Breaking News

Latest News

ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​നെ ഭാ​ര്യ​യു​ടെ ക​ണ്‍​മു​ന്നി​ല്‍​വ​ച്ച്‌ വെ​ട്ടി​ക്കൊ​ന്നു…

പാ​ല​ക്കാ​ട് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​നെ വെ​ട്ടി​ക്കൊ​ന്നു. മ​മ്ബ​റ​ത്ത് എ​ല​പ്പു​ള്ളി സ്വ​ദേ​ശി സ​ഞ്ജി​ത് (27) ആ​ണ് മ​രി​രണപ്പെട്ട​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്ബ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭാ​ര്യ​യു​ടെ ക​ണ്‍​മു​ന്നി​ല്‍​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഭാ​ര്യ​യു​മാ​യി സ​ഞ്ജി​ത് ബൈ​ക്കി​ല്‍ വ​രു​മ്ബോ​ള്‍ കാ​റി​ലെ​ത്തി​യ അ​ക്ര​മി സം​ഘം ത​ട​ഞ്ഞു നി​ര്‍​ത്തി വെ​ട്ടു​ക​യാ​യി​രു​ന്നു. രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് സൂ​ച​ന​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നാ​ലു പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ഇ​വ​ര്‍ ഒ​ളി​വി​ല്‍ പോ​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Read More »

ഇന്ത്യയുമായി പ്രശ്‌നത്തിനോ വെല്ലുവിളിയാകാനോ ആഗ്രഹിക്കുന്നില്ല; ഐഎസിനെ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്നും താലിബാന്‍…

ഇന്ത്യയുള്‍പ്പെടെ ഒരു രാജ്യവുമായും പ്രശ്‌നങ്ങളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരിലെ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി. ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തോടായിരുന്നു അമീര്‍ ഖാന്‍ മുത്തഖിയുടെ പ്രതികരണം. അഫ്ഗാനിസ്താന്‍ ഒരു രാജ്യവുമായും പ്രശ്‌നത്തിന് ആഗ്രഹിക്കുന്നില്ല. ഒരു രാജ്യത്തിനും വെല്ലുവിളി ആകാനോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനോ ആഗ്രഹിക്കുന്നില്ല. അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തേയും പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനില്‍ വിവിധ …

Read More »

വള‍ർത്തുനായകളുടെ ആക്രമണത്തിൽ യുവതിക്ക് ​ഗുരുതര പരിക്ക്: ഉടമയെ കസ്റ്റഡിയിലെടുത്ത് പൊലീസ്…

വളർത്തുനായകളുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. കോഴിക്കോട് താമരശേരിയിൽ അമ്പായത്തോടിലാണ് വളർത്തു നായകൾ ജോലിക്ക് പോകുകയായിരുന്ന സ്ത്രീയെ ആക്രമിച്ചത്. പ്രദേശവാസിയായ ഫൗസിയ എന്ന സ്ത്രീയ്ക്കാണ് നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. നടുറോഡിലിട്ട് നായകൾ സ്ത്രീയെ കടിക്കുന്നതിൻ്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഫൗസിയ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. താമരശ്ശേരി വെഴുപ്പൂ‍ർ എസ്റ്റേറ്റ് ഉടമ ജോളി തോമസിൻ്റെ ചെറുമകൻ റോഷൻ്റെ നായകളാണ് ഫൗസിയയെ …

Read More »

ഭര്‍ത്താവ് ഇല്ലാത്തപ്പോള്‍ നിരവധി പേരുമായി അവിഹിതബന്ധം: യുവതിയെ 12 വര്‍ഷത്തേക്ക് നാട് കടത്തി…

ദിസ്പൂര്‍: ഭര്‍ത്താവിന്റെ അഭാവത്തില്‍ യുവതിക്ക് ഒന്നിലേറെപ്പേരുമായി വിവാഹേതരബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് യുവതിയെ 12 വര്‍ഷത്തേക്ക് നാട് കടത്തി. അസമിലെ ലഖിംപൂര്‍ ജില്ലയിലാണ് സംഭവം. ധകുഖാന പോലീസ് സ്‌റ്റേഷന് കീഴിലുള്ള ദിഘോല ചപോരി ഗ്രാമത്തിലെ നാട്ടുകൂട്ടുമാണ് യുവതിയെയും കുടുംബത്തെയും 12 വര്‍ഷത്തേക്ക് നാടുകടത്തിയതെന്നാണ് റിപ്പോർട്ട്.

Read More »

നാളെയോടെ തീവ്രന്യൂനമര്‍ദം; ചുഴലിക്കാറ്റാകാൻ സാധ്യത ??, കേരളത്തില്‍ കനത്ത മഴ പെയ്യിച്ച്‌ ചക്രവാതചുഴി…

ബംഗാള്‍ ഉള്‍ക്കടലിലെ ആന്തമാന്‍ കടലില്‍ നിലവിലുള്ള ന്യുനമര്‍ദം തിങ്കളാഴ്ചയോടെ (നവംബര്‍ 15) തീവ്ര ന്യുനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ച്‌ നവംബര്‍ 18 ഓടെ ആന്ധ്രാപ്രദേശ് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യത. ന്യൂനമര്‍ദം ചുഴലിക്കാറ്റാകുമോ എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. വടക്കന്‍ തമിഴ്‌നാടിനു മുകളിലും തെക്ക് കിഴക്കന്‍ അറബികടലിലും ചക്രവാതചുഴി നിലനില്‍ക്കുന്നു. ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍ …

Read More »

കോഴിക്കോട്ടെ അനാശാസ്യ കേന്ദ്രത്തില്‍ കുടുങ്ങിപ്പോയ രണ്ട് പെണ്‍കുട്ടികളെ റെസ്ക്യൂ ഹോമിലേക്ക് അയച്ചു

വെള്ളിയാഴ്ച പൊലീസ് റെയ്ഡ് ചെയ്ത കോഴിക്കോട് കോട്ടൂളിയിലെ അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തവരില്‍ രണ്ടുപേര്‍ പെണ്‍വാണിഭ സംഘത്തില്‍ അകപ്പെട്ട ഇരകളാണെന്നും, ഇവരെ റെസ്ക്യൂ ഹോമിലേക്ക് മാറ്റുമെന്നും മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു. ഇതില്‍ ഒരാള്‍ കൊല്‍ക്കത്ത സ്വദേശിനിയും ഒരാള്‍ കോഴിക്കോട് സ്വദേശിനിയുമാണ്. പരിശോധനക്കിടെ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഈ അനാശാസ്യകേന്ദ്രം നടത്തിയത് മഞ്ചേരി സ്വദേശിനി സീനത്തും കോഴിക്കോട് സ്വദേശി കെ നസീറും ച‍േര്‍ന്നാണെന്ന് പോലീസ് …

Read More »

മാസം പകുതിയായിട്ടും ശമ്പളം ലഭിച്ചില്ല; കെഎസ്ആര്‍ടിസി വീണ്ടും പണിമുടക്കിലേക്ക്

നവംബര്‍ മാസം പകുതി ആയിട്ടും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും പണമുടക്കിലേക്ക്. ശമ്പളപരിഷ്കരണം പോയിട്ട്, ഉള്ള ശമ്പളം പോലും കൃത്യമായി കിട്ടാത്തതിനെതിരെ വീണ്ടും അനിശ്ചിത കാല പണിമുടക്ക് നടത്തുമെന്നും തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ ട്രേഡ് യൂണിയന്‍ വ്യക്തമാക്കി. ശമ്പള പരിഷ്കരണം അനന്തമായി നീളുന്നതിനെതിരെ ഈ മാസം 5, 6 തീയതികളില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. എന്നാല്‍ ഈ പണിമുടക്ക് കഴിഞ്ഞ് ഒരാഴ്ചപിന്നിട്ടിട്ടും ശമ്പള …

Read More »

ദുല്‍ഖര്‍ ഇനി ബോക്സ് ഓഫീസില്‍ ഒന്നാമന്‍, ആദ്യദിനം 6 കോടി 30ലക്ഷം ഗ്രോസ്; സൂപ്പര്‍താരപദവിയെന്ന് തിയറ്ററുടമകള്‍…

കൊവിഡ് നിയന്ത്രണത്തിന് ശേഷം തുറക്കുമ്പോള്‍ തിയറ്റര്‍ പഴയപോലെ സജീവമാകുമോ എന്ന സംശയത്തെ അപ്രസക്തമാക്കുന്നതാണ് കുറുപ്പിന്റെ പ്രീ ബുക്കിംഗും ആദ്യ ദിന കളക്ഷനും. നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് 505 സ്‌ക്രീനില്‍ 2600ലേറെ ഷോകളാണ് നടത്തിയത്. 12 മണിക്ക് ശേഷവും കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അഡീഷണല്‍ ഷോ നടന്നു. ചിത്രത്തിന്റെ ആദ്യ ദിന ഗ്രോസ് കളക്ഷന്‍ കേരളത്തില്‍ മാത്രം ആറ് കോട് മുപ്പത് ലക്ഷം രൂപയാണെന്ന് ഫിയോക് പ്രസിഡന്റും …

Read More »

ഹാർദിക് പാണ്ഡ്യ കൂടെ കിടക്കാൻ നിർബന്ധിച്ചു, ഹാർദിക്കും സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നു, ഉന്നതർക്ക് ശരീരം കാഴ്ചവയ്ക്കാൻ ഭർത്താവ് നിർബന്ധിച്ചു; പൊലീസിന് നൽകിയ പരാതിയിലെ ആരോപണങ്ങൾ ഇങ്ങനെ…

ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യ, മുനാഫ് പട്ടേൽ തുടങ്ങിയ പ്രമുഖർക്കെതിരായ ലൈംഗികാരോപണ പരാതിയിൽ ഗുരുതര ആരോപണങ്ങൾ. ഹാർദിക് പാണ്ഡ്യയും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും തന്നെ ഹോട്ടൽ മുറിയിൽ ഒരുമിച്ച്‌ കിടക്കാൻ നിർബന്ധിച്ചെന്ന് പരാതിക്കാരി പറഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഹാർദിക് അടക്കമുള്ള പ്രമുഖർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് അന്താരാഷ്ട്ര കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്റെ കയ്യാളായ റിയാസ് ഭാട്ടിയുടെ ഭാര്യ റഹ്നുമ ഭാട്ടിയയാണ്. തന്റെ ഭർത്താവ് റിയാസ് ഭാട്ടിയ തന്നെ ഹാർദിക് …

Read More »

താനും ദുല്‍ഖറും ഒന്നിച്ചാല്‍ മലയാളത്തിലെ ആദ്യത്തെ യഥാര്‍ത്ഥ 200 കോടി പിറക്കുമെന്ന് ഒമര്‍ ലുലു…

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘കുറുപ്പ്’ മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. സിനിമയുടെ ഫാന്‍സ് ഷോയ്ക്കായി തിയേറ്ററുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. ഇപ്പോഴിതാ, ദുല്‍ഖറിനെ കുറിച്ച്‌ സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ആരാധകരോട് സംവദിക്കുകയായിരുന്നു സംവിധായകന്‍. ‘നിങ്ങള്‍ എന്തുകൊണ്ടാണ് പുതുമുഖങ്ങളെ വച്ച്‌ മാത്രം പടം എടുക്കുന്നത്? ദുല്‍ഖര്‍ സല്‍മാനെ വച്ച്‌ നിങ്ങള്‍ക്ക് പടം ചെയ്തൂടെ. നല്ല സംവിധാന ശൈലി ആണ് …

Read More »