Breaking News

Latest News

ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം; കടകൾ രാവിലെ ഏഴു മുതൽ രാത്രി ഒമ്പത് വരെ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച കടുത്ത നിയന്ത്രണങ്ങൾ. ജനുവരി 23, 30 ദിവസങ്ങളിലാണ് നിയന്ത്രണമുണ്ടാവുക. ലോക്ഡൗണിന് സമാനമായ നിയന്ത്രണം എന്നാൽ സർക്കാർ പറയുന്നതെങ്കിലും ലോക്ഡൗൺ സമയത്തുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും ഞായറാഴ്ച ഉണ്ടാവും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ ഒമ്പത് വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ഹോട്ടലുകളിൽ പാർസർ സർവീസുകൾ മാത്രമാണ് അനുവദിക്കുക. ഇത് രാവിലെ ഏഴു മുതൽ രാത്രി ഒമ്പത് വരെ മാത്രമായിരിക്കും. സർക്കാർ സർവീസുകളിലും …

Read More »

പതിനാറുകാരനെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു: ഇരുപത്തിയൊന്നുകാരി അറസ്റ്റിൽ…

പതിനാറ് വയസുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഇരുപത്തിയൊന്നുകാരി അറസ്റ്റിൽ. അസം സ്വദേശിനിയെയാണ് എറണാകുളം ടൗൺ നോർത്ത് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബർ അവസാനമാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്.  ആൺകുട്ടിയുമായുള്ള യുവതിയുടെ സൗഹൃദം പ്രണയത്തിന് വഴിമാറുകയായിരുന്നു. തുടർന്ന് ഒരുമിച്ച്‌ ജീവിക്കാനായി ഇരുവരും നാട് വിടുകയായിരുന്നു എന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. നാട്ടിൽ താമസിക്കുകയാണെങ്കിൽ കല്യാണം കഴിച്ച്‌ ഒരുമിച്ച്‌ ജീവിക്കാനാവിലെന്ന് പറഞ്ഞ് യുവതി ആൺകുട്ടിയെ …

Read More »

‘ഹൃദയം മാറ്റിവെയ്ക്കില്ല; പറഞ്ഞ വാക്ക് പാലിക്കും’; നടക്കുന്നത് വ്യാജ പ്രചരണങ്ങള്‍; കുറിപ്പുമായി വിനീത് ശ്രീനിവാസന്‍‍…

കൊറോണ വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സണ്‍ഡേ ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ തന്റെ സിനിമയുടെ റിലീസ് മാറ്റിവെയ്ക്കില്ലെന്ന് വിനീത് ശ്രീനിവാസന്‍. ‘ഹൃദയം’ മാറ്റി വെച്ചു എന്ന രീതിയില്‍ വാര്‍ത്ത പരക്കുന്നുണ്ട്. ഹൃദയത്തിന്റെ റിലീസിന് ഒരു മാറ്റവുമില്ല. ഞങ്ങള്‍ തീയേറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്. ലോകമെമ്ബാടുമുള്ള പ്രേക്ഷകര്‍ ഹൃദയം കാണാന്‍ കാത്തിരിക്കന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ആവേശപൂര്‍വം സിനിമ കാണാന്‍ വരൂ. നാളെ …

Read More »

തണുപ്പ് മാറ്റാന്‍ മുറിയില്‍ അടുപ്പ് കത്തിച്ചു; വിഷപ്പുക ശ്വസിച്ച്‌ അമ്മയ്ക്കും നാലുമക്കളും മരിച്ചു…

ഷഹ്ദാരയിലെ സീമാപുരി ഏരിയയില്‍ അടുപ്പില്‍നിന്നുള്ള വിഷപ്പുക ശ്വസിച്ച്‌ അമ്മയും നാലുമക്കളും മരിച്ചു. ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓള്‍ഡ് സീമാപുരി സ്വദേശി മോഹിത് കാലിയയുടെ ഭാര്യ രാധയും നാലുകുട്ടികളുമാണ് മരിച്ചത്. മോഹിത് കാലിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓള്‍ഡ് സീമാപുരിയില്‍ അമര്‍പാല്‍ സിങ്ങിന്റെ വീട്ടിലെ വാടകക്കാരാണിവര്‍. കുടുംബാംഗങ്ങള്‍ അബോധാവസ്ഥയില്‍ മുറിയില്‍ കിടക്കുന്നുവെന്ന് അയല്‍വാസികളാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അമ്മയുടെയും മക്കളുടെയും ജീവന്‍ രക്ഷിക്കാനായില്ല. വായുസഞ്ചാരമില്ലാത്ത ചെറിയ മുറിയിലാണ് …

Read More »

സംസ്ഥാനത്തെ സ്കൂ​ളു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചു; അടുത്ത ര​ണ്ട് ഞാ​യ​റാ​ഴ്ച​ക​ളി​ൽ ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​യ കർശന നി​യ​ന്ത്ര​ണം

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ന്നു. അ​ടു​ത്ത ര​ണ്ട് ഞാ​യ​റാ​ഴ്ച​ക​ളി​ൽ ലോ​ക്ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൻറേ​താ​ണ് തീ​രു​മാ​നം. ജ​നു​വ​രി 23, 30 തീ​യ​തി​ക​ളി​ലാ​ണ് നി​യ​ന്ത്ര​ണം. ഈ ​ഞാ​യ​റാ​ഴ്ച​ക​ളി​ൽ അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​നാ​കു. എ​ന്നാ​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ കെ​എ​സ്‌ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തും. കൂ​ടാ​തെ, സം​സ്ഥാ​ന​ത്തെ ഒ​ന്ന് മു​ത​ൽ പ​ന്ത്ര​ണ്ട് വ​രെ​യു​ള്ള എ​ല്ലാ ക്ലാ​സു​ക​ളും വെ​ള്ളി​യാ​ഴ്ച മു​ത​ൽ അ​ട​ച്ചി​ടും. …

Read More »

ഇത് അസാധാരണ കേസ്; ലൈംഗിക പീഡനത്തിന് ദിലീപ് ക്രിമിനൽ ക്വട്ടേഷൻ നൽകി; നടിയെ ആക്രമിച്ചതിൽ മുഖ്യസൂത്രധാരൻ ദിലീപെന്നും പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളാൻ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. കോടതിയിൽ നടൻ ദിലീപിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. ദിലീപിന് മുൻകൂർ ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ ബോധിപ്പിച്ചു. നടിയെ ആക്രമിച്ച സംഭവത്തിൽ മുഖ്യ സൂത്രധാരൻ ആണ് ദിലീപ് എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷികൾ കൂറുമാറിയതിന് പിന്നിൽ ദിലീപിന്റെ …

Read More »

ശബരിമലയിലേക്ക് ഡോളിയിലെത്തിയ അജയ് ദേവ്ഗണിന് പരിഹാസം.

കോവിഡ് നിയന്ത്രണങ്ങളില്‍ കഴിഞ്ഞ വർഷത്തേക്കാള്‍ ഇളവവ് പ്രഖ്യാപിച്ചതോടെ നിരവധി പ്രമുഖരും ഇത്തവണ ശബരിമല ദർശനത്തിന് എത്തിയിരുന്നു. ബോളിവുഡ് താരമായ അജയ് ദേവ്ഗണ്‍ ആയിരുന്നു ഇത്തവണ ശബരിമല ദർശനത്തിന് എത്തിയ പ്രമുഖരില്‍ ഒരാള്‍. എന്നാല്‍ ഇപ്പോള്‍ ഈ സന്ദർശനത്തിന്റെ പേരില്‍ അദ്ദേഹം ഇപ്പോള്‍ പരിഹസിക്കപ്പെടുന്നതാണ് സാമൂഹ്യ മാധ്യമങ്ങളില്‍ കാണാന്‍ കഴിയുന്നത്. ജനുവരി 13 നായിരുന്നു അജയ് ദേവ്ഗണ്‍ ശബരിമലയില്‍ ദർശനത്തിന് എത്തിയത്. രാവിലെ ഒമ്പതുമണിയോടെ കൊച്ചിയിൽ നിന്നും ഹെലികോപ്ടർ മാർഗ്ഗം നിലയ്ക്കലെത്തിയ …

Read More »

കടയില്‍ നിന്ന് വാങ്ങിയ മാവ് കൊണ്ട് ദോശ ഉണ്ടാക്കി; കഴിക്കാനെടുത്തപ്പോള്‍ കൊച്ചിയിലെ സീരിയല്‍ നടിക്ക് കിട്ടിയത് സ്വര്‍ണ മൂക്കുത്തി

കടയില്‍ നിന്ന് വാങ്ങിയ ദോശമാവില്‍ നിന്ന് സീരിയല്‍ നടിക്ക് കിട്ടിയത് സ്വര്‍ണ മൂക്കുത്തി. സീരിയല്‍ നടി സൂര്യയ്ക്കാണ് മൂക്കുത്തി കിട്ടിയത്. തിങ്കളാഴ്ച രാത്രി ഏലൂരിലെ ഒരു കടയില്‍ നിന്നാണ് നടി ദോശമാവ് വാങ്ങിയത്. ചൊവ്വാഴ്ച രാവിലെ മാവ് കൊണ്ട് ദോശയുണ്ടാക്കി. കഴിക്കാനെടുത്തപ്പോഴാണ് അതില്‍ മൂക്കുത്തി കണ്ടത്. ദോശ ഉണ്ടാക്കുന്ന സമയത്ത് മൂക്കുത്തി ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് നടി വ്യക്തമാക്കി. മൂക്കുത്തി ഉരച്ച്‌ സ്വര്‍ണം തന്നെയാണെന്ന് ബോദ്ധ്യപ്പെട്ടെന്നും അവര്‍ പറഞ്ഞു. തൃപ്പൂണിത്തുറിയിലെ ഒരു പ്രസിദ്ധമായ …

Read More »

വാരാന്ത്യ ലോക്ക്ഡൗണ്‍, നൈറ്റ് കര്‍ഫ്യൂ,തിയറ്റര്‍ അടച്ചിടല്‍?;നിയന്ത്രണങ്ങള്‍ എന്തൊക്കെ എന്ന് ഇന്നറിയാം…

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരവെ നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് അവലോകന യോഗം ചേരും. കടുത്ത നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ യോഗത്തില്‍ തീരുമാനം ഉണ്ടാകും. വാരാന്ത്യ ലോക് ഡൗണ്‍, രാത്രി കാല യാത്രാ നിരോധനം എന്നിവ ഉണ്ടാകാനാണ് സാധ്യത. സ്വകാര്യ വാഹനങ്ങളിലെ അടക്കം യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ട് വന്നേക്കും. തിയറ്ററുകള്‍ അടക്കം എസി ഹാളുകളിലെ പരിപാടികള്‍ നിരോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അമേരിക്കയില്‍ ചികിത്സയില്‍ ഉള്ള മുഖ്യമന്ത്രി ഓണ്‍ലൈനായി യോഗത്തില്‍ …

Read More »

ഭ്രാന്തന്‍ സെഞ്ച്വറിയുമായി മാക്‌സ്‌വെല്‍ നിറഞ്ഞാടി, ടി20 വെടിക്കെട്ടിന് ഇനി ഒരൊറ്റ പേരേ ഉള്ളു.. മാക്‌സ് വെല്‍

ബിഗ് ബാഷ് ലീഗില്‍ അഴിഞ്ഞാടി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്രെന്‍ മാക്‌സ് വെല്‍. കേവലം 64 പന്തില്‍ പുറത്താകാതെ 154 റണ്‍സാണ് മാക്‌സ് വെല്‍ അടിച്ചു കൂട്ടിയത്. മാക്‌സ്‌വെല്ലിന്റേയും അര്‍ധ സെഞ്ച്വറി നേടിയ മാര്‍ക്കസ് സ്റ്റോണ്‍സിന്റെയും മികവില്‍ മെല്‍ബണ്‍ സ്റ്റാര്‍സ് 20 ഓവറില്‍ രണ്ട് വിക്കറ്റിന് 273 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഇതോടെ ടി20യിലെ ഏറ്റവും വലിയ സ്‌കോറുകളിലൊന്നായി ഇത് മാറി. മറുപടി ബാറ്റിംഗില്‍ ഹൊബാര്‍ട്ട് ഹൂറിഗണ്‍സിന്റെ പ്രതിരോധം ആറ് …

Read More »