Breaking News

Latest News

വ്യാപാരികള്‍ ആത്മഹത്യയുടെ വക്കില്‍; ഓഗസ്റ്റ് 9 മുതല്‍ എല്ലാ കടകളും തുറക്കും ; വ്യാപാരി വ്യവസായി സംഘടന…

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം തുടര്‍ന്നാലും അടുത്തമാസം 9 മുതല്‍ എല്ലാ ദിവസവും കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണ്. കട തുറക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടായാല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് മരണം വരെ നിരാഹാരം കിടക്കും. ടിപിആര്‍ അടിസ്ഥാനമാക്കിയുളള നിയന്ത്രണം സ്വീകാര്യമല്ല. മൈക്രോ കണ്ടെയ്ന്‍‍മെന്റ് സോണുകള്‍ അംഗീകരിക്കും. ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയുടെ സമയം ചോദിച്ചിട്ടുണ്ടെന്നും സമയം അനുവദിച്ചാല്‍ ചര്‍ച്ച നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് …

Read More »

ഇടുക്കി ഡാം നിറയുന്നു; ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്‌ പ്രഖ്യാപിക്കും…

ഇടുക്കി ജലസംഭരണിയില്‍ ഒരടികൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ദിവസവും ഒരു അടിവീതം ഉയരുന്നുണ്ട്. ബുധനാഴ്ച 2371.22 അടിയാണ് ജലനിരപ്പ്. 2372.58 അടിയില്‍ എത്തുമ്ബോഴാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കുക. മുന്‍വര്‍ഷം ഇതേസമയം 2333.62 അടിയായിരുന്നു. 37.6 അടിയുടെ വര്‍ധന. പരമാവധി സംഭരണ ശേഷി 2403 അടിയാണ്. ജലനിരപ്പ് 2378.58 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് നല്‍കും. 2379.58 അടി എത്തുമ്ബോഴാണ് റെഡ് അലര്‍ട്ട്. ജലനിരപ്പ് ഉയരാതിരിക്കാന്‍ …

Read More »

സംസ്ഥാനത്തെ സ്ഥിതി അതീവ ​ഗുരുതരാവസ്ഥയിലേക്ക്; ഇന്ന് 22,056 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 20,960 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,67,33,694 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും …

Read More »

പരീക്ഷകള്‍ റദ്ദാക്കിയ ഉത്തരവിന് സ്റ്റേ; സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ നാളെ മുതല്‍…

എ പി ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സര്‍വകലാശാല സമര്‍പ്പിച്ച അപ്പീലിന്മേലാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബെഞ്ചാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവ് പ്രകാരം മുന്‍ നിശ്ചയിച്ചപ്രകാരമുള്ള എല്ലാ പരീക്ഷകളുടെയും നടത്തിപ്പുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കിയതായി സര്‍വകലാശാല അറിയിച്ചു. …

Read More »

മഴവെള്ളപ്പാച്ചിലില്‍ ഏഴ്‌പേര്‍ മരിച്ചു; 30ല്‍ അധികം പേരെ കാണാതായി; രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി സൈന്യം…

കശ്മീരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മഴവെള്ളപ്പാച്ചിലില്‍ ഏഴ്‌പേര്‍ മരിച്ചു. 30 ലധികം പേരെ കാണാതാകുകയും ചെയ്തു. കിഷ്ത്വാര്‍ ജില്ലയിലെ ഹൊന്‍സാര്‍ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. സൈന്യത്തിന്റെ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. സംഭവത്തിന്റെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ വിലയിരുത്തി. രക്ഷാ പര്വര്‍ത്തനത്തിനായി കൂടുതല്‍ ദുരന്ത് നിവാരണ സേന അംഗങ്ങളെ അയക്കാന്‍ അദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റവരെ എയര്‍ ലിഫ്റ്റിംഗ് വഴി ആശുപത്രികളില്‍ എത്തിക്കാന്‍ വ്യോമസേന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പോലീസും രക്ഷാ …

Read More »

‘താനുമായുളള വിവാഹം വേർപെടുത്തിയിട്ടില്ല’, മുകേഷ്-ദേവിക വിവാഹമോചനത്തിൽ പ്രതികരണവുമായി സരിത….

താനുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്താതെയാണ് മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതെന്ന് നടി സരിത. 1988ല്‍ ആയിരുന്നു മുക്ഷേിന്റെയും സരിതയുടെയും വിവാഹം. ഇരുവരും വേര്‍പിരിഞ്ഞതിന് ശേഷം 2013ല്‍ ആണ് നര്‍ത്തകിയായ മേതില്‍ ദേവികയെ മുകേഷ് വിവാഹം ചെയ്യുന്നത്. യുഎഇയില്‍ റാസല്‍ഖൈമയിലാണ് സരിത ഇപ്പോള്‍ താമസിക്കുന്നത്. വിവാഹമോചന വിഷയത്തില്‍ മുമ്ബും സരിത പ്രതികരിച്ചിരുന്നു. സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത ദ്രോഹിക്കുന്ന ക്രൂരനായ മനുഷ്യനാണ് മുകേഷ് എന്നാണ് 2016ല്‍ മുകേഷ് കൊല്ലത്ത് നിന്നും നിയമസഭയിലേക്ക് …

Read More »

ഒളിംപിക്സ്: മീരാബായ് ചാനുവിന് വെള്ളി മെഡല്‍ തന്നെ…

ഒളിംപിക്സ് ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവിന് വെള്ളി മെഡല്‍ തന്നെ. ചൈനീസ് താരത്തിന്റെ ഉത്തേജന പരിശോധന കഴിഞ്ഞു. സ്വര്‍ണം നേടിയ ചൈനീസ് താരം ഉത്തേജകം ഉപയോഗിച്ചതായി സംശയമുയര്‍ന്നതിനാല്‍ ചാനുവിന്റെ വെള്ളി നേട്ടം സ്വര്‍ണമായേക്കുമെന്നു സൂചനകളുണ്ടായിരുന്നു. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തില്‍ 202 കിലോഗ്രാം ഉയര്‍ത്തിയാണ് ഇരുപത്തിയാറുകാരിയായ ചാനു ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിയത്. 2000ല്‍ സിഡ്നി ഒളിംപിക്സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ഒളിംപിക്സില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ …

Read More »

കോഴിക്കോട് 17.9 കിലോ കഞ്ചാവ് പിടിച്ചെടുത്തു…

ട്രെയിനില്‍ കടത്തുകയായിരുന്ന 18 കിലോയോളം (17.900 കിലോഗ്രാം) കഞ്ചാവ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) കണ്ടെടുത്തു. ചെന്നൈ-മംഗലാപുരം മെയിലിലെ പാര്‍സല്‍ ബോഗിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആര്‍പിഎഫ് ക്രൈം സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ആരാണ് പാഴ്‌സല്‍ അയച്ചത് എന്നതില്‍ അന്വേഷണം നടത്തുകയാണെന്ന് ആര്‍പിഎഫ് വ്യക്തമാക്കി.

Read More »

ബസവരാജ്‌ ബൊമ്മ കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റു

ബസവരാജ്‌ ബൊമ്മ കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റു. യെദിയൂരപ്പ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു ബസവരാജ്‌. തിങ്കളാഴ്ചയായിരുന്നു ബിഎസ് യെദിയൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജീ വെച്ചത്. രാജ് ഭവനിലെ ഗ്ളാസ് ഹൌസില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്ലോട് സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനൊന്ന് മണിക്ക് നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ സത്യവാചകം ചൊല്ലി ബസവരാജ്‌ ബൊമ്മ കര്‍ണാടകയുടെ ഇരുപത്തി മൂന്നാം മുഖ്യമന്ത്രിയായി അധികാരമേറ്റു. കേന്ദ്ര നേതാക്കളായ ധര്‍മേന്ദ്ര പ്രധാന്‍, അരുണ്‍ സിംഗ് എന്നിവരും ചടങ്ങിനെത്തിയിരുന്നു. …

Read More »

സമോസയുടെ വില സംബന്ധിച്ച തര്‍ക്കം: വഴക്കിനൊടുവില്‍ ഒരാള്‍ തീകൊളുത്തി മരിച്ചു

സമോസകളുടെ വിലക്കയറ്റത്തെച്ചൊല്ലിയുള്ള ത ര്‍ക്കത്തെത്തുടര്‍ന്ന് മധ്യപ്രദേശിലെ അന്നുപൂര്‍ ജില്ലയില്‍ ഒരാള്‍ തീ കൊളുത്തി മരിച്ചു. ജില്ലയിലെ അമര്‍കാന്തക് പോലീസ് സ്റ്റേഷന് കീഴിലുള്ള ബന്ദ ഗ്രാമത്തിലാണ് സംഭവം നടന്നത്. തര്‍ക്കത്തെത്തുടര്‍ന്ന് ബജ്രു ജെസ്വാള്‍ എന്ന യുവാവ് സ്വയം പെട്രോള്‍ ഒഴിച്ചുതീ കൊളുത്തുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂലൈ 22ന് ബജ്രു ജയ്സ്വാള്‍(30) സുഹൃത്തുക്കളോടൊപ്പം സമോസ സ്റ്റാളിലേക്ക് പോവുകയും രണ്ട് സമോസകള്‍ വാങ്ങുകയും ചെയ്തു. കടയുടമയായ കാഞ്ചന്‍ സാഹു 20 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടെപ്പോള്‍ …

Read More »