Breaking News

Latest News

ഇനി ആ കടം വീട്ടാം: അബ്ദുള്ളയെ സഹായിച്ച ‘യഥാര്‍ഥ യൂസിസിന്റെ’ മക്കളെ കണ്ടെത്തി

പിതാവിന്റെ 30 വര്‍ഷം മുന്‍പുള്ള കടം വീട്ടാന്‍ മക്കള്‍ പത്രത്തില്‍ നല്‍കിയ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തിരുവനന്തപുരം പെരുമാതുറ സ്വദേശി നാസര്‍ തന്റെ പിതാവിനെ സഹായിച്ച ലൂസിസിനെ തേടിയുള്ള അന്വേഷണം ഇപ്പോള്‍ ഫലം കണ്ടിരിക്കുകയാണ്. ലൂസിസിന്റെ മക്കളെ കണ്ടെത്തിയിരിക്കുകയാണ് നാസറിപ്പോള്‍. മുപ്പത് വര്‍ഷം മുന്‍പ് നാസറിന്റെ പിതാവ് അബ്ദുള്ളയുടെ ജോലി നഷ്ടപ്പെട്ടപ്പോള്‍ പണം നല്‍കി സഹായിച്ച സുഹൃത്ത് ലൂസിസിനെ തേടിയുള്ള അന്വേഷണമാണ് സഫലമായിരിക്കുന്നത്. ലൂസിസ് വാര്‍ധക്യ സഹജമായ രോഗത്തെ …

Read More »

ചിലപ്പോള്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരും; ആശങ്കയറിയിച്ച് മെറ്റ

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരുമെന്ന് ആശങ്കയറിയിച്ച് മെറ്റ. വ്യക്തി വിവരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിലവിലെ നിയമത്തില്‍ യൂറോപ്യന്‍ യൂണിയന്‍ വരുത്തുന്ന മാറ്റത്തിലാണ് മെറ്റ കുടുങ്ങിയിരിക്കുന്നത്. പുതിയ ചട്ടത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിയാതെ വന്നാല്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടച്ചുപൂട്ടുന്ന സ്ഥിതിയിലേക്ക് പോകുമെന്നാണ് മെറ്റ വ്യക്തമാക്കിയിരിക്കുന്നത്. വിവരങ്ങള്‍ യൂറോപ്യന്‍ യൂണിയനിലെ സര്‍വറുകളില്‍ സൂക്ഷിക്കണമെന്നതാണ് പുതിയ ചട്ടം. എന്നാല്‍ മെറ്റ നിലവിലിത് അമേരിക്കയിലും യൂറോപ്പിലുമാണ് സൂക്ഷിക്കുന്നത്. പരസ്യ ലക്ഷ്യങ്ങളിലും മറ്റും പുതിയ ചട്ടം പ്രതിസന്ധി …

Read More »

ഭാര്യയെ പീഡിപ്പിച്ചയാളു​ടെ മകള്‍ക്കും ഗര്‍ഭിണിയായ മരുമകള്‍ക്കും നേരെ ആസിഡ് ആക്രമണം; ഭര്‍ത്താവും മകനും അറസ്റ്റില്‍

ഗുജറാത്തിലെ അംറേലിയില്‍ ഗര്‍ഭിണിയുള്‍പ്പെടെ രണ്ട് സ്ത്രീകള്‍ക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തില്‍ പിതാവും മകനും അറസ്റ്റിലായി. ഞായറാഴ്ച് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴി സവര്‍കുണ്ട് ലയില്‍ വെച്ചായിരുന്നു ആക്രമണം. പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സവര്‍കുണ്ട് ലയില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സം​ഗ കേസിലെ പ്രതിയുടെ മകള്‍ക്കും മരുമകള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. ബലാത്സംഗത്തിനിരയായ യുവതിയുടെ ഭര്‍ത്താവും മകനുമാണ് പ്രതികാര നടപടിയുടെ ഭാഗമായി സ്ത്രീകള്‍ക്ക് നേരെ …

Read More »

ഒമിക്രോണിനെ നിസാരമായി കാണരുതെന്ന് ആരോഗ് മന്ത്രി വീണാ ​ജോർജ്…

ഒമിക്രോണിനെ നിസാരമായി കാണരുതെന്ന് മന്ത്രി വീണാ ​ജോർജ്. കോവിഡിനെ ഭയക്കേണ്ടതില്ല എങ്കിലും കോവിഡ് ബാധിച്ചവര്‍ കരുതലോടെ ഏഴ് ദിവസം കഴിണമെന്ന് മന്ത്രി പറഞ്ഞു. ഗൃഹ പരിചരണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്കായി സംഘടിപ്പിച്ച പ്രത്യേക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവരും കൃത്യമായ ആരോഗ്യ നിരീക്ഷണം നടത്തണം. വീട്ടിലിരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. കടുത്ത രോഗലക്ഷണങ്ങളോ മൂന്ന് ദിവസത്തില്‍ കൂടുതലുള്ള പനിയോ ഉണ്ടെങ്കില്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ആശങ്കപ്പെടേണ്ടതില്ല. കൃത്യമായ …

Read More »

അഴുക്കുചാലില്‍ സ്യൂട്ട്‌കെയ്‌സില്‍ അടച്ച നിലയില്‍ യുവതിയുടെ മൃതദേഹം; ദുരൂഹത

റോഡരികില്‍ സ്യൂട്ട്‌കെയ്‌സില്‍ അടച്ചനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. 25 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ധാരാപുരം റോഡില്‍ പൊല്ലികാളിപാളയത്തിന് സമീപം പുതുതായി നിര്‍മ്മിച്ച നാലുവരിപ്പാതയോട് ചേര്‍ന്നുള്ള അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുക്കുചാലില്‍ രക്തക്കറയോടു കൂടിയ സ്യൂട്ട്‌കെയ്‌സ് കിടക്കുന്നത് കണ്ട നാട്ടുകാരാണ് തിരുപ്പൂര്‍ റൂറല്‍ പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി സ്യൂട്ട്‌കെയ്‌സ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് ഉ്‌ദ്യോഗസ്ഥര്‍ …

Read More »

കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ അതിരപ്പിള്ളിയിൽ കാട്ടാന ചവിട്ടിക്കൊന്ന അഞ്ച് വയസുകാരിയുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് അറിയിച്ച് വനം മന്ത്രി എ കെ ശശീന്ദ്രൻ. ജില്ലാ കളക്ടറോട് സ്ഥലം സന്ദർശിക്കാൻ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രിയിൽ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയോയെന്ന് അന്വേഷിക്കുമെന്ന് മന്ത്രി അറിയിച്ചു. പുത്തൻചിറ സ്വദേശി കാച്ചാട്ടിൽ നിഖിലിന്റെ മകൾ ആഗ്നിമിയയാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. അച്ഛനും മുത്തച്ഛനും ആനയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകൾക്ക് കണ്ണംകുഴിയിലെ അമ്മയുടെ …

Read More »

അമ്പലമുക്ക് കൊലപാതകം; പ്രതിയുടെതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം അമ്പലമുക്കിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതിയുടെതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ചെടിക്കടയില്‍ 11 മണിയോടെ ഒരാള്‍ എത്തുന്നുണ്ട്. ഇയാള്‍ 20 മിനിറ്റിന് ശേഷമാണ് തിരികെ പോകുന്നത്. ഇയാളുടെ കയ്യില്‍ മുറിവുണ്ടായിരുന്നതായി സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പന കേന്ദ്രത്തില്‍ നെടുമങ്ങാട് സ്വദേശിനി വിനീത കൊല്ലപ്പെടുന്നത്. ചെടി നനയ്ക്കാനായി വിനീത കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ കയറുന്നത് ചിലരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിന് …

Read More »

‘തന്റെ സാന്നിധ്യം ആള്‍ക്കൂട്ടത്തിന് ഇടയാക്കും’; ലത മങ്കേഷ്‌കറുടെ സംസ്‌കാര ചടങ്ങില്‍ എത്താതില്‍ അമിതാഭ് ബച്ചന്‍

അന്തരിച്ച ഗായിക ലത മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങില്‍ രാഷ്ട്രീയ ചലച്ചിത്ര മേഖലയില്‍ നിന്നും നിരവധി പ്രമുഖരാണ് പങ്കെടുത്തത്. എന്നാല്‍ ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്റെ അഭാവം ചടങ്ങില്‍ പ്രകടമായതിന് പിന്നാലെ അതിനെ കാരണം അന്വേഷിച്ച് ആരാധകരും എത്തി. താരം എത്താതിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണിപ്പോള്‍ അടുത്ത വൃത്തങ്ങള്‍. പെദ്ദാര്‍ റോഡിലുള്ള വസതിയിലെത്തി ലതയുടെ കുടുംബത്തെ കണ്ടുവെന്നും അവരുമായി സംസാരിച്ചുവെന്നും വ്യക്തമാക്കുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ കണക്കിലെടുത്താണ് ചടങ്ങില്‍ പങ്കെടുക്കാത്തതെന്ന് വൃത്തങ്ങള്‍ …

Read More »

ലൊക്കേഷനിലേക്ക് പോകുന്നതിന് മുന്‍പ് അയാള്‍ കോണ്ടം തന്നു, ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടലില്‍വച്ച്‌ കാണാമെന്ന് സംവിധായകന്‍ പറഞ്ഞു; ഗുരുതര ആരോപണങ്ങളുമായി നടി…

സിനിമയില്‍ അവസരം നല്‍കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടതായി നടിയുടെ വെളിപ്പെടുത്തല്‍. അഭിനയിക്കാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും സംവിധായകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായതോടെ എല്ലാം പാതിവഴിയില്‍ അവസാനിപ്പിക്കാന്‍ കാരണമായെന്നും നടി കൂട്ടിച്ചേര്‍ത്തു. ഒരു രംഗത്തിനായി തയ്യാറെടുക്കാന്‍ സംവിധായകന്‍ എന്നോട് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ സെറ്റില്‍ പോകുന്നതിന് മുമ്ബ് അയാള്‍ എനിക്ക് ഹസ്തദാനം നല്‍കി. അയാള്‍ എന്റെ കൈപ്പത്തിയില്‍ എന്തോ ഇട്ടതായി ഞാന്‍ മനസിലാക്കി. അതൊരു കോണ്ടം ആയിരുന്നു. ഇത് എന്തിനു …

Read More »

കുളം വൃത്തിയാക്കുന്നതിന്റെ മറവിൽ പാടം നികത്തി; പിടികൂടിയ മണ്ണുമാന്തി യന്ത്രത്തിന് രാത്രി വൈകിയും കാവലിരുന്ന് വനിതാ വില്ലേജ് ഓഫീസർ

അനധികൃതമായി പാടം നികത്തിയ സംഭവത്തിൽ പിടിച്ചെടുത്ത മണ്ണുമാന്തി യന്ത്രം പോലീസ് പിടിച്ചെടുക്കാതത്തതിനെ തുടർന്ന് രാത്രിയിലും കാവലിരുന്ന് വനിതാ വില്ലേജ് ഓഫീസർ. ചെങ്ങന്നൂരിലാണ് പഞ്ചായത്തുകുളം വൃത്തിയാക്കുന്നതിന്റെ മറവിൽ അനധികൃതമായി പാടംനികത്തിയത്. സംഭവം നടന്നു മൂന്നുമണിക്കൂർ കഴിഞ്ഞു സ്ഥലത്തെത്തിയ പോലീസും വിഷയത്തിൽ നിന്നും കൈയൊഴിഞ്ഞതോടെ രാത്രി വൈകീയും വില്ലേജ് ഓഫിസർ മണ്ണുമാന്തിയന്ത്രത്തിനു കാവലിരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിനു പുലിയൂർ പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പനയത്തുകുളം വൃത്തിയാക്കുന്നതിന്റെ മറവിലാണ് നിലംനികത്തൽ നടന്നത്. …

Read More »