Breaking News

Latest News

ഗതാഗതക്കുരുക്കിൽ കാറിൽനിന്ന് ഇറങ്ങിയോടി നവവരൻ; പരാതി നൽകി ഭാര്യ, കാണാതായിട്ട് മൂന്നാഴ്ച

ബെംഗളൂരു: ഗതാഗതക്കുരുക്കിൽ അകപ്പെട്ട കാറിൽ നിന്ന് ഇറങ്ങിയോടിയ നവവരനെ കാണാതായിട്ട് മൂന്നാഴ്ച പിന്നിടുന്നു. ബംഗളൂരുവിലെ മഹാദേവപുരയിൽ നിന്ന് കാണാതായ യുവാവിനായി പൊലീസ് ഊർജിത തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും കാര്യമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ബന്ധുക്കളും യുവാവിനായി തിരച്ചിൽ നടത്തുന്നുണ്ട്. ഫെബ്രുവരി 15നായിരുന്നു യുവാവിന്റെ വിവാഹം. പിറ്റേദിവസം അയാളെ കാണാതായി. 16ന് പള്ളിയിൽ നിന്ന് മടങ്ങുമ്പോൾ വധൂവരൻമാർ സഞ്ചരിച്ച വാഹനം ഗതാഗതക്കുരുക്കിൽപ്പെട്ടു. വരൻ കാറിന്‍റെ വാതിൽ തുറന്ന് ഓടിപ്പോയി. ഭാര്യ പിന്നാലെ ഓടിയെങ്കിലും …

Read More »

ഗർഭിണികളും കുട്ടികളും വീടിനുള്ളിൽ തന്നെ കഴിയുക; വിഷപ്പുക സാഹചര്യത്തിൽ ആരോഗ്യവകുപ്പ്

കൊച്ചി: ബ്രഹ്മപുരത്ത് നിന്നുള്ള വിഷപ്പുക ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിപ്പിച്ചു. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരാൻ ശ്രമിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പുറത്തിറങ്ങുമ്പോൾ എൻ 95 മാസ്ക് ധരിക്കാനും നിർദ്ദേശമുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നിരവധി പേർ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയതിനെ തുടർന്നാണ് എട്ടാം ദിവസം ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ആരോഗ്യമുള്ള ആളുകളിൽ സാധാരണയായി അനുഭവപ്പെടുന്ന വായു മലിനീകരണത്തിന്‍റെ അളവ് …

Read More »

ദളിതർ വെള്ളം എടുക്കാതിരിക്കാൻ കിണർ മൂടിയ സംഭവം; 2 പേർ കൂടി അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ ദളിത് കുടുംബങ്ങൾ വെള്ളമെടുക്കുന്നത് തടയാൻ പൊതുകിണർ മൂടിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മണിമല സ്വദേശി ഇസ്മായിൽ റാവുത്തർ, തമിഴ്നാട് തേനി സ്വദേശി കെ അയ്യപ്പൻ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി ബൈജു സെബാസ്റ്റ്യനിൽ നിന്ന് പണം വാങ്ങി ഇവർ കിണർ ഇടിച്ച് നിരത്തുകയായിരുന്നു. റിമാൻഡിലായിരുന്ന പ്രതി സെബാസ്റ്റ്യൻ തോമസിന് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി 10 ദിവസത്തിന് ശേഷമാണ് സെബാസ്റ്റ്യൻ തോമസിന് …

Read More »

കുവൈത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

കുവൈറ്റ് സിറ്റി: കുവൈത്തിന്‍റെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച രാവിലെയാണ് കേന്ദ്രം അറിയിച്ചത്. കടലിൽ തിരമാല ആറടിയിലധികം ഉയരാനും സാധ്യതയുണ്ട്. വ്യാഴാഴ്ച രാവിലെ മുതൽ അടുത്ത 18 മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More »

പാരാഗ്ലൈഡിംഗ് അപകടം; കമ്പനിയുടെ പ്രവർത്തനം നഗരസഭയുടെ മാനദണ്ഡങ്ങൾ ലംഘിച്ച്

തിരുവനന്തപുരം: വർക്കലയിലെ പാരാ ഗ്ലൈഡിംഗ് അപകടത്തിൽ നഗരസഭയുമായി കരാറിൽ ഏർപ്പെടാതെയാണ് ഫ്ലൈ വർക്കല അഡ്വഞ്ചർ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പ്രവർത്തനമെന്ന് കണ്ടെത്തൽ. എൻഒസി മാനദണ്ഡങ്ങൾ ലംഘിച്ചു. 10 ശതമാനം ഉപയോക്തൃ ഫീസ് മുനിസിപ്പാലിറ്റിക്ക് നൽകണമെന്ന വ്യവസ്ഥയും പാലിച്ചില്ല. ടിക്കറ്റിൽ നഗരസഭയുടെ സീൽ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയും ലംഘിച്ചു. വർക്കല നഗരസഭാ കൗൺസിൽ യോഗം ചേർന്ന് എൻഒസി റദ്ദാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാരാഗ്ലൈഡിംഗ് …

Read More »

‘ട്രാ’; ഒമാനിൽ പ്രകൃതി ദുരന്ത മുന്നറിയിപ്പ് മൊബൈലിലൂടെ

​മ​സ്ക​ത്ത്​: പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മൊബൈലിലൂടെ മുന്നറിയിപ്പ് നൽകുന്ന സംവിധാനത്തിന് തുടക്കമിട്ട് ഒമാൻ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ട്രാ). സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ),ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കൾ എന്നിവരുമായി സഹകരിച്ച് മൊബൈൽ ഫോണുകൾ വഴിയാണ് അലേർട്ട് നൽകുക. കാലാവസ്ഥാ മുന്നറിയിപ്പ് ലക്ഷ്യമിടുന്ന പ്രദേശത്തെ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിച്ചേരാൻ പുതിയ പ്രക്ഷേപണ സേവനം സഹായിക്കും. ഇത് ആക്ടിവേറ്റ് ചെയ്യാൻ എല്ലാ മൊബൈൽ ഉപയോക്താക്കളോടും ‘ട്രാ’ ആവശ്യപ്പെട്ടിട്ടുണ്ട്. എങ്ങനെ ആക്ടിവേറ്റ് ചെയ്യാം എന്നതിനെക്കുറിച്ചുള്ള ഒരു …

Read More »

ലൈഫ് മിഷൻ കേസ്; സി.എം.രവീന്ദ്രനെതിരെ കൂടുതല്‍ തെളിവുകളുമായി ഇഡി

കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെതിരെ കൂടുതൽ തെളിവുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പദ്ധതിയുമായി ബന്ധപ്പെട്ട ഗൂഡാലോചനയിൽ രവീന്ദ്രനും പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചു. രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറിലധികം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. സ്വപ്നയുടെയും ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി ജോസിന്‍റെയും മൊഴികളാണ് രവീന്ദ്രനെ പ്രതിക്കൂട്ടിലാക്കുന്ന പ്രധാന മൊഴികൾ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളിലും തീരുമാനങ്ങളിലും ശിവശങ്കറിനൊപ്പം രവീന്ദ്രനും …

Read More »

സ്വർണക്കടത്ത് കേസിൽ നിർണായക വെളിപ്പെടുത്തലിന് സ്വപ്ന; വൈകിട്ട് 5ന് ഫേസ്ബുക്ക് ലൈവ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നതായി പ്രതി സ്വപ്ന സുരേഷ്. വൈകിട്ട് വിശദാംശങ്ങൾ പുറത്തുവിടുമെന്ന് സ്വപ്ന സുരേഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. വിവരങ്ങളുമായി വൈകുന്നേരം 5 മണിക്ക് താൻ ലൈവിൽ വരുമെന്നും സ്വപ്ന കുറിച്ചു. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ റിമാൻഡ് ചെയ്തിരുന്നു. ഈ മാസം 23 വരെയാണ് റിമാൻഡ് കാലാവധി. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ …

Read More »

പുതിയ കലക്ടർ ചുമതലയേറ്റു; ചടങ്ങിൽ പങ്കെടുക്കാതെ കളക്ടർ രേണുരാജ്

കൊച്ചി: പുതിയ കളക്ടർക്ക് ചുമതല കൈമാറുന്ന ചടങ്ങിലും യാത്രയയപ്പ് ചടങ്ങിലും പങ്കെടുക്കാതെ എറണാകുളം ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് സ്ഥലം മാറ്റം ലഭിച്ച രേണുരാജ്. ചുമതലയേൽക്കുന്ന എൻഎസ്കെ ഉമേഷിന് ചുമതല കൈമാറാൻ വരുമെന്ന് അറിയിച്ചെങ്കിലും അവസാന നിമിഷം പിൻവാങ്ങുകയായിരുന്നു. അതേസമയം, എറണാകുളം ജില്ലാ കളക്ടറായി എൻ എസ് കെ ഉമേഷ് ചുമതലയേറ്റു. ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാൻ രേണുരാജ് മികച്ച ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്ന് പുതിയ കളക്ടർ അറിയിച്ചു. …

Read More »

‘ചതുരം’ ഒടിടിയിൽ; സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യും

സ്വാസിക വിജയ്, റോഷൻ മാത്യു, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞ വർഷം നവംബറിൽ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ‘ചതുരം’. ചിത്രം തിയേറ്ററുകളിൽ പ്രേക്ഷക പ്രശംസ നേടിയിരുന്നു. അടുത്തിടെയാണ് ചതുരം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി 10 മണി മുതൽ സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിൽ ചതുരം സ്ട്രീം ചെയ്യുമെന്ന് സ്വാസിക അറിയിച്ചു. ഓൺലൈൻ റിലീസുമായി ബന്ധപ്പെട്ട് നിർമ്മാതാക്കൾ അടുത്തിടെ പുതിയ ട്രെയിലർ പുറത്തിറക്കിയിരുന്നു. സിദ്ധാർത്ഥ് …

Read More »