മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. തുടര്‍ ഭരണം മുസ്ലിം ന്യൂനപക്ഷങ്ങളുടെ തലയില്‍ കേറാനുള്ള ലൈസന്‍സാണെന്ന് മുഖ്യമന്ത്രി ധരിക്കേണ്ടെന്ന് കെ.എം ഷാജി പറഞ്ഞു. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളെ പോലും ഹനിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഒട്ടേറെ പ്രക്ഷോഭങ്ങളുടെ ഫലമായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശിപാര്‍ശകള്‍ രാജ്യത്ത് തള്ളിയത് ഗുജറാത്തും കേരളവുമാണ്. അന്നത്തെ വി.എസ് സര്‍ക്കാര്‍ പാലൊളി കമ്മിറ്റി വെച്ച് ആദ്യം …
Read More »യുഎസ് നാവികസേനയില്‍ നിന്ന് രണ്ട് എംഎച്ച് -60 ആര്‍ സീഹോക്ക് സമുദ്ര ഹെലികോപ്റ്ററുകള്‍ ഇന്ത്യക്ക് ലഭിച്ചു…
യുഎസ് നാവികസേനയില്‍ നിന്ന് രണ്ട് എംഎച്ച് -60 ആര്‍ സീഹോക്ക് സമുദ്ര ഹെലികോപ്റ്ററുകള്‍ ഇന്ത്യക്ക് ലഭിച്ചു. യുഎസ് നാവികസേനയില്‍ നിന്ന് ഇന്ത്യ സ്വീകരിക്കുന്ന രണ്ട് എംഎച്ച് -60 ആര്‍ സീഹോക്ക് മാരിടൈം ഹെലികോപ്റ്ററുകളും പത്താമത്തെ പി -8 പോസിഡോണ്‍ സമുദ്ര നിരീക്ഷണ വിമാനവും ഇരു രാജ്യങ്ങളുടെയും നാവികസേന തമ്മിലുള്ള സഹകരണവും പരസ്പര പ്രവര്‍ത്തനക്ഷമതയും ശക്തിപ്പെടുത്തുമെന്ന് പെന്റഗണ്‍ അറിയിച്ചു. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിച്ച മൊത്തം 24 എംഎച്ച് -60 ആര്‍ മള്‍ട്ടി-റോള്‍ …
Read More »സംസ്ഥാനത്ത് ഇറച്ചിക്കോഴി വില സർവകാല റെക്കോർഡിലേക്ക് കൂതിക്കുന്നു…
ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇറച്ചിക്കോഴി വില ക്രമാതീതമായി കുതിച്ചുയർന്നു. 165 രൂപയെന്ന സർവകാല റെക്കോഡിലേക്കാണ് ഇറച്ചിക്കോഴിയുടെ വില ഉയർന്നത്. പെരുന്നാൾ എത്തിതോടെ വില ഇനിയും ഉയരുമെന്നാണ് സൂചന. വില ഉയർന്നതോടെ പലയിടത്തും കോഴിയിറച്ചി വാങ്ങാനാളില്ലാത്ത സ്ഥിതിയായി. കഴിഞ്ഞ രണ്ടു ദിവസമായാണ് ഇറച്ചിക്കോഴിയുടെ വില കുതിച്ചുയർന്നത്. 100 രൂപയിൽ താഴെയായിരുന്ന വില കഴിഞ്ഞയാഴ്ച 130 രൂപയായി ഉയർന്നു. എന്നാൽ ബക്രീദ് പ്രമാണിച്ച് ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകിയതോടെ വില കുതിച്ച് …
Read More »കൊല്ലത്ത് വാക്സിൻ വിതരണത്തെ ചൊല്ലി തർക്കം; സിപിഎം അനുഭാവികൾക്ക് മാത്രം നല്‍കുന്നെന്ന് കോൺഗ്രസ്
കൊവിഡ് വാക്സിൻ വിതരണത്തിലെ ക്രമക്കേടാരോപിച്ച് കൊല്ലം നിലമേൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ കൈയേറ്റം ചെയ്തെന്നാരോപിച്ച് ആരോഗ്യ കേന്ദ്രത്തിന്‍റെ ചുമതലയുള്ള ഡോക്ടർ പൊലീസിൽ പരാതി നൽകി. ഡോക്ടറുടെ പരാതിയിൽ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നിലമേൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ വാക്സിൻ വിതരണത്തെ പറ്റി ദീർഘനാളായി നില നിൽക്കുന്ന പരാതികളുടെ തുടർച്ചയായിരുന്നു കോൺഗ്രസിന്‍റെ പ്രതിഷേധം. സിപിഎം …
Read More »പെഗാസസ് സോഫ്റ്റ്വയർ ഫോൺ ചോർത്തൽ ; ആരോപണം തള്ളി കേന്ദ്ര സർക്കാർ…
ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്വയർ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്ത്. ആരോപണങ്ങൾ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നു. ശക്തമായ ജനാധിപത്യം നിലനിൽക്കുന്ന രാജ്യമായ ഇന്ത്യ എല്ലാ പൗരന്മാരുടെയും മൗലികാവകാശമായ സ്വകാര്യത മാനിക്കാൻ പ്രതിജ്ഞാബദ്ധമാണ്. പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗം സംബന്ധിച്ച് കേന്ദ്ര സർക്കാർ വിവരാവകാശ നിയമ പ്രകാരം …
Read More »ഐസിസി പ്രഥമ ലോകകപ്പ് സൂപ്പര്‍ ലീഗ് പോയിന്റ് പട്ടിക; ഇന്ത്യക്ക് വന്‍ കുതിപ്പ്…
ശ്രീലങ്കയ്‌ക്കെതിരേ നേടിയ ജയത്തോടെ ഐസിസിയുടെ പ്രഥമ ലോകകപ്പ് സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ വന്‍ മുന്നേറ്റം നടത്തിയിരിക്കുകയാണ് ഇന്ത്യ.2023ലെ ഏകദിന ലോകകപ്പിനുള്ള യോഗ്യതാ ടൂര്‍ണമെന്റാണ് സൂപ്പര്‍ ലീഗ്. നേരത്തേ പോയിന്റ് പട്ടികയില്‍ ഒൻപതാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ ലങ്കക്ക് എതിരെയുള്ള മത്സരം പോയിന്റിൽ ഇന്ത്യയെ വന്‍ കുതിപ്പ് നടത്താന്‍ സഹായിച്ചു. നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യ പോയിന്റ് പട്ടികയില്‍ അഞ്ചാമതെത്തിയിരിക്കുകയാണ്. 39 പോയിന്റുമായാണ് സൂപ്പര്‍ ലീഗില്‍ ഇന്ത്യ അഞ്ചാമതു നില്‍ക്കുന്നത്. …
Read More »പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാല് മാസത്തെ പ്രത്യേക പാഠ്യപദ്ധതിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍
മഹാമാരിയും അതിനെ തുടർന്നുള്ള സ്കൂൾ അടച്ചുപൂട്ടലുമൊക്കെ കാരണം കഴിഞ്ഞ വർഷം വിദ്യാർത്ഥികൾക്കിടയിൽ പഠന കാര്യത്തിൽ വലിയ മാന്ദ്യം തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അസിം പ്രേംജി ഫൗണ്ടേഷൻ അഞ്ച് സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിന് ശേഷം മധ്യപ്രദേശ് സർക്കാരിന്റെ രാജ്യശിക്ഷ കേന്ദ്രത്തിന്റെ കണ്ടെത്തലുകളും ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നതാണ്. ഇതിനെ തുടർന്ന് വിദ്യാർത്ഥികൾക്കായി ഒരു പ്രത്യേക കോഴ്സ് തന്നെയാണ് സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 1 മുതൽ, മൂന്ന് ഭാഗങ്ങളായി വിഭജിച്ചാണ് കോഴ്സ് നടത്തുക. ഇത് …
Read More »തൃശൂരിൽ കരുവന്നൂർ സഹകരണ ബാങ്കിൽ വൻ വായ്പാ തട്ടിപ്പ് : ഭരണസമിതി പിരിച്ചുവിട്ടു
തൃശൂരിൽ കരുവന്നൂർ സഹകരണ ബാങ്കിൽ വൻ വായ്പാ തട്ടിപ്പ് : ഭരണസമിതി പിരിച്ചുവിട്ടു.
Read More »സംസ്ഥാനത്ത് വരുന്ന നാലു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച്, യല്ലോ അലര്‍ട്ട്; അതീവജാഗ്രത നിര്‍ദ്ദേശം…
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഇടുക്കി, കോഴിക്കോട് ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി കണ്ണൂര്‍ ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട്. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 204.4 വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, ബുനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, …
Read More »ആശങ്ക പടർത്തി തൃശ്ശൂർ മെഡി. കോളേജിലെ 30 എംബിബിഎസ് വിദ്യാർത്ഥികൾക്കും കോഫീഹൗസ് ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു…
തൃശ്ശൂർ മെഡിക്കൽ കോളേജിലെ മുപ്പത് എംബിബിഎസ് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശങ്ക. ആശുപത്രിയിൽ ഡ്യൂട്ടി ചെയ്തിരുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്കാണ് വൈറസ് ബാധയുണ്ടായത്. രണ്ട് ബാച്ചുകളിലെ വിദ്യാർത്ഥികൾക്കാണ് കൊവിഡ് ബാധയുണ്ടായത്. ഈ രണ്ട് ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികളോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഹോസ്റ്റൽ അടയ്ക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാർത്ഥികൾ രോഗികളുമായും കൂട്ടിരിപ്പുകാരുമായും സമ്പർക്കത്തിൽ വന്നിട്ടുണ്ടാവും എന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് …
Read More »