Breaking News

Latest News

കേരളത്തിൽ പരസ്പരം പോരടിക്കുന്നവർ ത്രിപുരയിൽ പരസ്പരം ചങ്ങാത്തം കൂടുകയാണ്: മോദി

അഗർത്തല: ത്രിപുരയിലെ സിപിഎം-കോൺഗ്രസ് സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ പരസ്പരം പോരടിക്കുന്നവർ ത്രിപുരയിൽ പരസ്പരം ചങ്ങാത്തം കൂടുകയാണെന്നും മോദി പറഞ്ഞു. സി.പി.എം-കോൺഗ്രസ് സഖ്യത്തെ പിന്തുണച്ച് മറ്റ് പാർട്ടികൾ ഉണ്ടെന്നും എന്നാൽ ഈ സഖ്യത്തിന് വോട്ട് ചെയ്താൽ അത് സംസ്ഥാനത്തെ വർഷങ്ങളോളം പിന്നോട്ടടിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ദുർഭരണത്തിന്‍റെ പഴയ കളിക്കാർ വീണ്ടും ഒന്നിച്ചിരിക്കുന്നു. കേരളത്തിൽ പരസ്പരം പോരടിക്കുന്നവരാണ് ത്രിപുരയിൽ സൗഹൃദം കൂടുന്നത്. വോട്ടുകൾ വിഭജിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. …

Read More »

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം; കരട് സമിതിയിൽ ശശി തരൂരും

ദില്ലി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന്‍റെ കരട് സമിതിയിൽ ശശി തരൂരും. പ്രവർത്തക സമിതിയിലേക്ക് തരൂരിനെ പരിഗണിക്കുമോ എന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്ലീനറി സമ്മേളനത്തിന്‍റെ ചുമതല നൽകിയിരിക്കുന്നത്. പ്രവർത്തക സമിതി പ്രവേശനം സംബന്ധിച്ച് ഹൈക്കമാൻഡ് ഇതുവരെ അന്തിമ നിലപാട് എടുത്തിട്ടില്ലെന്നാണ് സൂചന. കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ തരൂരിന്റെ മത്സരവും വിമത നീക്കമായി കണ്ട സംസ്ഥാന പര്യടനവും തരൂരിനെ നേതൃത്വത്തിന്‍റെ കണ്ണിലെ കരടാക്കിയിരുന്നു. ജയറാം രമേശിന്‍റെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയിൽ ശശി തരൂരിനെ …

Read More »

ബോളിങ്ങിനിടെ വിരലിൽ ക്രീം പുരട്ടിയ സംഭവം; ജഡേജയ്ക്കെതിരെ നടപടി

നാഗ്പൂർ: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ പന്തെറിയുന്നതിനിടെ വിരലിൽ ക്രീം പുരട്ടിയ സംഭവത്തിൽ രവീന്ദ്ര ജഡേജയ്ക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നടപടി സ്വീകരിച്ചു. ഓൺ ഫീൽഡ് അംപയർമാരുടെ അനുമതിയില്ലാതെ ക്രീം ഉപയോഗിച്ചതിനാണ് നടപടി. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനത്തിലാണ് ജഡേജ ക്രീം ഉപയോഗിച്ചത്. ജഡേജ മുഹമ്മദ് സിറാജിന്‍റെ കൈയിൽ നിന്ന് ക്രീം എടുത്ത് വിരലിൽ പുരട്ടുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇതോടെയാണ് ജഡേജ പന്തിൽ കൃത്രിമം …

Read More »

പഠാന്റെ കളക്ഷൻ വിവരം പുറത്തുവിട്ട് നിർമാതാക്കൾ; നേടിയത് 901 കോടി രൂപ

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഷാരൂഖാൻ ചിത്രമാണ് പഠാൻ. അതുകൊണ്ടു തന്നെ ചിത്രവുമായുള്ള ഓരോ അപ്ഡേറ്റുകളും ആരാധകർ ആഘോഷമാക്കിയിരുന്നു. പ്രമോഷൻ മെറ്റീരിയലുകൾ വിവാദങ്ങൾക്കും ബഹിഷ്കരണ ആഹ്വാനങ്ങൾക്കും കാരണമായി. ഒടുവിൽ എല്ലാ വിമർശനനങ്ങൾക്കുമപ്പുറം ചിത്രം തീയേറ്ററിൽ എത്തിയപ്പോൾ ആരാധകരും സിനിമാസ്വാദകരും തിയറ്ററുകളിലേക്ക് ഒഴുകി. ചിത്രം ഇരുകൈയും നീട്ടി സ്വീകരിച്ചു. ആദ്യ ദിവസം മുതൽ ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ച പഠാൻ ഇതുവരെ നേടിയ കളക്ഷൻ വിവരം പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ. റിലീസ് …

Read More »

വിവാഹം നടക്കുന്നില്ല; ബാച്ചിലേഴ്സ് പദയാത്രയുമായി യുവാക്കൾ

ബെംഗളൂരു: ജീവിതപങ്കാളിയെ തേടി അലഞ്ഞ് തളർന്ന ഇരുന്നൂറോളം യുവാക്കൾ ക്ഷേത്രത്തിലേക്ക് പദയാത്ര നടത്താൻ ഒരുങ്ങുന്നു. കർണാടകയിലെ മാണ്ഡ്യയിൽ നിന്നുള്ളതാണ് റിപ്പോർട്ട്. ഇരുന്നൂറോളം യുവാക്കൾ പദയാത്രയിൽ അണിനിരക്കും. ചാമരാജനഗർ ജില്ലയിലെ എംഎം ഹിൽസ് ക്ഷേത്രത്തിലേക്കാണ് പദയാത്ര നടത്തുക. വിവാഹം നടക്കണമെങ്കിൽ ദൈവാനുഗ്രഹം തേടുക എന്ന ചിന്തയോടെയാണ് ഈ നീക്കം. ഈ മാസം 23ന് കെ.എം.ദൊഡ്ഡിയിൽ നിന്നാണ് പദയാത്ര ആരംഭിക്കുന്നത്. ഇതുവരെ 200 പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും കർഷകരാണ്. 30 …

Read More »

നികുതി ബഹിഷ്‌കരണമുണ്ടാകും, വിഡി സതീശനുമായി അഭിപ്രായ വ്യത്യാസമില്ല:കെ സുധാകരൻ

തിരുവനന്തപുരം: അധികനികുതിക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രസിഡന്‍റും രണ്ട് തലങ്ങളിലാണെന്ന വിമർശനത്തോട് പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്ന് പറഞ്ഞ അദ്ദേഹം സാധ്യമാകുന്നിടത്തെല്ലാം നികുതി ബഹിഷ്കരണം ഉണ്ടാകുമെന്നും ആവർത്തിച്ചു. ഡൽഹിയിൽ മാധ്യമങ്ങളെ കാണുന്നതിനു മുമ്പ് പ്രതിപക്ഷ നേതാവുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞില്ല. ഇതുകൊണ്ടാണ് തങ്ങൾക്കിടയിൽ ആശയകുഴപ്പമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. അധികനികുതിക്കെതിരായ കോൺഗ്രസിന്‍റെ പ്രതിഷേധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി ആലോചിച്ച് തീരുമാനമെടുത്ത ശേഷം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. …

Read More »

കേരള സർക്കാർ സാധാരണക്കാരെ പിഴുതെറിഞ്ഞ് കോർപറേറ്റുകൾക്കു വേണ്ടി കാര്യങ്ങൾ നീക്കുന്നു: ദയാബായി

മസ്കത്ത്: കേരളം നിരാശാജനകമായ അവസ്ഥയിലേക്ക് മാറുകയാണെന്ന് പരിസ്ഥിതി സാമൂഹിക പ്രവർത്തക ദയാബായി. സാധാരണക്കാരെ വേരോടെ പിഴുതെറിയുകയും കോർപ്പറേറ്റുകൾക്ക് അനുസൃതമായി കാര്യങ്ങൾ നീക്കുകയും ചെയ്തുകൊണ്ട് പണം സ്വരൂപിക്കാൻ മാത്രമാണ് സർക്കാർ ശ്രമിക്കുന്നത്. മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം കേരളത്തിലില്ലെന്നും ദയാബായി പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി സംസാരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അനുവദിച്ചില്ലെന്നും ദയാബായി പറഞ്ഞു.

Read More »

പ്രത്യക്ഷ നികുതി വരുമാനം 24 ശതമാനം ഉയർന്ന് 15.67 ട്രില്യൺ രൂപയിലെത്തിയെന്ന് ധനമന്ത്രാലയം

ദില്ലി: നടപ്പ് സാമ്പത്തിക വർഷം ഇതുവരെ മൊത്തം പ്രത്യക്ഷ നികുതി പിരിവ് 24 ശതമാനം ഉയർന്ന് 15.67 ട്രില്യൺ രൂപയിലെത്തിയെന്ന് ധനമന്ത്രാലയം. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ മൊത്തം വരുമാനത്തേക്കാൾ 24.09 ശതമാനം വർധന രേഖപ്പെടുത്തി. കോർപ്പറേറ്റ് ആദായനികുതി 19.33 ശതമാനവും വ്യക്തിഗത ആദായനികുതി 29.63 ശതമാനവും വളർച്ച രേഖപ്പെടുത്തി. 2023 ഫെബ്രുവരി 10 വരെയുള്ള നേരിട്ടുള്ള നികുതി പിരിവിന്‍റെ താൽക്കാലിക കണക്കുകൾ സ്ഥിരമായ വളർച്ച രേഖപ്പെടുത്തുന്നുവെന്ന് സെൻട്രൽ ബോർഡ് …

Read More »

ദുബായ് മാരത്തൺ: ഫെബ്രുവരി 12ന് മെട്രോയുടെ സമയം നീട്ടും

ദുബായ് : ഫെബ്രുവരി 12 ന് ദുബായ് മെട്രോയുടെ സമയം നീട്ടുമെന്ന് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഞായറാഴ്ചകളിൽ പതിവുപോലെ രാവിലെ 8 മണിക്ക് ആരംഭിക്കുന്നതിന് പകരം പുലർച്ചെ 4 മണി മുതൽ മെട്രോ സർവീസ് നടത്തും. അതേ ദിവസം നടക്കുന്ന ദുബായ് മാരത്തണിനെ തുടർന്നാണ് സമയമാറ്റം. പങ്കെടുക്കുന്നവർക്ക് ദുബായ് എക്സ്പോ സിറ്റിയിലേക്ക് എളുപ്പവും സുഗമവുമായ പ്രവേശനം ഉറപ്പാക്കുന്നതിനാണ് പുതിയ സമയം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അതോറിറ്റി അറിയിച്ചു.

Read More »

ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനം, കഴിക്കുന്നവർക്ക് അമ്മ നൽകുന്ന സംതൃപ്തി നൽകണം: മുഖ്യമന്ത്രി

കൊച്ചി: ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനമാണെന്നും ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് അമ്മമാർ നൽകുന്ന സംതൃപ്തി നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ ആകെ ഊട്ടുന്നവരാണ് ഹോട്ടലുകളും റസ്റ്ററന്റുകളും.ഭക്ഷണത്തിൽ പുതിയ രീതികളും പരീക്ഷണങ്ങളും നടത്തുമ്പോളാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ജാഗ്രതയും കൃത്യതയും പാലിച്ചുപോകാൻ ഹോട്ടലുകൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഹോട്ടലുകൾ നേരിടുന്ന പ്രധാന പ്രതിസന്ധി വിലക്കയറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്‍റെ  …

Read More »