Breaking News

Latest News

ഉണ്ണി മുകുന്ദൻ്റെ ‘മാളികപ്പുറം’ ഫെബ്രുവരി 15 മുതല്‍ ഹോട്ട്സ്റ്റാറില്‍

ബോക്സോഫീസിൽ വേറിട്ട വിജയം കാഴ്ചവച്ച മലയാള ചിത്രം ‘മാളികപ്പുറം’ ഫെബ്രുവരി 15 മുതൽ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിൽ. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ചിത്രം ആദ്യ രണ്ട് വാരാന്ത്യങ്ങളിൽ തന്നെ വൻ കളക്ഷൻ നേടിയിരുന്നു. ചിത്രത്തിന്‍റെ ആഗോള കളക്ഷന്‍ 50 കോടിയായിരുന്നു. കാവ്യ ഫിലിം കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ പ്രിയ വേണു, നീത പിന്‍റോ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. എഡിറ്റിംഗ് ഷമീർ …

Read More »

ഫുട്ബോൾ താരം അട്സുവിനെ കണ്ടെത്തിയെന്ന വാർത്ത സ്ഥീരീകരിക്കാതെ ടർക്കിഷ് ക്ലബ് ഡയറക്ടർ

ഇസ്തംബുൾ: തുർക്കി ഭൂകമ്പത്തിൽ കാണാതായ ഘാന ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അട്സുവിനെ (31) രക്ഷപ്പെടുത്തിയെന്ന വാർത്ത സ്ഥിരീകരിക്കാതെ തുർക്കി ക്ലബ് ഹറ്റൈസ്പോർ ഡയറക്ടർ. അട്സു എവിടെയാണെന്ന് വ്യക്തമായിട്ടില്ലെന്നും തിരച്ചിൽ തുടരുകയാണെന്നും ക്ലബ് ഡയറക്ടർ പറഞ്ഞു. തെരച്ചിലിൽ അട്സുവിനെ കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ക്ലബ്ബ് ഡയറക്ടറുടെ പ്രതികരണം.

Read More »

പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളുടെ പ്രാര്‍ഥന; മതത്തിൽ അനുവാദമില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: സ്ത്രീകളെ മുസ്ലിം പള്ളികളിൽ പ്രവേശിക്കുന്നതിൽ നിന്നോ പ്രാർത്ഥന നടത്തുന്നതിൽ നിന്നോ വിലക്കിയിട്ടില്ലെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. എന്നിരുന്നാലും, പള്ളികൾക്കുള്ളിൽ പുരുഷൻമാരോടൊപ്പം പ്രാർത്ഥിക്കാൻ മതത്തിൽ അനുവാദമില്ലെന്നും ബോർഡ് വ്യക്തമാക്കി. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മുസ്ലിം വ്യക്തി നിയമ ബോർഡ് നിലപാട് വ്യക്തമാക്കിയത്. പള്ളിയിൽ സ്ത്രീകൾക്ക് പ്രാർത്ഥന നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ബോർഡ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ഇസ്ലാമിക ഗ്രന്ഥങ്ങളിൽ സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കുന്നതിനു …

Read More »

ആശുപത്രികളിൽ സൗകര്യമില്ല; ഹെല്‍ത്ത് കാര്‍ഡ് എടുക്കാനാകാതെ പാചകത്തൊഴിലാളികള്‍

തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡ് എടുക്കാനാവാതെ പരമ്പരാഗത പാചകത്തൊഴിലാളികള്‍. സർക്കാർ ആശുപത്രികളിൽ കാർഡ് നൽകുന്നതിനുള്ള പരിശോധന നടത്താൻ സൗകര്യമില്ലെന്നാണ് പരാതി. കാർഡ് എടുക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. രക്തപരിശോധന, ശാരീരിക പരിശോധന, ടൈഫോയ്ഡ്, മഞ്ഞപ്പിത്ത ലക്ഷണ പരിശോധനകൾ എന്നിവയാണ് ഹെൽത്ത് കാർഡ് നൽകുന്നതിനു ആരോഗ്യവകുപ്പ് അനുശാസിക്കുന്ന സർക്കുലറിലുള്ളത്. എന്നിരുന്നാലും, അവയിൽ പലതും പരിശോധിക്കാൻ ലാബുകൾ കണ്ടെത്തേണ്ട അവസ്ഥയിലാണ് പാചകതൊഴിലാളികൾ. സംസ്ഥാനത്തെ മിക്ക സർക്കാർ ആശുപത്രികളിലും ടൈഫോയ്ഡ് പരിശോധനയ്ക്ക് …

Read More »

ടൂർ ഓഫ് ഒമാൻ ഫെബ്രുവരി 11 മുതല്‍; പ്രധാന ആകർഷണമായി സൈക്കിൾ റൈഡിങ്

മ​സ്‌​ക​ത്ത്: ടൂ​ർ ഓ​ഫ്​ ഒ​മാ​ന്‍റെ 12-ാമത് പതിപ്പ് ഫെബ്രുവരി 11 ന് ആരംഭിക്കും. സൈക്കിൾ റൈ​ഡ​ര്‍മാ​ര്‍ ജബൽ അഖ്ദാറിന്‍റെ ചരിവുകളിലൂടെ കടന്നുപോകും എന്നതാണ് ഈ വർഷത്തെ റൗണ്ടിന്‍റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഇതിൽ 6 കിലോമീറ്റർ ദൂരം 10 ശതമാനത്തിലധികം ചെരിവുള്ളതാണ്. നേരത്തെ ടൂ​ർ ഓ​ഫ്​ ഒ​മാ​ൻ മ​ത്ര കോർണിഷിലാണ് ന​ടക്കാ​റു​ണ്ടാ​യി​രു​ന്ന​ത്. അഞ്ച് ദിവസം നീളുന്നതാണ് ടൂ​ർ ഓ​ഫ്​ ഒ​മാ​ൻ. മി​ഡി​ലീ​സ്റ്റി​ല്‍ സൈ​ക്ലി​ങ്​ സീ​സ​ണി​ന്റെ ആ​രം​ഭ​ത്തി​നു കൂ​ടി​യാ​ണ് ഒ​മാ​ന്‍ വേ​ദി​യാ​കു​ന്ന​ത്. പുതിയ …

Read More »

ജിഎസ്ടി വെട്ടിപ്പ്; ഹിമാചലിലെ അദാനി വിൽമർ സ്റ്റോറിൽ റെയ്ഡ്

ഷിംല: പർവാനോയിലെ അദാനി വിൽമർ സ്റ്റോറിൽ സംസ്ഥാന എക്സൈസ് ആൻഡ് ടാക്സ് ഡിപ്പാർട്ട്മെന്റിൻ്റെ പരിശോധന. കഴിഞ്ഞ അഞ്ച് വർഷമായി കമ്പനി ജിഎസ്ടി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ റെയ്ഡ് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. അദാനി വിൽമർ സ്റ്റോറിൽ ബുധനാഴ്ച രാത്രിയാണ് റെയ്ഡ് നടന്നത്. കമ്പനിയുടെ ഗോഡൗണിൽ നിന്നടക്കം വിവിധ രേഖകൾ ഉദ്യോഗസ്ഥർ പരിശോധിച്ചതായാണ് റിപ്പോർട്ട്. അദാനി ഗ്രൂപ്പും സിംഗപ്പൂർ ആസ്ഥാനമായുള്ള വിൽമറും ചേർന്നുള്ള സംയുക്ത സംരംഭമാണ് അദാനി വിൽമർ …

Read More »

കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥികളുടെ സ്നേഹപ്രകടനം നിരോധിച്ച് സർക്കുലർ

കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടിയിലെ പൊതുസ്ഥലങ്ങളിൽ വിദ്യാർത്ഥികളുടെ സ്നേഹപ്രകടനം നിരോധിച്ച് സർക്കുലർ. വിദ്യാർത്ഥികളുടെ പെരുമാറ്റത്തെക്കുറിച്ച് കാമ്പസിനു പുറത്തുനിന്നടക്കം നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് സർക്കുലർ പുറത്തിറക്കിയത്. കാമ്പസിനകത്തും പുറത്തും അമിതമായ സ്നേഹപ്രകടനം പാടില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഇത്തരം കാര്യങ്ങൾ മറ്റ് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നുവെന്നും അത് കാണുന്നവർക്ക് അലോസരമുണ്ടാക്കുന്നുവെന്നും ഉത്തരവിൽ പറയുന്നു. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

Read More »

വയനാട്ടില്‍ കടുവക്കുട്ടി ചത്ത സംഭവം; വനംവകുപ്പ് ചോദ്യംചെയ്ത പ്രദേശവാസി തൂങ്ങിമരിച്ച നിലയിൽ

അമ്പലവയല്‍ (വയനാട്): പൊൻമുടിക്കോട്ടയിൽ കടുവ ചത്ത സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത പ്രദേശവാസി തൂങ്ങിമരിച്ച നിലയിൽ. അമ്പുകുത്തി പാടിപറമ്പ് നാലുസെന്‍റ് കോളനിയിൽ ഹരിയെയാണ് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിയെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് പാടിപ്പറമ്പിലെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ കടുവക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. വനംവകുപ്പിനു ലഭിച്ച വിവരമനുസരിച്ച് വൈകിട്ട് അഞ്ച് മണിയോടെ ഹരിയും മറ്റുള്ളവരും കടുവയെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. …

Read More »

ഇന്ത്യ – റഷ്യ വ്യാപാരം; ഇന്ത്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തില്ലെന്ന് യുഎസ്

ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തില്ലെന്ന് യുഎസ്. ഇരു രാജ്യങ്ങളുടെയും നയങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും, ഇന്ത്യയും യുഎസും അന്താരാഷ്ട്ര നിയമവും മറ്റും ഉയർത്തിപ്പിടിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. പരമാധികാരത്തെയും പ്രാദേശിക ഏകീകരണത്തെയും ബഹുമാനിക്കുന്നുവെന്നും യുഎസ് അസിസ്റ്റന്‍റ് സ്റ്റേറ്റ് സെക്രട്ടറി കാരെൻ ഡോൺഫ്രൈഡ് പറഞ്ഞു. റഷ്യ-യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ഇന്ത്യ റഷ്യയുമായി വ്യാപാരം നടത്തുന്നത് രാജ്യത്തെ ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാനാണെന്നും അക്രമത്തെ അപലപിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ …

Read More »

പ്രതിപക്ഷ പ്രതിഷേധം; ചോദ്യോത്തരവേള റദ്ദാക്കി സഭ പിരിഞ്ഞു

തിരുവനന്തപുരം: ഇന്ധന സെസ് വർദ്ധനയെ തുടർന്നുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭ പിരിഞ്ഞു. ചോദ്യോത്തരവേള റദ്ദാക്കുകയും മറ്റ് നടപടികൾ വേഗത്തിലാക്കിയുമാണ് സഭ പിരിഞ്ഞത്. സഭ ആരംഭിച്ചതു മുതൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു. മുദ്രാവാക്യങ്ങളുമായാണ് പ്രതിപക്ഷം എത്തിയത്. സഭാനടപടികളുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്പീക്കറെ അറിയിച്ചു. എന്നാൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ സ്പീക്കർ ചോദ്യോത്തരവേളയിൽ പ്രവേശിച്ചു.  ഇതോടെ സ്പീക്കറുടെ ഡയസിനു മുന്നിൽ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം എത്തി. പ്രതിപക്ഷ …

Read More »