Breaking News

Latest News

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കൊപ്പം’; പ്രശംസിച്ച് നടൻ സൂര്യ

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കൊപ്പമാണെന്ന് നടന്‍ സൂര്യ. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതി അമ്മാളിന് പത്ത് ലക്ഷം രൂപ നല്‍കി സൂര്യ സഹായം ചെയ്തിരുന്നു. സഹായം ചെയ്ത വിവരം അറിയിച്ച പ്രസ്താവനയിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കൊപ്പമാണെന്ന് സൂര്യ പറഞ്ഞത്. ഇതിന് പിന്നാലെ സൂര്യയുടെ പ്രസ്താവനയെ പ്രശംസിച്ച് സിപിഐഎമ്മും രംഗത്തെത്തി. തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ പാര്‍വതി അമ്മാളിന്റെ വിഷയത്തില്‍ സൂര്യയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും സിപിഐഎം ഫെയ്‌സ്ബുക്കില്‍ …

Read More »

പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങള്‍ പത്ത് ദിവസത്തിനകം നീക്കണമെന്ന് കേരള ഹൈക്കോടതി…

പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങള്‍ പത്ത് ദിവസത്തിനകം നീക്കണമെന്ന് കേരള ഹൈക്കോടതി. പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണം. അനധികൃത കൊടിമരങ്ങള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണം. കൊടിമരങ്ങള്‍ സ്ഥാപിച്ചവര്‍ പത്തു ദിവസത്തിനകം സ്വമേധയാ എടുത്തു മാറ്റണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. എവിടെ നോക്കിയാലും അനധികൃത കൊടിമരങ്ങളാണെന്ന് കോടതി വിമര്‍ശിച്ചു. ഇത് മാറ്റാന്‍ എത്ര സമയം വേണം? അടി പേടിച്ച്‌ ഇത് മാറ്റാന്‍ ആര്‍ക്കും ധൈര്യമില്ല. നിയമവ്യവസ്ഥയുടെ അഭാവമാണ് ഇത്. ആര്‍ക്കും …

Read More »

കഴിച്ചത് ഇഡലി മാത്രം, ബില്‍ വന്നപ്പോള്‍ അതില്‍ സമൂസയുടെ തുകയും; അരിശം വന്ന യുവാവ് ഹോട്ടല്‍ ഉടമയെ അടിച്ചുകൊലപ്പെടുത്തി, പ്രതി അറസ്റ്റില്‍…

കഴിച്ചത് ഇഡലി മാത്രം, ബില്‍ വന്നപ്പോള്‍ അതില്‍ സമൂസയുടെ തുകയും. അരിശം വന്ന യുവാവ് ഹോട്ടല്‍ ഉടമയെ അടിച്ചുകൊലപ്പെടുത്തിയെന്ന് പൊലീസ്. മധുര കെ പുദൂര്‍ ഗവ.ടെക്നികല്‍ ട്രെയിനിങ് കോളജിന് മുന്നിലെ ഹോട്ടലില്‍ കഴിഞ്ഞദിവസമാണു സംഭവം. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ കണ്ണന്‍ എന്ന യുവാവിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കണ്ണനെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ; കണ്ണന്‍ ഇഡലി കഴിച്ചശേഷം ബില്‍ നല്‍കിയപ്പോള്‍ അതില്‍ സമൂസയുടെ തുക …

Read More »

അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു; വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യത…

അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നവംബർ 18 വരെ മഴ ശക്തമായി തുടരും. അറബിക്കടലിൽ മഹാരാഷ്ട്ര ഗോവ തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നുവെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ അറിയിപ്പ്. നവംബർ 17 ഓടെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി കരയിലേക്ക് ആഞ്ഞുവീശിയേക്കും. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതോടെ നവംബർ 18 …

Read More »

ആത്മഹത്യ ചെയ്യാൻ ഇത്തിക്കരയാറ്റിലേക്ക് ചാടി യുവതി; വെള്ളത്തിന്റെ ഒഴുക്ക് കണ്ടതോടെ ഭയന്ന് മരച്ചില്ലയിൽ തൂങ്ങിക്കിടന്ന് നിലവിളിച്ചതിനെത്തുടർന്ന് പ്രദേശവാസികൾ രക്ഷപ്പെടുത്തി…

ആത്മഹത്യ ചെയ്യാൻ ഇത്തിക്കരയാറ്റില്‍ ചാടിയ യുവതി വെള്ളത്തിന്റെ നീരൊഴുക്ക് കണ്ട് ഭയന്ന് മരച്ചില്ലയിൽ തൂങ്ങി കിടന്നത് ഒന്നരമണിക്കൂറിലധികം. മരച്ചില്ലയില്‍ തൂങ്ങിക്കിടന്ന് നിലവിളിച്ചതിനെത്തുടര്‍ന്ന് വീട്ടമ്മയായ യുവതിയെ പിന്നീട് നാട്ടുകാരാണ് രക്ഷിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു ആത്‍മഹത്യ ശ്രമവും പിന്നീടുള്ള നാടകീയ രംഗങ്ങളും. കാളവയല്‍ സ്വദേശിയായ 23 കാരിയാണ് ശനിയാഴ്ച വൈകിട്ട് ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. എന്നാൽ ആറ്റിലെ നീരൊഴുക്ക് കണ്ട് ഭയന്ന് ആത്മഹത്യ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇവര്‍ വെള്ളത്തില്‍ …

Read More »

കണ്ണുതള്ളുന്ന കോടികള്‍ സ്വന്തമാക്കി ഓസീസ്, ടി20 ലോകകപ്പിലെ സമ്മാനത്തുകയിങ്ങനെ…

ടി20 ലോകകപ്പില്‍ കിരീടം ചൂടിയതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ന്യൂസിലാന്‍ഡിനെതിരായ കലാശക്കളിയില്‍ എട്ട് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയാണ് ഓസ്‌ട്രേലിയ തങ്ങളുടെ കന്നി ടി20 ലോകകിരീടം ഷെല്‍ഫില്‍ എത്തിച്ചത്. ഇതോടെ കൈനിറയെ സമ്മാനത്തുകയ്ക്കും ഓസ്‌ട്രേലിയന്‍ ടീം അര്‍ഹരായി. മൊത്തം 42 കോടി രൂപയാണ് ലോകകപ്പിലെ പ്രൈസ്മണിയിനത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ കൗണ്‍സില്‍ ചിലവഴിക്കുന്നത്. ഇതില്‍ വിജയികളായ ഓസ്‌ട്രേലിയക്കാണ് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക. ഏകദേശം 12 കോടി രൂപയാണ് ലോകകപ്പിലെ വിജയികളായ ഓസ്‌ട്രേലിയക്ക് …

Read More »

18 കാരിയെ ട്രെയിനിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹതയേറുന്നു, കൂട്ടബലാത്സംഗത്തിന് ഇരയായെന്ന സംശയവുമായി പൊലീസ്…

18 കാരിയായ പെൺകുട്ടിയെ ട്രെയിനിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംശയങ്ങളുമായി പൊലീസ്. ഗുജറാത്തിലെ വഡോധരയിലാണ് പെൺകുട്ടിയെ ട്രെയിനിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്നാണ് പോലീസ് സംശയിക്കുന്നത്. വഡോദരയില്‍ നിന്നും ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെയാവും ബലാത്സംഗത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പീഡന സംശയത്തില്‍ എത്തിയത്. വഡോദരയില്‍ നിന്നും തന്നെ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയെന്ന് പെണ്‍കുട്ടി ഡയറിയില്‍ എഴുതിയിരുന്നു. ഓട്ടോറിക്ഷയില്‍ എത്തിയവരാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും, കണ്ണുകള്‍ മൂടിയ …

Read More »

ടി20 ലോകകപ്പ് നേടിയ ശേഷം ഷൂ അഴിച്ച്‌ ബിയര്‍ ഒഴിച്ച്‌ കുടിച്ച്‌ ഓസ്‌ട്രേലിയന്‍ കളിക്കാര്‍, വൈറല്‍ വീഡിയോ

ഞായറാഴ്ച ഓസ്‌ട്രേലിയ ചരിത്രം സൃഷ്ടിച്ചു. ദുബായില്‍ നടന്ന ടി20 ലോകകപ്പിന്റെ ഫൈനലില്‍ ന്യൂസിലന്‍ഡിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി ആദ്യമായി ഈ ഫോര്‍മാറ്റില്‍ ലോക കിരീടം നേടി. ഇതിന് ശേഷമുള്ള ആഘോഷത്തിന്റെ വീഡിയോ വൈറലായി. ഓസ്‌ട്രേലിയന്‍ ടീമിലെ കളിക്കാര്‍ ആഘോഷത്തില്‍ മുഴുകി ഷൂസിലിട്ട് ബിയര്‍ കുടിച്ചു. മാത്യൂ വെയ്ഡും മാര്‍ക്കസ് സ്റ്റോയിനിസും ഷൂ അഴിച്ച്‌ ബിയര്‍ ഒഴിച്ച്‌ കുടിക്കുന്ന വീഡിയോ ഐസിസി തിങ്കളാഴ്ച പങ്കിട്ടു. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച …

Read More »

കൊല്ലത്ത് വധു താലി ഊരി നല്‍കിയ സംഭവത്തില്‍ വഴിത്തിരിവ്…

വിവാഹവേദിയിലെ തര്‍ക്കത്തെ തുടര്‍ന്ന് വധു കെട്ടിയ താലി വരനു തിരിച്ചു നല്‍കിയ സംഭവത്തില്‍ വഴിത്തിരിവ്. വരന്‍ മതം മാറിയത് അറിയാതെയാണ് വധുവിന്റെ ബന്ധുക്കള്‍ വിവാഹ വേദിയിലെത്തിയതെന്നാണ് പുതിയ വാര്‍ത്ത. കഴിഞ്ഞ ദിവസം കൊല്ലം കടയ്ക്കലില്‍ ആല്‍ത്തറമൂട് ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്. ആല്‍ത്തറമൂട് സ്വദേശിയായ പെണ്‍കുട്ടിയും കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം വീട്ടുകാര്‍ നേരത്തെ നിശ്ചയിച്ചുറപ്പിച്ച പ്രകാരമാണ് നടത്തിയത്. എന്നാല്‍ യുവാവ് പിന്നീട് ക്രിസ്തു മതം സ്വീകരിക്കുകയും ഇക്കാര്യം …

Read More »

രാജാക്കണ്ണിന്‍റെ പാര്‍വതിയ്ക്ക് സൂര്യയുടെ സഹായം, പത്ത് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചു…

ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങിയ ജയ്ഭീം വലിയ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതി അമ്മാളിന് സഹായവുമായി നടന്‍ സൂര്യ. പാര്‍വതി അമ്മാളിന്റെ പേരില്‍ സൂര്യ പത്ത് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്ത് ലക്ഷം രൂപ സ്ഥിര നിക്ഷേപമായി പാര്‍വതി അമ്മാളിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചുവെന്നും അതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കയ്യില്‍ എത്തുമെന്നുമാണ് റിപ്പോര്‍ട്ട്. മുമ്പ് …

Read More »