്രയ്ക്കും ശേഷം, …

Read More »

ഇന്റർനെറ്റ് ഇല്ലാതെയും ഇനി പണം അയക്കാം; ‘യുപിഐ ലൈറ്റു’മായി പേടിഎം

ന്യൂഡല്‍ഹി: ഇന്ത്യയിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന പേയ്മെന്‍റ് രീതിയാണ് യുപിഐ. രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ദൈനംദിന ഇടപാടുകൾക്കായി ഡിജിറ്റൽ പേയ്മെന്‍റ് രീതിയെ ആശ്രയിക്കുന്നത്. സാധാരണയായി ഇന്‍റർനെറ്റ് ഇല്ലാതെ യുപിഐ ഇടപാടുകൾ നടത്താൻ കഴിയില്ല. അതിനാൽ, മോശം കണക്റ്റിവിറ്റിയാണെങ്കിൽ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുപിഐ ലൈറ്റ് ഫീച്ചർ അവതരിപ്പിച്ചത്. യുപിഐ ആപ്ലിക്കേഷനിൽ നിന്ന് 200 രൂപ വരെയുള്ള ഇടപാടുകൾ റിസർവ് …

Read More »

സെൽഫി എടുക്കാൻ സഹകരിച്ചില്ല; പൃഥ്വി ഷായ്ക്കെതിരെ ആരാധകരുടെ ആക്രമണവും ഭീഷണിയും

മുംബൈ: സെൽഫി എടുക്കാൻ സഹകരിക്കാത്തതിന് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ ആരാധകരുടെ ആക്രമണം. ബുധനാഴ്ച പുലർച്ചെ മുംബൈയിൽ നടന്ന അക്രമത്തെക്കുറിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് ആക്രമിച്ചെന്നും കാറിൽ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അക്രമികൾ കാറിന്‍റെ ചില്ലുകൾ തകർത്തു. 50,000 രൂപ ആവശ്യപ്പെട്ടെന്നും പൃഥ്വി ഷായുടെ സുഹൃത്ത് നൽകിയ പരാതിയിൽ പറയുന്നുണ്ട്. ശോഭിത് ഠാക്കൂർ, സപ്ന ഗിൽ …

Read More »

വീഴ്ചയുണ്ടായാൽ എല്ലാം തലയിലാവും; സ്വപ്നയും ശിവശങ്കറും തമ്മിലുള്ള ചാറ്റ് പുറത്ത്

കൊച്ചി: ലൈഫ് മിഷൻ കോഴപ്പണം വരുന്നതിന് മുമ്പ് സ്വപ്ന സുരേഷും എം ശിവശങ്കറും തമ്മിൽ നടത്തിയ വാട്സാപ്പ് ചാറ്റ് പുറത്ത്. കാര്യങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണമെന്നാണ് ഇതിൽ ശിവശങ്കറിന്‍റെ നിർദ്ദേശം. ഒന്നിലും ഇടപെടാതെ വിട്ടുനിൽക്കണമെന്നും വീഴ്ചയുണ്ടായാൽ എല്ലാം സ്വപ്നയുടെ തലയിൽ കെട്ടിവയ്ക്കുമെന്നും ശിവശങ്കർ പറയുന്നുണ്ട്. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാം എന്നും , സരിതും ഖാലിദും കാര്യങ്ങൾ നോക്കിക്കോളും എന്നും സ്വപ്ന മറുപടി നൽകുന്നുണ്ട്. 2019 ജൂലായ് 31നാണ് ഇരുവരും തമ്മിലുള്ള …

Read More »

സിനിമ, സീരിയൽ നടൻ കാലടി ജയൻ അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര, സീരിയൽ, നാടക നടൻ കാലടി ജയൻ (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അര്‍ത്ഥം, മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യന്‍, ജനം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read More »

ഷുഹൈബ് വധം; സിപിഎമ്മിനെ കൊണ്ട് കോൺഗ്രസ് കണക്ക് പറയിപ്പിക്കുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: ഷുഹൈബിന്‍റെ ചോരയ്ക്ക് സി.പി.എമ്മിനെ കൊണ്ട് കോൺഗ്രസ് കണക്ക് പറയിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. മട്ടന്നൂരിൽ ഷുഹൈബിനെ അതിക്രൂരമായി കൊലപ്പെടുത്തിയത് സി.പി.എമ്മിന്‍റെ അറിവോടെയും സമ്മതത്തോടെയുമാണെന്ന് കോൺഗ്രസ് ഇതുവരെ പറഞ്ഞിരുന്ന വസ്തുത, കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി വെളിപ്പെടുത്തിയത് കേട്ട് കേരളം തരിച്ചെന്നും സുധാകരൻ പറഞ്ഞു. ആകാശ് തില്ലങ്കേരിയുടെ കുമ്പസാരത്തിലൂടെ സി പി എമ്മിന്റെ വൈകൃതമായ കൊലയാളി മുഖം പുറത്തായെന്നും അദ്ദേഹം പറഞ്ഞു. അരുംകൊലകള്‍ നടത്തുന്ന ഭീകരസംഘടനയാണ് സിപിഎം. …

Read More »

വെള്ളത്തിനടിയിലെ ദൈര്‍ഘ്യമേറിയ ചുംബനം; ലോക റെക്കോർഡ് നേടി പ്രണയിതാക്കള്‍

മാലിദ്വീപ്: വാലന്റൈന്‍സ് ദിനത്തില്‍ പ്രണയിതാക്കൾ പരസ്പരം ചുംബിച്ച് ലോക റെക്കോർഡ് സ്ഥാപിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ബെത്ത് നീലേയും കാനഡയില്‍ നിന്നുള്ള മൈൽസ് ക്ലൗട്ടിയറും ഏറ്റവും ദൈർഘ്യമേറിയ വെള്ളത്തിനടിയിലെ ചുംബനത്തിനാണ് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്. മാലിദ്വീപിൽ വച്ച് 4 മിനിറ്റും ആറ് സെക്കൻഡും അവർ പരസ്പരം ചുംബിച്ചു. ഇതോടെ 13 വർഷം പഴക്കമുള്ള റെക്കോർഡ് ഇരുവരും തകർത്തു. നേരത്തെ, ഏറ്റവും ദൈർഘ്യമേറിയ ചുംബന സമയം 3 മിനിറ്റ് 24 സെക്കൻഡ് …

Read More »