Breaking News

Latest News

ഉമ്മൻ ചാണ്ടിയെ നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും; വിമാനം ഏർപ്പാടാക്കി എഐസിസി

തിരുവനന്തപുരം: നിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി നാളെ ബംഗളൂരുവിലേക്ക് കൊണ്ടുപോകും. ചാർട്ടേർഡ് വിമാനത്തിലാണ് അദ്ദേഹത്തെ കൊണ്ടുപോവുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശപ്രകാരം കെ.സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. വിമാനം എഐസിസി ഏർപ്പാടാക്കിയെന്നും അദ്ദേഹം അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയിൽ മകനെന്ന നിലയിൽ തനിക്ക് ഉത്തരവാദത്തമുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയിൽ നിന്നടക്കം നൂറുകണക്കിനാളുകൾ അദ്ദേഹത്തെ വന്നു കണ്ടു. അതിൻ്റെ ഭാഗമായാണ് അദ്ദേഹം …

Read More »

വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടല്ല; 30 ലക്ഷം അനുവദിച്ചത് അറിഞ്ഞിട്ടില്ലെന്ന് ​ഗവർണർ

ന്യൂ ഡൽഹി: സംസ്ഥാന സർക്കാർ 30 ലക്ഷം രൂപ അധിക യാത്രാബത്ത അനുവദിച്ച കാര്യം താൻ അറിഞ്ഞിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടല്ല തുക അനുവദിച്ചതെന്നും ഗവർണർ ഡൽഹിയിൽ പ്രതികരിച്ചു. രാജ്ഭവന്‍റെ പ്രോട്ടോക്കോൾ അനുസരിച്ചാണ് ഇതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടെ ഗവർണറുടെ വിമാനയാത്രയ്ക്ക് സർക്കാർ 30 ലക്ഷം രൂപ അധികമായി അനുവദിച്ചത് വിവാദമായിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ വിമാന യാത്രയ്ക്കായി സർക്കാർ അനുവദിച്ച പണം …

Read More »

വിവാഹം ചെയ്തത് ആത്മാവിനെ; വിചിത്ര പരാതികളുമായി ബ്രിട്ടീഷ് ഗായിക

ബ്രിട്ടൺ: വിചിത്രമായ ജീവിതശൈലി പിന്തുടരുന്ന ആളുകൾ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഉണ്ട്. ഇവരിൽ പലരുടെയും രീതികൾ സാധാരണക്കാർക്ക് അത്ര വേഗത്തിൽ ദഹിക്കണമെന്നില്ല. പ്രത്യേകിച്ചും ഭൂമിയിലെ സാധാരണ മനുഷ്യർക്ക് ദൃശ്യമാകാത്ത കാര്യങ്ങൾ വരുമ്പോൾ, ആളുകൾ അത്തരം കാര്യങ്ങളെ സംശയത്തോടെ കാണും. ബ്രിട്ടീഷ് ഗായികയും ഗാനരചയിതാവുമായ ബ്രോകാർഡിന്‍റേത് അത്തരത്തിലൊന്നാണ്. 2021 ഒക്ടോബറിൽ, കോവിഡ് പകർച്ചവ്യാധി സമയത്താണ്, ബ്രോകാർഡ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രണയ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയത്.  എന്നാൽ പ്രണയം ഭൂമിയിൽ ജീവിച്ചിരിക്കുന്ന …

Read More »

റിസോര്‍ട്ട് വിവാദം; അന്വേഷണ തീരുമാനം നിഷേധിച്ച് എം വി ഗോവിന്ദന്‍

പാലക്കാട്: റിസോർട്ട് വിവാദം അന്വേഷിക്കാനുള്ള തീരുമാനം മാധ്യമങ്ങൾക്ക് മുന്നിൽ നിഷേധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കണ്ണൂർ ജില്ലാ കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് തീരുമാനമെടുത്തിരുന്നു. പ്രത്യേക അന്വേഷണത്തിന്‍റെ ആവശ്യമില്ല. വിവാദം മാധ്യമ സൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തിൽ മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനാണ് സി.പി.എം തീരുമാനം. മാധ്യമങ്ങൾക്ക് മുന്നിൽ ചർച്ച വേണ്ടെന്നാണ് നേതൃത്വത്തിന്‍റെ തീരുമാനം. വിഷയത്തിൽ നേതാക്കളുടെ മാധ്യമ ഇടപെടലുകൾ നിരീക്ഷിക്കുമെന്നും സംസ്ഥാന കമ്മിറ്റി മുന്നറിയിപ്പ് നൽകി. …

Read More »

എയർ ഇന്ത്യ 500 പുതിയ വിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നു

ന്യൂഡൽഹി: എയർ ഇന്ത്യ 500 പുതിയ വിമാനങ്ങൾ വാങ്ങാൻ കമ്പനികളുമായി ധാരണയായി. 100 ബില്യൺ യുഎസ് ഡോളറിലേറെ ചെലവഴിച്ചാണ് വിമാനങ്ങൾ വാങ്ങുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തതിനെ തുടർന്നുള്ള വൻ നവീകരണത്തിന്‍റെ ഭാഗമായാണ് ഈ നീക്കം. പുതിയ വിമാനങ്ങളുമായി ആഭ്യന്തര, രാജ്യാന്തര യാത്രകളിൽ ആധിപത്യം പുലർത്താനാണ് ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഫ്രാൻസിന്‍റെ എയർബസിനും എതിരാളിയായ ബോയിംഗിനും തുല്യമായാണ് കരാർ നൽകിയിരിക്കുന്നത്. എയർ ഇന്ത്യയുടെ ഔദ്യോഗിക …

Read More »

കൊച്ചിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 18 വാഹനാപകട മരണം; 6 എണ്ണം ബസപകടം

കൊച്ചി: കഴിഞ്ഞ ഒരു മാസത്തിനിടെ കൊച്ചിയിൽ റിപ്പോർട്ട് ചെയ്തത് 18 വാഹനാപകട മരണങ്ങൾ. ഇതിൽ ആറ് എണ്ണം ബസ് അപകടങ്ങൾ മൂലമാണ്. സ്വകാര്യ ബസുകളുടെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. അതേസമയം അപകടങ്ങൾ വർദ്ധിക്കുമ്പോഴും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നില്ല. നഗരത്തിലെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ പൊലീസുകാരുടെ എണ്ണം പര്യാപ്തമല്ലെന്നാണ് വാദം. എല്ലാം സി.സി.ടി.വി ക്യാമറകളിൽ പതിയുന്നുണ്ടെന്നും പിഴയും നടപടിയും തുടരുമെന്നും പൊലീസ് അറിയിച്ചു.

Read More »

ട്വന്റി20 വനിതാ ലോകകപ്പ്; നാളെ ഇന്ത്യയും–പാക്കിസ്ഥാനും ഏറ്റുമുട്ടും

കേപ്ടൗൺ: വനിതാ ടി20 ലോകകപ്പിൽ നാളെ ഇന്ത്യ-പാകിസ്ഥാൻ മത്സരം. വൈകിട്ട് 6.30ന് ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. ഇംഗ്ലണ്ട്, അയർലൻഡ്, വെസ്റ്റ് ഇൻഡീസ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. പത്ത് ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരം. ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലേക്ക് യോഗ്യത നേടും. ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക. …

Read More »

വാഹനം വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

കൊച്ചി: എറണാകുളത്ത് വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. നായരമ്പലം നെടുങ്ങാട് സ്വദേശി സനോജ് (42) ആണ് മരിച്ചത്. വാഹനം വാങ്ങിയതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സനോജിന്‍റെ സുഹൃത്ത് അനിലിനെ (52) പൊലീസ് അറസ്റ്റ് ചെയ്തു. സി ഐ രാജൻ കെ. അരമനയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. വാഹനം വാങ്ങിയതിനെച്ചൊല്ലി സനോജും സുഹൃത്ത് അനിലും തമ്മിൽ തർക്കമുണ്ടായിരുന്നു. …

Read More »

മമ്മൂട്ടി – അഖിൽ അക്കിനേനി ചിത്രം ‘ഏജന്‍റ്’ ഏപ്രിൽ 28ന്; 5 ഭാഷകളിൽ റിലീസ്

മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്ക് യുവനടൻ അഖിൽ അക്കിനേനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷൻ ത്രില്ലർ ‘ഏജന്‍റ്’ ഈ വർഷം ഏപ്രിൽ 28ന് തിയേറ്ററുകളിലെത്തും. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹിപ് ഹോപ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം രാകുൽ ഹെരിയാനും ചിത്രസംയോജനം നവീൻ നൂലിയുമാണ് നിർവഹിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിനായി വമ്പൻ മേക്കോവറാണ് അഖിൽ …

Read More »

സൗദിയിലെ ആദ്യ ഇലക്ട്രിക് പാസഞ്ചർ ബസ് സർവീസ് ആരംഭിച്ചു

റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ ഇലക്ട്രിക് പാസഞ്ചർ ബസ് സർവീസ് ആരംഭിച്ചു. ഖാലിദിയ – ബലാദ് റൂട്ടിലാണ് സർവീസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഔദ്യോഗിക ഉദ്ഘാടനം നടന്നതെങ്കിലും ബുധനാഴ്ചയാണ് പൊതു ഗതാഗത അതോറിറ്റിക്ക് കീഴിൽ റെഗുലർ സർവിസ് ആരംഭിച്ചത്. മദീന റോഡിലൂടെ കടന്നുപോകുന്ന ബസ് ഖാലിദിയയ്ക്കും ബലാദിനും ഇടയിൽ അമീർ സൗദ് അൽ ഫൈസൽ റോഡ് വഴി ദിവസേന സർവീസ് നടത്തും. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാണ് ഓടുന്നത്. ഒറ്റ ചാർജിൽ …

Read More »