Breaking News

Latest News

സിറിയയിലെ ഭൂചലനം മുതലെടുത്തു; 20 ഓളം ഐഎസ് ഭീകരർ ജയിൽ ചാടി

അസാസ് (സിറിയ): ഭൂചലനത്തിൽ ജയിൽ മതിലുകൾ തകർന്നതിന് തൊട്ടുപിന്നാലെയുണ്ടായ കലാപത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിലെ 20 തടവുകാർ ജയിൽ ചാടി. വടക്കുപടിഞ്ഞാറൻ സിറിയയിലെ തുർക്കി അതിർത്തിക്കടുത്തുള്ള റജോയിലെ ‘ബ്ലാക്ക് പ്രിസൺ’ എന്നറിയപ്പെടുന്ന സൈനിക ജയിലിന്‍റെ നിയന്ത്രണം പിടിച്ചെടുക്കാൻ തടവുകാർ കലാപം നടത്തിയപ്പോഴാണ് തീവ്രവാദികൾ രക്ഷപ്പെട്ടത്. ആകെ രണ്ടായിരത്തോളം തടവുകാരാണ് റജോയിലെ ജയിലിലുള്ളത്. ഇതിൽ 1,300 പേർ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുള്ളവരാണ്. കുർദ് സേനയിൽ നിന്നുള്ള ആളുകളും ഇവിടെയുണ്ട്. …

Read More »

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; ദമ്പതികളുടെ മൊഴി രേഖപ്പെടുത്തിയേക്കും

കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുട്ടിയെ കൈവശം വച്ചിരുന്ന തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയേക്കും. വ്യാജ രേഖ ചമച്ചതിന് പ്രേരണാ കുറ്റത്തിൽ ഇവരെ പ്രതി ചേർക്കുന്നതിലേക്കാണ് അന്വേഷണ സംഘം നീങ്ങുന്നത്.കളമശേരി മെഡിക്കൽ കോളജിൽ നിന്നും ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖകളും സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം കേസിലെ മുഖ്യപ്രതിയായ അനിൽ കുമാറിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് …

Read More »

ചാറ്റ് ജിപിടിയെ നേരിടാൻ ബാർഡിനെ പുറത്തിറക്കി ഗൂഗിൾ

ന്യൂയോർക്: യുവാക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ശ്രദ്ധേയമായി മാറിയ ചാറ്റ്ബോട്ട് സംവിധാനമായ ചാറ്റ് ജിപിടി ഉയർത്തുന്ന ഭീഷണി മറികടക്കാൻ ‘ബാർഡ്’ എന്ന ചാറ്റ് ബോട്ടുമായി ഗൂഗിൾ. ആൽഫബെറ്റിന്‍റെയും ഗൂഗിളിന്‍റെയും സിഇഒ സുന്ദർ പിച്ചൈയാണ് ബാർഡ് പുറത്തിറക്കിയത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബാർഡ് ഇപ്പോൾ വിശ്വസനീയമായ ടെസ്റ്റർമാർക്കാണ് ലഭ്യമാക്കുന്നത്. വരും ആഴ്ചകളിൽ എല്ലാ ആളുകൾക്കും ലഭ്യമാകുന്ന രീതിയിൽ ഉൾപ്പെടുത്തും. ഓപൺ എ.ഐ എന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഗവേഷണ കമ്പനി 2022 നവംബറിൽ …

Read More »

ഇന്ധന സെസ്; തീരുമാനം ഇന്നറിയാം, കുറച്ചാൽ ക്രെഡിറ്റ് പ്രതിപക്ഷത്തിനെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: ഇന്ധന സെസ് കുറയ്ക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ധനമന്ത്രിയുടെ തീരുമാനം ഇന്നറിയാം. രണ്ട് രൂപയുള്ള സെസ് 1 രൂപയാക്കി കുറക്കണം എന്നതായിരുന്നു എൽഡിഎഫിലെ ആദ്യ ചർച്ചകൾ. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ രണ്ട് അഭിപ്രായങ്ങളുണ്ട്. പ്രതിപക്ഷ എം.എൽ.എമാർ നിയമസഭാ കവാടത്തിൽ സത്യാഗ്രഹം നടത്തുന്നതിനാൽ, വെട്ടിക്കുറച്ചതിന്‍റെ ക്രെഡിറ്റ് പ്രതിപക്ഷത്തിനും ലഭിക്കുമെന്ന തരത്തിലാണ് ഇടതുമുന്നണിയിലെ ചർച്ച. സെസ് കുറയ്ക്കുന്നതിനെ ധനവകുപ്പ് എതിർക്കുന്നുമുണ്ട്. ബജറ്റിൻമേലുള്ള പൊതുചർച്ചയുടെ മറുപടിയായാണ് ധനമന്ത്രി നിലപാട് അറിയിക്കുക. സെസ് കുറച്ചില്ലെങ്കിൽ …

Read More »

മുഖ്യമന്ത്രിക്ക് ധിക്കാരിയായ ഏകാധിപതിയുടെ ശബ്ദം; വിമർശിച്ച് കെ.സുധാകരന്‍

തിരുവനന്തപുരം: ഇന്ധനവിലയിൽ ഏർപ്പെടുത്തിയ കനത്ത സെസ് പിൻവലിക്കില്ലെന്ന് എൽ.ഡി.എഫ് ഘടകകക്ഷി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞെന്ന മാദ്ധ്യമ വാർത്തകൾ പ്രക്ഷോഭത്തിന്‍റെ പാതയിലുള്ള കേരളത്തിലെ ജനങ്ങളോടുള്ള അവഹേളനമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. ജനങ്ങളുടെ വികാരങ്ങളെ മാനിക്കാത്ത ധിക്കാരിയായ ഏകാധിപതിയുടെ ശബ്ദമാണിത്. പിണറായി സർക്കാർ മുട്ടുമടക്കുന്നതുവരെ നിയമസഭയിലും തെരുവിലും കോൺഗ്രസ് സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാനാണ് സെസ് കൂട്ടിയതെന്ന പ്രചാരണം തെറ്റാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. സാമൂഹ്യസുരക്ഷാ …

Read More »

ഇന്ത്യൻ സൂപ്പർ ലീഗ്; ചെന്നൈയിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിനു തകർപ്പൻ ജയം. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. കാണികൾക്ക് മുന്നിൽ വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനു ഞെട്ടിക്കുന്ന തുടക്കമാണ് ലഭിച്ചത്. കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ ലീഡ് നേടി. നാസൽ എൽ ഖയാതിയാണ് ചെന്നൈയിന് വേണ്ടി ലീഡ് ഗോൾ നേടിയത്. ആദ്യ ഗോളിന്‍റെ ആഘാതത്തിൽ നിന്ന് കരകയറാൻ ബ്ലാസ്റ്റേഴ്സ് കുറച്ച് സമയമെടുത്തുവെങ്കിലും പിന്നീട് തകർപ്പൻ കളി തുടർന്നു. കളിയുടെ …

Read More »

ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ പെൻഷൻ; സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം

ഡൽഹി: വിരമിച്ച ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ പെൻഷൻ തുക വർദ്ധിപ്പിക്കണമെന്ന നിർദ്ദേശം നടപ്പിലാക്കാത്ത കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ അന്ത്യശാസനം. കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങൾക്കാണ് കോടതി അന്ത്യശാസനം നൽകിയത്. വർദ്ധിപ്പിച്ച തുക രണ്ടാഴ്ചക്കകം അടച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. ഉയർന്ന പെൻഷൻ തുക വകയിരുത്തിയതായി കേരളം കോടതിയെ അറിയിച്ചു. ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി. 1996 ജനുവരി ഒന്നിനു ശേഷം വിരമിച്ച …

Read More »

മികച്ച പ്രതികരണവുമായി ‘രോമാഞ്ചം’; ആദ്യ നാല് ദിവസം കൊണ്ട് നേടിയത് 4.35 കോടി

റിലീസിന് മുമ്പ് വലിയ പ്രേക്ഷക ശ്രദ്ധയോ ഹൈപ്പോ ഇല്ലാതെ എത്തി ബോക്സ് ഓഫീസ് കണക്കുകളെ അത്ഭുതപ്പെടുത്തുന്ന ധാരാളം ചിത്രങ്ങൾ മലയാളത്തിലടക്കം നിരവധി ഉണ്ടായിട്ടുണ്ട്. അത്തരം ചിത്രങ്ങളിലൊന്നാണ് നവാഗതനായ ജിത്തു മാധവൻ സംവിധാനം ചെയ്ത ‘രോമാഞ്ചം’. ഫെബ്രുവരി 3ന് കേരളത്തിൽ 146 സ്ക്രീനുകളിലായി റിലീസ് ചെയ്ത ചിത്രം, നൂണ്‍ ഷോകള്‍ക്ക് ശേഷം സാമൂഹ്യ മാധ്യമങ്ങളിലെ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ആദ്യ നാല് ദിവസം കൊണ്ട് ചിത്രം 4.35 കോടി രൂപ നേടിയെന്നും …

Read More »

വിദ്യാർത്ഥികൾക്കായി ‘സ്‌കൂള്‍ ആരോഗ്യ പരിപാടി’ ആവിഷ്‌കരിക്കും: വീണാ ജോർജ്

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും ആരോഗ്യപരവുമായ വികസനത്തിനായി സ്കൂൾ ആരോഗ്യ പരിപാടി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വിദ്യാഭ്യാസ വകുപ്പ്, വനിതാ ശിശുവികസന വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സ്കൂൾ പിടിഎ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ പരിശോധന ഉറപ്പാക്കും. ശാരീരികവും മാനസികവുമായ വികാസം ഉറപ്പാക്കുന്നതിനൊപ്പം പഠന പരിമിതികളും കാഴ്ച പരിമിതികളും നേരത്തെ കണ്ടെത്തി ഇടപെടൽ നടത്തും. ജനപങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. സ്കൂൾ …

Read More »

വിസാ കാലാവധി അവസാനിച്ചിട്ടും ഇന്ത്യയിൽ തുടര്‍ന്നു; അഫ്ഗാൻ പൗരൻ അറസ്റ്റിൽ

കോട്ടയം: ചങ്ങനാശേരിയിൽ അനധികൃതമായി താമസിച്ചിരുന്ന അഫ്ഗാൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. അഹമ്മദ് നസീർ ഒസ്മാനി (24) ആണ് അറസ്റ്റിലായത്. മെഡിക്കൽ വിസയിൽ ഇന്ത്യയിലെത്തിയ ഒസ്മാനി വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുകയായിരുന്നു. ഡൽഹിയിലും ബാംഗ്ലൂരിലും താമസിച്ച ശേഷം ചങ്ങനാശേരി ളായിക്കാടുളള ഹോട്ടലിൽ താമസിച്ച് ജോലി ചെയ്യുന്നതിനിടെയാണ് പിടിയിലായത്. ഇയാൾക്ക് ജോലി നൽകിയ ഹോട്ടൽ ഉടമയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാളെ റിമാൻഡ് ചെയ്തു.

Read More »