ലൈംഗിക പീഡനപരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച മന്ത്രി എ കെ ശശീന്ദ്രനെതിരേ പ്രതിപക്ഷം രംഗത്ത്. ഭരണഘടനാപരമായി മന്ത്രിയായി സ്ഥാനമേറ്റ ഒരാള്‍ തന്റെ മന്ത്രിപദവി ദുരുപയോഗം ചെയ്ത് ലൈംഗികപീഡന പരാതി നല്‍കിയ സ്ത്രീയെ ഭീഷണിപ്പെടുത്തിയിക്കുകയാണെന്നും അധികാരസ്ഥാനമുപയോഗിച്ച് പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും പ്രതിപക്ഷ നേതാവും എംഎല്‍എയുമായ വി ഡി സതീശന്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് വാര്‍ത്താമാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശശീന്ദ്രന്‍ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഇനി മുഖ്യമന്ത്രിയാണ് ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കേണ്ടത്. ശശീന്ദ്രന്‍ …
Read More »പെറുവിന്റെ പുതിയ പ്രസിഡന്റായി പെദ്രോ കാസ്തിയ്യോ…
പെറുവിന്റെ പുതിയ പ്രസിഡന്റ് പെദ്രോ കാസ്തിയ്യോയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സമ്ബന്നമായ രാജ്യത്ത് ഇനി ഒരു ദരിദ്രന്‍പോലും ഉണ്ടാകരുത് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കാസ്തിയോ വോട്ട് തേടിയത്. പെറു ലീബ്രെ പാര്‍ട്ടിയുടെ നേതാവാണ് കാസ്തിയോ. വലതുപക്ഷ സ്ഥാനാര്ഥി കെയ്കോ ഫ്യുജിമോറിയെ 44,000 വോട്ടിനാണ് ഇടതുപക്ഷനേതാവായ കാസ്തിയോ പരാജയപ്പെടുത്തിയത്. അഴിമതിക്കേസില്‍ ജയിലില്‍ കിടക്കുന്ന മുന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫ്യൂജിമോറിയുടെ മകളാണ് കെയ്കോ. ഒരു മാസത്തിലധികം നീണ്ട വോട്ടെണ്ണല് പ്രക്രിയക്കുശേഷമാണ് പ്രഖ്യാപനം. ആരോഗ്യ സംവിധാനങ്ങളിലെ …
Read More »അതീവ ജാഗ്രതയിൽ കര്‍ഷക സംഘടനകള്‍; കര്‍ഷകരുടെ പാര്‍ലമെന്‍റ് മാര്‍ച്ചിന് നാളെ തുടക്കം…
ദില്ലിയിൽ സമരം തുടരുന്ന കർഷകരുടെ പാർലമെന്‍റ് മാർച്ച് നാളെ തുടങ്ങാനിരിക്കെ അതീവ ജാഗ്രതയിൽ കർഷക സംഘടനകൾ. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കർഷകരുടെ പട്ടിക തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് 19 വരെയാണ് പാർലമെന്‍റ് മാർച്ച് നടത്തുക. ഇരുന്നൂറ് കർഷകർ, അഞ്ച് കർഷക സംഘടനാ നേതാക്കൾ എന്നിവരാകും പ്രതിദിനം സമരത്തിൽ പങ്കെടുക്കുക. ഇവരുടെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ പൊലീസിന് കൈമാറും. മൂൻകൂട്ടി നിശ്ചയിച്ചവർ മാത്രമാകും പരിപാടിയിൽ പങ്കെടുക്കുക. മാർച്ചിൽ നുഴഞ്ഞുക്കയറി സമരം അട്ടിമറിക്കുന്നത് തടയാനാണ് …
Read More »‘അനന്യയെ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചു’; മെച്ചപ്പെട്ട ചികിത്സ ലഭിച്ചില്ലെന്നും അനന്യയുടെ അച്ഛന്‍…
ട്രാന്‍സ്‍ജെന്‍റര്‍ അനന്യകുമാരിയെ ആശുപത്രി ജീവനക്കാർ മർദ്ദിച്ചിരുന്നവെന്ന് അച്ഛൻ അലക്സാണ്ടർ. ഡോക്ടറുടെ സേവനം പല സമയത്തും ലഭ്യമായിരുന്നില്ല. മെച്ചപ്പെട്ട ചികിത്സയല്ല ആശുപത്രിയിൽനിന്ന് ലഭിച്ചത്. ആശുപത്രിയിൽ നിന്ന് അമിത ചികിത്സാചെലവ് ഈടാക്കിയെന്നും അലക്സാണ്ടർ പറഞ്ഞു. ലിംഗമാറ്റ ശസ്ത്രക്രിയ്ക്കായി അനന്യ സമീപിച്ച കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിക്ക് എതിരെയാണ് അനന്യയുടെ അച്ഛന്‍ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവിനെത്തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്‌നം നേരിടുകയാണെന്ന് കഴിഞ്ഞ ദിവസം അനന്യ വെളിപ്പെടുത്തിയിരുന്നു. ഇതിന് …
Read More »നെയ്യാറ്റിന്‍കരയില്‍ യുവാവ് തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍…
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാരായമുട്ടം പറകോട്ടുകോണം സ്വദേശിയായ നാല്‍പതുകാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ വീടിന് സമീപത്തുള്ള ഉള്ള പുരയിടത്തില്‍ തലയ്ക്കടിയേറ്റ് രക്തംവാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടത്. ആഴത്തില്‍ ഏറ്റ മുറിവാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ സുഹൃത്തിനെ മാരായമുട്ടം പൊലീസ് ചോദ്യം ചെയ്തു വരുന്നു. മറ്റൊരു സുഹൃത്തിന് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ രണ്ടുപേരും ഇന്നലെ സംഭവ …
Read More »കരുവന്നൂര്‍ സഹകരണബാങ്കില്‍ നടത്തിയത് 100 കോടിയുടേതല്ല, 300 കോടിയുടെ തട്ടിപ്പെന്ന് പ്രാഥമിക കണ്ടെത്തല്‍…
സിപിഎം നിയന്ത്രണത്തിലുള്ള തൃശൂരിലെ കരുവന്നൂര്‍ സഹകരണബാങ്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മാത്രം ബാങ്കിലെ ജീവനക്കാരും ബാങ്കിന് വേണ്ടപ്പെട്ടവരും ചേര്‍ന്ന് നടത്തിയ സാമ്ബത്തിക തട്ടിപ്പ് 300 കോടിയുടേതെന്ന് പ്രാഥമിക കണ്ടെത്തല്‍. നേരത്തെ 100 കോടിയുടെ തട്ടിപ്പെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രജിസ്ട്രാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. ക്രമക്കേട് പുറത്ത് വന്നതിന് പിന്നാലെ സിപിഎമ്മിന്‍റെ 12 അംഗ ഭരണസമിതി പിരിച്ചുവിട്ടു. വിഷയത്തില്‍ ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്ത് അന്വേഷണം …
Read More »രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,015 പേർക്ക് കൊവിഡ് ; 3,998 മരണം;
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 42,015 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 3,998 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 97.36 ആണ് രോഗമുക്തി നിരക്ക്. 36,977 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായി. 31,216,337 ആണ് രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍. 418,480 മരണങ്ങള്‍ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം തരംഗത്തിന്റെ പിന്‍വാങ്ങല്‍ സാധ്യതയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രണ്ടാം …
Read More »ഹോട്ട്‌ഷോട്ട്‌സ് ആപ്പ് വഴി നീലച്ചിത്രങ്ങള്‍ സ്ട്രീമിങ്ങ് നടത്തി, വെബ് സീരിസില്‍ അഭിനയിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ച് യുവതികളെ നിര്‍ബന്ധിച്ചു: രാജ് കുന്ദ്ര കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുംബൈ പൊലീസ്…
അശ്ലീല വീഡിയോ നിര്‍മ്മാണ കേസില്‍ നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര മുഖ്യ സൂത്രധാരന്‍ എന്ന് മുംബൈ പൊലീസ് കോടതിയില്‍. ഹോട്ട്‌ഷോട്ട്‌സ് എന്ന ആപ്പ് വഴി അശ്ലീല വീഡിയോകള്‍ സ്ട്രീമിങ്ങ് നടത്തിയതില്‍ രാജ് കുന്ദ്രയ്ക്ക് പങ്കുണ്ടെന്നും മുംബൈ പൊലീസ് കോടതിയെ അറിയിച്ചു. നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വെള്ളിയാഴ്ച വരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ തിങ്കളാഴ്ചയാണ് രാജ് കുന്ദ്രയെ …
Read More »അനന്യയുടെ മരണം; ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ മൊഴിയെടുക്കും…
ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ അലക്സിന്റെ മരണത്തില്‍ ആരോപണ വിധേയനായ ഡോക്ടറുടെ മൊഴിയെടുക്കും. സംഭവത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ അന്വേഷണം ആവശ്യപ്പെട്ടു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് അനന്യയുടെ സുഹൃത്തുക്കള്‍ പരാതിയും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രീയയ്ക്ക് വിധേയയായ അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിട്ടിരുന്നത്. ഏറെ നേരം എഴുന്നേറ്റ് നിന്ന് ജോലി ചെയ്യുന്നതിന് പോലും …
Read More »കുട്ടികള്‍ക്ക് വൈറസ് നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കും; രാജ്യത്ത് സ്കൂളുകള്‍ തുറക്കാന്‍ ഐസിഎംആര്‍ അനുമതി…
മുതിര്‍ന്നവരേക്കാള്‍ മികച്ച രീതിയില്‍ കുട്ടികള്‍ക്ക് വൈറസിനെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐസിഎംആര്‍). മുതിര്‍ന്നവരില്‍ ഉള്ളതുപോലെ തന്നെയാണ് കുട്ടികളിലെയും ആന്റിബോഡികള്‍ എന്നിരിക്കെ തന്നെ അവര്‍ ഇതില്‍ കൂടുതല്‍ മികവ് കാണിക്കുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് സ്കൂളുകള്‍ തുറക്കാന്‍ ഐസിഎംആര്‍ അനുമതി നല്‍കി. ആദ്യ ഘട്ടത്തില്‍ പ്രൈമറി സ്കൂളുകള്‍ തുറക്കാനാണ് നിര്‍ദേശം. പ്രദേശത്തെ കോവിഡ് സാഹചര്യങ്ങള്‍കൂടി പരിഗണിച്ച ശേഷം മാത്രമായിരിക്കണം നടപടികളുമായി മുന്നോട്ട് …
Read More »