Breaking News

Latest News

ചർച്ചയിൽ പരിഹാരമായില്ല; തിങ്കളാഴ്ച്ച പ്രഖ്യാപിച്ച സൂചന പണിമുടക്കിന് മാറ്റമില്ലെന്ന് പിജി ഡോക്ടേഴ്‌സ്…..

തിങ്കളാഴ്ച്ച പ്രഖ്യാപിച്ച സൂചന പണിമുടക്കിന് മാറ്റമില്ലെന്ന് മെഡിക്കൽ കോളജുകളിലെ പിജി ഡോക്ടേഴ്‌സ്. ഇന്ന് നടത്തിയ ചർച്ചയിൽ പരിഹാരമാവാത്തതിനെ തുടർന്നാണ് പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. മെഡിക്കൽ വിദ്യഭ്യാസ ഡയറക്ടർ, ജെഡിഎംഇ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർ എന്നിവരുമായാണ് പിജി ഡോക്ടേഴ്‌സ് പ്രതിനിധികൾ ചർച്ച നടത്തിയത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആവശ്യങ്ങൾ കേൾക്കുകയും അവ ഉന്നത തലത്തിലേക്ക് എത്തിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തുവെങ്കിലും ഉന്നയിച്ച ആവശ്യങ്ങളിൽ പരിഹാരം കാണാൻ സാധിച്ചില്ല. കഴിഞ്ഞ ആറ് …

Read More »

കേരളത്തിൽ ലോക്കോ അതോ അൺലോക്കോ? നിലവിലെ ലോക്ക്ഡൗൺ രീതി മാറുന്നു; വാരാന്ത്യ ലോക്ക് ഡൗണും ഉണ്ടാകില്ല; തീരുമാനം ഉടൻ….

സംസ്ഥാനത്ത് ടിപിആർ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ ചൊവ്വാഴ്ചയോടെ മാറ്റം വരും. രോഗവ്യാപനം കൂടിയ വാർഡുകൾ മാത്രം അടച്ചുള്ള ബദൽ നടപടിയാണ് ആലോചനയിൽ. ഇതിനിടെ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ കൂടുതൽ സിഎഫ്എൽടിസികൾ തുറക്കണമെന്ന് സംസ്ഥാനം സന്ദർശിക്കുന്ന കേന്ദ്ര സംഘം ആവശ്യപ്പെട്ടു. ഒരുവശത്ത് മുഴുവൻ അടച്ചുപൂട്ടിയിട്ടും കുറയാത്ത കേസുകൾ, മറുവശത്ത് ലോക്ക് ഡൗണിനെതിരെ ഉയരുന്ന കടുത്ത പ്രതിഷേധം, മുഴുവൻ തുറന്നിടരുതെന്ന കേന്ദ്ര നിർദ്ദേശം. വലിയ സമ്മർദ്ദത്തിലാണ് സംസ്ഥാന സർക്കാർ. തുറക്കലിനോട് കേന്ദ്രം യോജിക്കുന്നില്ലെങ്കിലും …

Read More »

സാമ്പത്തിക പ്രതിസന്ധി: സർക്കാർ ജീവനക്കാർക്ക് ഇത്തവണ ഓണത്തിന് ശമ്പള അഡ്വാൻസ് ഇല്ല…

ഇത്തവണ ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ശമ്പള അഡ്വാൻസ് ഇല്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നിർദേശം. ഉത്സവബത്തയും ബോണസും നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മാസത്തെ 15ാം തീയതിക്ക് ശേഷമാണ് ഓണമെങ്കിൽ അടുത്ത മാസത്തെ ശമ്പളം നേരത്തെ നൽകാറുണ്ട്. ഇത്തവണ 20നാണ് ഓണമെങ്കിലും അഡ്വാൻസ് ശമ്പളം നൽകേണ്ടതില്ലെന്നാണ് നിർദേശം. നേരത്തെ പിടിച്ച ശമ്പളവും ഗഡുക്കളായി നൽകുകയാണ്. അതിനിടെ അഡ്വാൻസ് ശമ്പളം കൂടി നൽകേണ്ടതില്ലെന്നാണ് നിർദേശം. അന്തിമ തീരുമാനമായില്ലെങ്കിലും ഇവ ഒഴിവാക്കണമെന്ന നിർദ്ദേശം …

Read More »

കശ്മീരില്‍ സ്‌കൂള്‍ നിര്‍മ്മിക്കാൻ ഒരു കോടി രൂപ സംഭാവന നല്‍കി അക്ഷയ് കുമാര്‍…

കശ്മീരില്‍ സ്‌കൂള്‍ നിര്‍മ്മിക്കാൻ ഒരു കോടി രൂപ സംഭാവന നല്‍കി അക്ഷയ് കുമാര്‍. കഴിഞ്ഞ മാസം ബോഡര്‍ സെക്യൂരിറ്റി ഫോഴ്സിലെ (ബിഎസ്എഫ്) ജവാന്‍മാരെ ബോളിവുഡിന്റെ പ്രിയ താരം അക്ഷയ് കുമാർ സന്ദര്‍ശിച്ചിരുന്നു. ചിത്രങ്ങളും വീഡിയോകളും അക്ഷയ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സന്ദർശനം കഴിഞ്ഞ് ഒരുമാസം കഴിയുമ്പോൾ ബിഎസ്എഫ് സമൂഹമാധ്യമത്തിലൂടെ പുതിയൊരു വിവരം അറിയിച്ചിരിക്കുകയാണ്. കശ്മീരില്‍ സ്‌കൂള്‍ നിര്‍മ്മാണത്തിനായി അക്ഷയ് കുമാര്‍ ഒരു കോടി രൂപ സംഭാവന നല്‍കിയെന്നാണ് ബിഎസ്എഫ് …

Read More »

BIG BREAKING ; സംസ്ഥാനത്ത് ഇന്നുമുതല്‍ പ്രളയ സെസ് ഇല്ല ; ഈ സാധനങ്ങള്‍ക്ക് വിലകുറയും…

2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം ചരക്ക് സേവന നികുതിക്ക് മേൽ ഏർപ്പെടുത്തിയ ഒരു ശതമാനം സെസ് ഇന്നലെ അര്‍ദ്ധരാത്രിയോടെ അവസാനിച്ചു. 2021 ജൂലെ മാസത്തിൽ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റില്‍ പറഞ്ഞിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് നടപടി. പ്രളയ സെസ് ഒഴിവാക്കുന്നതോടെ ഒട്ടുമിക്ക വസ്തുക്കൾക്കും വില കുറയും. അഞ്ച് ശതമാനത്തിന് മുകളില്‍ ജിഎസ്ടിയുള്ള സാധനങ്ങള്‍ക്ക് ഒരു ശതമാനമാണ് പ്രളയ സെസ് ചുമത്തിയത്. സ്വര്‍ണ്ണത്തിനും വെള്ളിക്കും കാല്‍ ശതമാനമായിരുന്നു പ്രളയ …

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,831 പേര്‍ക്ക് കോവിഡ്; പകുതിയിലേറയും കേരളത്തിൽ നിന്ന്; 541 മരണം…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,831 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 541 പേര്‍ മരിച്ചു. 39,258 പേരാണ് രോഗമുക്തരായത്. 97.36ശതമാനമാണ് രോഗമുക്തി നിരക്ക്. 4,10,952 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. 30820,521 പേരാണ് രോഗമുക്തരായത്. 4,24,351പേര്‍ മരിച്ചു. കേരളത്തിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 20,624 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. 80 മരണവും സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച്‌ …

Read More »

തലസ്ഥാനത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ യുവാവ് ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍, മൃതദേഹം കണ്ടെത്തിയത് ഹോളോബ്രിക്സ് കമ്ബനിക്കുള്ളില്‍…

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പ്രതിയെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നരുവാമൂട് സ്വ​ദേ​ശി അനീഷാണ് കൊല്ലപ്പെട്ടത്. കുളങ്ങരക്കോണത്തെ ഒരു ഹോളോബ്രിക്സ് കമ്ബനിക്കുള്ളില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ ഒരു സ്ത്രീയുടെ മാല മോഷണം പോയിരുന്നു. ഇതു സംബന്ധിച്ചു പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനീഷ് കാപ്പ പ്രകാരം കരുതല്‍ തടങ്കലില്‍ ആയിരുന്നു. ആഴ്ചകള്‍ക്ക് …

Read More »

കാത്തിരുന്നത് 11 വർഷം: കുതിരാൻ തുരങ്കം ഗതാഗതത്തിനായി തുറന്നു…

കാത്തിരിപ്പിനൊടുവിൽ കുതിരാൻ തുരങ്കം ഭാഗീകമായി തുറന്നു. തൃശ്ശൂർ – പാലക്കാട് പാതയിലെ കുതിരൻ മല തുരന്നുണ്ടാക്കിയ ഇരട്ടതുരങ്കളിലൊന്നാണ് രാത്രി എട്ട് മണിയോടെ ഗതാഗതത്തിനായി തുറന്നു കൊടുത്തത്. അഞ്ച് മണിക്ക് ടണൽ തുറക്കും എന്നായിരുന്നു ആദ്യം വന്ന അറിയിപ്പ്. പാലക്കാട് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന തുരങ്കമാണ് ഇന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നത്. തൃശ്ശൂർ – പാലക്കാട് റൂട്ടിലെ തുരങ്കം കൂടി ഗതാഗതയോഗ്യമാക്കിയാൽ മാത്രമേ ഇരട്ടതുരങ്കത്തിൻ്റെ ഗുണം പൂർണമായും ജനങ്ങൾക്ക് ലഭിക്കൂ. …

Read More »

പണം കടം ചോദിച്ചത് നൽകാത്തതിന് 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചു; കൊല്ലത്ത് 56കാരൻ അറസ്റ്റിൽ…

പണം കടം ചോദിച്ചത് നൽകാത്തതിലുള്ള വൈരാഗ്യം തീർക്കാൻ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ അറസ്റ്റിലായി. 17കാരിയ്ക്കുനേരെ അതിക്രമം നടത്തിയ 56കാരനാണ് അറസ്റ്റിലായത്. കൊട്ടാരക്കര പൊലീസാണ് ഇദ്ദേഹത്തെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പണം കടം ചോദിച്ചത് നൽകാത്തതിലുള്ള വിരോധത്താലാണ് പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചത്. പെൺകുട്ടിയെ ദേഹോപദ്രവമേൽപിച്ചശേഷം തറയിൽ തള്ളിയിടുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ കൊട്ടാരക്കര …

Read More »

നിങ്ങളുടെ ഫോൺ ഉപയോഗത്തിന്റെ ചെലവ് കൂടാൻ പോകുന്നു; എയർടെലും വോഡഫോൺ ഐഡിയയും എല്ലാം നിരക്ക് ഉയർത്തുന്നു…

ഫോൺ ഉപയോഗിക്കാത്തവരുടെ എണ്ണം വിരളമാണിന്ന്. അതുകൊണ്ട് തന്നെ ടെലികോം കമ്പനികൾ നിരക്കുകൾ ഉയർത്തുമ്പോൾ അത് രാജ്യത്തെ ഓരോ വീട്ടിലും ചെലവ് ഉയർത്തുമെന്ന് ഉറപ്പാണ്. എയർടെലും വോഡഫോൺ ഐഡിയയും എല്ലാം നിരക്ക് ഉയർത്തുന്ന കാര്യത്തിൽ നിലപാടെടുത്തു കഴിഞ്ഞു. എയർടെൽ അവരുടെ അടിസ്ഥാന പ്രതിമാസ പ്രീപെയ്ഡ് നിരക്ക് 49 ൽ നിന്ന് 79 രൂപയാക്കി. 60 ശതമാനമാണ് വർധന. കോർപ്പറേറ്റ് പ്ലാനുകളിൽ കുറഞ്ഞത് 30 ശതമാനം വരെ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. വോഡഫോൺ ഐഡിയയും …

Read More »