വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കിരണിന് കോടതി ജാമ്യം നിഷേധിച്ചത്. വിസ്മയയുടെ മരണത്തില്‍ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിരണ്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷക കാവ്യ നായരാണ് ഹാജരായത്. അതേസമയം ജാമ്യത്തിനായി മേല്‍ക്കോടതിയെ സമീപിക്കുമെന്ന് കിരണിന്റെ അഭിഭാഷകന്‍ പറഞ്ഞു. കിരണിന് …
Read More »ലോക്ക്ഡൗണ്‍: മുഖ്യമന്ത്രിയുടെ ഉന്നതതല അവലോകന യോഗം ഇന്ന്; നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതുമായി ബന്ധപ്പെട്ട ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല അവലോകന യോഗം ചേരും. രാവിലെ 10.30 നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുക. നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലൂടെ ടിപിആര്‍ അഞ്ചില്‍ താഴെ എത്തിക്കാനായിരുന്നു സര്‍ക്കാറിന്റെ ലക്ഷ്യം. എന്നാല്‍, ടിപിആര്‍ പത്തില്‍ താഴെ എത്താത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ പുതിയ ഇളവ് അനുവദിക്കേണ്ടതുണ്ടോയെന്ന കാര്യം ഉന്നതതല യോഗം ചര്‍ച്ച ചെയ്യും.
Read More »‘പന്ത്രണ്ടാമനായി’ മോഹന്‍ലാല്‍; പുതിയ ചിത്രം ’12th മാന്‍’ പ്രഖ്യാപിച്ച് മോഹന്‍ലാല്‍
ദൃശ്യം 2, റാം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന സിനിമ ’12th മാന്‍’ പ്രഖ്യാപിച്ചു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് നിര്‍മ്മാണം. ബ്രോ ഡാഡി, L2 എമ്ബുരാന്‍ തുടങ്ങിയ സിനിമകള്‍ക്ക് പുറമെയാണ് പുതിയ ചിത്രം. അടുത്തതായി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’, പ്രിയദര്‍ശന്റെ ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ തുടങ്ങിയ സിനിമകള്‍ റിലീസിന് തയാറെടുക്കുകയാണ്.
Read More »സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി ; ഇന്ന് തിരുവനന്തപുരത്ത്; നാളെ കൊല്ലത്ത്…
കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. ഇന്ന് തിരുവനന്തപുരം ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന സംഘം ജില്ലാ കലക്ടറുമായും ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ചികിത്സ വിലയിരുത്തും. ഡോ. രുചി ജെയിന്‍, ഡോ. വിനോദ് കുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. നാളെ കൊല്ലത്തും മറ്റന്നാള്‍ പത്തനംതിട്ടയിലും സംഘം സന്ദര്‍ശനം നടത്തും. കോവിഡ് വ്യാപനം കുറയാത്ത ആറു സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്രം ഉന്നതതല സംഘങ്ങളെ അയച്ചിരിക്കുന്നത്. …
Read More »നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3943 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 10401 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3943 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 939 പേരാണ്. 1563 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 10401 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 24 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 328, 29, 134 തിരുവനന്തപുരം റൂറല്‍ – 406, …
Read More »വൈദ്യുതി ബില്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിഛേദിക്കും; വാര്‍ത്തയ്ക്ക് പിന്നിലെ സത്യം ഏന്ത്..??
വൈദ്യുതി ബില്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിഛേദിക്കും എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വസ്തുതാ വിരുദ്ധം. ഇത്തരത്തില്‍ കണക്ഷന്‍ വിഛേദിക്കാനുള്ള ഒരു തീരുമാനവും സര്‍ക്കാര്‍ തലത്തില്‍ എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ മേയ് അഞ്ചാം തീയതിയിലെ പത്രസമ്മേളനത്തില്‍ കെ എസ് ഇ ബിയുടെ കുടിശ്ശിക പിരിവ് രണ്ടുമാസത്തേക്ക് നിര്‍ത്തിവയ്ക്കും എന്ന് അറിയിച്ചിരുന്നു. ഇതാണ് നിലവിലെ സ്ഥിതി. കുടിശ്ശികയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ നിലവില്‍ വൈദ്യുതി വിഛേദിക്കണ്ട എന്നുള്ള കാര്യത്തില്‍ …
Read More »കണ്ണൂരില്‍ ഒരു കോടിയോളം രൂപയുടെ സ്വര്‍ണം മാലിന്യത്തില്‍ ഉപേക്ഷിച്ച നിലയില്‍…
വിമാനത്താവളത്തില്‍ നിന്ന് ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. വിമാനത്താവളത്തില്‍ മാലിന്യത്തില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം കാണപ്പെട്ടത്. കടത്ത് സ്വര്‍ണ്ണം ഉപേക്ഷിച്ചതാണെന്നാണ് നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിനാണു ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു സ്വര്‍ണം കണ്ടെത്തിയതും. രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിക്കും.
Read More »കൊവിഡ് മൂലം മരിച്ചവരുടെ പേരുകള്‍ പ്രസിദ്ധീകരിച്ച് ആരോഗ്യവകുപ്പ്; പട്ടിക വെബ്‌സൈറ്റില്‍…
കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ട് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിലാണ് പേര് വിവരങ്ങള്‍ പുറത്തുവിട്ടത്. കൊവിഡ് മരണങ്ങള്‍ക്ക് പുറമെ, രോഗമുക്തി നിരക്ക്, രോമുക്തരായവരുടെ എണ്ണം, തുടങ്ങി കൊവിഡുമായി ബന്ധപ്പെട്ട കണക്കുകളെല്ലാം വെബ്‌സൈറ്റില്‍ കൃത്യമായി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് കൊവിഡ് മരണം സ്ഥിരീകരിച്ച 135 പേരുടെ പേരുകളാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചത്. മരിച്ചവരുടെ പേരടക്കമുള്ള വിവരങ്ങള്‍ ഇന്ന് മുതല്‍ ജില്ലാതലത്തിലാണ് പ്രസിദ്ധീകരിക്കുക. അതേസമയം ഔദ്യോഗിക പട്ടികയില്‍ നിന്ന് വിട്ടുപോയ കൊവിഡ് മരണങ്ങള്‍ …
Read More »സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കോവിഡ്; 135 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിൽ തന്നെ…
സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,897 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,34,38,111 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം. സ്ഥിരീകരിച്ചവരില്‍ 58 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് …
Read More »മലദ്വാരത്തിലൂടെ എയര്‍ കംപ്രസര്‍ തിരുകി കയറ്റി കാറ്റടിച്ചു; കുടല്‍മാല തകര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയില്‍…
സുഹൃത്തുക്കളുടെ അതിരുവിട്ട തമാശ തകര്‍ത്തത് യുവാവിന്റെ ജീവിതം. തമാശക്കെന്ന പേരില്‍ രണ്ടു സുഹൃത്തുക്കള്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച് സ്വകാര്യ ഭാഗത്തുകൂടി എയര്‍ കംപ്രസര്‍ തിരുകിക്കയറ്റി കാറ്റടിച്ചതോടെ യുവാവിന്റെ ആന്തരിക ഭാഗം തകരുകയായിരുന്നു. ഗാസിയാബാദ് സ്വദേശിയായ സന്ദീപ് കുമാറാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്. സുഹൃത്തുക്കളായ അങ്കിതും ഗൗതവുമാണ് ക്രൂരകൃത്യം ചെയ്തത്. സംഭവത്തില്‍ അങ്കിതിനെയും ഗൗതമിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡ സെക്ടര്‍ 83ലെ സ്ഥാപനത്തില്‍ ജോലിക്കാരാണ് മൂന്നുപേരും. കുടല്‍ തകര്‍ന്ന് ചികിത്സയിലുള്ള യുവാവിന്റെ …
Read More »