Breaking News

Latest News

അടുത്ത കൊവിഡ് തരംഗം എട്ട് മാസത്തിനുള്ളില്‍; മുന്നറിയിപ്പ്

രാജ്യത്ത് അടുത്ത ഘട്ട കൊവിഡ് വ്യാപനം എട്ട് മാസങ്ങൾക്കുള്ളിൽ നടക്കുമെന്ന് വിദ​ഗ്ധാഭിപ്രായം. കൊവിഡിന്റെ പുതിയ വകഭേദമായിരിക്കും ഈ തരം​ഗത്തിന് കാരണമെന്നും അനുമാനമുണ്ട്. നേരത്തെ പടർന്ന ഒമിക്രോൺ BA.2 വകഭേദം കൂടുതൽ വ്യാപന ശേഷിയുള്ളതാണെങ്കിലും അടുത്ത വ്യാപന തരം​ഗം ഈ വകഭേദം മൂലമായിരിക്കില്ല. ഐഎംഎ കൊവിഡ് ടാസ്ക് ഫോഴ്സ് കോ ചെയർമാനായ ഡോ രാജീവ് ജയദേവനാണ് എഎൻഐയോട് ഇക്കാര്യം വ്യക്തമാക്കിയത്. “വൈറസ് ഇവിടെ തന്നെ ഉണ്ടാവും. ഉയർന്നും താഴ്ന്നും വളരെ കാലം …

Read More »

ചാറ്റിലൂടെ പരിചയപ്പെടും, പ്രണയം നടിച്ച് പീഡിപ്പിക്കും, ദൃശ്യങ്ങൾ പകർത്തി ഭീഷണിയും, ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആറ് വർഷത്തിന് ശേഷം പ്രതി പിടിയിൽ

ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് പെരുമ്പഴുതൂരിൽ ബിഡിഎസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ വഴിത്തിരിവ്. പെൺകുട്ടിയുടെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റത്തിന് യുവാവിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. ഉദിയൻകുളങ്ങര, സ്വദേശി ശരത് ചക്രവർത്തി(30)യാണ് അറസ്റ്റിലായത്. ശരത് ചക്രവർത്തി വിവാഹ വാഗ്ദാനം നടത്തി 23-കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാൾ പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും ഫോണിൽ വിളിച്ച് ശല്യം ചെയ്തതിനെത്തുടർന്ന് യുവതി …

Read More »

ഇനി ഫേസ്ബുക്ക് റീല്‍സിലൂടെ പണം സമ്പാദിക്കാം; പുതിയ പദ്ധതി പ്രഖ്യാപിച്ച് സക്കര്‍ബര്‍ഗ്

ഇനിമുതല്‍ ഫേസ്ബുക്ക് റീല്‍സിലൂടെയും പണം സമ്പാദിക്കാം. മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന റീല്‍സുകള്‍ ഫേസ്ബുക്കിലും ഷെയര്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കും. മോണിറ്റൈസേഷന്‍ വഴിയാകും ക്രിയേറ്റേഴ്‌സിന് പണം സമ്പാദിക്കാനുള്ള അവസരമൊരുക്കുക. റീല്‍സ് ഇനിമുതല്‍ ‘ഫേസ്ബുക്ക് വാച്ചിലും’ ഉള്‍പ്പെടുത്തും. റീല്‍സ് നിര്‍മ്മിക്കാനുള്ള പുതിയ ക്രിയേറ്റീവ് ടൂള്‍സും ഫേസ്ബുക്ക് ലഭ്യമാക്കും. റീല്‍സുകള്‍ കൂടുതലായി പ്രസിദ്ധീകരിക്കപ്പെടുന്ന ടിക്ടോകിന് സമാനമായ പ്ലാറ്റ്‌ഫോമുകളോട് മത്സരിക്കുകയാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. നിലവില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ …

Read More »

വിദ്യാർത്ഥികളുമായുളള സംഘർഷത്തിൽ ബസ് ഡ്രൈവർക്ക് മർദ്ദനം; മിന്നൽ പണിമുടക്ക്

കോട്ടയം തലയോലപ്പറമ്പിൽ വിദ്യാർത്ഥികളും ബസ് ജീവനക്കാരുമായുളള സംഘർഷത്തിൽ ഡ്രൈവർക്ക് മർദ്ദനം. കടുത്തുരുത്തി സ്വദേശി രഞ്ജുവിനാണ് പരുക്കേറ്റത്. പരുക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവറെ മർദ്ദിച്ചതിനെ തുടർന്ന് കോട്ടയം – എറണാകുളം റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. രഞ്ജുവിന്റെ മൂക്കിന്റെ പാലം തകർന്നിട്ടുണ്ടെന്നാണ് വിവരം. വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് എത്തിയത്. ബസിനുള്ളിലുണ്ടായിരുന്ന ചില യാത്രക്കാർക്കും ബസ് ജീവനക്കാർക്കും പരുക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. …

Read More »

ആകെ കിട്ടിയത് ഒരു വോട്ട്; വീട്ടുകാരും പാർട്ടിക്കാരും ചതിച്ചുവെന്ന് ബിജെപി സ്ഥാനാർത്ഥി, തനിക്ക് നൽകിയത് പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമെന്ന് നരേന്ദ്രൻ

വീട്ടുകാരും പാർട്ടി പ്രവർത്തകരും തന്നെ ചതിച്ചെന്ന ആരോപണവുമായി ബിജെപി സ്ഥാനാർത്ഥി. തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു വോട്ട് മാത്രം ലഭിച്ചതിനു പിന്നാലെയാണ് ഇദ്ദേഹം ആരോപണവുമായി രംഗത്ത് എത്തിയത്. ഈറോഡ് ജില്ലയിലെ ഭവാനിസാഗർ പഞ്ചായത്തിലെ 11ാം വാർഡിലാണ് നരേന്ദ്രൻ മത്സരിച്ചത്. ഫലം പുറത്തുവന്നപ്പോൾ അദ്ദേഹം ഞെട്ടിപ്പോയി. ഒപ്പമുണ്ടായിരുന്ന വീട്ടുകാരോ സുഹൃത്തുക്കളോ പാർട്ടി പ്രവർത്തകരോ പോലും തനിക്ക് വോട്ട് ചെയ്തില്ലെന്ന് അപ്പോഴാണ് അദ്ദേഹത്തിന് ബോധ്യമായത്. ഇവിടെ ആകെ പോൾ ചെയ്ത 162 വോട്ടിൽ …

Read More »

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകം: 8 പേര്‍ അറസ്റ്റില്‍

ശിവമോഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തതായി കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. ഇന്നലെ രാത്രി വരെ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇന്ന് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രി പറഞ്ഞു. പന്ത്രണ്ട് പേരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് കാഷിഫ്, സയ്യിദ് നദീം, അഫ്‌സിഫുള്ള ഖാന്‍, റെഹാന്‍ ഷെരീഫ്, …

Read More »

വാടക വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി; തളര്‍ന്നുകിടക്കുന്ന അമ്മയുടെ തൊട്ടടുത്ത് വെച്ച്‌ മാനസിക വെല്ലുവിളി നേരിടുന്ന മകളെ മൃഗീയമായി പീഡിപ്പിച്ചു; വധഭീഷണി മുഴക്കി; മലപ്പുറത്ത് പ്രതി ഷിഹാബ് പിടിയില്‍…

തളർന്നു കിടക്കുന്ന അമ്മയുടെ മുൻപിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചതിനു പുറമെ, മുട്ടാളൻ ഷിഹാബിന്റെ വധഭീഷണിയും ഉണ്ടെന്ന് കുടുംബം. അരീക്കോട് കാവനൂരിൽ ആണ് സംഭവം. നിലവിൽ പോലീസ് അറസ്റ്റു ചെയ്ത പ്രതി മുട്ടാളൻ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി.ഷിഹാബ് ജയിലിൽനിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാൽ ജീവനു ഭീഷണിയാണെന്ന പേടിയിലാണ് യുവതിയും പീഡനക്കേസിൽ സാക്ഷി നിൽക്കുന്നവരും. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാൽ തളർന്നു കിടക്കുന്ന അമ്മയുടെ ഏക ആശ്രയം ഈ മകൾ മാത്രമാണ്. …

Read More »

സിപിഎമ്മിന് 166, ലീഗിന് 41, സിപിഐക്ക് 58; തമിഴ്‌നാട്ടില്‍ സീറ്റു നിലയിങ്ങനെ

തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡിഎംകെ മുന്നണി നേടിയത് രാഷ്ട്രീയ വിദഗ്ധരെ അമ്ബരപ്പിക്കുന്ന വിജയം. സംസ്ഥാനത്തെ 21 കോര്‍പറേഷനുകളിലും മിക്കവാറും എല്ലാ മുനിസിപ്പാലിറ്റികളിലും ടൗണ്‍ പഞ്ചായത്തുകളിലും ഭരണമുന്നണി അധികാരത്തിലെത്തി. മുതിര്‍ന്ന നേതാക്കളായ ഒ. പന്നീര്‍ശെല്‍വം, എടപ്പാടി പളനിസ്വാമി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ വലിയ പ്രചാരണത്തിനും എഐഎഡിഎംകെയെ രക്ഷിക്കാനായില്ല. 1996ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് അണ്ണാഡിഎംകെയുടേത്. കേരളത്തില്‍ വേരുള്ള സിപിഎം, മുസ്‌ലിംലീഗ്, സിപിഐ കക്ഷികള്‍ക്കും മികച്ച പ്രകടനം നടത്താനായി. യഥാക്രമം 166, …

Read More »

പതിനാറുകാരനിൽ നിന്ന് ​ഗർഭിണിയായി; 19കാരിക്ക് എതിരെ പോക്സോ കേസ്

എറണാകുളം ആലുവയിൽ പതിനാറുകാരനിൽ നിന്ന് ഗർഭിണിയായ പത്തൊൻപതുകാരിക്ക് എതിരെ പോക്സോ (POCSO Case) നിയമപ്രകാരം കേസെടുത്തു. പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് നടപടി. ഇരുവരും ഒരേ സ്കൂളിൽ പഠിക്കുന്നവരാണ്. പെൺകുട്ടി ആൺകുട്ടിയുമായി അടുപ്പത്തിലാവുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു. പോക്സോ പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More »

അപൂർവ രക്തജന്യ രോഗം ബാധിച്ച് 11കാരൻ വരദ്; ചികിത്സയ്ക്ക് വേണ്ടത് 35 ലക്ഷം, 31 ലക്ഷം നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ

അപൂർവ്വരോഗം ബാധിച്ചു ചികിത്സയിലായിരുന്ന 11 കാരൻ വരദ് നലവാദെ എന്ന കുട്ടിയുടെ ചികിത്സയ്ക്കായി 31 ലക്ഷം രൂപ സംഭാവനയായി നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുൽ. വളർന്നുവരുന്ന ക്രിക്കറ്റർ കൂടിയാണ് വരദ്. കുട്ടിയുടെ അടിയന്തര ബോൺ മാരോ ശസ്ത്രക്രിയയ്ക്ക് ഏകദേശം 35 ലക്ഷം രൂപയാണ് ആവശ്യം. ഇതിൽ 31 ലക്ഷമാണ് രാഹുൽ സംഭാവനയായി നൽകിയത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് കുട്ടിയുടെ ചികിത്സയ്ക്കായി മാതാപിതാക്കൾ അക്കൗണ്ട് രൂപീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും …

Read More »