Breaking News

Latest News

ഇസ്രായേല്‍ സഹായിക്കുന്നില്ല; റഷ്യയ്‌ക്ക് ഇറാന്‍ സഹായം നല്‍കുന്നതില്‍ കാരണം ചൂണ്ടിക്കാട്ടി സെലന്‍സ്‌കി…

യുക്രെയ്‌നില്‍ ഡ്രോണ്‍ ആക്രമണങ്ങളിലൂടെ വ്യാപകനാശം വരുത്തുന്ന റഷ്യയ്‌ക്ക് കരുത്ത് നല്‍കുന്നത് ഇസ്രായേലിന്റെ അസാന്നിദ്ധ്യമെന്ന് സെലന്‍സ്‌കി. റഷ്യയെ തുടര്‍ച്ചയായി ഇറാന്‍ സഹായിക്കുകയാണ്. ഡ്രോണുകളും മിസൈലുകളും റോക്കറ്റുകളും നല്‍കുന്നുവെന്ന് സെലന്‍സ്‌കി ആരോപിച്ചു. റഷ്യന്‍ മിസൈലുകളേയും ഡ്രോണുകളേയും തടയാന്‍ അതിര്‍ത്തികളില്‍ ഇസ്രായേല്‍ മിസൈല്‍ പ്രതിരോധ കവചം അത്യാവശ്യമായിരി ക്കുന്നുവെന്നും എത്രയും പെട്ടന്ന് അത് നല്‍കണമെന്നും സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു. ഇറാന്റെ കരുത്ത് കുറയണമെങ്കില്‍ ഇസ്രായേല്‍ തങ്ങളെ സഹായിച്ചാലേ മതിയാകൂ എന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു. പ്രത്യാക്രമണത്തില്‍ ഒരു …

Read More »

ബ്രിട്ടനില്‍ ഋഷി ഭാരതോദയം; പ്രധാനമന്ത്രിയായി സുനക് ചുമതലയേറ്റു

ഭാരതമുള്‍പ്പെടെ ലോകരാജ്യങ്ങളെ അടക്കിവാണിരുന്ന ബ്രിട്ടന്റെ ഭരണം ഇനി ഇന്ത്യന്‍ വംശജനായ ഋഷി സുനക്കിന്റെ കരങ്ങളില്‍. രാജ്യം നേരിടുന്ന സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന പ്രഖ്യാപനത്തോടെ 42കാരനായ സുനക് ബ്രിട്ടന്റെ 57-ാം പ്രധാനമന്ത്രിയായി ചുമതലയേറ്റു. 200 വര്‍ഷത്തിനിടെ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. ഹിന്ദു വിശ്വാസം പിന്തുടരുന്ന, വെള്ളക്കാരന്‍ അല്ലാത്ത ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയും. ദീപാവലി ദിവസമാണ് ഋഷിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതെന്ന പ്രത്യേകതയുമുണ്ട്. എതിരില്ലാതെയാണ് തിരഞ്ഞെടുപ്പ്. …

Read More »

ഇനി 28 അല്ല 30 ദിവസ്സം; വാലിഡിറ്റിയിൽ മാറ്റം വരുത്തി ട്രായ്

നിലവിൽ എല്ലാ ടെലികോം കമ്പനികളും ഉപഭോക്താക്കൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയിൽ വരെ ലഭിക്കുന്ന പ്ലാനുകളാണ് നല്കികൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതാ ട്രായുടെ നിർദേശപ്രകാരം പുതിയ പ്ലാനുകൾ ടെലികോം കമ്പനികൾ അവതരിപ്പിച്ചിരിക്കുന്നു. ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന പ്ലാനുകൾക്ക് 30 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. എല്ലാ മാസവും ഒരേ ദിവസ്സം തന്നെ പുതുക്കുവാൻ ഉള്ള പ്ലാനുകളും ഇപ്പോൾ ഇതാ അവതരിപ്പിച്ചിരിക്കുന്നു. ടെലികോം കമ്പനികൾ ഒരു മാസ്സത്തെ വാലിഡിറ്റി എന്ന പേരിൽ നൽകുന്ന ഓഫറുകളുടെ വാലിഡിറ്റി …

Read More »

‘ഒരുപാട് ഷൈന്‍ ചെയ്യല്ലേ’: സംസാരിക്കാനായി വേദിയിലേക്ക് ക്ഷണിച്ചവരോട് ക്ഷുഭിതനായി സുരേഷ് ഗോപി

തൊണ്ണൂറുകളില്‍ തിരശ്ശീലയില്‍ തീ പടർത്തിയ തീപ്പൊരി ഡയലോഗുകളുടേയും ആക്ഷന്‍ രംഗങ്ങളുടേയും അകമ്പടിയോടെയായിരുന്നു സുരേഷ് ഗോപി സൂപ്പർതാര പദവിയിലേക്ക് എത്തിയത്. വെള്ളിത്തിരക്ക് പുറത്തുള്ള ജീവിതത്തിലും തനിക്ക് പറയാനുള്ളത് ആരുടേയും മുഖത്ത് നോക്കി പറയുന്ന ശീലും സുരേഷ് ഗോപിക്കുണ്ട്. അത് നിരവധി വിവാദങ്ങള്‍ക്ക് ഇടയാക്കി എന്ന് മാത്രമല്ല ‘കേവലം ഷോ’ എന്ന് പരിഹസിക്കപ്പെടുകയും ചെയ്തിട്ടുണ്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ സുരേഷ് ഗോപി നടത്തിയ ഒരു പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചർച്ചാ വിഷയമായിരിക്കുന്നത്. …

Read More »

ദീപാവലിക്ക് പടക്ക ചന്ത നടത്തി കേരള പോലീസ്; വാരിക്കൂട്ടിയത് ലക്ഷങ്ങള്‍…

ദീപാവലിക്ക് പടക്ക കച്ചവടം പൊലിപ്പിച്ചിരിക്കുകയാണ് കേരള പോലീസ് ലക്ഷങ്ങളുടെ പടക്കങ്ങളാണ് പോലീസ് സേന വിറ്റഴിച്ചത്. തിരുവനന്തപുരത്തെ നന്ദാവനത്തെ ആംഡ് റിസര്‍വ് ക്യാമ്ബിലായിരുന്നു പടക്ക ചന്ത പ്രവര്‍ത്തിച്ചത്. ദീപാവലിക്ക് രണ്ടു ദിവസം മുന്‍പേ ആരംഭിച്ച പടക്ക കച്ചവടം ദീപാവലി ദിവസം വരെയുണ്ടായിരുന്നു. പോലീസ് വെല്‍ഫെയര്‍ അസോസിയേഷന്റെ കീഴിലായിരുന്നു പടക്ക വില്‍പന നടന്നത്. ഭരണ- പ്രതിപക്ഷ സംഘടനകളുടെ കീഴില്‍ രണ്ടു പടക്കം ചന്തകള്‍ എആര്‍ ക്യാമ്ബില്‍ ക്രമീകരിച്ചിരുന്നു. കോട്ടറിഞ്ഞും കൗതുകം കൊണ്ടും നിരവധിപേരാണ് …

Read More »

വാട്ട്സപ്പ് നിശ്ചലം, എന്താണ് സംഭവമെന്ന് അന്വേഷിച്ച്‌ ട്വിറ്റര്‍ ട്രെന്‍ഡ്..

ആദ്യം ഡബിള്‍ ടിക്ക് ലഭിക്കാതെയായി, പിന്നെ ഗ്രൂപ്പ് മെസേജുകള്‍ പോവാതെയായി, അവസാനം വാട്ട്സപ്പ് സേവനം പൂര്‍ണമായും നിലച്ചതോടെ ഉപഭോക്താക്കള്‍ ആശങ്കയിലായി. ഏകദേശം ഒരു മണിക്കൂറായി വാട്ട്സപ്പില്‍ അയക്കുന്ന മെസേജുകളില്‍ ഡബിള്‍ ടിക്കില്ലായിരുന്നു. അല്പ സമയത്തിനകം തന്നെ സേവനം പൂര്‍ണമായി നിലക്കുകയായിരുന്നു. വാട്ട്സപ്പില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി ട്വിറ്ററിലും ഫെയ്സ്ബുക്കിലും പൊരിഞ്ഞ ചര്‍ച്ചകള്‍ നടക്കുകയാണ്. അയക്കുന്ന മെസേജുകളില്‍ ഡബിള്‍ ടിക്ക് കാണുന്നില്ലെങ്കിലും കിട്ടേണ്ടവര്‍ക്ക് മേസേജ് ലഭിക്കുന്നുണ്ട് എന്നതാണ് തമാശ. ഇതോടെ അത്യാവശ്യമായി …

Read More »

മാസ്സം 126 രൂപ ;1 വർഷത്തെ അൺലിമിറ്റഡ് പ്ലാൻ ഇതാ..

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച പ്രീപെയ്ഡ് പ്ലാൻ ആണ് 1515 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത്. 1515 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഇതാ ദിവസ്സേന 2 ജിബിയുടെ ഡാറ്റ എന്നിവയാണ് ലഭ്യമാകുന്നത്. 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത് .മാസ്സം നോക്കുകയാണെങ്കിൽ ഈ പ്ലാനുകളിൽ വെറും 126 രൂപ മാത്രമാണ് വരുന്നത് .ഇത് ഡാറ്റയ്ക്ക് മാത്രം ലഭിക്കുന്ന പ്ലാൻ ആണ്

Read More »

കള്ള് കേരളത്തിലുള്ള പാനീയം; കള്ളിനെയും മയക്കുമരുന്നിനെയും രണ്ടായി കണ്ടാല്‍ മതിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണത്തില്‍ കള്ളും മയക്കുമരുന്നും രണ്ടും രണ്ടായി കാണണമെന്ന പ്രസ്താവനയുമായി മന്ത്രി വി ശിവന്‍കുട്ടി. കള്ള് കേരളത്തിലുള്ള പാനീയമാണെന്നും കള്ളിനെയും മയക്കുമരുന്നിനെയും രണ്ടായി കണ്ടാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. ലഹരി വിരുദ്ധ പ്രചാരണം നടത്തുന്ന സര്‍ക്കാര്‍ തന്നെ ഫലങ്ങളില്‍നിന്നുള്ള മദ്യനിര്‍മാണത്തിന് അനുമതി നല്‍കുന്നുവെന്ന വിമര്‍ശനങ്ങളെ വി ശിവന്‍കുട്ടി തള്ളി. മയക്കുമരുന്നും അതുപൊലെയുള്ള ലഹരികളും ഉപയോഗിക്കുന്നതാണ് തടയുന്നത്. രണ്ടിന്റെയും ഭവിഷ്യത്ത് നമുക്കറിയാമല്ലോ. കള്ള് നമ്മുടെ നാട്ടിലെ പാനീയമാണ്. …

Read More »

പൊന്നിയിൻ സെൽവൻ അതി ​ഗംഭീരം, തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കണം – മനസ്സ് തുറന്ന് കത്രീന കൈഫ്..

തന്റെ പുതിയ ചിത്രമായ ഫോൺ ഭൂതിന്റെ റിലീസിന് കാത്തിരിക്കുകയാണ് ബോളിവുഡ് നടി കത്രീന കൈഫ്. ഈ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെ കൂടുതൽ തെന്നിന്ത്യൻ സിനിമകൾ ചെയ്യണമെന്ന ആ​ഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് നടി. വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിനോടാണ് താരം ഇക്കാര്യം പറഞ്ഞത്. നല്ല തിരക്കഥയും ശക്തമായ കഥാപാത്രവുമാണെങ്കിൽ ഭാഷ തനിക്ക് ഒരു തടസമല്ലെന്നാണ് കത്രീന പറഞ്ഞത്. പ്രതിഭാസം എന്ന് വിശേഷിപ്പിക്കാവുന്ന സംവിധായകർ ദക്ഷിണേന്ത്യയിൽ ഉണ്ടെന്നും അവർ പറഞ്ഞു. പൊന്നിയിൻ സെൽവനെയാണ് അവർ …

Read More »

ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയേക്കും, എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ചെന്നിത്തല ?

മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന നേതാവുമായ രമേശ് ചെന്നിത്തലയെ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എഐസിസി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രവര്‍ത്തക സമിതിയും കോണ്‍ഗ്രസ് പുനസംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് രമേശ് ചെന്നിത്തലയ്ക്ക് നിര്‍ണായക സ്ഥാനം നല്‍കാന്‍ ഹൈക്കമാന്റ് ആലോചിക്കുന്നത്. ഹിന്ദി ഭാഷയിലെ അദ്ദേഹത്തിന്റെ പ്രാവീണ്യം ദേശീയ തലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ സഹായകമാകും എന്നാണ് എഐസിസി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. നിലവില്‍ ഗുജറാത്തിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതി …

Read More »