Breaking News

Latest News

ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്കായി ദുബായിൽ പുതിയ സ്കൂൾ ബസുകൾ

ദുബായ്: ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ദുബായിൽ പുതിയ സ്കൂൾ ബസുകൾ ആരംഭിച്ചു. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് ടാക്സി കോർപ്പറേഷനും (ഡിടിസി) സംയുക്തമായാണ് ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വാഹനങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തിയിരിക്കുന്നത്. എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്‍റുമായി (ഇഎസ്ഇ) സഹകരിച്ച് നടത്തുന്ന ഈ നീക്കം പൊതുവിദ്യാലയങ്ങളിലെ സ്കൂൾ ബസ് സർവീസുകളിൽ നിന്നുള്ള ഗുണഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. സ്കൂളുകളുടെ ആവശ്യകതയ്ക്കും വിദ്യാർത്ഥികളുടെ എണ്ണത്തിനും അനുസൃതമായി സ്കൂൾ …

Read More »

ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവം; ഗുരുതര ആരോപണവുമായി കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. മോഷണക്കുറ്റം ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാർ ചോദ്യം ചെയ്തതിൽ വിശ്വനാഥൻ അസ്വസ്ഥനായിരുന്നുവെന്ന് ബന്ധു ആരോപിച്ചു. എങ്ങനെയാണ് മരിച്ചതെന്ന് അറിയണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് മേപ്പാടി പാറവയൽ സ്വദേശി വിശ്വനാഥനാണ് (46) മരിച്ചത്. …

Read More »

വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടണം, ഇന്ധന സെസ് പിൻവലിക്കണം: സ്വകാര്യ ബസ് ഉടമകൾ

തൃശൂർ: വർദ്ധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണമെന്നും വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പണിമുടക്കുമെന്നും സ്വകാര്യ ബസുടമകൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വർദ്ധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണമെന്നതാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യം. മാർച്ച് 31ന് മുമ്പ് വിദ്യാർത്ഥികളുടെ നിരക്ക് വർധിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഏപ്രിൽ ആദ്യവാരം മുതൽ ബസ് പണിമുടക്ക് നടത്തുമെന്നും പറഞ്ഞു. നിലവിൽ വിദ്യാർത്ഥികളുടെ മിനിമം ചാർജ് ഒരു രൂപയാണ്. …

Read More »

യുപിയിൽ വൻകിട നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് റിലയൻസും, ടാറ്റയും, ബിർളയും

ഉത്തർപ്രദേശ്: യുപിയിൽ വമ്പൻ നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് വൻകിട വ്യവസായികൾ. ഉത്തർപ്രദേശ് ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റിലാണ് നിക്ഷേപ പ്രഖ്യാപനങ്ങൾ നടത്തിയത്. അടുത്ത നാല് വർഷത്തിനുള്ളിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഈ നിക്ഷേപം ഒരു ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുകേഷ് അംബാനിയുടെ റിലയൻസ് യുപിയിൽ 10 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി സ്ഥാപിക്കുമെന്നാണ് വിവരം. സംസ്ഥാനത്തെ …

Read More »

ഇന്ത്യയിൽനിന്ന് കൂടുതൽ സഹായം തേടി സിറിയ; അന്താരാഷ്ട്ര വിലക്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യം

ദില്ലി: ഇന്ത്യയിൽ നിന്നു കൂടുതൽ സഹായം തേടി സിറിയൻ എംബസി. ഇന്ത്യൻ പൗരൻമാരുടെ സഹായം തേടുകയും സംഭാവനകൾ സ്വീകരിക്കാൻ ഒരു അക്കൗണ്ട് തുറക്കുകയും ചെയ്തു. എന്നാൽ സംഭാവന സ്വീകരിക്കാൻ കഴിയില്ലെന്ന് ബാങ്ക് അറിയിച്ചു. ഇതിന് അനുമതി കിട്ടാൻ സമയം വേണം. കൂടാതെ സിറിയയിലേക്ക് സഹായം എത്താൻ അന്താരാഷ്ട്ര വിലക്കുകൾ നീക്കം ചെയ്യണമെന്നും സിറിയൻ അംബാസിഡർ ഡോ ബാസിം അൽ ഖാത്തിം പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ രാഷ്ട്രീയം കളിക്കുന്ന രാജ്യങ്ങൾ അത് …

Read More »

അച്ഛന് പിന്നാലെ മകനും; പ്രണയ ദിനത്തിൽ റീ-റിലീസിനായി ഒരുങ്ങി ഹൃദയം

വാലന്‍റൈൻസ് ഡേയ്ക്ക് റീറിലീസിനായി ഒരുങ്ങി പ്രണവ് മോഹൻലാൽ ചിത്രം ‘ഹൃദയം’. നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രത്തിന്‍റെ റീ റിലീസ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഹൃദയം. ഫെബ്രുവരി 10 മുതല്‍ ഹൃദയം പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. അജു …

Read More »

അധിക നികുതി നൽകരുതെന്ന പ്രഖ്യാപനം പിൻവലിച്ച് കെപിസിസി അധ്യക്ഷൻ

തിരുവനന്തപുരം: അധികനികുതി നൽകില്ലെന്ന പ്രഖ്യാപനം പിൻവലിച്ച് കെ സുധാകരൻ. പിണറായിയുടെ മുൻ പ്രഖ്യാപനത്തെ പരിഹസിച്ചതാണെന്നും കെ പി സി സി അധ്യക്ഷൻ പറഞ്ഞു. നികുതി അടയ്ക്കരുതെന്ന പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് ചർച്ചകൾ നടത്തണം. പ്രതിഷേധ ആഹ്വാനം അല്ല നടത്തിയത്. പ്രതിപക്ഷ നേതാവുമായി ആശയവിനിമയം നടത്തിയിട്ടില്ലായിരുന്നു. സർക്കാർ തിരുത്തിയില്ലെങ്കിൽ ബഹിഷ്കരണത്തിൽ തീരുമാനമെടുക്കേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു. ബജറ്റിലെ നികുതി വർദ്ധനവിനെതിരെ, നികുതി നൽകരുതെന്ന പ്രഖ്യാപനവുമായി സുധാകരൻ രംഗത്തെത്തിയിരുന്നു. എന്നാൽ ഇത്തരമൊരു പ്രഖ്യാപനത്തെ …

Read More »

വിശ്രമം എന്നൊന്നില്ല; റിട്ടയർമെന്റ് ജീവിതം അഗതികൾക്കായി മാറ്റിവെച്ച് ഗോപാലകൃഷ്ണൻ

ജോലിയിൽ നിന്ന് വിരമിച്ച ശേഷം, ഇനിയെന്ത് എന്ന ചോദ്യത്തിന് പലർക്കും ഉത്തരം കണ്ടെത്താൻ കഴിയാറില്ല. എന്നാൽ ക്രൈം ബ്രാഞ്ച് എസ്.ഐ. ആയിരുന്ന ഗോപാലകൃഷ്ണൻ വിശ്രമജീവിതം വ്യത്യസ്തമാക്കുകയാണ്. കോട്ടക്കൽ തോക്കാംപാറ കുന്നത്തുപറമ്പിൽ ഗോപാലകൃഷ്ണൻ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട സായി കൃഷ്ണൻ എന്ന വ്യക്തി ഇപ്പോഴും കർമ്മനിരതനാണ്. വിശ്രമം എന്തെന്ന് അദ്ദേഹം അറിഞ്ഞിട്ടേയില്ല. 70 ആം വയസ്സിലും തെരുവിലെ അഗതികൾ, പക്ഷിമൃഗാദികൾ, എന്നിവർക്കെല്ലാമായി ജീവിതം മാറ്റി വെച്ചിരിക്കുകയാണ് അദ്ദേഹം. വെള്ള ഷർട്ടും, പാന്റും …

Read More »

നാഗ്പൂരിൽ ഇന്ത്യൻ വിജയഗാഥ; കംഗാരുക്കളെ കറക്കിവീഴ്ത്തി അശ്വിൻ

നാഗ്പൂർ : ഓസ്‌ട്രെലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്നിങ്സിനും 132 റൺസിനുമാണ് ഇന്ത്യയുടെ ജയം. ഇതോടെ ബോർഡർ ഗവസ്കർ ട്രോഫിയിൽ ഇന്ത്യ 1-0 ന്റെ ലീഡ് നേടി. രണ്ടാം ഇന്നിങ്സിൽ ഓസീസ് 91 റൺസിന് ഓൾ ഔട്ടായി. രവിചന്ദ്രൻ അശ്വിൻ 5 വിക്കറ്റ് വീഴ്ത്തി.

Read More »

തുർക്കി-സിറിയ ഭൂചലനം; മരണസംഖ്യ കാൽ ലക്ഷം കടന്നു, ഭക്ഷ്യവിതരണത്തിന് സഹായം തേടി യുഎൻ

ന്യൂ ഡൽഹി: തുർക്കി-സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 25,000 കടന്നു. ദുരിതബാധിത പ്രദേശങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിന് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര സഹായം തേടി. ലോക കായിക സംഘടനകളും സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ദുരന്തം നടന്ന് ആറാം ദിവസവും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്. കൂടുതൽ രാജ്യങ്ങളിൽ നിന്ന് രക്ഷാപ്രവർത്തകരെ എത്തിച്ച് വ്യാപക തിരച്ചിലാണ് നടക്കുന്നത്. ക്യൂബയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള സഹായ സംഘങ്ങൾ ഇന്ന് തുർക്കിയിലെത്തി. തകർന്നുവീണ കൂറ്റൻ കെട്ടിടങ്ങൾ മുറിച്ച് മാറ്റുക …

Read More »