ബാഗ്ദാദ്: ബുഷിന് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ ഇപ്പോഴും ദുഃഖമില്ലെന്ന് ഇറാഖി മാധ്യമപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ മുൽതസർ അൽ സെയ്ദി. വർഷങ്ങൾക്ക് ശേഷവും 2008 ൽ നടന്ന സംഭവത്തിൽ തനിക്ക് ഇപ്പോഴും ദുഃഖമില്ലെന്ന് റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ മുൽതസർ പറഞ്ഞു. 20 വർഷം മുമ്പ് അധിനിവേശകരായി വന്ന അതേ ആളുകൾ തന്നെയാണ് പരാജയങ്ങളും അഴിമതിയും വകവയ്ക്കാതെ ഇപ്പോഴും ഭരിക്കുന്നത്. ഇത്തരത്തിലുള്ള കപട രാഷ്ട്രീയക്കാരെക്കുറിച്ച് അമേരിക്കയ്ക്ക് നന്നായി അറിയാമെന്നും മുൽതസർ അൽ …
Read More »രക്ഷകയായി നൈന; തീപിടിത്തത്തിൽ നിന്നും വളർത്തു പൂച്ച രക്ഷിച്ചത് 6 ജീവനുകൾ
അമേരിക്ക: വളർത്തുപൂച്ചയുടെ ഇടപെടലിൽ തീപിടിത്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട് ആറംഗ കുടുംബം. അമേരിക്കയിലെ ഒഹിയോയിലെ അലീസ ജോൺ ഹാളും, കുടുംബവുമാണ് 6 മാസം പ്രായമുള്ള നൈന എന്ന പൂച്ചക്കുട്ടിയുടെ ഇടപെടലിൽ രക്ഷപെട്ടത്. പുലർച്ചെ 5 മണിയോടെയാണ് സംഭവം. ഉറങ്ങിക്കിടന്നിരുന്ന അലീനയെ വളർത്തുപൂച്ച വല്ലാതെ ശല്യപ്പെടുത്തി കൊണ്ടേയിരിക്കുകയായിരുന്നു. പൂച്ച കളിക്കുന്നതാകുമെന്ന് കരുതി അവഗണിച്ചു. എന്നാൽ വീണ്ടും തുടർന്നപ്പോൾ നൈനയെ പുറത്താക്കാൻ എഴുന്നേറ്റപ്പോഴാണ് എന്തോ കത്തുന്ന മണം വന്നത്. താഴത്തെ നിലയിൽ നിന്ന് …
Read More »മാലിന്യ നിർമാർജനം വിജയകരമായത് സോൺടയെ ഒഴിവാക്കിയ ശേഷം: കൊല്ലം മേയർ
കൊല്ലം: കൊല്ലം കോർപ്പറേഷനിൽ മാലിന്യ നിർമാർജനം വിജയകരമായി നടപ്പാക്കാൻ കാരണം സോൺട കമ്പനിയെ ഒഴിവാക്കിയതാണെന്ന് കൊല്ലം മേയറും സി.പി.എം നേതാവുമായ പ്രസന്ന ഏണസ്റ്റ്. ഇടത് സർക്കാർ പൂങ്കാവനമാക്കി മാറ്റിയ കൊല്ലത്തെയും ഗുരുവായൂരിലെയും മാലിന്യ പ്ലാന്‍റുകൾ പ്രതിപക്ഷം സന്ദർശിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ സോൺടയുമായുള്ള കരാറിൽ നിന്ന് പിൻമാറി ഉത്തരവാദിത്തമുള്ള മറ്റൊരു കമ്പനിക്ക് കരാർ കൈമാറിയതിനാലാണ് പൂങ്കാവനം സാധ്യമായതെന്ന് മേയർ …
Read More »ക്വാറി ഉടമകൾക്ക് തിരിച്ചടി; ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജി പിൻവലിച്ചു
ന്യൂ ഡൽഹി: പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ ക്വാറി ഉടമകൾ നൽകിയ ഹർജി പിൻവലിച്ചു. കോടതി തള്ളുമെന്നതിനാലാണ് ഹർജി പിൻവലിച്ചത്. നിലവിലുള്ള ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിലവിൽ കാർഷിക ഗാർഹിക ആവശ്യങ്ങൾക്ക് മാത്രമേ ഭൂമി ഉപയോഗിക്കാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ പുനഃപരിശോധന നൽകാൻ ക്വാറി ഉടമകൾക്ക് രണ്ടാഴ്ചത്തെ സമയം നൽകി.
Read More »സ്റ്റേഷനിൽ വാഹനങ്ങൾ കത്തിച്ച സംഭവം; ചാണ്ടി ഷമീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
കണ്ണൂർ: കണ്ണൂർ വളപട്ടണം പൊലീസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന അഞ്ച് വാഹനങ്ങൾക്ക് തീയിട്ട കാപ്പ കേസിലെ പ്രതി ചാണ്ടി ഷമീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സഹോദരനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ചാണ്ടി ഷമീം പൊലീസ് സ്റ്റേഷനിലെത്തി വാഹനങ്ങൾക്ക് തീയിട്ടത്. വിവിധ കേസുകളിൽ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾക്കാണ് തീയിട്ടത്. ഷമീമിന്‍റെ വാഹനവും ഇതിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. പർദ ധരിച്ചാണ് ഷമീം എത്തിയതെന്ന് പൊലീസ് പറഞ്ഞു. …
Read More »പ്രതിപക്ഷ – ഭരണപക്ഷ ബഹളം; ലോക്സഭ 2 മണി വരെ നിർത്തിവെച്ചു
ന്യൂഡൽഹി: അദാനി വിഷയത്തിൽ ജെപിസി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും ബഹളം വെച്ചതോടെ ലോക്സഭ ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവച്ചു. ഇന്ത്യയിലെ ഭരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്ത് നടത്തിയ പ്രസ്താവനകൾ പ്ലക്കാർഡുകളായി ഉയർത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സഭയിൽ പ്ലക്കാർഡുകൾ ഉയർത്തരുതെന്ന് സ്പീക്കർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങാതെ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. ജെഡിയു, ബിആർഎസ്, …
Read More »കേന്ദ്രത്തിൻ്റെ ഓണ്‍ലൈന്‍ കോഴ്സിൽ പങ്കെടുക്കാൻ താലിബാൻ
കോഴിക്കോട്: വിദേശ പ്രതിനിധികൾക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് നടത്തുന്ന ‘ഇമേഴ്‌സിങ് വിത്ത് ഇന്ത്യൻ തോട്ട്സ്’ എന്ന 4 ദിവസത്തെ ഓൺലൈൻ കോഴ്സിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിൽ നിന്നുള്ളവരും പങ്കെടുക്കുമെന്ന് റിപ്പോർട്ട്. കോഴിക്കോട് ഐഐഎം മുഖേനയാണ് വിദേശകാര്യ മന്ത്രാലയം കോഴ്സ് സംഘടിപ്പിക്കുന്നത്. വിദേശകാര്യ മന്ത്രാലയമാണ് ക്ഷണം അയച്ചത്. താലിബാനുമായി ഇടപഴകാനുള്ള ഇന്ത്യയുടെ മറ്റൊരു ചുവടുവെപ്പാണ് ഈ നീക്കമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കോഴ്സ് ഓൺലൈനായതിനാൽ അഫ്ഗാനിസ്ഥാൻ, തായ്‌വാൻ, മാലി എന്നിവിടങ്ങളിൽ …
Read More »സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന പരാതി; നിയമപരമായി നേരിടുമെന്ന് വിജേഷ് പിള്ള
കൊച്ചി: സ്വപ്ന സുരേഷിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത പൊലീസ് കേസിനെ നിയമപരമായി നേരിടുമെന്ന് കേസിലെ പ്രതി വിജേഷ് പിള്ള. കർണാടക പൊലീസിൽ നിന്ന് ഹാജരാകാൻ നോട്ടീസ് ലഭിച്ചിട്ടില്ല. ഇത് ലഭിച്ച ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും വിജേഷ് പിള്ള പറഞ്ഞു. സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വിജേഷ് പിള്ളയ്ക്കെതിരെ കർണാടക കെ ആർ പുര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വിജേഷ് കൂടിക്കാഴ്ച നടത്തിയ സുറി ഹോട്ടലിൽ സ്വപ്നയുമായെത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. …
Read More »സ്വപ്നക്കെതിരെ നിയമ നടപടി നടക്കുന്നു; വ്യക്തത വരുത്താതെ എം വി ഗോവിന്ദൻ
പത്തനംതിട്ട: സ്വപ്ന സുരേഷിനെതിരെ നിയമനടപടി നടക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എന്നാൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്ന ചോദ്യത്തിന് സംസ്ഥാന സെക്രട്ടറിക്ക് ഉത്തരമില്ല. മാനനഷ്ടക്കേസ് നൽകുമെന്നായിരുന്നു എം വി ഗോവിന്ദൻ ആദ്യം പ്രതികരിച്ചത്. കോൺഗ്രസിനും ബി.ജെ.പിക്കും ഒരേ സാമ്പത്തിക നയമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ബി.ജെ.പിക്ക് ഹിന്ദുത്വ നിലപാട്. കോൺഗ്രസിന് മൃദു ഹിന്ദുത്വം. കോൺഗ്രസിന് എപ്പോൾ വേണമെങ്കിലും ബി.ജെ.പിയാകാം. കോൺഗ്രസിൽ വലിയ ആഭ്യന്തര കലഹമാണ് നടക്കുന്നത്. ബ്രഹ്മപുരം …
Read More »കോഴിക്കോട് ബസ് സ്കൂട്ടറിൽ ഇടിച്ച് മറിഞ്ഞു; ഒരു മരണം
മാവൂർ: കോഴിക്കോട് കൽപ്പള്ളിയിലുണ്ടായ ബസ് അപകടത്തിൽ ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ മാവൂർ അടുവാട് സ്വദേശി അർജുൻ സുധീറാണ് മരിച്ചത്. കോഴിക്കോട് നിന്ന് മാവൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. എതിർദിശയിൽ നിന്ന് വന്ന സ്കൂട്ടറിൽ ഇടിച്ച ബസ് നീർത്തടത്തിലേക്ക് മറിയുകയായിരുന്നു. ഒരു ബസ് യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. രാവിലെ 10.30 ഓടെയായിരുന്നു അപകടം.
Read More »