കുവൈറ്റ് സിറ്റി : വാരാന്ത്യത്തിൽ കുവൈറ്റിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും കുറഞ്ഞ താപനില 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നും കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മരുഭൂമികളിൽ താപനിലയിൽ നല്ല കുറവ് രേഖപ്പെടുത്തും. അതേസമയം ‘സ്കോർപിയൻ സീസൺ’ ഫെബ്രുവരി 10ന് ആരംഭിച്ച് മാർച്ച് 20 വരെ തുടരും. ഈ സീസണിലെ അവസാന ദിവസങ്ങളിൽ കാലാവസ്ഥ ചൂടുള്ളതായിരിക്കുമെന്നും കുവൈറ്റ് ജ്യോതിശാസ്ത്രജ്ഞനും ചരിത്രകാരനുമായ അഡെൽ അൽ സദൂൺ പറഞ്ഞു.
Read More »ഭൂപതിവ് ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ നിയമസഭയിൽ അവതരിപ്പിക്കും: റവന്യൂ മന്ത്രി
തിരുവനന്തപുരം: ഭൂപതിവ് ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. സാധാരണക്കാർക്ക് ഭൂമി ലഭിക്കാൻ നിയമം തടസമാണെങ്കിൽ നിയമം ഭേദഗതി ചെയ്യാൻ തയ്യാറാണ്. എന്നാൽ ഭൂപരിഷ്കരണത്തെ അട്ടിമറിക്കുന്ന വിധത്തിൽ ഭൂമി കയ്യേറിയവരിൽ നിന്ന് അത് തിരിച്ചെടുക്കാനും മടിയില്ല. മറ്റ് വകുപ്പുകളുടെ കൈവശമുള്ള ഭൂമി റവന്യൂ വകുപ്പിന് തിരിച്ചെടുത്ത് പട്ടയം നൽകാൻ കഴിയുമോയെന്ന് പരിശോധിച്ച് വരികയാണെന്നും മന്ത്രി സഭയിൽ പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസമാകുന്ന …
Read More »വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; കുട്ടിയുടെ കൈമാറ്റത്തിന് പിന്നിലും അനിൽ കുമാർ
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റിന് പുറമെ കുട്ടിയുടെ നിയമ വിരുദ്ധ കൈമാറ്റത്തിന് പിന്നിലും സൂപ്രണ്ട് ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽ കുമാറെന്ന് സൂചന. പൊലീസും ആരോഗ്യവകുപ്പും നടത്തിയ അന്വേഷണത്തിലാണ് അനിൽ കുമാർ രണ്ടിലും ഇടപെട്ടതിൻ്റെ വിവരങ്ങൾ ലഭിച്ചത്. അനിൽ കുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണ്. കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. യഥാർഥ മാതാപിതാക്കൾ …
Read More »ഇന്ധന സെസ് കെഎസ്ആർടിസിയുടെ ചെലവ് വർദ്ധിപ്പിക്കും: ഗതാഗത മന്ത്രി
തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച അധിക ഇന്ധന സെസ് കെ.എസ്.ആർ.ടി.സിയുടെ ചെലവ് വർദ്ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇക്കാര്യം ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ധന നികുതി സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സിക്ക് ബജറ്റിൽ അധിക തുക അനുവദിച്ചിട്ടുണ്ടെന്നും കോർപ്പറേഷന്‍റെ നിലനിൽപ്പ് അപകടത്തിലാക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു. നിയമസഭ തീരാൻ ഇനിയും സമയമുണ്ട്. ബിൽ പാസാക്കുന്നതിന് മുൻപുള്ള ചർച്ചകൾ നടക്കുകയാണ്. ഇതിന്‍റെ …
Read More »റിസോർട്ടിലെ താമസം, 38 ലക്ഷം വാടക; ചിന്താ ജെറോമിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്
കൊല്ലം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം വീണ്ടും വിവാദത്തിൽ. ചിന്താ ജെറോം ഒന്നേമുക്കാല്‍ വർഷം ആഡംബര ഹോട്ടലിൽ താമസിച്ചെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ് ഇ.ഡിക്കും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. ചിന്ത 38 ലക്ഷം രൂപ വാടക നൽകിയതായും പരാതിയിൽ പറയുന്നു. എന്നാൽ അമ്മയുടെ ചികിത്സയ്ക്കായാണ് ഹോട്ടലിൽ താമസിച്ചതെന്നാണ് ചിന്തയുടെ വാദം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു സുനിൽ പന്തളമാണ് …
Read More »നടി ആക്രമിക്കപ്പെട്ട കേസ്; മഞ്ജു വാര്യരെ 16ന് വിസ്തരിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ 34-ാം സാക്ഷി മഞ്ജു വാര്യരെ ഈ മാസം 16ന് വീണ്ടും വിസ്തരിക്കും. സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ ചൊവ്വാഴ്ച നടത്താനിരുന്ന സാക്ഷി വിസ്താരം മാറ്റിവച്ചു. ഹൈക്കോടതിയിൽ നിന്ന് അന്തിമ അനുമതി ലഭിക്കാത്തതിനാൽ തിരുവനന്തപുരത്ത് നടത്താനിരുന്ന വിസ്താരം മാറ്റിവയ്ക്കുകയായിരുന്നു. ബാലചന്ദ്രകുമാർ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അറിയിച്ചതിനാൽ സാക്ഷി വിസ്താരം 7 മുതൽ 10 വരെ തിരുവനന്തപുരത്ത് നടത്താൻ വിചാരണക്കോടതി അനുമതി നൽകിയിരുന്നു.
Read More »താമരശ്ശേരി ചുരം റോപ്‌വേ 2025ല്‍; 40 കേബിള്‍ കാറുകൾ, ചിലവ് 150 കോടി
താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ കുരുക്കിന് പരിഹാരമായി ലക്കിടി മുതൽ അടിവാരം വരെയുള്ള റോപ് വേ 2025ൽ യാഥാർത്ഥ്യമാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഈ ലക്ഷ്യം മുൻനിർത്തിയുള്ള പദ്ധതി ആസൂത്രണം ചെയ്യാൻ ആലോചിക്കുന്നതായി തിരുവനന്തപുരത്ത് നടന്ന എം.എൽ.എമാരുടെയും വിവിധ സംഘടന, വകുപ്പ് പ്രതിനിധികളുടെയും യോഗത്തിൽ മന്ത്രി അറിയിച്ചു. പദ്ധതി വേഗത്തിലാക്കാൻ വനംമന്ത്രി, വനംവകുപ്പ് ഉദ്യോഗസ്ഥർ, ടൂറിസം, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുമായി ഉടൻ യോഗം ചേരാനും തീരുമാനിച്ചു. വയനാട് ചേംബർ …
Read More »പൈപ്പ് വെള്ളം മുടങ്ങി; സ്വന്തമായി കിണർ നിർമിച്ച് സഹോദരങ്ങൾ
കരിങ്ങനാട്: കുടിവെള്ളം ലഭിക്കുന്നതിൽ തടസ്സം ഉണ്ടായതിനെ തുടർന്ന് സ്വന്തമായി കിണർ കുഴിച്ച് സഹോദരങ്ങൾ. നാട്ടുകാർക്ക് ശർക്കര പാനീയം വച്ചു നൽകിയാണ് കുടുംബം സന്തോഷം പങ്കുവെച്ചത്. വിളയൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ കരിങ്ങനാട് കുണ്ട് താമസിക്കുന്ന തയ്യൽ തൊഴിലാളി വട്ടക്കര ഹരിദാസിന്റെ മക്കളായ വിപിൻ ദാസും, സുബിൻ ദാസുമാണ് പൈപ്പ് വെള്ളം മുടങ്ങി ശുദ്ധജലം കിട്ടാതായതോടെ സ്വന്തമായി കിണർ കുഴിക്കാൻ തീരുമാനിച്ചത്. ഒരു ദിവസം ജോലി കഴിഞ്ഞെത്തിയ പിതാവ് കാണുന്നത് കിണർ …
Read More »അഡ്വ. വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജി; നിയമന ഉത്തരവിറക്കി കേന്ദ്രം
ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകയായ ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ അഡീഷണൽ ജഡ്ജിയായി നിയമിച്ച് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. വിക്ടോറിയ ഗൗരിയടക്കം 13 ജഡ്ജിമാരെ വിവിധ ഹൈക്കോടതികളിലേക്ക് ജഡ്ജിമാരാക്കാനുള്ള കൊളീജിയത്തിന്‍റെ ശുപാർശ അംഗീകരിച്ചാണ് കേന്ദ്രം നിയമന ഉത്തരവിറക്കിയത്. അതേസമയം, വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയത്തിന്‍റെ ശുപാർശയെ ചോദ്യം ചെയ്തുള്ള ഹർജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. അഭിഭാഷക വിക്ടോറിയ ഗൗരിയടക്കം അഞ്ച് പേരെ മദ്രാസ് …
Read More »പരിമിതമായ നികുതി വർദ്ധന മാത്രം; ന്യായീകരിച്ച് ധനമന്ത്രി
തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വർദ്ധനവിനെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. പരിമിതമായ നികുതി വർദ്ധനവ് മാത്രമാണ് നടപ്പാക്കിയതെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. യു.ഡി.എഫ് 17 തവണയാണ് ഇന്ധന നികുതി കൂട്ടിയത്. പ്രതിപക്ഷം ബി.ജെ.പിയെ പിന്തുണയ്ക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇന്ധന സെസ്, നികുതി വർദ്ധനവ് എന്നിവയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ സമരം നടത്തുകയാണ്. നാല് എം.എൽ.എമാർ സഭയുടെ കവാടത്തിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ഷാഫി പറമ്പിൽ, സി.ആർ.മഹേഷ്, മാത്യു കുഴൽനാടൻ, …
Read More »