പരീക്ഷയ്ക്ക് 10 ദിവസം മുമ്ബ് സിംഗപ്പൂരിലെ പ്രൈമറി സ്കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ശനിയാഴ്ച പറഞ്ഞു, കഴിഞ്ഞ ദിവസം രാജ്യത്ത് 935 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു . പ്രൈമറി 1 മുതല്‍ 5 വരെ വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 6 വരെ ഓണ്‍ലൈന്‍ പഠനത്തിലേക്ക് …
Read More »കെഎസ്‌ആര്‍ടിസി പൂര്‍ണ തോതില്‍ സര്‍വീസ് ആരംഭിക്കുന്നു; ജീവനക്കാരുടെ ഡ്യൂട്ടി ഇളവുകള്‍ പിന്‍വലിച്ചു; ഇനി മുതല്‍ ശമ്ബളം കണക്കാക്കുക പഞ്ചിങ്ങ് അനുസരിച്ച്…..
പൂര്‍ണ തോതില്‍ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി കെഎസ്‌ആര്‍ടിസി. ഇതോടെ ഇതുവരെ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഇളവുകളെല്ലാം എടുത്തു കളഞ്ഞു. എല്ലാ ജീവനക്കാരോടും ഷെഡ്യൂള്‍ പ്രകാരം ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പഞ്ചിങ് സംവിധാനം വെള്ളിയാഴ്ച പുനഃസ്ഥാപിച്ചിരുന്നു. പഞ്ചിങ് അനുസരിച്ചാവും ഇനി ശമ്ബളം കണക്കാക്കുക. ജീവനക്കാരുടേതല്ലാത്ത കാരണത്താല്‍ ഡ്യൂട്ടി മുടങ്ങിയാല്‍ മാത്രമാവും ഇനി സ്റ്റാന്‍ഡ് ബൈ നല്‍കുക. എന്നാല്‍ ഇത്തരത്തില്‍ സ്റ്റാന്‍ഡ് ബൈ ഡ്യൂട്ടി ലഭിച്ചാലും ജീവനക്കാര്‍ക്ക് കറങ്ങി നടക്കാന്‍ കഴിയില്ല. ഇവര്‍ …
Read More »അഞ്ച് മെഡിക്കല്‍ കോളജുകളില്‍ 14.09 കോടിയുടെ 15 പദ്ധതികള്‍…..
സര്‍ക്കാറിെന്റ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി അഞ്ച് മെഡിക്കല്‍ കോളജുകളിലെ 14.09 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച മൂന്നിന് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നടത്തും. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ വിവിധ പദ്ധതികളാണ് സജ്ജമാക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്.എ.ടി ആശുപത്രിയില്‍ 65 ലക്ഷം രൂപ ചെലവില്‍ മോഡുലാര്‍ ഓപറേഷന് തീയറ്ററാണ് നിര്‍മിച്ചത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് കുട്ടികള്‍ക്ക് മാത്രമായി ആധുനിക ഹൃദയ …
Read More »പ്ലസ് വണ്‍ പരീക്ഷയെ സംബന്ധിച്ച് ആശങ്ക വേണ്ട, ടൈം ടേബിള്‍ ഉടന്‍ -മന്ത്രി വി ശിവന്‍കുട്ടി….
പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാ തിയ്യതി തീരുമാനിച്ചിട്ടില്ല. പരീക്ഷാ ടൈം ടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പുകളുമായി ആലോചിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സ്കൂളുകള്‍ തുറക്കുക. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കും. കോവിഡ് സാഹചര്യങ്ങള്‍ക്കനുസരിച്ചും മാനദണ്ഡങ്ങള്‍ പാലിച്ചുമാകും സ്കൂള്‍ …
Read More »ഫുട്‌ബോള്‍ താരം പെലെ ആശുപത്രിയില്‍…….
ഇതിഹാസ ഫുട്‌ബോള്‍ താരം പെലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍. ശസ്ത്രക്രിയക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്ന പെലെയെ ആസിഡ് റിഫ്‌ലക്‌സ് കാരണമാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. വന്‍കുടലിലെ മുഴ നീക്കം ചെയ്യാന്‍ ഈ മാസം ആദ്യം ശസ്ത്രക്രിയക്കായി പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു. തന്റെ ആരോഗ്യനില മെച്ചപ്പെട്ടു എന്നും ഇപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും പെലെ തന്നെ അറിയിച്ചു. എന്നാല്‍, ഇപ്പോള്‍ വീണ്ടും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. …
Read More »പൃഥ്വിരാജിനോടപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍…..
മോഹന്‍ലാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജ് ആണ് മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത് എന്നതുമാണ് പ്രത്യേകത. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോള്‍ ഇതാ ബ്രോ ഡാഡിയുടെ ചിത്രീകരണത്തില്‍ നിന്ന് ഒരു ഫോട്ടോ മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നു. സംവിധായകന്‍ പൃഥ്വിരാജിനൊപ്പം എന്നാണ് ചിത്രത്തിന് മോഹന്‍ലാല്‍ ക്യാപ്ഷനില്‍ കുറിച്ചിരിക്കുന്നത്. മീനയെയും ഫോട്ടോയില്‍ കാണാം. നിരവധി പേരാണ് മോഹന്‍ലാലിന്റെ ഫോട്ടോയ്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.
Read More »വീണ്ടും ആശങ്ക ഉയരുന്നു; രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു…..
രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 35,662 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 3,40,639 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ ദിവസം 33,798 പേര്‍ രോഗമുക്തി നേടി. തുടര്‍ച്ചയായ 19-ാം ദിവസവും രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയായി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് രണ്ടര കോടി വാക്‌സിന്‍ ഡോസുകളാണ് കഴിഞ്ഞ ദിവസം വിതരണം …
Read More »നിരോധിത പുകയില ഉല്പന്നങ്ങളുമായി പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍….
പശ്ചിമബംഗാളില്‍നിന്ന് വില്പനക്കെത്തിച്ച നിരോധിത പുകയില ശേഖരം പൊലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശിയായ മുഹമ്മദ് ഇക്ബാല്‍ (23) ആണ് പിടിയിലായത്. കൊല്ലം സിറ്റി പരിധിയില്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും ലഹരി ഉല്പന്നങ്ങള് എത്തിക്കുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ നീക്കത്തില്‍ ജില്ല മയക്കുമരുന്ന് വിരുദ്ധ സ്പെഷല്‍ സ്ക്വാഡിെന്റ സഹായത്തോടെയാണ് ഇയാള്‍ ഇരവിപുരം െപാലീസിെന്റ പിടിയിലായത്. ഇരവിപുരം ഇന്‍സ്പെക്ടര്‍ വി.വി. അനില്‍കുമാര്‍, എസ്.ഐമാരായ അരുണ്‍ ഷാ, എ.എസ്. അനുരൂപ, സി.പി.ഒ ദിലീപ്, …
Read More »ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ച കേസില്‍ അറസ്റ്റ് ചെയ്തു…..
കുടുംബകലഹത്തിനിടെ ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട തൂവല്ലൂര്‍ക്കോണം പാറവിളാകത്ത് റോഡരികത്ത് വീട്ടില്‍ മുരുകനെയാണ് (58) കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. കൈക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ ഭാര്യ എസ്. സുലോചന (56) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ 6.45ഓടെയാണ് സംഭവം. കുടുംബവുമായി പിണങ്ങിക്കഴിയുകയായിരുന്നു മുരുകന്. വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തി ഭാര്യയുമായി വഴക്കിട്ട ഇയാള്‍ വെട്ടുകത്തി കൊണ്ട് സുലോചനയെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ …
Read More »പോത്തിനെ ഓട്ടോയില്‍ കെട്ടിവലിച്ചു; രണ്ടുപേര്‍ക്കെതിരെ കേസ്…..
കശാപ്പുശാലയിലേക്കുള്ള പോത്തിനെ ഓട്ടോയില്‍ കെട്ടിവലിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. കുമ്മങ്കോട്ടെ മാംസ വില്പനശാല നടത്തിപ്പുകാരായ പുളിക്കൂല്‍ ഉസ്മാന് (45), തയ്യുള്ളതില്‍ ബീരാന് (40) എന്നിവര്‍ക്കെതിരെയാണ് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ തടയല്‍ നിയമപ്രകാരം കേസ് എടുത്തത്. സംഭവസമയം ഉപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡില്‍ എടുത്തിട്ടുണ്ട്. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന പോത്തിനെ ഓട്ടോയുമായി കയറില്‍ ബന്ധിച്ച് ഒാടിച്ചുപോവുകയായിരുന്നു. ഓട്ടോക്കുപിന്നാലെ ഏറെ സാഹസപ്പെട്ടാണ് പോത്ത് ഓടിയെത്തിയത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടില്‍ ചര്‍ച്ചയായത്.
Read More »