അങ്കമാലി: അങ്കമാലിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം. ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവിനെതിരെയാണ് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടാൻ ശ്രമിച്ച പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ നീക്കി. റവന്യൂ കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന് വിമർശിക്കുന്ന സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അഞ്ച് വർഷത്തിലേറെയായി 12 വകുപ്പുകൾ 7,100 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. നികുതി ഘടനയിലും നിരക്ക് നിർണയത്തിലും വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന സിഎജി …
Read More »ഉക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതില്‍ മോദിയുടെ ശ്രമങ്ങളെ സ്വാഗതം ചെയ്യും: യുഎസ്
വാഷിങ്ടണ്‍: ഉക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ സ്വാഗതം ചെയ്യുമെന്ന് അമേരിക്ക. വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബിയാണ് ഇക്കാര്യം അറിയിച്ചത്. പുടിൻ യുദ്ധം അവസാനിപ്പിക്കേണ്ട സമയമായി എന്ന് കരുതുന്നു. ഉക്രെയ്നെതിരായ അക്രമം അവസാനിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും യുഎസ് സ്വാഗതം ചെയ്യുന്നുവെന്നും കിർബി പറഞ്ഞു. ഉക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനും അത് പുടിനെ ബോധ്യപ്പെടുത്താനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടേണ്ട സമയം അതിക്രമിച്ചില്ലേ എന്ന ചോദ്യത്തിന് മറുപടി …
Read More »‘പാവം ആമിർ..’; ആമിർ ഖാനെയും പരിഹസിച്ച് കങ്കണ റണാവത്ത്
മുംബൈ: ആമിർ ഖാനെതിരെ രംഗത്തെത്തി ബോളിവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്ററിൽ കങ്കണയെക്കുറിച്ച് നല്ല കാര്യങ്ങൾ പറഞ്ഞ ആമിറിനെ മോശമായാണ് കങ്കണ അഭിസംബോധന ചെയ്തത്. എഴുത്തുകാരി ശോഭ ഡേയുടെ പരിപാടിയിൽ ആമിർ പറഞ്ഞ വാക്കുകളാണ് കങ്കണയെ പ്രകോപിപ്പിച്ചത്. നോവലിസ്റ്റും കോളമിസ്റ്റുമായ ശോഭ ഡേയുടെ പുതിയ പുസ്തകത്തിന്‍റെ പ്രമോഷൻ പരിപാടിയിൽ ആമിർ ഖാൻ പങ്കെടുത്തിരുന്നു. ശോഭ ഡേയുടെ വേഷം സിനിമയില്‍ ഏത് നടി ചെയ്യണമെന്നാണ് ആഗ്രഹം എന്ന് ആമിറിനോട് ചോദിച്ചു. ആലിയ ഭട്ട്, …
Read More »സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ സർക്കാർ; ഗതാഗതമന്ത്രി യോഗം വിളിച്ചു
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാൻ സർക്കാർ. സംഭവത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ 10.30ന് കൊച്ചിയിലാണ് യോഗം. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, ബസ് ഉടമകൾ, തൊഴിലാളികൾ എന്നിവർ പങ്കെടുക്കും. കഴിഞ്ഞ ദിവസം അമിതവേഗതയിൽ വന്ന ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതിയും നിർദേശം നൽകിയിരുന്നു. അതേസമയം സ്വകാര്യ …
Read More »ഡല്‍ഹി മദ്യനയ കേസ്; വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയുടെ മകൻ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വൈഎസ്ആർ കോൺഗ്രസ് എംപി മഗുന്ദ ശ്രീനിവാസുലു റെഡ്ഡിയുടെ മകൻ രാഘവ് മഗുന്ദയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരമാണ് (പിഎംഎൽഎ) മഗുന്ദയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് ഒമ്പതാമത്തെ അറസ്റ്റാണിത്. ഈ ആഴ്ച നടക്കുന്ന മൂന്നാമത്തെ അറസ്റ്റും. പഞ്ചാബ് ശിരോമണി അകാലിദൾ എംഎൽഎ ദീപ് മൽഹോത്രയുടെ മകൻ ഗൗതം മൽഹോത്ര, ചാരിയത്ത് പ്രൊഡക്ഷൻസ് …
Read More »താലൂക്ക് ഓഫിസിലെ ജീവനക്കാർ വിനോദയാത്ര പോയ ബസ് ക്വാറി ഉടമയുടേത്: ജനീഷ് കുമാർ എംഎൽഎ
പത്തനംതിട്ട: കൂട്ട അവധി എടുത്ത് കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ ഉല്ലാസ യാത്രയ്ക്ക് പോയ ബസ് ക്വാറി ഉടമയുടേതാണെന്ന് കോന്നി എം.എൽ.എ കെ.യു ജനീഷ് കുമാർ പറഞ്ഞു. ഇതിനിടയാക്കിയ സാഹചര്യം പരിശോധിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും മുകളിലാണോ ക്വാറി ഉടമയെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെടാൻ ആരാണ് എം.എൽ.എയ്ക്ക് അധികാരം നൽകിയതെന്ന് ചോദിച്ച എ.ഡി.എമ്മിനെ രൂക്ഷമായി വിമർശിച്ച ജനീഷ് കുമാർ, മരണവീട്ടിൽ പോകുന്നതും …
Read More »ഉമ്മൻ ചാണ്ടിയെ നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും; വിമാനം ഏർപ്പാടാക്കി എഐസിസി
തിരുവനന്തപുരം: നിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി നാളെ ബംഗളൂരുവിലേക്ക് കൊണ്ടുപോകും. ചാർട്ടേർഡ് വിമാനത്തിലാണ് അദ്ദേഹത്തെ കൊണ്ടുപോവുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശപ്രകാരം കെ.സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. വിമാനം എഐസിസി ഏർപ്പാടാക്കിയെന്നും അദ്ദേഹം അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയിൽ മകനെന്ന നിലയിൽ തനിക്ക് ഉത്തരവാദത്തമുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയിൽ നിന്നടക്കം നൂറുകണക്കിനാളുകൾ അദ്ദേഹത്തെ വന്നു കണ്ടു. അതിൻ്റെ ഭാഗമായാണ് അദ്ദേഹം …
Read More »വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടല്ല; 30 ലക്ഷം അനുവദിച്ചത് അറിഞ്ഞിട്ടില്ലെന്ന് ഗവർണർ
ന്യൂ ഡൽഹി: സംസ്ഥാന സർക്കാർ 30 ലക്ഷം രൂപ അധിക യാത്രാബത്ത അനുവദിച്ച കാര്യം താൻ അറിഞ്ഞിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടല്ല തുക അനുവദിച്ചതെന്നും ഗവർണർ ഡൽഹിയിൽ പ്രതികരിച്ചു. രാജ്ഭവന്‍റെ പ്രോട്ടോക്കോൾ അനുസരിച്ചാണ് ഇതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടെ ഗവർണറുടെ വിമാനയാത്രയ്ക്ക് സർക്കാർ 30 ലക്ഷം രൂപ അധികമായി അനുവദിച്ചത് വിവാദമായിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ വിമാന യാത്രയ്ക്കായി സർക്കാർ അനുവദിച്ച പണം …
Read More »വിവാഹം ചെയ്തത് ആത്മാവിനെ; വിചിത്ര പരാതികളുമായി ബ്രിട്ടീഷ് ഗായിക
ബ്രിട്ടൺ: വിചിത്രമായ ജീവിതശൈലി പിന്തുടരുന്ന ആളുകൾ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഉണ്ട്. ഇവരിൽ പലരുടെയും രീതികൾ സാധാരണക്കാർക്ക് അത്ര വേഗത്തിൽ ദഹിക്കണമെന്നില്ല. പ്രത്യേകിച്ചും ഭൂമിയിലെ സാധാരണ മനുഷ്യർക്ക് ദൃശ്യമാകാത്ത കാര്യങ്ങൾ വരുമ്പോൾ, ആളുകൾ അത്തരം കാര്യങ്ങളെ സംശയത്തോടെ കാണും. ബ്രിട്ടീഷ് ഗായികയും ഗാനരചയിതാവുമായ ബ്രോകാർഡിന്‍റേത് അത്തരത്തിലൊന്നാണ്. 2021 ഒക്ടോബറിൽ, കോവിഡ് പകർച്ചവ്യാധി സമയത്താണ്, ബ്രോകാർഡ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രണയ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയത്. എന്നാൽ പ്രണയം ഭൂമിയിൽ ജീവിച്ചിരിക്കുന്ന …
Read More »റിസോര്‍ട്ട് വിവാദം; അന്വേഷണ തീരുമാനം നിഷേധിച്ച് എം വി ഗോവിന്ദന്‍
പാലക്കാട്: റിസോർട്ട് വിവാദം അന്വേഷിക്കാനുള്ള തീരുമാനം മാധ്യമങ്ങൾക്ക് മുന്നിൽ നിഷേധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കണ്ണൂർ ജില്ലാ കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് തീരുമാനമെടുത്തിരുന്നു. പ്രത്യേക അന്വേഷണത്തിന്‍റെ ആവശ്യമില്ല. വിവാദം മാധ്യമ സൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തിൽ മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനാണ് സി.പി.എം തീരുമാനം. മാധ്യമങ്ങൾക്ക് മുന്നിൽ ചർച്ച വേണ്ടെന്നാണ് നേതൃത്വത്തിന്‍റെ തീരുമാനം. വിഷയത്തിൽ നേതാക്കളുടെ മാധ്യമ ഇടപെടലുകൾ നിരീക്ഷിക്കുമെന്നും സംസ്ഥാന കമ്മിറ്റി മുന്നറിയിപ്പ് നൽകി. …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY