തിരുവനന്തപുരം: ചർമമുഴ വന്ന പശുക്കളുടെ ചികിത്സ മൃഗാശുപത്രി വഴി സൗജന്യമാക്കാനുള്ള നടപടികൾ ആരംഭിച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. എല്ലാ വീടുകളിലും വാക്സിൻ നൽകാനുള്ള ക്രമീകരണം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കാലിത്തീറ്റയിൽ മായം ചേർക്കുന്നത് തടയാനുള്ള നിയമം ഉടൻ നടപ്പാക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. കാലിത്തീറ്റയിലെ മായം തടയാൻ ബിൽ തയ്യാറാണ്, എത്രയും വേഗം നിയമം പാസാക്കും. നിയമം പ്രാബല്യത്തിൽ വന്നാൽ കുറ്റം ചെയ്യുന്നവർ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. …
Read More »സ്പീക്കറുടെ ഓഫീസിന് മുന്നിൽ അസാധാരണ പ്രതിഷേധം; സത്യാഗ്രഹവുമായി പ്രതിപക്ഷ എംഎൽഎമാർ
തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിന്‍റെ ഓഫീസിന് മുന്നിൽ അസാധാരണമായ പ്രതിഷേധവുമായി പ്രതിപക്ഷം. യു.ഡി.എഫ് എം.എൽ.എമാർ സ്പീക്കറുടെ ഓഫീസിന് മുന്നിൽ സത്യാഗ്രഹം ആരംഭിച്ചു. ഇവരെ തടയാൻ വാച്ച് ആൻഡ് വാർഡ് എത്തിയതോടെ ബഹളമുണ്ടായി. സ്പീക്കർക്കെതിരെ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം മുഴക്കി. സ്പീക്കർ പിണറായിയുടെ വേലക്കാരനായി മാറിയെന്ന് പ്രതിപക്ഷം വിമർശിച്ചു. സ്പീക്കർ അപമാനമാണെന്നും ആരോപിച്ചു. സ്പീക്കർ ഇതുവരെ ഓഫീസിൽ എത്തിയിട്ടില്ല. അതേസമയം തിരുവഞ്ചൂർ രാധാകൃഷ്ണനെ വാച്ച് ആൻഡ് വാർഡ് ആക്രമിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ഭരണപക്ഷ …
Read More »ബ്രഹ്മപുരം തീപിടുത്തം പ്രത്യേക സംഘം അന്വേഷിക്കും; ഒടുവിൽ മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തിൽ നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൂട്ടായ പരിശ്രമത്തിലൂടെയാണ് തീ അണച്ചതെന്നും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രഹ്മപുരത്തെ തീപിടുത്തത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യത്തിന്‍റെ ആറ് മീറ്ററോളം ആഴത്തിലാണ് തീപിടിത്തമുണ്ടായതെന്നും ഇത് പ്രതിസന്ധി സൃഷ്ടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദഗ്ദ്ധ അഭിപ്രായം തേടിയാണ് മുന്നോട്ട് പോയത്. കൃത്രിമ മഴ ഉൾപ്പെടെയുള്ള സാധ്യതകൾ പരിശോധിച്ചെങ്കിലും പ്രായോഗികമല്ലാത്തതിനാൽ പതിവ് രീതിയാണ് സ്വീകരിക്കുകയായിരുവെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. ബ്രഹ്മപുരം …
Read More »“സ്ത്രീ സുരക്ഷ ചർച്ച ചെയ്യാതിരിക്കാൻ ഇത് കൗരവ സഭയോ”: വി.ഡി സതീശൻ
തിരുവനന്തപുരം: സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് നിയമസഭയിൽ ബഹളം വച്ച് പ്രതിപക്ഷം. ഉമ തോമസ് എം.എൽ.എ നൽകിയ നോട്ടീസ് സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കർ നിലപാടെടുത്തതോടെയാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. ഇത് അടുത്തിടെ നടന്ന സംഭവമല്ലെന്നായിരുന്നു ഭരണപക്ഷത്തിന്‍റെ നിലപാട്. പട്ടാപ്പകൽ പതിനാറുകാരിയെ ആക്രമിച്ചതും സ്ത്രീസുരക്ഷയും ഉൾപ്പെടുത്തിയാണ് ഉമ തോമസ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. അടിയന്തര പ്രമേയത്തിന് അനുമതിയില്ലെന്ന് സ്പീക്കർ നിലപാടെടുത്തതോടെയാണ് പ്രതിപക്ഷം സ്പീക്കർക്കെതിരെ തിരിഞ്ഞത്. സ്ത്രീ സുരക്ഷ ചർച്ച …
Read More »വനിതാ പ്രീമിയർ ലീഗ്; മുംബൈ ഇന്ത്യൻസിന് അഞ്ചാം ജയം
മുംബൈ: വനിതാ പ്രീമിയർ ലീഗ് ടി20യിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ അഞ്ചാം ജയം. ഗുജറാത്ത് ജയന്‍റ്സിനെ 55 റൺസിനാണ് മുംബൈ ഇന്ത്യൻസ് തോൽപ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തപ്പോൾ ഗുജറാത്തിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുക്കാനേ കഴിഞ്ഞൊള്ളൂ. മുംബൈക്ക് വേണ്ടി നാറ്റ് സിവർ, ഹെയ്ലി മാത്യൂസ് എന്നിവർ മൂന്ന് വിക്കറ്റ് വീതവും …
Read More »സൗദിയിൽ വാഹനം വെള്ളക്കെട്ടില്‍ അകപ്പെട്ടു; 4 കുട്ടികളെ കാണാതായി
റിയാദ്: വാഹനം വെള്ളക്കെട്ടില്‍ അകപ്പെട്ട് സൗദി അറേബ്യയിലെ ജിസാനിൽ ഒരു കുടുംബത്തിലെ 4 കുട്ടികളെ കാണാതായി. കാണാതായ കുട്ടികളിൽ ഒരാളുടെ മൃതദേഹം പിന്നീട് നടത്തിയ തെരച്ചിലിൽ കണ്ടെടുത്തു. വാദി വാസിഇലായിലാണ് സംഭവം. കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനം മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയതിനെ തുടർന്നാണ് മാതാപിതാക്കളുടെ കൺമുന്നിൽ കുട്ടികളെ കാണാതായത്. ജിസാനിലെ സ്വബ്‍യയിലെ ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെ വാഹനം വെള്ളക്കെട്ടിൽ അകപ്പെടുകയായിരുന്നു. പിക്കപ്പ് വാഹനം അപകടത്തിൽപ്പെട്ട സ്ഥലത്ത് നിന്ന് വളരെ അകലെ നിന്നാണ് സിവിൽ …
Read More »‘എനിക്ക് ആരുടെയും സഹായം ആവശ്യമില്ല’; വൈറലായി ആന സ്വയം കുളിക്കുന്ന വീഡിയോ
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ് അനിമൽ വീഡിയോസ്. അത്തരത്തിൽ ഒരു ആനയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വീഡിയോയിൽ ഒരു ആന പൈപ്പ് ഉപയോഗിച്ച് കുളിക്കുന്നത് കാണാം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സുശാന്ത നന്ദ സാധാരണയായി ഇതുപോലുള്ള നിരവധി മൃഗങ്ങളുടെ വീഡിയോകൾ പങ്കിടാറുണ്ട്. പൈപ്പിൽ നിന്നും ദേഹത്തേക്ക് വെള്ളമൊഴിച്ച് ആന കുളിക്കുന്നത് വീഡിയോയിൽ കാണാം. പൈപ്പ് തുമ്പിക്കൈ കൊണ്ടാണ് പിടിച്ചിരിക്കുന്നത്. ആരുടെയും …
Read More »ബ്രഹ്മപുരത്തെ ബയോ മൈനിംഗ് സമ്പൂർണ പരാജയം: സംസ്ഥാനതല നിരീക്ഷണ സമിതി
കൊച്ചി: ബ്രഹ്മപുരത്തെ ബയോ മൈനിംഗ് സമ്പൂർണ പരാജയമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ നിയോഗിച്ച സംസ്ഥാനതല നിരീക്ഷണ സമിതി. ബ്രഹ്മപുരത്ത് ഇതുവരെ സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം കൊച്ചി കോർപ്പറേഷനാണെന്നാണ് സമിതിയുടെ വിലയിരുത്തൽ. പരിസ്ഥിതി നിയമങ്ങളും വിദഗ്ധ നിർദ്ദേശങ്ങളും പൂർണ്ണമായും ലംഘിക്കപ്പെട്ടു. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ നടന്നതായി സമിതി ഹരിത ട്രൈബ്യൂണലിന്‍റെ ചെന്നൈ ബെഞ്ചിന് റിപ്പോർട്ട് നൽകി. യുദ്ധകാലാടിസ്ഥാനത്തിൽ മാലിന്യം നീക്കിയില്ലെങ്കിൽ ഇനിയും തീപിടിത്തമുണ്ടാകും. തീപിടിത്തമുണ്ടായാൽ അത് അണയ്ക്കാൻ കഴിയുന്ന സൗകര്യങ്ങൾ വളരെ കുറവാണ്. ഉള്ള …
Read More »ബ്രഹ്മപുരം തീപിടിത്തം; മുഖ്യമന്ത്രിയുടെ പ്രത്യേക പ്രസ്താവന ഇന്ന്
തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ പുരോഗതിയും ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികളും വിഷപ്പുക സൃഷ്ടിച്ച പ്രശ്നങ്ങളും സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിക്കും. കഴിഞ്ഞ രണ്ട് ദിവസം വിഷയം നിയമസഭയെ പിടിച്ചുകുലുക്കിയിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു. വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്കുള്ള മറുപടിയും മുഖ്യമന്ത്രിയുടെ പ്രസ്താവനയിലുണ്ടാകും.
Read More »സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽ മഴക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ഇന്നു മുതൽ വേനൽമഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ മഴയുണ്ടാകും. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് ആദ്യം മഴ ലഭിക്കുക. വടക്കൻ കേരളത്തിൽ വെള്ളിയാഴ്ചയോടെ മഴ ലഭിക്കും. സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവുണ്ടായി. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്കുകൾ പ്രകാരം പാലക്കാട് എരുമയൂരിലാണ് ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.
Read More »
NEWS 22 TRUTH . EQUALITY . FRATERNITY