Breaking News

Latest News

വന്ദനത്തിലെ ‘ഗാഥ’ 34 വര്‍ഷത്തിന് ശേഷം തിരിച്ചുവരാനൊരുങ്ങുന്നു

രണ്ട് ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയയായ നടിമാരിൽ ഒരാളാണ് ഗിരിജ ഷെട്ടാർ. വന്ദനം, ഗീതാഞ്ജലി തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരെ സൃഷ്ടിച്ച താരം പെട്ടെന്ന് തന്നെ സിനിമാ ലോകത്ത് നിന്ന് അപ്രത്യക്ഷയായി. വർഷങ്ങൾക്ക് ശേഷം ഗിരിജ സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. കന്നഡയിലൂടെയാണ് ​ഗിരിജ ഷെട്ടാറിന്റെ തിരിച്ചുവരവ്. രക്ഷിത് ഷെട്ടിയുടെ പരംവ സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. ‘ഇബ്ബനി തബ്ബിട ഇലെയാലി’യാണ് ആ ചിത്രം. നവാഗതനായ ചന്ദ്രജിത്ത് ബെലിയപ്പയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം …

Read More »

ലൈഫ് മിഷന്‍ കേസ്; ശിവശങ്കറിനെ ഈമാസം 20വരെ ഇഡി കസ്റ്റഡിയില്‍ വിട്ട് കോടതി

കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഈ മാസം 20 വരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) കസ്റ്റഡിയിൽ വിട്ടു. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയുടേതാണ് നടപടി. 20-ാം തീയതി ഉച്ചയ്ക്ക് 2.30 വെരയാണ് കസ്റ്റഡിയില്‍വിട്ടത്. 10 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടത്. എന്നാൽ കാര്യകാരണങ്ങള്‍ ബോധ്യപ്പെടുത്തിയാൽ കൂടുതൽ ദിവസം കസ്റ്റഡി അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഇ.ഡിക്കെതിരെ ശിവശങ്കർ കോടതിയിൽ പരാതി നൽകി. …

Read More »

ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനമുണ്ടാകില്ലെന്ന് ധനമന്ത്രി

ബെംഗളൂരു: തലസ്ഥാന തർക്കത്തിൽ നിലപാട് വ്യക്തമാക്കി ആന്ധ്രാപ്രദേശ് സർക്കാർ. ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങൾ ഉണ്ടാകില്ലെന്ന് ധനമന്ത്രി ബുഗ്ഗന രാജേന്ദ്രനാഥ് പറഞ്ഞു. ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങളുണ്ടാകുമെന്നത് തെറ്റായ ധാരണയാണെന്ന് ധനമന്ത്രി വിശദീകരിച്ചു. ബെംഗളൂരുവിൽ നടന്ന വ്യവസായ കോൺക്ലേവിലായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന. സർക്കാരിന്റെ ഭരണം വിശാഖപട്ടണത്ത് നിന്ന് തന്നെ നടത്തും. കുർണൂൽ തലസ്ഥാനമാണെന്ന് പറയാൻ കഴിയില്ല, പക്ഷേ ഹൈക്കോടതിയുടെ പ്രിൻസിപ്പൽ ബെഞ്ച് കുർണൂലിലുണ്ടാകും. കാലാവസ്ഥ, കോസ്മോപൊളിറ്റൻ സംസ്കാരം, തുറമുഖ നഗരം എന്നിവ കാരണം …

Read More »

ആദിവാസി യുവാവ് വിശ്വനാഥന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും: ബി എസ് മാവോജി 

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവർഗ കമ്മിഷൻ ചെയർമാൻ ബി.എസ്.മാവോജി. വിശ്വനാഥന്‍റെ കുടുംബത്തിന് നഷ്ടപരിഹാരത്തിനും ജോലിക്കും ശുപാർശ ചെയ്യും. മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. എന്ത് കുറ്റകൃത്യം ചെയ്താലും തെളിവുകൾ നിലനിൽക്കും. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്നാണ് പ്രതീക്ഷയെന്നും ബി.എസ്.മാവോജി പറഞ്ഞു. ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തിൽ പട്ടികജാതി-പട്ടികവർഗ കമ്മീഷന്‍റെ രൂക്ഷ വിമർശനത്തെ …

Read More »

സ്ഫോടനക്കേസുകളുമായി ബന്ധപ്പെട്ട 3 സംസ്ഥാനങ്ങളിലെ എൻഐഎ റെയിഡ്; കേരളത്തിൽ 2 പേർ കസ്റ്റഡിയിൽ

കൊച്ചി: കോയമ്പത്തൂർ, മംഗളൂരു സ്ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെ 3 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. ആകെ 40 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഡിജിറ്റൽ രേഖകളും 4 ലക്ഷം രൂപയും വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെടുത്തതായി എൻഐഎ അറിയിച്ചു. എറണാകുളത്ത് അഞ്ചിടങ്ങളിലാണ് പരിശോധന നടത്തിയത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ആലുവയിൽ പണമിടപാട് നടത്തുന്ന അശോകൻ, ആലുവ വെസ്റ്റ് വെളിയത്തുനാട് സ്വദേശി റിയാസ് എന്നിവരെയാണ് ചോദ്യം …

Read More »

100 രൂപ കൂലി കൂട്ടി ചോദിച്ചു; വയനാട്ടിൽ ആദിവാസി യുവാവിന് മർദ്ദനം

വയനാട്: വേതനം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന്‍റെ പേരിൽ ക്രൂരമായി മർദ്ദിച്ചതായി ആദിവാസി യുവാവ് ബാബു. മുൻ വശത്തെ മൂന്നു പല്ലുകൾ ഇളകി. താടിയെല്ലിന് പരിക്കേറ്റു. ഭക്ഷണം കഴിക്കാൻ കഴിയുന്നില്ലെന്നും ബാബു പറഞ്ഞു. ഭൂമിയുടെ ഉടമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഞ്ഞപ്പാറ കരുവളം വീട്ടിൽ അരുണിനെതിരെയാണ് അമ്പലവയൽ പൊലീസ് കേസെടുത്തത്. പട്ടികവർഗ അതിക്രമ നിരോധനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അമ്പലവയൽ നീർച്ചാൽ കോളനിയിലെ ബാബുവിന് കഴിഞ്ഞ ശനിയാഴ്ചയാണ് മർദ്ദനമേറ്റത്. കുരുമുളക് …

Read More »

വൃദ്ധൻ തേനീച്ചയുടെ കുത്തേറ്റ് മരിച്ചു; 2 പേർ ചികിത്സയിൽ

പാലക്കാട്: കൊല്ലങ്കോട് ഗൃഹനാഥൻ തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. പാലക്കോട്ടില്‍ പളനി (74) ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. വീടിനടുത്തുള്ള ഹോട്ടലിലേക്ക് പോകും വഴിയാണ് തേനീച്ച ആക്രമിച്ചത്. ഉടൻ തന്നെ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതോടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെവച്ചാണ് മരണം സ്ഥിരീകരിച്ചത്. കൊല്ലങ്കോട് സ്വദേശികളായ സുന്ദരൻ, സതീഷ് എന്നിവർക്കും കുത്തേറ്റു. ഇരുവരും കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More »

വെളിപ്പെടുത്തലിന് മറുപടി; ആകാശ് തില്ലങ്കേരിക്കെതിരെ തെളിവുകൾ പുറത്ത് വിട്ട് ഡിവൈഎഫ്ഐ 

കണ്ണൂർ: ഡി.വൈ.എഫ്.ഐ നേതാവ് എം.ഷാജറിനെ കുടുക്കാൻ ആകാശ് തില്ലങ്കേരി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ ഡി.വൈ.എഫ്.ഐ തെളിവുകൾ പുറത്തുവിട്ടു. ഷാജറിൽ നിന്ന് ട്രോഫി വാങ്ങാൻ ആകാശ് ക്രിക്കറ്റ് ടീമിൽ കയറിപ്പറ്റുകയായിരുന്നുവെന്നും ട്രോഫി വാങ്ങുന്ന ചിത്രം പ്രചരിപ്പിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ആഹ്വാനം ചെയ്തുവെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഷാജറിന്‍റെ പാർട്ടി അംഗത്വം എടുത്തുകളയാനായിരുന്നു നീക്കമെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. ആകാശ് നടത്തിയ വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും നേതാക്കൾ പുറത്തുവിട്ടു. കഴിഞ്ഞ ഡിസംബറിലാണ് ക്രിക്കറ്റ് ടൂർണമെന്‍റിൽ ജേതാക്കളായ …

Read More »

ഉണ്ണി മുകുന്ദനെതിരായ പീഡനശ്രമക്കേസ്; വ്യാജ സത്യവാങ്മൂലം നൽകിയെന്നത് പച്ചക്കള്ളമെന്ന് സൈബി

കൊച്ചി: പീഡനശ്രമക്കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹർജി കോടതിയിൽ. അഡ്വക്കേറ്റ് സൈബി ജോസ് നടന് വേണ്ടി ഹാജരായി. ഒത്തുതീർപ്പിന് തയ്യാറാണെന്ന് പരാതിക്കാരി ഇ മെയിൽ വഴി അറിയിച്ചതായി സൈബി ഹൈക്കോടതിയെ ധരിപ്പിച്ചു. സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ജാമ്യം ലഭിക്കാൻ നടൻ ഉണ്ണി മുകുന്ദൻ പരാതിക്കാരിയുടെ പേരിൽ വ്യാജ ഒത്തുതീർപ്പ് സത്യവാങ്മൂലം നൽകിയെന്നത് നുണയാണെന്നും പരാതിക്കാരി അയച്ച ഓഡിയോ സന്ദേശം പക്കലുണ്ടെന്നും സൈബി പറഞ്ഞു. മാധ്യമങ്ങൾ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും താൻ …

Read More »

ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാമതെത്തി ഇന്ത്യ

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ ടീം ഒന്നാം സ്ഥാനത്തെത്തി. അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (ഐസിസി) പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ടെസ്റ്റ്, ഏകദിന, ടി 20 ഫോർമാറ്റുകളിലാണ് ഇന്ത്യ ഒന്നാമതെത്തിയത്. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരം ജയിച്ചതോടെ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പർ ടീമായി മാറി. മത്സരത്തിന് മുമ്പ് ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു. നിലവിൽ 115 ആണ് ഇന്ത്യയുടെ ടെസ്റ്റ് റേറ്റിംഗ്. 111 റേറ്റിംഗുമായി ഓസ്ട്രേലിയയാണ് …

Read More »