കൊച്ചി: പെരിന്തൽമണ്ണ മണ്ഡലത്തിലെ സ്പെഷ്യൽ ബാലറ്റുകളിൽ തിരിമറി നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താൻ സംയുക്ത പരിശോധന നടത്താൻ ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി. ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തിൽ ഇരു സ്ഥാനാർത്ഥികളും അഭിഭാഷകരും ഹൈക്കോടതിയുടെ സുരക്ഷിത കസ്റ്റഡിയിലുള്ള പോസ്റ്റൽ ബാലറ്റുകൾ പരിശോധിക്കും. അടുത്ത ബുധനാഴ്ച ഉച്ചയ്ക്ക് 1.30നാണ് സംയുക്ത പരിശോധന. കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള ബാലറ്റുകളിൽ തിരിമറി നടന്നിട്ടുണ്ടോയെന്ന് നേരിട്ട് കാണാനും പരിശോധിക്കാനും അവസരം നൽകണമെന്ന ഇടത് സ്ഥാനാർത്ഥിയുടെ ആവശ്യ പ്രകാരമാണ് കോടതിയുടെ ഉത്തരവ്. പോസ്റ്റൽ …
Read More »ഡോക്യുമെന്ററി വിവാദം; ബിബിസി നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങളും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയും ചൂണ്ടിക്കാട്ടി ബിബിസി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്ത സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ഒരു ഡോക്യുമെന്‍ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുകയെന്ന് കോടതി ചോദിച്ചു. ബിബിസി ഇന്ത്യയുടെ പ്രതിച്ഛായയെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്തുകയാണെന്നും ഡോക്യുമെന്‍ററിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം നടത്തണമെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ …
Read More »മാലിന്യക്കുഴിയിൽ വീണ് നാല് വയസ്സുകാരി മരിച്ചു; സംഭവം പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ
കൊച്ചി: മാലിന്യക്കുഴിയിൽ വീണ് നാല് വയസുകാരി മരിച്ചു. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലാണ് അപകടമുണ്ടായത്. കമ്പനി ജീവനക്കാരിയായ പശ്ചിമ ബംഗാൾ സ്വദേശി ഹുനൂബയുടെ മകൾ അസ്മിനിയാണ് മരിച്ചത്. രാവിലെ അമ്മയോടൊപ്പം പ്ലൈവുഡ് കമ്പനിയിൽ എത്തിയതായിരുന്നു കുട്ടി. അമ്മ ജോലി ചെയ്യുന്നതിനിടെ കുട്ടി കമ്പനി വളപ്പിലെ മാലിന്യക്കുഴിയിൽ വീണ് മരിക്കുകയായിരുന്നു. ആ പ്രദേശം കേന്ദ്രീകരിച്ച് നിരവധി പ്ലൈവുഡ് കമ്പനികൾ ഉണ്ട്. രാവിലെ 7 മണിക്ക് ജോലിക്കെത്തുന്ന അമ്മമാർ വൈകിട്ട് 6 മണിക്ക് ശേഷമാണ് …
Read More »ഓപ്പറേഷന്‍ ദോസ്ത്; തുർക്കിയിലും സിറിയയിലും സഹായഹസ്തവുമായി ഇന്ത്യൻ രക്ഷാദൗത്യം
ന്യൂഡല്‍ഹി: തുർക്കിയിലും സിറിയയിലും തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ 20,000 ത്തിലധികം പേരാണ് മരിച്ചത്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർചലനങ്ങളും ഇരു രാജ്യങ്ങളെയും അക്ഷരാർത്ഥത്തിൽ തകർത്തു. കടുത്ത തണുപ്പും പട്ടിണിയും പരിക്കേറ്റവരും മൃതദേഹങ്ങളുമാണ് രാജ്യത്തെമ്പാടും. അതിജീവിച്ചവർക്ക് പുനരധിവാസം ആവശ്യമാണ്. അവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെയോ മരിച്ചോ കുടുങ്ങിക്കിടക്കുന്ന നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. ഈ സാഹചര്യത്തിലാണ് തുർക്കിയിലേക്കും സിറിയയിലേക്കും ഇന്ത്യ ദുരിതാശ്വാസ പ്രവർത്തകരെയും ദുരിതാശ്വാസ സാമഗ്രികളും അയച്ചത്. ഇന്ത്യയെ കൂടാതെ …
Read More »ശമ്പളം ബുധനാഴ്ചയ്ക്കുള്ളിൽ നൽകണം, ഇല്ലെങ്കിൽ പൂട്ടിക്കോളൂ; കെഎസ്ആർടിസിയോട് ഹൈക്കോടതി
കൊച്ചി: ബുധനാഴ്ചയ്ക്കകം കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന് ഹൈക്കോടതി. ശമ്പളം നൽകിയില്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടിക്കോളൂ എന്നും കോടതി പറഞ്ഞു. അതേസമയം ബുധനാഴ്ചയോടെ ശമ്പളം നൽകുമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് കോടതിയെ അറിയിച്ചു. സ്ഥാപനം അടച്ചുപൂട്ടിയാൽ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്ന് മാനേജ്മെന്‍റ് കോടതിയ്ക്ക് മുന്നിൽ വ്യക്തമാക്കി. എന്നാൽ യാത്രക്കാർ മറ്റ് മാർഗങ്ങൾ തേടിക്കോളും എന്നായിരുന്നു കോടതിയുടെ മറുപടി. പത്താം തീയതി കഴിഞ്ഞിട്ടും കെ.എസ്.ആർ.ടി.സിയിൽ ശമ്പളം നൽകിയിട്ടില്ല. അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം …
Read More »വെള്ളി, തിങ്കൾ ദിവസങ്ങളിൽ കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകൾ റദ്ദാക്കി
കുവൈത്ത് സിറ്റി: യാത്രക്കാരെ ദുരിതത്തിലാക്കി വിമാനം റദ്ദാക്കൽ. വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമുള്ള ഷെഡ്യൂളുകൾ പൂർണ്ണമായും റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഫെബ്രുവരി 10ന് കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കും തിരിച്ച് കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കും, ഫെബ്രുവരി 13ന് കോഴിക്കോട് നിന്ന് കുവൈത്തിലേക്കും തിരിച്ച് കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കുമുള്ള ഷെഡ്യൂളുകളാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ 4.20ന് പുറപ്പെട്ട് രാവിലെ ഏഴിന് കുവൈത്തിലെത്തുന്ന എയർ ഇന്ത്യ എക്സ്പ്രസാണ് റദ്ദാക്കിയത്. കുവൈത്തിൽ നിന്ന് …
Read More »ജമ്മു കശ്മീരിൽ വൻ ലിഥിയം ശേഖരം കണ്ടെത്തി; രാജ്യത്ത് ആദ്യം
ശ്രീനഗർ: ഇലക്ട്രിക് വാഹന മേഖലയിൽ വൻ കുതിപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് സന്തോഷവാർത്തയുമായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ). രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. ജമ്മു കശ്മീരിലെ രെയാസി ജില്ലയിലെ സലാൽ ഹൈമാന പ്രദേശത്താണ് വൻ ലിഥിയം ശേഖരം കണ്ടെത്തിയത്. 5.9 ദശലക്ഷം ടൺ ലിഥിയം ശേഖരമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. രാജ്യത്ത് ആദ്യമായാണ് ലിഥിയം ശേഖരം കണ്ടെത്തുന്നതെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മൈൻസ് സെക്രട്ടറി വിവേക് …
Read More »ഉമ്മൻ ചാണ്ടിയുടെ ന്യുമോണിയ പൂർണമായും ഭേദമായി; തുടർ ചികിത്സക്കായി കൊണ്ടുപോയേക്കും
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ന്യൂമോണിയ പൂർണമായും ഭേദമായതായി ഡോക്ടർമാർ അറിയിച്ചു. പനിയും ശ്വാസ തടസവുമില്ല. കഴിഞ്ഞ 48 മണിക്കൂറായി ഓക്സിജൻ സപ്പോർട്ടും ആവശ്യം വന്നിട്ടില്ല. അദ്ദേഹം പത്രം വായിക്കുകയും ഡോക്ടർമാരോടും കുടുംബത്തോടും സംസാരിക്കുകയും ചെയ്തു. ന്യൂമോണിയ പൂർണമായും ശമിച്ചതിനാൽ തുടർ ചികിത്സയ്ക്കായി കൊണ്ടുപോകാമെന്നും നിംസ് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. നിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘവും സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിലെ സംഘവും അദ്ദേഹത്തിന്‍റെ ആരോഗ്യനില വിലയിരുത്തി. തുടർ …
Read More »സീബ്രാലൈനിൽ വെച്ച് കാൽനടയാത്രക്കാരെ വാഹനം ഇടിച്ചാൽ ഉത്തരവാദിത്തം ഡ്രൈവർക്ക്: ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും സീബ്ര ലൈൻ അടയാളപ്പെടുത്തണമെന്ന ഉത്തരവുമായി ഹൈക്കോടതി. സീബ്ര ലൈനിൽ വെച്ച് കാൽനട യാത്രക്കാരെ വാഹനം ഇടിച്ചാൽ ഡ്രൈവർക്ക് ഉത്തരവാദിത്തമുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കാൽനട യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ റോഡുകളുടെ അവസ്ഥ ദയനീയമാണെന്നും കോടതി പറഞ്ഞു. സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ പൊലീസ് ജീപ്പ് ഇടിച്ച് കണ്ണൂർ സ്വദേശിനി മരിച്ച സംഭവത്തിൽ മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണൽ 48.32 ലക്ഷം രൂപ …
Read More »ഇന്ത്യയിലെ ജീവനക്കാരെയെല്ലാം പിരിച്ചുവിട്ട് ടിക്ക്‌ടോക്ക്; 9 മാസത്തെ ശമ്പളം നഷ്ടപരിഹാരം
ന്യൂഡല്‍ഹി: ടിക്ക് ടോക്ക് ഇന്ത്യയിലെ എല്ലാ ജീവനക്കാരെയും പിരിച്ചുവിട്ടു. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ടിക്ക് ടോക്ക്. നാല്‍പ്പതോളം ഇന്ത്യക്കാരാണ് ടിക്ക്‌ടോക്കില്‍ ഉണ്ടായിരുന്നത്. ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ടിക്ക് ടോക്ക് നിരോധിച്ചതിന് ശേഷം ബ്രസീൽ, ദുബായ് ഉൾപ്പെടെയുള്ള വിപണികൾക്ക് വേണ്ടിയായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. ഫെബ്രുവരി 28 ആയിരിക്കും അവസാന തൊഴിൽ ദിവസമെന്ന് തിങ്കളാഴ്ച കമ്പനി ജീവനക്കാരെ അറിയിച്ചു. ജീവനക്കാർക്ക് ഒമ്പത് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി …
Read More »