കോണ്‍ഗ്രസ് നേതാവ് കെ.പി അനില്‍കുമാര്‍ രാജിവെച്ചു. വാര്‍ത്താസമ്മേളനം നടത്തിയാണ് കെ.പി അനില്‍കുമാര്‍ ഇക്കാര്യം അറിയിച്ചത്. സുധാകരനും രാജിക്കത്ത് അയച്ചു നല്‍കിയതായി വാര്‍ത്താസമ്മേളനത്തില്‍ കെ.പി അനില്‍കുമാര്‍ അറിയിച്ചു. 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍കുമാര്‍ പറഞ്ഞു. പാര്‍ട്ടിക്കകത്ത് പുതിയ നേതൃത്വം വന്നതിനുശേഷം ആളുകളെ നോക്കി നടപടിയെടുക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നു. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ ഞാന്‍ തയാറല്ല എന്ന് പറഞ്ഞുകൊണ്ടാണ് കെ.പി അനില്‍കുമാര്‍ രാജി പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ ഏകാധിപത്യ പ്രവണതക്കെതിരെയാണ് …
Read More »ശിഷ്യന്‍ ഒളിമ്ബിക്സ് സ്വര്‍ണം നേടിയിട്ടും പരിശീലകന്റെ കഴിവില്‍ അസോസിയേഷന് തൃപ്തിയില്ല, നീരജ് ചോപ്രയുടെ പരിശീലകനെ പുറത്താക്കി..
ടോക്യോ ഒളിമ്ബിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ പരിശീലകന്‍ ഉവെ ഹോണിനെ അത്ലറ്റിക്സ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ പുറത്താക്കി. പരിശീലകനു കീഴിലുള്ള ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തില്‍ അസോസിയേഷന്‍ തൃപ്തരല്ലെന്നാണ് പുറത്താക്കുന്നതിന് കാരണമായി അധികൃതര്‍ പറഞ്ഞത്. അത്ലറ്റിക്സ് ഫെഡറേഷന്‍ പ്രസിഡന്റ് അദീല്‍ സമ്മരിവാലയാണ് ഹോണിനെ പുറത്താക്കുന്ന വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. എ എഫ് ഐ പ്ളാനിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലളിത് കെ ഭാനോട്ടും വൈസ് പ്രസിഡന്റ് അഞ്ചു ബോബി ജോര്‍ജും …
Read More »ഹോബി പോലെ വിവാഹം കഴിക്കല്‍! വിവാഹത്തട്ടിപ്പുകാരനായ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍…..
വിവാഹത്തട്ടിപ്പുകാരനായ പിടികിട്ടാപ്പുള്ളി ഏഴുവര്‍ഷത്തിനുശേഷം അറസ്റ്റില്‍. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ ചൗക്കിയിലെ മജല്‍ ഹൗസില്‍ അബൂബക്കര്‍ സിദ്ദീഖിനെയാണ് (46) കോഴിക്കോട് കല്ലായിയില്‍ ശ്രീകണ്ഠപുരം എസ്‌ഐ എ. പ്രേമരാജന്‍ അറസ്റ്റുചെയ്തത്. 2009ല്‍ ശ്രീകണ്ഠപുരം വയക്കരയിലെ യുവതിയെ ഇയാള്‍ വിവാഹം ചെയ്തിരുന്നു. പിന്നീട് യുവതി ഇയാള്‍ക്കെതിരെ പീഡന പരാതി നല്‍കി. തുടര്‍ന്ന് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അറസ്റ്റുചെയ്‌തെങ്കിലും ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. തുടരന്വേഷണത്തിലാണ് കുണ്ടംകുഴി, മലപ്പുറം എന്നിവിടങ്ങളിലുള്‍പ്പെടെ സിദ്ദീഖ് വിവാഹം ചെയ്തിരുന്നതായി മനസ്സിലായത്. ശ്രീകണ്ഠപുരം …
Read More »ജോലി വേണ്ടെന്ന് വ്യാജ സമ്മതപത്രം; ശ്രീജയ്ക്ക് ജോലി നല്‍കുമെന്ന് പി.എസ്.സി…
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി എസ് ശ്രീജയ്ക്ക് ആശ്വാസമായി പി.എസ്.സി തീരുമാനം. വ്യാജ സമ്മതപത്രം കാരണം ശ്രീജയ്ക്ക് അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി നഷ്ടമായത് വാര്‍ത്തയായിരുന്നു. സിവില്‍ സപ്ലൈസ് കോര്‍പറേഷനിലെ അസിസ്റ്റന്റ് സെയില്‍സ്‌മാന്‍ തസ്‌തികയിലേക്കുള്ള നിയമന ശുപാര്‍ശ ഉടന്‍ ശ്രീജയ്ക്ക് നല്‍കാന്‍ ഇന്നലെ ചേര്‍ന്ന പിഎസ്‌സി യോഗം തീരുമാനിച്ചു. റാങ്ക് പട്ടികയില്‍നിന്ന് പേര് നീക്കം ചെയ്യണമന്നും ജോലി വേണ്ടെന്നും കാണിച്ചായിരുന്നു ശ്രീജയുടെ പേരില്‍ വ്യാജ സത്യവാങ്മൂലം. കൊല്ലം സ്വദേശിയാണ് വ്യാജ സത്യവാങ്മൂലം തയ്യാറാക്കിയത്. …
Read More »ഉള്ളിവില കുത്തനെ കൂടിയേക്കും; തിരിച്ചടിയാവുക കനത്ത മഴയും കൃഷിനാശവും…
കനത്ത മഴയും കൃഷിനാശവും ഉള്ളിവില കുത്തനെ വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ക്രമരഹിതമായ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണാണ് ഉള്ളിവില കുത്തനെ ഉയരാന്‍ പ്രധാന കാരണമാകുക. വിളവെടുപ്പ് വൈകുന്നതും തിരിച്ചടിയാകും. ടൗട്ടെ ഉള്‍പ്പെടെയുള്ള ചുഴലിക്കാറ്റുകള്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ധിപ്പിച്ചത് റാബി വിളകള്‍ ഏറെക്കാലം കേടുകൂടാതെ സംരക്ഷിക്കുന്നതിന് തടസമാണ്. ഇതോടെ റാബി വിളകള്‍ നേരത്തെ വിപണിയിലിറക്കേണ്ടി വന്നിട്ടുണ്ട്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലാണ് പ്രധാനമായും ഉള്ളി കൃഷി ചെയ്യുന്നത്. ഈ പ്രദേശങ്ങളിലുണ്ടായ പ്രകൃതിക്ഷോഭവും കനത്ത മഴയും കൃഷിയെ …
Read More »രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,404 പേര്‍ക്ക് കോവിഡ്; 339 കോവിഡ് മരണങ്ങള്‍….
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,404 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 15,058 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത് കേരളത്തില്‍ നിന്നാണ്. 339 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 37,127 പേര്‍ ഇന്നലെ രോഗമുക്തരായി. 3,62,207 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 14,30,891 സാമ്ബിളുകളാണ് ആകെ പരിശോധിച്ചത്. ഇതോടെ, രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,32,89,579 ആയി. സിറോ സര്‍വേയില്‍ 71 ശതമാനം കുട്ടികളിലും ആന്റിബോഡി …
Read More »രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം പ്രാരംഭ ഘട്ടത്തില്‍; കുട്ടികളെ കാര്യമായി ബാധിക്കില്ല; മൂന്നാം തരംഗം നേരിടാന്‍ അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതാധികാര സമിതിയുടെ മുന്നറിയിപ്പ്…
രാജ്യം കോവിഡിന്റെ മൂന്നാം തരംഗത്തിലേക്ക്. കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടം തുടങ്ങിയെന്നാണ് പഠങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം മൂന്നാം തംരംഗവും കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം കുട്ടികളിലും കോവിഡിനെതിരായ ആന്റീബോഡി രൂപപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നുമാണ് ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ (പിജിഐഎംഇആര്‍) ഡയറക്ടര്‍ ഡോ. ജഗത് റാം പറഞ്ഞു. ഇതിനിടെ മൂന്നാം തരംഗത്തില്‍ ജാഗ്രത …
Read More »ഭാരതപ്പുഴയില്‍ 2 ദിവസം മുന്‍പ് ഒഴുക്കില്‍പ്പെട്ട് കാണാതായ മെഡിക്കൽ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കിട്ടി….
വാണിയംകുളത്ത് ഭാരതപ്പുഴയില്‍ മാന്നന്നൂര്‍ കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മെഡികല്‍ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കിട്ടി. മാത്യു എബ്രഹാമിന്റെ മൃതദേഹമാണ് കിട്ടിയത്. ചെറുതുരുത്തി പാലത്തിന് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. 2 ദിവസം മുന്‍പാണ് കടവില്‍ കുളിക്കാനിറങ്ങിയ എം ബി ബി എസ് വിദ്യാര്‍ഥികളായ ആലപ്പുഴ സ്വദേശി ഗൗതം കൃഷ്ണ, തൃശ്ശൂര്‍ ചേലക്കര സ്വദേശി മാത്യു എബ്രഹാം എന്നിവരെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. വൈകിട്ട് അഞ്ചരയോടെ മാന്നന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം …
Read More »56 വര്‍ഷം മുമ്പ് ഉപേക്ഷിച്ച റെയില്‍ പാത വീണ്ടും തുറക്കുന്നു; ഇന്ത്യയില്‍നിന്ന് ബംഗ്ലാദേശിലേക്ക് പുതിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസ്….
56 വര്‍ഷം മുമ്പ് സജീവമായി പ്രവര്‍ത്തിച്ചിരുന്ന പാളത്തിലൂടെ വീണ്ടും പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കാന്‍ പദ്ധതിയുമായി ഇന്ത്യയും ബംഗ്ലാദേശും. അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന ഹല്‍ദിബാരി-ചിലഹത്തി റൂട്ടിലൂടെയാണ് ട്രെയിന്‍ സര്‍വിസ് പുനരാരംഭിക്കുന്നത്. ഇന്ത്യ-ബംഗ്ലാ അന്താരാഷ്ട്ര അതിര്‍ത്തിയില്‍നിന്ന് 4.5 കിലോമീറ്റര്‍ അകലെയാണ് കൂച്ച് ബിഹാറിലെ ഹല്‍ദിബാരി. സീറോ പോയിന്‍റായും ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നു. ബംഗ്ലാദേശിലെ നില്‍ഫമാരി ജില്ലയിലെ ചിലഹത്തിയില്‍നിന്ന് 12 കിലോമീറ്റര്‍ അകലെ രംഗ്പൂര്‍ ഡിവിഷനിലാണ് ഹല്‍ദിബാരി സ്ഥിതി ചെയ്യുന്നത്. കൊല്‍ക്കത്തയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി …
Read More »ജനകീയ മത്സ്യകൃഷി വിളവെടുപ്പ് നടത്തി….
സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി അക്കരപ്പാടം കെ.പി.ബാലാജിയുടെ കളത്തറ ഫിഷ് ഫാമില്‍ നടന്ന കരിമീന്‍ കൃഷി വിളവെടുപ്പ് ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീകല റാണിയുടെ നേതൃത്വത്തില്‍ നടന്ന കൂട് മത്സ്യകൃഷിയില്‍ വിളവെടുത്ത ഗിഫ്റ്റ് തിലോപ്പിയയുടെ വില്പന ഉദ്ഘാടനവും നടന്നു. ജോര്‍ജ്ജ് കുരുവിള മണിപ്പാടം ആദ്യ വില്പന ഏറ്റുവാങ്ങുകയും ചെയ്തു. ശിവന്‍ പി. ചാലുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഓഫീസര്‍ കെ.ജെ …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY