കൊടകര കവർച്ചാ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണമാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. തൃശൂർ സ്വദേശി ഐസക് വർഗീസാണ് ഹർജി സമർപ്പിച്ചത്. ഹർജി കോടതിയുടെ വിലപ്പെട്ട സമയം അപഹരിച്ചുവെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. തുടർന്ന് ഹർജിക്കാരന് പതിനായിരം രൂപ പിഴയും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചുമത്തി. പിഴ ഒരു മാസത്തിനുള്ളിൽ കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയിൽ അടക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Read More »എസ്‌സി – എസ്‌ടി ഫണ്ട് തട്ടിപ്പ്: മന്ത്രി കെ രാധാകൃഷ്ണന് ഭീഷണി..
എസ്‌സി – എസ്‌ടി ഫണ്ട് തട്ടിപ്പ് കണ്ടെത്തിയതോടെ തനിക്ക് നേരെയും ഭീഷണിയുണ്ടെന്ന് മന്ത്രി കെ രാധാക്യഷ്ണൻ. കാച്ചാണി അജിത് എന്നയാളാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫീസിലെ ലാന്റ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. മൂന്നോ നാലോ തവണ ഇയാൾ ഓഫീസിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. എസ്‌സി എസ്ടി വിഭാഗങ്ങൾക്കുള്ള ധനസഹായം വേണ്ട ഗുണഭോക്താക്കളെ നേരിട്ട് കണ്ട് ഫണ്ട് ലഭ്യമാക്കുകയും അതിന് കമ്മീഷൻ വാങ്ങുകയും ചെയ്യുന്ന ഇടനിലക്കാരനാണ് ഇയാളെന്നാണ് വിവരം. …
Read More »സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു…
സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. പൂന്തുറ സ്വദേശിക്കും ശാസ്തമംഗലം സ്വദേശിനിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് 35കാരനായ പൂന്തുറ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. കോയമ്പത്തൂർ ലാബിൽ നടത്തിയ പരിശോധനയിലാണ് 41കാരിയായ ശാസ്തമംഗലം സ്വദേശിനിക്ക് രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് സിക ബാധിച്ചവരുടെ എണ്ണം 21 ആയി. രോഗം സ്ഥിരീകരിച്ചവരെല്ലാം തിരുവനന്തപുരം സ്വദേശികളാണ്. തിരുവനന്തപുരത്ത് വ്യാപകമായി സിക റിപ്പോർട്ട് …
Read More »ഇന്ത്യയിൽ ആദ്യമായി കൊവിഡ് ബാധിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു…
ഇന്ത്യയിൽ ആദ്യമായി കൊവിഡ് ബാധിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും രോഗബാധ. ചൈനയിലെ വുഹാൻ സർവകലാശാലയിലെ വിദ്യാർഥിനിയായ കൊടുങ്ങല്ലൂർ സ്വദേശിനിക്കാണ് വീണ്ടും കൊവിഡ് രോഗബാധയുണ്ടായതായി പരിശോധനയിൽ സ്ഥിരീകരിച്ചത്. ദില്ലിയിലേക്കുള്ള വിമാന യാത്രയ്ക്ക് വേണ്ടി ആർടിപിസിആർ പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് രണ്ടാമതും പോസിറ്റീവാണെന്നത് വ്യക്തമായത്. ഇവർക്ക് ഇതുവരെയും രോഗലക്ഷണങ്ങളൊന്നുമില്ല. വാക്സീൻ എടുത്തിട്ടില്ല. ആരോഗ്യനിലയിൽ യാതൊരു കുഴപ്പങ്ങളുമില്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണെന്ന് തൃശൂർ ഡിഎംഒ ഡോ.കെ.ജെ.റീന അറിയിച്ചു.
Read More »സംസ്ഥാനത്തെ സ്വർണ വില വർധിച്ചു; പവന്റെ ഇന്നത്തെ വില ഇങ്ങനെ…
സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. പവന് ഇന്ന് ഒറ്റയടിക്ക് കൂടിയത് 120 രൂപയാണ്. ഇതോടെ പവന് 35,840 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ കൂടി 4,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്നു.
Read More »രാജ്യത്ത് കൊവിഡ് മരണത്തില്‍ വന്‍ വര്‍ധന; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 2020 മരണം…
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആശ്വാസകരമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 31,443 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം മരണസംഖ്യയില്‍ വലിയ വര്‍ധനവുണ്ടായി. ഇന്ന് 2020 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 118 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് ഇന്നത്തേത്. 1,487 പേര്‍ മരിച്ച മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ മരണം സ്ഥിരീകരിച്ചത്. കേരളത്തിനും മഹാരാഷ്ട്രയ്ക്കും ഒപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രോഗബാധിതര്‍ കൂടുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. …
Read More »സാങ്കേതിക കാരണം: നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന ഹർജി അമ്മ പിൻവലിച്ചു…
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായി പ്രവർത്തിക്കാൻ അഫ്ഗാനിസ്ഥാനിലേക്ക് പോയ നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന ഹർജി, ഇവരുടെ മാതാവ് പിൻവലിച്ചു. ഹേബിയസ് കോർപ്പസ് ഹർജി ആയി ഈ ആവശ്യം പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയതോടെയാണ് ഹർജി പിൻവലിച്ചത്. അഫ്ഗാനിസ്ഥാനിൽ തടവിൽ കഴിയുകയാണ് നിമിഷയും കുഞ്ഞും. ഹർജിക്കാർക്ക് സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
Read More »ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; കടകളുടെ പ്രവര്‍ത്തന സമയം കൂട്ടി, ബാങ്കുകളില്‍ എല്ലാ ദിവസവും ഇടപാടുകള്‍…
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനമായി. ബാങ്കുകള്‍ ഇനി എല്ലാ ദിവസവും പ്രവര്‍ത്തിക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഇടപാട് അനുവദിച്ചിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞു. ഇനി എല്ലാ ദിവസവും ഇടപാടുകാര്‍ക്ക് ബാങ്കിലെത്താനും ഇടപാടുകള്‍ നടത്താനും സാധിക്കും. കടകളുടെ പ്രവര്‍ത്തനസമയം വര്‍ധിപ്പിക്കും. ‘എ’, ‘ബി’, ‘സി’ കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കാം. ട്രിപ്പ്ള്‍ ലോക്ഡൗണ്‍ ഉള്ള ഡി കാറ്റഗറി …
Read More »കനത്ത കാറ്റിലും മഴയിലും വ്യാപകനാശം; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്…
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ എറണാകുളത്തെ പല ഭാഗങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി. കുന്നത്തുനാട്, തത്തപ്പിള്ളി എന്നിവിടങ്ങളിൽ മരം വീണ് പല വീടുകളും ഭാഗികമായി തകർന്നു. കോഴിക്കോട്ടും ഇന്നലെ രാത്രിയും ഇന്ന് രാവിലെയും കനത്ത മഴയാണ് പെയ്തത്. മലപ്പുറം പേരശ്ശന്നൂരിൽ ശനിയാഴ്ച പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിന്‍റെമൃതദേഹം കണ്ടെത്തി. ഇന്ന് സംസ്ഥാനത്ത് 9 ജില്ലകളിൽ യെല്ലോ അലർട്ടാണ്. …
Read More »കൂടത്തായി മോഡല്‍ കൊലപാതകം പാലക്കാടും; ഭര്‍തൃപിതാവിന് വിഷം നല്‍കിയത് രണ്ട് വര്‍ഷത്തോളം; ഭര്‍ത്താവിന്റെ മുത്തശ്ശിയെപ്പോലും വെറുതെവിട്ടില്ല…
കൂടത്തായി മോഡല്‍ കൊലപാതകം പാലക്കാട്ടും. ഭര്‍തൃപിതാവിന് യുവതി രണ്ട് വര്‍ഷത്തോളം ഭക്ഷണത്തിനൊപ്പം മെത്തോമൈല്‍ എന്ന വിഷ പദാര്‍ഥം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കേസില്‍ പാലക്കാട് സ്വദേശിനി ഫസീലയെ ഒറ്റപ്പാലം അഡീഷനല്‍ സഷന്‍സ് കോടതി അഞ്ച് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. 2013 മുതല്‍ 2015 വരെയുള്ള കാലയളവിലായിരുന്നു യുവതി ഭര്‍തൃപിതാവ് മുഹമ്മദിന് വിഷ പദാര്‍ത്ഥം നല്‍കിയത്. ഇദ്ദേഹത്തിന് ഇടയ്ക്കിടെ വയറിളക്കവും ഛര്‍ദിയും അനുഭവപ്പെടാറുണ്ടായിരുന്നു. ഒരു …
Read More »