കൊച്ചി: ‘കാന്താര’യിലെ ‘വരാഹരൂപം’ എന്ന ഗാനത്തിന് വീണ്ടും കേരള ഹൈക്കോടതി വിലക്കേർപ്പെടുത്തി. പ്രഥമദൃഷ്ട്യാ പകർപ്പവകാശ ലംഘനം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ ബദറുദ്ദീൻ വരാഹരൂപം എന്ന ഗാനമുൾപ്പെടുത്തി ചിത്രം പ്രദർശിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ചിത്രത്തിന്‍റെ നിർമ്മാതാവ് വിജയ് കിർഗണ്ടൂർ, സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലാണ് വരാഹരൂപം വിലക്കിയിരിക്കുന്നത്. തൈക്കൂടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ ‘നവരസം’ എന്ന ഗാനത്തിന്‍റെ പകർപ്പാണ് വരാഹരൂപം എന്ന പരാതിയിൽ …
Read More »സ്വവർഗാനുരാഗിയുടെ പരാതി; ജഡ്ജി സുഹൃത്തായ യുവതിയുടെ മൊഴി രേഖപ്പെടുത്തി
കൊല്ലം: സ്വവർഗാനുരാഗിയായ യുവതി നൽകിയ ഹർജിയിൽ വീട്ടുതടങ്കലിൽ ആണെന്ന് ആരോപിക്കപ്പെട്ട യുവതിയുടെ മൊഴി കൊല്ലം കുടുംബ കോടതി ജഡ്ജി അജികുമാർ രേഖപ്പെടുത്തി. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് മൊഴി രേഖപ്പെടുത്തിയത്. പരസ്പരം ഇഷ്ടപ്പെട്ട് ജീവിതപങ്കാളിയാക്കാൻ ആഗ്രഹിക്കുന്ന യുവതിയെ വീട്ടുകാർ തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് ആരോപിച്ച് കൊല്ലം സ്വദേശിനിയായ യുവതിയാണ് കോടതിയിൽ ഹർജി നൽകിയത്. തടങ്കലിൽ കഴിയുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തി മുദ്രവച്ച കവറിൽ സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് …
Read More »നാലാമത് ‘സിനിമാന’ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ; ‘ആയിഷ’യ്ക്ക് അംഗീകാരം
മസ്കത്ത്: നാലാമത് ‘സിനിമാന’ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാള ചിത്രം ആയിഷയ്ക്ക് അംഗീകാരം. മത്സര വിഭാഗത്തിൽ ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് എം ജയചന്ദ്രൻ പുരസ്കാരം നേടി. ആയിഷയുടെ പശ്ചാത്തല സംഗീതം അറബ്, ഇന്ത്യൻ സംഗീതത്തിന്‍റെ അസാധാരണമായ സംയോജനമാണെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഇന്തോ-അറബിക് പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയ്ക്ക് അറബ് ഫെസ്റ്റിവലിൽ ലഭിച്ച അംഗീകാരം കൂടിയാണ് ഈ പുരസ്കാരം. മുസന്ദത്ത് നടന്ന സമാപന സമ്മേളനത്തിൽ ഗവർണർ സയ്യിദ് ഇബ്റാഹീം ബിൻ സഈദ് അൽ …
Read More »കുവൈത്തിൽ ശൈത്യ തരംഗത്തിന് സാധ്യത; താപനില ഗണ്യമായി കുറഞ്ഞേക്കും
കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ വാരാന്ത്യത്തിൽ ശൈത്യ തരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മരുഭൂമി കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര പ്രദേശത്ത് താപനില 3 ഡിഗ്രി സെൽഷ്യസിൽ താഴെയെത്താൻ സാധ്യതയുണ്ട്. സൈബീരിയൻ പർവതനിരകളിൽ നിന്നുള്ള തണുത്ത കാറ്റാണ് ഇതിന് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി പറഞ്ഞു. വെള്ളി, ശനി ദിവസങ്ങളിൽ അതിരാവിലെ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃഷിയിടങ്ങളിലും മരുഭൂമികളിലും താപനില 2 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെയാകും. …
Read More »ഓഹരി വിലയുടെ അടിസ്ഥാനത്തിലല്ല ബാങ്കുകൾ കമ്പനികൾക്ക് വായ്പ നൽകുന്നത്: ശക്തി കാന്ത ദാസ്
മുംബൈ: വിപണി മൂല്യത്തിന്‍റെ അടിസ്ഥാനത്തിലല്ല ബാങ്കുകൾ കമ്പനികൾക്ക് വായ്പ നൽകുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ബിസിനസ്സ് നോക്കിയാണ് തീരുമാനം എടുക്കുന്നത്. ഏതെങ്കിലും ഒരു വ്യക്തി നേരിടുന്ന പ്രശ്നങ്ങൾ ബാങ്കുകളെ ബാധിക്കില്ലെന്നും മേഖല ശക്തമാണെന്നും ഗവർണർ പറഞ്ഞു. ബാങ്കുകൾ വായ്പ നൽകുമ്പോൾ കമ്പനികളുടെ പണ ലഭ്യത, പ്രോജക്റ്റ് മുതലായ കാര്യങ്ങൾ കണക്കിലെടുക്കും. ഹിൻഡൻബർഗ് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ബാങ്കുകൾ അദാനി ഗ്രൂപ്പിന് നൽകിയ വായ്പയെക്കുറിച്ച് ആശങ്ക ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് …
Read More »ഹുവാവെ ഉത്പ്പന്നങ്ങളുടെ സുരക്ഷ; സൗദിയിൽ മുന്നറിയിപ്പ്
ജിദ്ദ: സൗദി സൈബർ സുരക്ഷാ വിഭാഗം ഹുവാവെ ഉത്പ്പന്നങ്ങളുടെ സുരക്ഷയെ കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. സുരക്ഷാ മുൻകരുതലുകൾ ലംഘിച്ച് ഹുവാവേ ഉത്പ്പന്നങ്ങളുടെ സോഫ്റ്റുവെയറുകളിലേക്ക് ഹാക്കർമാർക്ക് പ്രവേശിക്കാൻ സാധിക്കുന്ന തരത്തിലുള്ള സുരക്ഷാ പഴുതുകളുണ്ടെന്നും പഴുതുകളുള്ള വേർഷന് പകരം പുതിയ വേർഷൻ അപ്‌ഡേറ്റ് ചെയ്യാൻ നിർദേശിച്ചു കൊണ്ട് ഹുവാവെ നൽകിയ വിശദീകരണം ശ്രദ്ധിക്കണമെന്നും അധികൃതർ നൽകിയ മുന്നറിയിപ്പിൽ പറയുന്നു. സുരക്ഷാവീഴ്ച ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ അത് പരിഹരിക്കാനുള്ള സോഫ്റ്റുവെയർ അപ്ഡേറ്റ് പൂർത്തിയാക്കിയതായി കമ്പനി …
Read More »ഉണ്ണി മുകുന്ദന് തിരിച്ചടി; സ്ത്രീത്വത്തെ അപമാനിച്ച കേസിൽ സ്റ്റേ നീക്കം ചെയ്ത് ഹൈക്കോടതി
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച കേസിൽ നടൻ ഉണ്ണി മുകുന്ദന് തിരിച്ചടി. കേസിന്‍റെ വിചാരണ സ്റ്റേ ചെയ്ത ഉത്തരവ് ഹൈക്കോടതി നീക്കി. ഹൈക്കോടതി കോഴക്കേസിലെ പ്രതിയായ സൈബി ജോസ് ഹാജരായി അനുകൂല വിധി സമ്പാദിച്ച കേസിലാണ് നടപടി. ഇരയുടെ പേരിൽ, ഇല്ലാത്ത സത്യവാങ്മൂലം സമർപ്പിച്ചത് ഗൗരവകരമാണെന്ന് ഹൈക്കോടതി വിലയിരുത്തി. കേസ് ഒത്തുതീർപ്പായി എന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്. എന്നാൽ ഒത്തുതീർപ്പ് ഉണ്ടായിട്ടില്ലെന്ന് ഇരയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വഞ്ചന കോടതിയിൽ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി …
Read More »പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ രാജ്യസഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം. നടുത്തളത്തിലേക്കിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ ഇരിപ്പിടങ്ങളിലേക്ക് മടങ്ങണമെന്ന് രാജ്യസഭാ അധ്യക്ഷൻ ആവശ്യപ്പെട്ടു. മോദിയും അദാനിയും സഹോദരങ്ങളാണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ മുദ്രാവാക്യം. അതേസമയം പ്രതിപക്ഷത്തിന്‍റെ പെരുമാറ്റം രാജ്യതാൽപര്യത്തിന് വിരുദ്ധമാണെന്ന് പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞു. നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ദൗർഭാഗ്യകരമാണെന്നും കോൺഗ്രസ് കുടുംബം രാജ്യത്തെ നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അദാനി-മോദി ബന്ധത്തെക്കുറിച്ചുള്ള മല്ലികാർജുൻ ഖാർഗെയുടെ പരാമർശം രാജ്യസഭാ രേഖകളിൽ …
Read More »ദളിത് കുടുംബങ്ങൾ വെള്ളം കോരാതിരിക്കാൻ കിണർ മൂടി; റിമാൻഡിലിരുന്ന പ്രതിക്ക് ജാമ്യം
റാന്നി: പത്തനംതിട്ടയിൽ ദളിത് കുടുംബങ്ങൾ വെള്ളം കോരുന്നത് തടയാൻ കിണർ മൂടിയ കേസിലെ പ്രതി സെബാസ്റ്റ്യൻ തോമസിന് ജാമ്യം അനുവദിച്ച് പത്തനംതിട്ട സെഷൻസ് കോടതി. അറസ്റ്റ് ചെയ്ത് പത്ത് ദിവസത്തിന് ശേഷമാണ് സെബാസ്റ്റ്യൻ തോമസിന് ജാമ്യം ലഭിക്കുന്നത്. നേരത്തെ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ജാതി വിവേചനം നേരിട്ട ദളിത് കുടുംബങ്ങൾ രംഗത്തെത്തിയിരുന്നു. കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച് ഇവർ മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിക്കും പരാതി …
Read More »കുഞ്ഞനുജനെ ചേർത്ത് പിടിച്ച് സംരക്ഷിച്ച ഏഴ് വയസുകാരിയെ പ്രശംസിച്ച് ഡബ്ല്യൂ.എച്ച്.ഒ മേധാവി
ഡമാസ്‌കസ് (സിറിയ): ഭൂചലനത്തിന്‍റെ ആഘാതത്തിൽ വലയുകയാണ് തുർക്കിയും സിറിയയും. ഇതിനിടെ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ ഏഴ് വയസുകാരി തന്‍റെ കുഞ്ഞു സഹോദരനെ ചേർത്തുപിടിച്ചു സുരക്ഷ ഒരുക്കുന്ന വീഡിയോ ലോകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പെൺകുട്ടിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. “ഈ ധീരയായ പെൺകുട്ടിയോട് ആരാധന തോന്നുന്നു,” ഗെബ്രിയേസസ് ട്വിറ്ററിൽ കുറിച്ചു. ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി മുഹമ്മദ് സഫയും ഇരുവരുടെയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. “17 മണിക്കൂറോളം …
Read More »