Breaking News

Latest News

ഒഡീഷയിലെ ദുരന്തമുഖത്തു നിന്നും വീട്ടിൽ തിരിച്ചെത്തിയ ധീര ജവാൻ അനീഷിനെ പരിചയപ്പെടാം

രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിൽ ഒന്നാണ് ഒഡീഷ ട്രെയിൻ ദുരന്തം.288 ൽ അധികം പേർ മരണത്തിനു കീഴടങ്ങുകയും ആയിരങ്ങൾക്ക് പരിക്കേൾക്കുകയും ചെയ്ത ഈ ട്രെയിൻ ദുരന്തം അക്ഷരാർത്ഥത്തിൽ മനുഷ്യമനസ്സാക്ഷിയെ മരവിപ്പിച്ച സംഭവമായിരുന്നു ദുരന്തമുഖത്തു നിന്നും രക്ഷപെട്ട് നാട്ടിലെത്തിയ പട്ടാളക്കാരൻ അനീഷിനെ ഞങ്ങൾ കാണുകയുണ്ടായി. അദ്ദേഹം പത്തനംതിട്ട അടൂർ നിവാസിയാണ്ട്. 24 മണിക്കൂറും രാജ്യത്തിനു വേണ്ടി ജീവൻ സമർപ്പിക്കുന്നവരാണ് പട്ടാളക്കാർ. വീട്ടിലേക്ക് ഒരു സർപ്രൈസ് സന്ദർശനം ആഗ്രഹിച്ച് യാത്ര …

Read More »

കൊട്ടാരക്കരയിൽ നടത്തിയ ഏപ്രിൽ കൂൾ കൂട്ട ഓട്ടം

കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 8 ആം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊട്ടാരക്കരയിൽ നടത്തിയ ഏപ്രിൽ കൂൾ കൂട്ട ഓട്ടം.

Read More »

സോൺട കമ്പനിക്ക് ക്ലീൻ ചിറ്റ് കൊടുത്തിട്ടില്ല: എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: സോൺട കമ്പനിക്ക് ആരും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബ്രഹ്മപുരത്ത് സംഭവിച്ചതിനു പിന്നിലുള്ളവരെ കണ്ടെത്തി നടപടി സ്വീകരിക്കും. കമ്പനിയെ നോക്കിയല്ല സർക്കാർ നടപടി സ്വീകരിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. അതേസമയം, കോഴിക്കോട് കോർപ്പറേഷനിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സോൺട കമ്പനിയുമായുള്ള കരാർ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ആവശ്യമാണെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു. നടപടികളുടെ ഭാഗമായി കമ്പനി എംഡിയെ വിളിച്ചു വരുത്തും. …

Read More »

ക്രൈം നന്ദകുമാർ ജീവിതം തകർത്തു; കൊച്ചിയിൽ യുവതിയുടെ ആത്മഹത്യാ ശ്രമം

കൊച്ചി: ക്രൈം മാഗസിൻ എഡിറ്റർ ടി.പി നന്ദകുമാർ തന്‍റെ ജീവിതം ഇല്ലാതാക്കിയെന്ന് ആരോപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ നാട്ടുകാർ ഇടപെട്ട് തടഞ്ഞു. ക്രൈം നന്ദകുമാറിന്‍റെ ഓഫീസിലെ മുൻ ജീവനക്കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി. പോലീസും നാട്ടുകാരും ചേർന്നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ 11.30ന് ദേശാഭിമാനി ജംഗ്ഷനിലായിരുന്നു സംഭവം. ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താനായിരുന്നു ശ്രമം. ക്രൈം നന്ദകുമാർ ചാനലിലൂടെ തന്നെക്കുറിച്ച് …

Read More »

പരാമർശം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി; ഗണേഷ് കുമാർ എംഎൽഎയ്ക്കെതിരെ ഐഎംഎ

തിരുവനന്തപുരം: ഡോക്ടർമാർക്കെതിരെ പരാമർശം നടത്തിയ കെ.ബി ഗണേഷ് കുമാർ എം.എൽ.എയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ. ഗണേഷ് കുമാറിൻ്റെ കലാപ ആഹ്വാനം കേരളത്തിലെ പൊതുസമൂഹത്തോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. സുൽഫി നൂഹു, സംസ്ഥാന സെക്രട്ടറി ജോസഫ് ബെനവൻ എന്നിവർ ചൂണ്ടിക്കാട്ടി. ഈ മാസം 17ന് (വെള്ളിയാഴ്ച) ആശുപത്രി ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഐ.എം.എ സംസ്ഥാന വ്യാപകമായി മെഡിക്കൽ പണിമുടക്കുമായി മുന്നോട്ട് പോകുമ്പോൾ, ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾക്കെതിരെ …

Read More »

വിജേഷ് പിള്ള ഒളിവിൽ, ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല: കർണാടക പോലീസ്

ബെംഗളൂരു: കേസിൽ നിന്ന് പിൻമാറാൻ സ്വപ്ന സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിലാണെന്ന് കർണാടക പോലീസ്. വിജേഷ് പിള്ളയുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് ബെംഗളൂരു വൈറ്റ്ഫീൽഡ് ഡിസിപി പറഞ്ഞു. വാട്സാപ്പിലൂടെയാണ് വിജേഷ് പിള്ളയ്ക്ക് സമൻസ് അയച്ചത്. ഇതിനോട് വിജേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫോൺ സ്വിച്ച് ഓഫ് ആണ്. എത്രയും വേഗം കെ.ആർ പുര പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് സമൻസ് അയച്ചിരിക്കുന്നത്. വിജേഷ് പിള്ളയെ കണ്ടെത്താൻ ആവശ്യമെങ്കിൽ കേരള …

Read More »

വിസി നിയമനം; സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കൽക്കട്ട ഹൈക്കോടതി

കൊൽക്കത്ത: യൂണിവേഴ്സിറ്റികളിൽ വി സിമാരുടെ കാലാവധി നീട്ടി നൽകാനോ പുനർനിയമനം നടത്താനോ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കൽക്കട്ട ഹൈക്കോടതി. ബംഗാൾ സർവകലാശാല നിയമത്തിലെ ഭേദഗതികളുടെ അടിസ്ഥാനത്തിൽ സർക്കാർ നിയമിച്ച 29 സർവകലാശാലകളിലെ വിസിമാരുടെ നിയമനം റദ്ദാക്കാനും ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് രാജർഷി ഭരദ്വാജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. 2012 ലും 2014 ലും വരുത്തിയ ഭേദഗതികളുടെ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഉത്തരവ്. …

Read More »

പരാമർശം അപകീർത്തിയുണ്ടാക്കി, മാപ്പ് പറയണം; സ്വപ്നയ്ക്ക് എം.വി ഗോവിന്ദന്‍റെ നോട്ടീസ്

കണ്ണൂര്‍: സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾ പിൻവലിക്കാൻ 30 കോടി വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലിൽ സ്വപ്നയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നഷ്ടപരിഹാരമായി ഒരു കോടി ആവശ്യപ്പെട്ടാണ് എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചത്. സ്വപ്നയുടെ പരാമർശം അപകീർത്തിയുണ്ടാക്കിയെന്നും ആരോപണം പിൻവലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. സ്വപ്നയുടെ വെളിപ്പെടുത്തൽ വസ്തുതാപരമായി തെറ്റാണ്. വിജേഷ് പിള്ളയെ തനിക്കോ കുടുംബത്തിനോ …

Read More »

നിയമസഭയിൽ നടക്കുന്ന സംഭവങ്ങൾ കുടുംബ അജണ്ടയുടെ ഭാഗം: വി. ഡി സതീശന്‍

തിരുവനന്തപുരം: മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്പീക്കറെ പരിഹസിക്കാനുള്ള കുടുംബ അജണ്ടയുടെ ഭാഗമാണ് നിയമസഭയിൽ നടക്കുന്ന കാര്യങ്ങൾ. എത്ര പി.ആർ വർക്ക് ചെയ്തിട്ടും മരുമകൻ സ്പീക്കർക്കൊപ്പം വരാത്തതാണ് ഇതിനു പിന്നിലെ കാരണം. സ്പീക്കറെ പരിഹാസപാത്രമാക്കി പ്രതിപക്ഷത്തിന്‍റെ ശത്രുവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിയമസഭാ നടപടികൾ അട്ടിമറിക്കാനുള്ള കുടുംബ അജണ്ടയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിയമസഭയിൽ നടക്കുന്നത്. മേശപ്പുറത്ത് ഒരു പേപ്പർ വെക്കാൻ സ്പീക്കർ വിളിച്ചപ്പോൾ …

Read More »

സിസിഎല്‍; പോയിന്‍റ് ടേബിളില്‍ കേരള സ്ട്രൈക്കേഴ്സ് അവസാന സ്ഥാനത്ത്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിലെ മത്സരങ്ങൾ കഴിഞ്ഞ വാരാന്ത്യത്തിൽ അവസാനിച്ചപ്പോൾ കേരള സ്ട്രൈക്കേഴ്സ് പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്ത്. കളിച്ച 4 മത്സരങ്ങളിലും പരാജയപ്പെട്ട സ്ട്രൈക്കേഴ്സിന് ഒരു പോയിന്‍റ് പോലും നേടാനായിട്ടില്ല. ആശ്വാസ ജയം തേടി കഴിഞ്ഞ ശനിയാഴ്ച ഭോജ്പുരി ദബാങ്സിനെതിരെ കളിച്ച സ്ട്രൈക്കേഴ്സ് ആ മത്സരത്തിലും പരാജയപ്പെട്ടിരുന്നു. തെലുങ്ക് വാരിയേഴ്സ്, കർണാടക ബുൾഡോസേഴ്സ്, മുംബൈ ഹീറോസ്, ഭോജ്പുരി ദബാംഗ്സ് എന്നിവരോട് കേരള സ്ട്രൈക്കേഴ്സ് പരാജപ്പെട്ടിരുന്നു. ഫെബ്രുവരി 19ന് …

Read More »