Breaking News

Latest News

സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു; പവന് കൂടിയത് 560 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. ഇന്നലെയും സ്വർണവില ഉയർന്നിരുന്നു. ഇന്നലെ പവന് 240 രൂപയാണ് കൂടിയത്. ഇന്ന് പവന് 560 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 42,520 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1,840 രൂപയുടെ വർധനവാണ് സ്വർണ വിലയിൽ ഉണ്ടായത്.

Read More »

സഭയിൽ ഇന്നും പുകമയം; ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ബഹളം

തിരുവനന്തപുരം: ‘ബ്രഹ്മപുരം’ വിഷയം ഇന്നും നിയമസഭയിൽ. കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ കൗൺസിലർമാരെ പൊലീസ് ക്രൂരമായി മർദ്ദിച്ചതും യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്ത സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോജി എം ജോൺ എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ അനുമതി നൽകില്ലെന്നും ആദ്യ സബ്മിഷനായി പരിഗണിക്കാമെന്നും സ്പീക്കർ മറുപടി നൽകി. മുതിർന്ന നേതാക്കളെ പോലും ക്രൂരമായി മർദ്ദിച്ച സംഭവം ഗൗരവതരമായ വിഷയമാണെന്നും …

Read More »

പൊലീസ് സ്റ്റേഷന്‍ പരിസരത്തെ വാഹനങ്ങള്‍ക്ക് തീപിടിച്ചു; പ്രതി കത്തിച്ചെന്ന് പരാതി

കണ്ണൂര്‍: വളപട്ടണം പൊലീസ് സ്റ്റേഷൻ പരിസരത്തെ വാഹനങ്ങള്‍ കത്തി നശിച്ചു. കാപ്പ കേസിലെ പ്രതി ചാണ്ടി ഷമീം തീകൊളുത്തി എന്നാണ് പരാതി. ഒരു ജീപ്പും ബൈക്കും പൂർണമായും കാറും സ്കൂട്ടറും ഭാഗികമായും കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പൊലീസിനെ ആക്രമിച്ചതിന് ഷമീമിന്‍റെ സഹോദരനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പ്രതികാരമായാണ് ഇയാൾ വാഹനത്തിന് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു. ചാണ്ടി ഷമീമിനായി തിരച്ചിൽ തുടരുകയാണ്.

Read More »

ഐഎസ്എൽ ഫൈനലിൽ എടികെ മോഹൻബഗാൻ ബെംഗളൂരുവിനെ നേരിടും

കൊൽക്കത്ത: ഹൈദരാബാദ് എഫ് സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് കൊൽക്കത്ത എടികെ മോഹൻ ബഗാൻ ഐഎസ്എൽ ഫൈനലിൽ. സ്കോർ: എടികെ -4, ഹൈദരാബാദ് – 3. ആദ്യപാദ മത്സരവും എക്സ്ട്രാ ടൈം വരെ നീണ്ട 2–ാം പാദ മത്സരവും ഗോൾ രഹിത സമനിലയിലായിരുന്നു. 18ന് ഗോവയിൽ നടക്കുന്ന ഫൈനലിൽ എടികെ ബെംഗളൂരു എഫ്സിയെ നേരിടും. നേരത്തെ ലീഗ് ഘട്ടത്തിൽ ഇരുടീമുകളും ഹോം ഗ്രൗണ്ടിൽ 1-0 ജയം നേടിയിരുന്നു. കൊൽക്കത്തയിലെ സാൾട്ട് …

Read More »

തായിഫിൽ ശക്തമായ ചുഴലിക്കാറ്റ്; പിക്കപ്പ് വാന്‍ മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്

റിയാദ്: തായിഫിൽ ശക്തമായ ചുഴലിക്കാറ്റിനിടെ പിക്കപ്പ് വാൻ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ തായിഫ് കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തായിഫിന്‍റെ വടക്ക് അല്‍ഹിജ്ന്‍ പാലത്തിന് കിഴക്ക് അൽ അസബിൽ ഇന്നലെ വൈകുന്നേരമാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കല്ലുകളും മണലും ആകാശത്തേക്ക് ഉയരുന്ന കാഴ്ച ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി ചൂടുള്ളതും നനഞ്ഞതും തണുത്തതുമായ വായുവും വരണ്ട വായുവും തമ്മിലുള്ള അസ്ഥിരതയുടെ ഫലമാണ് ഈ പ്രതിഭാസമെന്ന് കാലാവസ്ഥാ …

Read More »

കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു 

കാസർകോട്: കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് (49) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കാസർകോട് മാവുങ്കൽ രാംനഗർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്. 2005-ൽ സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തിൽ മലയാളത്തെ പ്രതിനിധീകരിച്ചു. ജൂൺ, ഉച്ചമഴയിൽ, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ‍ഞാനിപ്പോഴുള്ളത്, കവിത മറ്റൊരു ഭാഷയാണ് തുടങ്ങിയവയാണ് കൃതികൾ. നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

Read More »

ബ്രഹ്മപുരം തീപിടിത്തം; പ്രതികരണവുമായി നടി സരയു മോഹൻ

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് കേരളം മുഴുവൻ. അധികൃതരെ വിമർശിച്ചും ദുരവസ്ഥ ചൂണ്ടിക്കാട്ടിയും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. വിഷപ്പുകയെത്തുടർന്ന് നിരവധി പേർ ഇതിനകം കൊച്ചിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഈ അവസരത്തിൽ നടി സരയു മോഹൻ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.  “കൊച്ചി ഹൃദയത്തിൽ താമസിക്കുന്നവളാണ്..കൊച്ചിയെ ഹൃദയത്തിൽ കൊണ്ട് നടക്കുന്നവളാണ്. കൊച്ചിയും എറണാകുളവും എന്ന് അഭിമാനത്തോടെ പറയുന്നവളാണ്, ദുരന്ത കയങ്ങളിൽ തുഴഞ്ഞു ശീലമാണ്… …

Read More »

നടൻ രാഹുൽ മാധവ് വിവാഹിതനായി; വധു ദീപശ്രീ

ബെംഗളുരു: നടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബംഗളുരുവിൽ വച്ചായിരുന്നു വിവാഹം. ലളിതമായി നടന്ന ചടങ്ങിൽ സിനിമാ മേഖലയിലുള്ളവരടക്കം അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളും പങ്കെടുത്തു. സംവിധായകൻ ഷാജി കൈലാസ്, പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷ, നടൻ സൈജു കുറുപ്പ്, നരേൻ എന്നിവർ വധൂവരൻമാർക്ക് ആശംസകൾ നേർന്നു. രാഹുലിന്‍റെ വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Read More »

സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർക്ക് ഇനി രജിസ്ട്രേഷൻ നിർബന്ധം

ന്യൂഡല്‍ഹി: സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ഏജൻസികൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി കേന്ദ്രം. വാഹനം വിറ്റാലും ഉടമസ്ഥാവകാശം മാറ്റാത്തതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നത്. സെക്കൻഡ് ഹാൻഡ് വാഹന വിൽപ്പന ഏജൻസികൾ അതത് സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് അതോറിറ്റികളിൽ (ആർടിഎ) രജിസ്റ്റർ ചെയ്തിരിക്കണം.  ഇതുൾപ്പെടെയുള്ള കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ഭേദഗതികൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ രജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങൾക്ക് മാത്രമേ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ …

Read More »

തീപിടിത്തത്തിന് ശേഷമുളള ആദ്യ മഴ; കൊച്ചിക്കാ‍ർ സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർ‍ഡ്

കൊച്ചി: ബ്രഹ്മപുരത്ത് പുക ശമിച്ചാലും കൊച്ചി നിവാസികൾ ഏറെ കാലം ജാഗ്രത പാലിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എഞ്ചിനീയർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞയാഴ്ച വിഷവാതകങ്ങളുടെ അളവ് വളരെ ഉയർന്നതായിരുന്നു. അന്തരീക്ഷത്തിൽ ഡയോക്സിൻ പോലുള്ള വിഷവസ്തുക്കൾ കൂടുതലാണെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്മപുരത്തെ തീ അണച്ച ശേഷമുള്ള ആദ്യ മഴ സൂക്ഷിക്കണമെന്ന് ചീഫ് എൻജിനീയർ പി കെ ബാബുരാജൻ പറഞ്ഞു. അപകടകരമായ നിലയിൽ വിഷവാതകത്തിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. വൈറ്റില, …

Read More »